മൗലികാവകാശങ്ങൾ, പ്രധാനപ്പെട്ട വസ്തുതകൾ

ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ ഇന്ത്യ ഒരു പരമാധികാര -സ്ഥിതിസമത്വ -മതേതര -ജനാധിപത്യ -റിപബ്ലിക് രാജ്യമാണെന്ന് പ്രഖ്യാപിക്കുന്നു. അതോടൊപ്പം ചില സാമൂഹിക രാഷ്ട്രീയ സാമ്പത്തിക ലക്ഷ്യങ്ങൾ ഉറപ്പുവരുത്തുമെന്ന് പ്രസ്താവിക്കുകയും ചെയ്യുന്നു. ആമുഖത്തിൽ വിഭാവന ചെയ്ത ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള വ്യവസ്ഥകൾ നമ്മുടെ ഭരണഘടനയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. അവയിൽ പ്രധാനപ്പെട്ടവ ചുവടെ ചേർക്കുന്നു –

  • മൗലികാവകാശങ്ങൾ
  • നിർദേശകതത്ത്വങ്ങൾ
  • മൗലിക കർത്തവ്യങ്ങൾ

മൗലികാവകാശങ്ങൾ

ജനാധിപത്യ സമൂഹത്തിന്റെ അവിഭാജ്യഘടകമായ അവകാശങ്ങൾ ഇന്ത്യ ഉറപ്പുനൽകുന്നുണ്ട്. ഇവയിൽ ഏറ്റവും അനിവാര്യമായവ മൗലികാവകാശങ്ങൾ എന്ന പേരിൽ നമ്മുടെ ഭരണഘടനയുടെ III -ാം ഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. രാജ്യത്തെ പരമോന്നത നിയമമായ ഭരണഘടനയിൽ ഉൾപ്പെടുത്തി എല്ലാ ജനങ്ങൾക്കും തുല്യനിലയിൽ ഉറപ്പുനൽകുന്ന അവകാശങ്ങളാണ് മൗലികാവകാശങ്ങൾ. ഇവ ഒരു കാരണവശാലും നിഷേധിക്കപ്പെടാൻ പാടില്ലാത്ത അവകാശങ്ങളാണ്.

കോളനിവാഴ്ച നിലനിന്നിരുന്നതിനാൽ 1947 വരെ ഇന്ത്യയിലെ ജനങ്ങൾക്ക് മൗലികാവകാശങ്ങൾ ലഭിച്ചിരുന്നില്ല. സ്വാതന്ത്ര്യാനന്തര പുതിയ ഭരണഘടനക്ക് നാം രൂപം നൽകിയപ്പോൾ അവകാശപത്രിക അതിൽ ഉൾപ്പെടുത്താൻ ഭരണഘടനാ നിർമാതാക്കൾ പ്രത്യേകം ശ്രദ്ധിച്ചു.

1928 ലെ നെഹ്റു കമ്മിറ്റി റിപ്പോർട്ട് ഇന്ത്യയിലെ ജനങ്ങൾക്ക് ഉറപ്പുനൽകേണ്ട അവകാശങ്ങളുടെ പട്ടിക സമർപ്പിക്കുകയുണ്ടായി. സ്വാതന്ത്ര്യ സമരം ലക്ഷ്യം വച്ചതും നെഹ്റു കമ്മിറ്റി റിപ്പോർട്ട് നിർദ്ദേശിച്ചതുമായ അവകാശങ്ങൾ അടിസ്ഥാനമാക്കിയാണ് ഭരണഘടന നിർമ്മാതാക്കൾ മൗലിക അവകാശങ്ങൾ തയ്യാറാക്കിയത്.
അമേരിക്കൻ ഭരണഘടനയിലെ അവകാശ പട്ടികയും നമ്മുടെ മൗലിക അവകാശങ്ങൾ രൂപപ്പെടുത്തുന്നതിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

അവകാശപത്രിക

എല്ലാ ജനാധിപത്യ രാജ്യങ്ങളും പൗരന് ഉറപ്പുനൽകുന്ന അവകാശങ്ങളുടെ ഒരു പട്ടിക ഭരണഘടനയിൽ ഉൾപ്പെടുത്താറുണ്ട്. ഈ അവകാശങ്ങളുടെ പട്ടിക അവകാശപത്രിക എന്നറിയപ്പെടുന്നു. ഇന്ത്യയിലെ അവകാശ പത്രിക മൗലികാവകാശങ്ങൾ എന്ന പേരിലാണ് അറിയപ്പെടുന്നത്.

