Malyalam govt jobs   »   Study Materials   »   Kamala Surayya

Kamala Surayya (കമലാ സുരയ്യ) | KPSC & HCA Study Material

Kamala Surayya (കമലാ സുരയ്യ) , KPSC & HCA Study Material: –  പ്രശസ്ത എഴുത്തുകാരിയാണ് കമലാ സുരയ്യ. എഴുത്തിലൂടെ വായനക്കാരുടെ മനസ്സുകളിൽ വിപ്ലവം സൃഷ്ടിച്ച എഴുത്തുകാരിയായിരുന്നു മാധവിക്കുട്ടി എന്ന കമലാ സുരയ്യ. മാധവിക്കുട്ടി എന്ന പേരില്‍ മലയാളത്തില്‍ ചെറുകഥകളും നോവലുകളും കമലാദാസ്‌ എന്ന പേരില്‍ ഇംഗ്ലീഷില്‍ കവിതകളുമെഴുതിയിരുന്നു.1999ല്‍ അറുപത്തഞ്ചാം വയസില്‍ കമലാദാസ് ഇസ്ലാം മതം സ്വീകരിച്ച് കമല സുരയ്യയായി. മലയാളസാഹിത്യലോകം എക്കാലവും കണ്ട തുല്യതകളിലാത്ത എഴുത്തുകാരിയാണ് മാധവിക്കുട്ടി. മാധവിക്കുട്ടിയുടെ നേട്ടങ്ങൾ കവിതാരചനയിൽ മാത്രമായിരുന്നില്ല കഥകൾ, നോവൽ,ഫിക്ഷൻ,പെയിന്റിം​ഗ്,പത്രങ്ങളിലെ പംക്തികൾ എന്നിവയിലെല്ലാം തന്റെ വ്യക്തിമുദ്ര പതിപ്പിക്കാൻ അവർക്കു കഴിഞ്ഞു.

Fill the Form and Get all The Latest Job Alerts – Click here

 

ഡിസംബർ 2021 മാസപ്പതിപ്പ് | സമകാലിക വിവരങ്ങൾ
December 2021

×
×

Download your free content now!

Download success!

Kamala Surayya (കമലാ സുരയ്യ), Check Her Books & Awards_50.1

Thanks for downloading the guide. For similar guides, free study material, quizzes, videos and job alerts you can download the Adda247 app from play store.

Kamala Surayya (കമലാ സുരയ്യ), Check Her Books & Awards_60.1

Kamala Surayya (കമലാ സുരയ്യ)

Kamala Surayya (കമലാ സുരയ്യ), Check Her Books & Awards_70.1
Kamala Surayya

 

Name Kamala Surayya
Old Name Kamala Das
Born 1934 March 31
Died 2009 May 31
Nationality Indian
Occupation Malayalam & English Poetry
Known for Madhavikkutti (In Malayalam)

The Mother of modern Indian English Poetry- Kamala Das

Awards 1984

 

ഒരു ഇന്ത്യൻ ഇംഗ്ലീഷ് – മലയാളം സാഹിത്യകാരിയായിരുന്നു.

കമലാ സുരയ്യ മലയാളത്തിലും ഇംഗ്ലീഷിലുമായി കവിത, ചെറുകഥ, ജീവചരിത്രം എന്നിങ്ങനെ നിരവധി സാഹിത്യസൃഷ്ടികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.മലയാള രചനകളിൽ മാധവിക്കുട്ടി എന്ന പേരിലും ഇംഗ്ലീഷ് രചനകളിൽ കമലാദാസ് എന്ന പേരിലുമാണ് അവർ രചനകൾ നടത്തിയിരുന്നത്.

1999-ൽ ഇസ്ലാം മതം സ്വീകരിച്ചതിന് ശേഷം സുരയ്യ എന്ന നാമം സ്വീകരിച്ചു.

ഈ മതം മാറ്റം പല വിവാദങ്ങൾക്കും വഴിവെച്ചിരുന്നു. ഇംഗ്ലീഷിൽ കവിത എഴുതുന്ന ഇന്ത്യക്കാരിൽ പ്രമുഖയായിരുന്നു അവർ.

പക്ഷേ കേരളത്തിൽ മാധവിക്കുട്ടി എന്ന തൂലികാ നാമത്തിൽ എഴുതിയ ചെറുകഥകളിലൂടെയും ജീവചരിത്രത്തിലൂടെയുമാണ് അവർ പ്രശസ്തിയാർജിച്ചത്.

