Ezhuthachan Puraskaram (എഴുത്തച്ഛൻ പുരസ്കാരം) |KPSC & HCA Study Material

Ezhuthachan Puraskaram (എഴുത്തച്ഛൻ പുരസ്കാരം) : മലയാള ഭാഷയ്ക്കും സാഹിത്യത്തിനും മികച്ച സംഭാവനകളര്‍പ്പിച്ച ഗുരുസ്ഥാനീയരായ എഴുത്തുകാരെ ആദരിക്കാന്‍ കേരളസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. ഒന്നര ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങിയതാണ് എഴുത്തച്ഛൻ പുരസ്കാരം. എഴുത്തച്ഛൻ പുരസ്കാരത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ഈ ലേഖനം വായിക്കുക

Fil the Form and Get all The Latest Job Alerts – Click here

[sso_enhancement_lead_form_manual title=”ഒക്ടോബർ 2021 ആഴ്ചപ്പതിപ്പ് | സമകാലിക വിവരങ്ങൾ
October 3rd week” button=”ഡൗൺലോഡ് നൗ” pdf=”/jobs/wp-content/uploads/2021/10/25131834/Weekly-Current-Affairs-3rd-week-October-2021-in-Malayalam.pdf”]

Ezhuthachan Puraskaram / 1993 – 2015 (എഴുത്തച്ഛന്‍ പുരസ്കാരം)

ഒരു സാഹിത്യകാരന്റെയോ സാഹിത്യകാരിയുടേയോ സമഗ്രസംഭാവന വിലയിരുത്തി ബഹുമതി അർപ്പിക്കാനായി കേരള സർക്കാർ ഏർപ്പെടുത്തിയ പരമോന്നതസാഹിത്യപുരസ്കാരമാണു് എഴുത്തച്ഛൻ പുരസ്കാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമാണു് അവാർഡ്. 2010 വരെ ഒരു ലക്ഷം രൂപയായിരുന്ന അവാർഡ് തുക 2011 മുതലാണു് ഒന്നര ലക്ഷമാക്കിയത്.2017 മുതൽ അഞ്ച് ലക്ഷം രൂപയാക്കി ഉയർത്തി.

 

List of Ezhuthachan Award winners ( പുരസ്കാര ജേതാക്കൾ)

എഴുത്തച്ഛൻ പുരസ്കാര ജേതാക്കൾ താഴെ പറയുന്നവരാണ്.

വർഷം സാഹിത്യകാരൻ ചിത്രം
1993 ശൂരനാട് കുഞ്ഞൻപിള്ള
1994 തകഴി ശിവശങ്കരപ്പിള്ള
1995 ബാലാമണിയമ്മ
1996 കെ.എം. ജോർജ്ജ്
1997 പൊൻകുന്നം വർക്കി
1998 എം.പി. അപ്പൻ
1999 കെ.പി. നാരായണ പിഷാരോടി
2000 പാലാ നാരായണൻ നായർ
2001 ഒ.വി. വിജയൻ
2002 കമല സുരയ്യ (മാധവിക്കുട്ടി)
2003 ടി. പത്മനാഭൻ
2004 സുകുമാർ അഴീക്കോട്
2005 എസ്. ഗുപ്തൻ നായർ
2006 കോവിലൻ
2007 ഒ.എൻ.വി. കുറുപ്പ്
2008 അക്കിത്തം അച്യുതൻ നമ്പൂതിരി
2009 സുഗതകുമാരി
2010 എം. ലീലാവതി
2011 എം.ടി. വാസുദേവൻ നായർ
2012 ആറ്റൂർ രവിവർമ്മ
2013 എം.കെ. സാനു
2014 വിഷ്ണുനാരായണൻ നമ്പൂതിരി
2015 പുതുശ്ശേരി രാമചന്ദ്രൻ
2016 സി. രാധാകൃഷ്ണൻ
2017 കെ. സച്ചിദാനന്ദൻ
2018 എം മുകുന്ദൻ
2019 ആനന്ദ്
2020 സക്കറിയ
2021 പി വത്സല

P. Valsala – Ezhuthachan Award winner 2021 (പി വത്സല)

P Valsala – Ezhuthachan Award winner

2021 ലെ എഴുത്തച്ഛന്‍ പുരസ്‌കാരം നോവലിസ്റ്റും ചെറുകഥാകൃത്തുമായ പി. വത്സലയ്ക്ക്.