നെഹ്റു റിപ്പോർട്ട്

ഇന്ത്യയിലെ ജനങ്ങളുടെ മൗലികാവകാശ രൂപീകരണത്തിൽ പ്രഥമസ്ഥാനം നെഹ്റു റിപ്പോർട്ടിനാണ്. ന്യൂ ഡൽഹിയിൽ ചേർന്ന സർവ്വകക്ഷി സമ്മേളനം മോത്തിലാൽ നെഹ്റു അദ്ധ്യക്ഷനായി സ്വതന്ത്ര ഇന്ത്യയിൽ നടപ്പിലാക്കേണ്ട ഭരണഘടനാ നിയമത്തിന്റെ രൂപരേഖ തയ്യാറാക്കുന്നതിന് ഒരു കമ്മിറ്റിയെ നിയമിച്ചു. ഇതു നെഹ്റു കമ്മിറ്റി എന്നറിയപ്പെടുന്നു. രാജ്യത്തെ ജനങ്ങൾക്ക് ഉറപ്പാക്കേണ്ട അവകാശങ്ങളുടെ ഒരു പട്ടിക 1928 ലെ നെഹ്റു റിപ്പോർട്ടിലുണ്ടായിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് മൗലികാവകാശങ്ങൾക്ക് രൂപംനൽകിയത്.

ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങൾ

ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങൾ ചുവടെ ചേർക്കുന്നു-

  • സമത്വത്തിനുള്ള അവകാശം
  • സ്വാതന്ത്ര്യത്തിനുള്ള അവകാശം
  • ചൂഷണത്തിനെതിരായ അവകാശം
  • മതസ്വാതന്ത്ര്യത്തിനുള്ള അവകാശം
  • സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം
  • ഭരണഘടനാപരമായ പരിഹാരത്തിനുള്ള അവകാശം

സമത്വത്തിനുള്ള അവകാശം

സാമൂഹിക അസമത്വങ്ങൾ അവസാനിപ്പിക്കാനും സമത്വം ഉറപ്പുവരുത്താനും വേണ്ടിയാണ് സമത്വത്തിനുള്ള അവകാശം നിലകൊള്ളുന്നത്.
സമത്വത്തിനുള്ള അവകാശത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ള ആശയങ്ങൾ താഴെപ്പറയുന്നു –

  • നിയമത്തിനു മുന്നിൽ സമത്വം ഉറപ്പാക്കൽ
  • ജാതി, മതം, വർഗ്ഗം, ലിംഗം, ജനനസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം നിരോധിക്കൽ
  • പൊതു നിയമനങ്ങളിൽ അവസരസമത്വം ഉറപ്പാക്കൽ
  • തൊട്ടുകൂടായ്മ നിർത്തലാക്കൽ
  • സ്ഥാനപേരുകൾ നിർത്തലാക്കൽ

സ്വാതന്ത്ര്യത്തിനുള്ള അവകാശം

സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ള ആശയങ്ങൾ ചുവടെ ചേർക്കുന്നു –

  • സംസാരത്തിനും ആശയ പ്രകടനത്തിനുമുള്ള സ്വാതന്ത്ര്യം
  • ആയുധങ്ങൾ കൂടാതെ സമാധാനപരമായി സമ്മേളിക്കാൻ ഉള്ള സ്വാതന്ത്ര്യം
  • സംഘടനകൾ രൂപീകരിക്കാനുള്ള സ്വാതന്ത്ര്യം
  • ഇന്ത്യയിൽ എവിടെയും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം
  • ഇന്ത്യയിൽ എവിടെയും താമസിക്കാനുള്ള സ്വാതന്ത്ര്യം
  • ഏതു തൊഴിലിലും വ്യാപാര വാണിജ്യ പ്രവർത്തനങ്ങളിലും ഏർപ്പെടുന്നതിനുള്ള സ്വാതന്ത്ര്യം
  • ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള സംരക്ഷണം
  • 6 മുതൽ 14 വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസത്തിനുള്ള അവകാശം
  • അന്യായമായ അറസ്റ്റിനും തടങ്കലിനും എതിരായി സംരക്ഷണം