1984ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു.

അനാഥരായ അമ്മമാരെയും സ്ത്രീകളെയും സംരക്ഷിക്കുവാനും മനുഷ്യത്വ പ്രവർത്തനങ്ങൾക്കുമായി ലോക്സേവാ ചാരിറ്റബിൾ ട്രസ്റ്റ് എന്ന സംഘടന ആരംഭിച്ചു.

നാലപ്പാട്ടെ തൻ്റെ തറവാട് കേരള സാഹിത്യ അക്കാദമിക്കായി മാധവിക്കുട്ടി ഇഷ്ടദാനം കൊടുത്തു.

സ്ത്രീകളുടെ ലൈംഗിക അവകാശങ്ങളെയും അഭിലാഷങ്ങളേയും കുറിച്ച് സത്യസന്ധതയോടെയും ധൈര്യത്തോടെയും എഴുതാൻ തുനിഞ്ഞ ഇന്ത്യയിലെ ആദ്യത്തെ എഴുത്തുകാരികളിലൊന്ന് എന്ന പദവി മാധവിക്കുട്ടിക്കാണെന്ന് പല എഴുത്തുകാരും കരുതുന്നു.

മാധവിക്കുട്ടിയുടെ ഭാവനയിൽ വിരിഞ്ഞ കഥകൾ പലതും അവരുടെ സ്വകാര്യ ജീവിതാനുഭവങ്ങളാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട് എന്ന് അവരുടെ കഥകളെ കുറിച്ച് ഗവേഷണം നടത്തിയ ഡോ എം രാജീവ് കുമാർ അഭിപ്രായപ്പെടുന്നു.

Read More: Vallathol Narayana Menon

Kamala Surayya: Early Life (മുൻകാലജീവിതം)

കമലാ സുരയ്യ എന്നു പില്ക്കാലത്ത് അറിയപ്പെട്ട മാധവിക്കുട്ടി എന്ന കമലാദാസ് തൃശ്ശൂര്‍ ജില്ലയില്‍ പുന്നയൂര്‍ കുളത്ത് നാലപ്പാട്ട് എന്ന ഹിന്ദു കുടുംബത്തില്‍ 1934 മാര്‍ച്ചു മാസം 31-ാം തീയതി ജനിച്ചു.

പിതാവ് വി.എം. നായര്‍ മാതൃഭൂമി പത്രത്തിന്റെ മാനേജിംഗ് എഡിറ്ററായിരുന്നു.

മാതാവ് പ്രശസ്ത കവയിത്രി നാലപ്പാട്ടു ബാലാമണിയമ്മ. പ്രസിദ്ധനായ എഴുത്തുകാരന്‍ നാലപ്പാട്ടു നാരായണ മേനോന്‍ തായ്വഴിയിലെ അമ്മാവനായിരുന്നു.

കമല ബാല്യം ചിലവഴിച്ചത് കല്‍ക്കത്തയിലായിരുന്നു.

എഴുത്തുകാരിയെന്ന നിലയിലെ ആദ്യ രചനകള്‍ പ്രധാനമായും ഇംഗ്ലീഷിലായിരുന്നു.

പതിനഞ്ചു വയസ്സുള്ളപ്പോള്‍ കമലയെ ബാങ്കറായ മാധവദാസ് വിവാഹം കഴിച്ചു.

അങ്ങനെ കമല കമലാ ദാസായി. മാധവിക്കുട്ടി എന്ന തൂലികാ നാമത്തിലായിരുന്നു കമല മലയാളത്തിലെഴുതിയിരുന്നത്.

Read More: ESIC UDC Recruitment 2022

Kamala Surayya: Career Life (കരിയർ ജീവിതം)

ഇംഗ്ലീഷില്‍ എഴുതുന്ന ഇന്ത്യന്‍ സ്ത്രീ എഴുത്തുകാരുടെ പുരോഗാമിയായിരുന്ന കമലാദാസ് സ്ത്രീകള്‍ക്കു വിധിക്കപ്പെട്ട ജീവിതാവസ്ഥകളില്‍ ഗാഢമായ അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു.

സാഹിത്യ രചനാപാതയിലെ നീണ്ട യാത്രയ്ക്ക് തിളക്കമാര്‍ന്ന തുടക്കം കുറിച്ചത് ‘സമ്മര്‍ ഇന്‍ കല്‍ക്കത്ത’ എന്ന കൃതിയിലൂടെയായിരുന്നു.

