E. M. S. Namboodiripad (ഇ.എം.എസ്.നമ്പൂതിരിപ്പാട്) | KPSC & HCA Study Material

E.M.S. Namboodiripad, full name is  Elamkulam Manakal Sankaran Namboodiripad (born June 13, 1909, near Perinthalmanna, India—died March 19, 1998, Thiruvananthapuram, Aged: 89), Indian Marxist-communist leader and theorist who served as chief minister of Kerala state from 1957 to 1959 and from 1967 to 1969.

E. M. S. Namboodiripad

E. M. S. Namboodiripad (ഇ.എം.എസ്.നമ്പൂതിരിപ്പാട്): – ഇന്ത്യൻ മാർക്സിസ്റ്റ്-കമ്മ്യൂണിസ്റ്റ് നേതാവും കേരളീയ കമ്മ്യൂണിസത്തിൻ്റെ താത്വികാചാര്യനും ഐക്യകേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയുമായിരുന്നു. ജനാധിപത്യ പ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഏഷ്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ്‌ സർക്കാരിന്റെ തലവനെന്ന നിലയിലും അറിയപ്പെടുന്നു. ചരിത്രകാരൻ, മാർക്സിസ്റ്റ്‌ തത്ത്വശാസ്ത്രജ്ഞൻ, സാമൂഹിക പരിഷ്ക്കർത്താവ്‌ എന്നീ നിലകളിൽ പ്രശസ്തനായ E. M. S ആധുനിക കേരളത്തിന്റെ ശിൽപികളിൽ പ്രധാനിയാണ്‌.

Fill the Form and Get all The Latest Job Alerts – Click here

 

[sso_enhancement_lead_form_manual title=”ഡിസംബർ 2021 മാസപ്പതിപ്പ് | സമകാലിക വിവരങ്ങൾ
December 2021″ button=”ഡൗൺലോഡ് നൗ” pdf=”/jobs/wp-content/uploads/2021/12/04182051/Monthly-Current-Affairs-December-month-2021-in-Malayalam.pdf”]

E. M. S. Namboodiripad (ഇ.എം.എസ്.നമ്പൂതിരിപ്പാട്): History

E. M. S. Namboodiripad

 

Name Elamkulam Manakkal Sankaran Namboodiripad (E.M.S.Namboodiripad)
Born 1909 June 13
Death 1998 March 19 (Aged: 89)
Occupation historian, Marxist philosopher and social reformer
also known as Kerala Model, the head of the first communist government in Asia
Nationality Indian

 

കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും പ്രഭാഷകനും എഴുത്തുകാരനുമായിരുന്ന ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ ജന്മവാര്‍ഷിക ദിനമാണ് ജൂണ്‍ 13.

മലയാളിക്ക് രാഷ്ട്രീയത്തിന്റെയും ധൈഷണികതയുടെയും മൂന്നുവാക്കായിരുന്നു ഇ.എം.എസ്. ജീവിതത്തെയും സമൂഹത്തെയും സൂക്ഷ്മമായി നിരീക്ഷിക്കുകയും വിലയിരുത്തുകയും അടയാളപ്പെടുത്തുകയും ചെയ്ത കമ്മ്യൂണിസ്റ്റ് ദാര്‍ശനികനായിരുന്നു ഇ.എം.എസ്.

1909 ജൂൺ 13-ന് (1084 ഇടവം 30) മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണയ്ക്കടുത്ത് കുന്തിപ്പുഴയുടെ തീരത്ത് ഏലംകുളം അംശത്തിലെ ഏലംകുളം ദേശത്ത് ഏലംകുളത്ത് മനയിൽ ജനിച്ചു.

പ്രതാപൈശ്വര്യങ്ങളുടെ നടുവിലായിരുന്നു അന്ന് ഏലംകുളം മന.

അക്കാലത്ത് മനക്കലേക്ക് അമ്പതായിരം പറ നെല്ല് പാട്ടമായി കിട്ടിയിരുന്നു .

ഇല്ലത്തിന്റെ പേരും പ്രശസ്തിയും വഴി ആ ദേശം തന്നെ ഏലംകുളം എന്ന പേരിൽ അറിയപ്പെട്ടു.

ഇ.എം.എസ് ജനിക്കുമ്പോൾ ആ തറവാട്ടിലേക്ക് ഏതാണ്ട് അമ്പതിനായിരം പറ നെല്ല് പാട്ടമായി ലഭിക്കുമായിരുന്നു.