വിദ്യാഭ്യാസത്തിനുള്ള അവകാശം

ഭരണഘടന നിലവിൽ വരുമ്പോൾ വിദ്യാഭ്യാസത്തിനുള്ള അവകാശം മൗലികാവകാശം ആയിരുന്നില്ല. 2010 ൽ 86 -ാം ഭരണഘടനാ ഭേദഗതിയിലൂടെ 6- 14 വയസ്സുവരെയുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശം ഒരു മൗലികാവകാശമായി മാറ്റി. ഇതിനായി 21 എ വകുപ്പ് ഭരണഘടനയിൽ കൂട്ടിച്ചേർക്കുകയുണ്ടായി.

ചൂഷണത്തിനെതിരായുള്ള അവകാശം

ബാലവേല ഉൾപ്പെട്ട പലതരത്തിലുള്ള ചൂഷണങ്ങളും ഇന്ത്യയിൽ നിലനിൽക്കുന്നുണ്ട്. അടിമത്തത്തിനു സമാനമായ സാമ്പത്തിക ചൂഷണങ്ങൾ നമുക്ക് ചുറ്റും കാണാൻ കഴിയും. ഇത്തരത്തിലുള്ള ചൂഷണങ്ങൾ നിരോധിക്കുന്നതിനും അന്തസ്സുള്ള ജീവിതം നയിക്കാൻ പ്രാപ്തമാക്കുന്നതിനും വേണ്ടിയുള്ള അവകാശമാണ് ചൂഷണത്തിനെതിരായുള്ള അവകാശം.
ഈ അവകാശ പ്രകാരം –

  • നിർബന്ധിത തൊഴിൽ, മനുഷ്യ കച്ചവടം എന്നിവ നിരോധിച്ചിരിക്കുന്നു.
  • വ്യവസായശാലകൾ, ഖനികൾ തുടങ്ങി അപകടകരമായ മേഖലകളിൽ 14 വയസിൽ താഴെയുള്ള കുട്ടികളെ പണിയെടുപ്പിക്കുന്നത് നിരോധിക്കുന്നു.

മതസ്വാതന്ത്ര്യത്തിനുള്ള അവകാശം

ഇന്ത്യക്ക് ഒരു ഔദ്യോഗിക മതം ഇല്ല. ഒരു മതത്തെയും ഇന്ത്യ പ്രോത്സാഹിപ്പിക്കുന്നുമില്ല. എന്നാൽ മതസ്വാതന്ത്ര്യം ഭരണഘടന ഉറപ്പു നൽകുന്നു. മതസ്വാതന്ത്ര്യത്തിനുള്ള അവകാശം താഴെപ്പറയുന്നവ ഉറപ്പുനൽകുന്നു-

  • സ്വതന്ത്രമായി ഏതു മതത്തിലും വിശ്വസിക്കുന്നതിനും ആചരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ഉള്ള അവകാശം
  • മതവിഭാഗങ്ങൾക്ക് മത -ജീവകാരുണ്യ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനും നോക്കി നടത്തുന്നതിനുള്ള സ്വാതന്ത്ര്യം
  • ഏതെങ്കിലും പ്രത്യേക മതത്തിന്റെ പ്രോത്സാഹനത്തിനു വേണ്ടി നികുതികൾ കൊടുക്കാൻ നിർബന്ധിക്കുന്നതിനെതിരായ അവകാശം.

സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങൾ

ഇന്ത്യ വൈവിധ്യങ്ങളുടെ നാടാണ്. വൈവിധ്യങ്ങളെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ടത് രാജ്യത്തിന്റെ ഐക്യത്തിനും പുരോഗതിക്കും അനിവാര്യമാണ്. കൂടാതെ ജനാധിപത്യം ശക്തിപ്പെടുത്തുന്നതിനും വൈവിധ്യങ്ങളെ സംരക്ഷിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ന്യൂനപക്ഷ താൽപര്യ സംരക്ഷണത്തിന് നമ്മുടെ ഭരണഘടന മുഖ്യ പരിഗണന നൽകുന്നുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനാണ് സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇതനുസരിച്ച് ന്യൂനപക്ഷങ്ങൾക്ക് താഴെപ്പറയുന്നവ ഉറപ്പുവരുത്തുന്നു-