സാഹിത്യത്തിനുള്ള സമഗ്രസംഭാവനയ്ക്ക് കേരള സര്‍ക്കാര്‍ നല്‍കി വരുന്ന പരമോന്നത പുരസ്‌കാരമാണ് എഴുത്തച്ഛന്‍ പുരസ്‌കാരം.

അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പവുമടങ്ങുന്നതാണ് പുരസ്‌കാരം.

സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ അദ്ധ്യക്ഷനും ഡോ. ബി. ഇക്ബാൽ, ആലങ്കോട് ലീലാകൃഷ്ണൻ, കെ.ഇ.എൻ. കുഞ്ഞഹമ്മദ്, സാംസ്കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്കാരനിർണയം നടത്തിയത്.

ഓരങ്ങളിലേക്ക് വകഞ്ഞുമാറ്റപ്പെടുന്ന അടിയാള ജീവിതത്തെ എഴുത്തിൽ ആവാഹിച്ച എഴുത്തുകാരിയാണ് പി. വത്സല.

പ്രാദേശികവും വംശീയവും സ്വത്വപരവുമായ കേരളീയപാരമ്പര്യങ്ങളെ അതിമനോഹരമായി ആവിഷ്കരിക്കുവാന്‍ അവര്‍ക്ക് സാധിച്ചു.

മലയാളഭാഷയിൽ അതുവരെ അപരിചിതമായ ഒരു ഭൂമികയെ അനായാസമായി വത്സല നമുക്ക് മുന്നിൽ അവതരിപ്പിച്ചു.

മാനവികതയുടെ അപചയങ്ങൾക്കെതിരേ ജാഗ്രത പുലർത്തിയ പി. വത്സല, നിന്ദിതരുടെയും നിരാലംബരുടെയും മുറവിളികൾക്ക് എഴുത്തിൽ ഇടം നൽകി.

എല്ലാത്തരം യാഥാസ്ഥിതികത്വത്തിൽ നിന്നുമുളള വിമോചനം സ്വപ്നം കണ്ടു.

കേരളത്തിന്റെ ഹരിതകവചത്തിന് മുറിവേല്ക്കുമ്പോഴും, സമഗ്രാധിപത്യത്തിന്റെ കാലൊച്ചകൾ അടുത്തുവരുമ്പോഴും സ്ത്രീകൾ അപമാനിക്കപ്പെടുമ്പോഴും പി. വത്സല ഒരു പോരാളിയെപ്പോലെ പ്രതികരിച്ചിട്ടുണ്ട്.

ന്യൂനപക്ഷങ്ങളുടെയും ദളിതുകളുടെയും ആദിവാസികളുടെയും ദൈന്യജീവിതത്തെ സൂക്ഷ്മതയോടെ പകർത്തിയ വത്സല ടീച്ചർ മലയാളഭാഷയിൽ പുതിയ ഭാവനയെയും ഭാവുകത്വത്തെയും തോറ്റിയുണർത്തി.

പരിവർത്തനത്തിലേക്ക് കുതിക്കുന്ന കേരളസമൂഹത്തിന്റെ ആത്മഭാവപ്പകർച്ചകൾ സമഗ്രതയോടെ ചിത്രീകരിച്ച പി. വത്സല ഇരയാക്കപ്പെടുന്നവരുടെ പക്ഷത്തുനിൽക്കുന്ന എഴുത്തുകാരിയാണ്.

നോവൽരംഗത്തും ചെറുകഥാരംഗത്തും നൽകിയ സമഗ്രസംഭാവനകളെ മുൻനിർത്തിയാണ് ഈ പരമോന്നത സാഹിത്യബഹുമതി പി. വത്സലയ്ക്ക് സമ്മാനിക്കുന്നതെന്ന് അവാർഡ് നിർണയ കമ്മിറ്റി വ്യക്തമാക്കി.

അധ്യാപികയായി പ്രവര്‍ത്തനമനുഷ്ഠിച്ച പി. വത്സല  സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു.