സ്ത്രീ മനസ്സിന്റെ നിഗൂഢവും സങ്കീര്‍ണ്ണവുമായ ഭാവതലങ്ങള്‍ തന്റെ രചനകളില്‍ ആവിഷ്ക്കരിച്ച മാധവിക്കുട്ടിയുടെ ഒട്ടേറെ മലയാള കഥകള്‍ സവിശേഷ വ്യക്തിത്വം കൈവരിക്കുവാന്‍ അധിക കാലമെടുത്തില്ല.

ഇന്ത്യയിലെ സ്ത്രീകളായ കവികള്‍ കൗമാര ദിവാ സ്വപ്നങ്ങളെയും തിരിച്ചു കിട്ടാത്ത അനശ്വര പ്രേമത്തെയും കുറിച്ചെല്ലാം ജല്പനം നടത്തുന്ന കവിതകളില്‍ അഭിരമിക്കുമ്പോള്‍ മാധവിക്കുട്ടിയാകട്ടെ മനസ്സിനെയും ശരീരത്തെയും ബന്ധിച്ചിരുന്ന വിലക്കുകളെ തകര്‍ത്ത് സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയായിരുന്നു, തന്റെ രചനകളിലൂടെ.

തല്‍ഫലമായി യാഥാര്‍ത്ഥ്യത്തിന്റെ തീക്ഷണതയും കവിതയുടെ സാന്ദ്രതയും സമന്വയിക്കപ്പെട്ട അപൂര്‍വ്വ രചനകള്‍ അവരുടെ തൂലികയിലൂടെ കൈരളിക്കു ലഭിച്ചു.

ആധുനിക ഇന്തോ ആംഗ്ലിയന്‍ കവിതയുടെ മാതാവ് എന്നവര്‍ വിളിക്കപ്പെട്ടു.

Read More:  KPSC Company Board Assistant Recruitment 2022

Kamala Surayya Known as Madhavikkutti (മാധവിക്കുട്ടി)

മാധവിക്കുട്ടി എന്ന തൂലികാ നാമത്തിലായിരുന്നു കമല മലയാളത്തിലെഴുതിയിരുന്നത്.

1973-ല്‍ മാധവിക്കുട്ടി ‘എന്റെ കഥ’ എന്ന ആത്മകഥയെഴുതി.

1976ല്‍ അതിന്റെ ഇംഗ്ലീഷ് പതിപ്പും രചിച്ചു.

വൈകാരികമായി ഛിന്നഭിന്നമാക്കപ്പെട്ട കുടുംബ ബന്ധങ്ങള്‍, ആത്മസാഫല്യം കൈവരിക്കാന്‍ കഴിയാത്ത വിവാഹ ജീവിതം, ലൈംഗികമായ തീവ്രാഭിലാഷങ്ങള്‍, ആത്മഹത്യയെ താലോലിക്കുന്ന ചിന്തകള്‍ എന്നിവയെല്ലാം അവര്‍ ആത്മകഥയിലെഴുതി.

‘എന്റെ കഥ’യില്‍ ആത്മകഥാപരമായ യാഥാര്‍ത്ഥ്യങ്ങള്‍ അവര്‍ ആവിഷ്ക്കരിക്കുക മാത്രമല്ല ആത്മസുഖത്തിനു വേണ്ടി സ്വന്തം യാഥാര്‍ത്ഥ്യങ്ങള്‍ അവര്‍ സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നാണ് പ്രശസ്തനായ ഒരു നിരൂപകന്റെ അഭിപ്രായം.

Kamala Surayya’s Poetries (കവിതകൾ)

ചേക്കേറുന്ന പക്ഷികള്‍, നഷ്ടപ്പെട്ട നീലംബരി എന്നിങ്ങനെ ധാരാളം ചെറുകഥാ സമാഹാരങ്ങള്‍, നീര്‍മാതളം പൂത്തകാലം (ഓര്‍മ്മകള്‍), നോവലുകള്‍ ഒട്ടേറെ കവിതാസമാഹാരങ്ങള്‍, ആത്മകഥ എന്നിങ്ങനെ ധാരാളം സംഭാവനകള്‍ ഭാഷയെ ധന്യമാക്കിയിട്ടുണ്ട്.