  • അവരുടെ ഭാഷ, ലിപി, സംസ്കാരം എന്നിവയുടെ സംരക്ഷണം
  • മത- ഭാഷ ന്യൂനപക്ഷങ്ങൾക്ക് സ്വന്തം ഇഷ്ടപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനുള്ള അവകാശം

ഭരണഘടനാപരമായ പരിഹാരം കാണാനുള്ള അവകാശം

മൗലികാവകാശങ്ങൾ നിഷേധിക്കപ്പെട്ടാൽ അവ പരിഹരിക്കുന്നതിനുള്ള മാർഗങ്ങളും ഭരണഘടന തന്നെ നിർദ്ദേശിക്കുന്നുണ്ട്. ഇത് ഭരണഘടനാപരമായ പരിഹാരം കാണാനുള്ള അവകാശം എന്നറിയപ്പെടുന്നു. ഒരു വ്യക്തിക്ക് മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ അവ പുനസ്ഥാപിക്കുന്നതിന് സുപ്രീംകോടതിയെയോ ഹൈക്കോടതിയെയോ നേരിട്ട് സമീപിക്കാനുള്ള അവകാശമാണ് ഇത് ഉറപ്പുവരുത്തുന്നത്. ഇപ്രകാരം മൗലികാവകാശങ്ങൾ പുനസ്ഥാപിക്കാൻ വേണ്ടി കോടതികൾ പുറപ്പെടുവിക്കുന്ന ഉത്തരവുകൾ റിട്ട് എന്ന പേരിൽ അറിയപ്പെടുന്നു.

റിട്ടുകൾ

മൗലികാവകാശ സംരക്ഷണത്തിനായി അഞ്ചുതരത്തിലുള്ള റിട്ടുകൾ പുറപ്പെടുവിക്കാൻ സുപ്രീംകോടതിക്കും ഹൈക്കോടതികൾക്കും അധികാരമുണ്ട്. ഹേബിയസ് കോർപ്പസ്, മാൻഡമസ്, ക്വോ വാറന്റോ, സെർഷ്യോററൈ, പ്രൊഹിബിഷൻ എന്നിവയാണ് അവ.

Anjali

കേരള PSC LD ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റ് 2024

കേരള PSC LD ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റ് 2024 കേരള PSC LD ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റ്: കേരള പബ്ലിക്…

1 day ago

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 27 ഏപ്രിൽ 2024

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024 മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ്  2024: SSC, IBPS, RRB, IB ACIO,…

1 day ago

കേരള PSC ഡിഗ്രി പ്രിലിംസ് സ്റ്റേജ് 1 ഹാൾ ടിക്കറ്റ് 2024 വന്നു

കേരള PSC ഡിഗ്രി പ്രിലിംസ് സ്റ്റേജ് 1 ഹാൾ ടിക്കറ്റ് 2024 കേരള PSC ഡിഗ്രി പ്രിലിംസ് സ്റ്റേജ് 1…

1 day ago

ഡിഗ്രി പ്രിലിംസ്‌ പരീക്ഷ 2024, വിജയിക്കാനുള്ള 5 വഴികൾ

ഡിഗ്രി പ്രിലിമിനറി പരീക്ഷ 2024 ഡിഗ്രി പ്രിലിമിനറി പരീക്ഷ 2024: ഡിഗ്രി പ്രിലിംസ്‌ 2024 പരീക്ഷയ്ക്ക് ഇനി ഏതാനും ദിവസങ്ങൾ…

1 day ago

കേരള PSC LD ക്ലർക്ക് പ്രൊവിഷണൽ ആൻസർ കീ 2024 OUT

കേരള PSC LD ക്ലർക്ക് പ്രൊവിഷണൽ ആൻസർ കീ കേരള PSC LD ക്ലർക്ക് പ്രൊവിഷണൽ ആൻസർ കീ: കേരള…

1 day ago

Addapedia (Daily Current Affairs in English) April 2024, Download PDF

Addapedia (Daily Current Affairs in English) April 2024 Addapedia- Daily Current Affairs Encyclopedia, has a…

1 day ago