നെല്ല് ആണ് ആദ്യനോവല്‍. ഈ നോവല്‍ പിന്നീട് അതേ പേരില്‍ തന്നെ രാമു കാര്യാട്ടിന്റെ സംവിധാനത്തില്‍ ചലച്ചിത്രമായി. നെല്ലിന് കുങ്കുമം അവാര്‍ഡ് ലഭിച്ചു. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, പത്മപ്രഭാ പുരസ്‌കാരം, സി. എച്ച്. അവാര്‍ഡ്, കഥ അവാര്‍ഡ്, മുട്ടത്തുവര്‍ക്കി പുരസ്‌കാരം എന്നീ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

എന്റെ പ്രിയപ്പെട്ട കഥകള്‍, ഗൗതമന്‍, മരച്ചോട്ടിലെ വെയില്‍ചീളുകള്‍, മലയാളത്തിന്റെ സുവര്‍ണകഥകള്‍, വേറിട്ടൊരു അമേരിക്ക, അശോകനും അയാളും, വത്സലയുടെ സ്ത്രീകള്‍, പേമ്പി, വിലാപം, നിഴലിലുറങ്ങുന്ന വഴികള്‍, പോക്കുവെയില്‍ പൊന്‍വെയില്‍ എന്നിവ പ്രധാനകൃതികളില്‍ ഉള്‍പ്പെടുന്നു.

 

ഇതര പരീക്ഷകളിലെ വാർത്തകൾ, തന്ത്രങ്ങൾ എന്നിവയ്ക്കായി ADDA247 മലയാളം  പ്രോസസ്സർ ഡൺലോഡു ചെയ്യുക

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

*വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക*

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala Padanamela

*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ  മലയാളത്തിൽ പരിശീലനം ആരംഭിക്കുക*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

alisaleej

കേരള ഹൈകോർട്ട് അസിസ്റ്റൻ്റ് 2024 പ്രധാനപ്പെട്ട 30 ഇംഗ്ലീഷ് ചോദ്യോത്തരങ്ങൾ – 03 മെയ് 2024

കേരള ഹൈക്കോടതി അസിസ്റ്റൻ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും, ഞങ്ങൾ ഇംഗ്ലീഷിലെ പ്രധാന ടോപ്പിക്കുകൾ കവർ ചെയ്യുകയും നിങ്ങളുടെ പരീക്ഷാ…

5 hours ago

കേരള PSC ട്രേഡ്സ്മാൻ മോൾഡിംഗ് ഹാൾ ടിക്കറ്റ് 2024 OUT

കേരള PSC ട്രേഡ്സ്മാൻ മോൾഡിംഗ് ഹാൾ ടിക്കറ്റ് 2024 കേരള PSC ട്രേഡ്സ്മാൻ മോൾഡിംഗ് ഹാൾ ടിക്കറ്റ് 2024: കേരള…

6 hours ago

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 03 മെയ് 2024

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024 മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ്  2024: SSC, IBPS, RRB, IB ACIO,…

7 hours ago

കേരള ഹൈക്കോടതി അസിസ്റ്റന്റ് ചോദ്യപേപ്പർ, ആൻസർ കീ PDF ഡൗൺലോഡ്

കേരള ഹൈക്കോടതി അസിസ്റ്റന്റ് ചോദ്യപേപ്പർ, ആൻസർ കീ കേരള ഹൈക്കോടതി അസിസ്റ്റന്റ് ചോദ്യപേപ്പർ, ആൻസർ കീ:-  ഹൈക്കോടതി കേരള അസിസ്റ്റന്റ്…

7 hours ago

കേരള PSC ഹോസ്പിറ്റാലിറ്റി അസിസ്റ്റൻ്റ് ആൻസർ കീ 2024 OUT, ഡൗൺലോഡ് PDF

കേരള PSC ഹോസ്പിറ്റാലിറ്റി അസിസ്റ്റൻ്റ് ആൻസർ കീ 2024 കേരള PSC ഹോസ്പിറ്റാലിറ്റി അസിസ്റ്റൻ്റ് ആൻസർ കീ 2024: കേരള…

8 hours ago

കേരള SET മുൻവർഷ ചോദ്യപേപ്പർ 1, 2, PDF ഡൗൺലോഡ്

കേരള SET മുൻവർഷ ചോദ്യപേപ്പർ കേരള SET മുൻവർഷ ചോദ്യപേപ്പർ: കേരള SET പരീക്ഷ 2024 ജനുവരി 21-ന് വിജയകരമായി…

8 hours ago