സ്ത്രീ മനസ്സിന്റെ സങ്കീര്‍ണ്ണതകളിലേക്കും നിസ്സഹായതകളിലേക്കും അതി തീവ്രമായി ഇറങ്ങിച്ചെല്ലുന്ന അനേകം സന്ദര്‍ഭങ്ങള്‍ ആവിഷ്ക്കരിക്കപ്പെടുന്ന ഒട്ടേറെ ഇംഗ്ലീഷ് കവിതകളും കമലാദാസ് എഴുതിയിട്ടുണ്ട്.

ദി ഡിസന്‍റന്‍സ്, ആല്‍ഫബറ്റ് ഓഫ് ലസ്റ്റ്, ഓള്‍ഡ് പ്ലേഹൗസ് ആന്‍റ് അദര്‍ പോയംസ് എന്നിവ പ്രമുഖ ഇംഗ്ലീഷ് കൃതികളാണ്.

മലയാളത്തിലും, ഇംഗ്ലീഷിലും ഒരു പോലെ എഴുതിയിരുന്ന മാധവിക്കുട്ടി ഏഷ്യന്‍ പൊയട്രി പ്രൈസ്, കെന്‍റ് അവാര്‍ഡ്, ആശാന്‍ വേള്‍ഡ് പ്രൈസ്, അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി  ചെറുകഥ അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.

2009 മേയ് മാസം 31-ന് കമലാദാസ് അന്തരിച്ചു.

Awards (പുരസ്കാരങ്ങൾ)

 • 1997 – വയലാർ അവാർഡ് – നീർമാതളം പൂത്ത കാലം
 • 2002 – എഴുത്തച്ഛൻ പുരസ്കാരം
 • സാഹിത്യ അക്കാദമി പുരസ്കാരം – തണുപ്പ്
 • ഏഷ്യൻ വേൾഡ് പ്രൈസ്
 • ഏഷ്യൻ പൊയട്രി പ്രൈസ്
 • കെന്റ് അവാർഡ്
 • കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം
 • ആശാൻ വേൾഡ് പ്രൈസ്
Kamala Surayya (കമലാ സുരയ്യ), Check Her Books & Awards_80.1
Kamala Surayya

Works (കൃതികൾ – മലയാള ഭാഷയിൽ)

 • മൂന്നു നോവലുകൾ
 • കടൽ മയൂരം
 • ഭയം എന്റെ നിശാവസ്ത്രം
 • എന്റെ സ്നേഹിത അരുണ
 • ചുവന്ന പാവാട
 • പക്ഷിയുടെ മണം
 • തണുപ്പ്
 • മാനസി
 • മാധവിക്കുട്ടിയുടെ തിരഞ്ഞെടുത്ത കഥകൾ
 • എന്റെ കഥ
 • ബാല്യകാല സ്മരണകൾ
 • വർഷങ്ങൾക്കു മുൻപ്
 • ഡയറിക്കുറിപ്പുകൾ
 • നീർമാതളം പൂത്തകാലം
 • നഷ്ടപ്പെട്ട നീലാംബരി
 • ചന്ദന മരങ്ങൾ
 • മനോമി
 • വീണ്ടും ചില കഥകൾ
 • ഒറ്റയടിപ്പാത
 • എൻ്റെ കഥകൾ
 • സുരയ്യ പാടുന്നു
 • അമ്മ
 • സസ്നേഹം
 • യാ അല്ലാഹ്
 • കവാടം (സുലോജനയുമോത്ത്)
 • അമാവാസി (കെ.എൻ.മോഹനവർമ്മയുമൊത്ത്)
 • വണ്ടിക്കാളകൾ (2005 അവസാനകൃതി)
 • മാധവിക്കുട്ടിയുടെ കൃതികൾ സമ്പൂർണ്ണം

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ  മലയാളത്തിൽ പരിശീലനം ആരംഭിക്കുക*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!

Download your free content now!

Congratulations!

Kamala Surayya (കമലാ സുരയ്യ), Check Her Books & Awards_50.1

മാർച്ച് 2022 മാസപ്പതിപ്പ് | സമകാലിക വിവരങ്ങൾ PDF March 2022

Download your free content now!

We have already received your details!

Kamala Surayya (കമലാ സുരയ്യ), Check Her Books & Awards_110.1

Please click download to receive Adda247's premium content on your email ID

Incorrect details? Fill the form again here

മാർച്ച് 2022 മാസപ്പതിപ്പ് | സമകാലിക വിവരങ്ങൾ PDF March 2022

Thank You, Your details have been submitted we will get back to you.