പിന്നീട് ആ ഗ്രാമത്തിലേക്ക് ബസ് സർവീസും, കാറും, ആധുനിക പരിഷ്കാരവും എല്ലാം കൊണ്ടുവന്നത് ഈ ഏലംകുളം മനക്കാരായിരുന്നു.

ഒട്ടേറെ ദൈവങ്ങളുടേയും, ഭഗവതിമാരുടേയും ആസ്ഥാനമായിരുന്നു ഏലംകുളം മന അക്കാലത്ത്.

ദേശത്തെ ജനജീവിതം ഇത്തരം ഇല്ലങ്ങളുടെ വരുതിയിലായിരുന്നു.

പിതാവ് പരമേശ്വരൻ നമ്പൂതിരിപ്പാട്, മാതാവ് വിഷ്ണുദത്ത അന്തർജനം.

വിഷ്ണുദത്തയിൽ പരമേശ്വരൻ നമ്പൂതിരിപ്പാടിനുണ്ടായ നാലാമത്തെ സന്തതിയായിരുന്നു ശങ്കരൻ. ‘കുഞ്ചു‘ എന്ന ഓമനപ്പേരിലാണ്‌ ശങ്കരൻ അറിയപ്പെട്ടിരുന്നത്.

വിഷ്ണുദത്ത ആദ്യം പ്രസവിച്ച രണ്ടുമക്കൾ മരിച്ചു, പിന്നെ ജനിച്ച കുട്ടിക്ക് വേണ്ടത്രം മാനസിക വളർച്ച ഇല്ലായിരുന്നു.

സ്കൂളിലും കോളേജിലും പഠിക്കുമ്പോൾ തന്നെ എഴുത്തിന്റെ ലോകത്തിലേക്കു കടന്നിരുന്നു.

കോൺഗ്രസ്സിലൂടെ രാഷ്ട്രീയത്തിലേക്കു കടന്നു. പിന്നീട് കോൺഗ്രസ്സിലെ ഇടതു പക്ഷക്കാർ ചേർന്ന് ഇ.എം.എസ്സിന്റെ നേതൃത്വത്തിൽ കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ചു.

കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കപ്പെടുന്ന പാറപ്പുറം സമ്മേളനത്തിൽ പങ്കെടുത്ത് കമ്മ്യൂണിസ്റ്റായി.

കേരളസംസ്ഥാനത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയായി.

കമ്മ്യൂണിസ്റ്റ് പാർട്ടി രണ്ടായപ്പോൾ സി.പി.ഐ.എമ്മിന്റെയൊപ്പം നിന്നു. സി.പി.ഐ(എം) ദേശീയ ജനറൽ സെക്രട്ടറി, കേരള സംസ്ഥാന സെക്രട്ടറി, പോളിറ്റ് ബ്യൂറോ അംഗം സി.പി.ഐ ദേശീയ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Read More: ESIC UDC Recruitment 2022, Apply for 130 Post in Kerala

In politics (രാഷ്ട്രീയരംഗത്ത്)

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും പിന്നീട് സി.പി.എമ്മിനും രാഷ്ട്രീയമായും ദാര്‍ശനികമായും കരുത്ത് പകര്‍ന്ന ഇ.എം.എസ് ലോകത്തില്‍ ആദ്യമായി ജനാധിപത്യ വ്യവസ്ഥയിലൂടെ ഭരണത്തിലെത്തിയ കമ്മ്യൂണിസ്റ്റ് ഭരണാധികാരിയായും മാറി.

മാര്‍ക്‌സിസം-ലെനിനിസത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ വ്യാഖ്യാനിക്കാന്‍ ഇ.എം.എസിനോളം സംഭാവന നല്‍കിയ മറ്റൊരു ദാര്‍ശനികനും ഉണ്ടായിരുന്നില്ല.

ഇ.എം.എസിന്റെ രാഷ്ട്രീയ ഇടപെടലുകള്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതായിരുന്നില്ല.

സാര്‍വദേശീയ തലത്തിലെ ഇടത് മുന്നേറ്റങ്ങളെയും മറ്റ് രാഷ്ട്രീയ മുന്നേറ്റങ്ങളും സസൂക്ഷ്മം വിലയിരുത്തി അവ സാധാരണക്കാരുടെ ഇടയിലേക്ക് എത്തിക്കാന്‍ ഇ.എം.എസ്സിന് സാധിച്ചു.

സാര്‍വദേശീയ പ്രശ്‌നങ്ങള്‍ വിലയിരുത്തുകയും അവയോട് ഐക്യപ്പെടുകയോ പ്രതികരിക്കുകയോ ചെയ്യുന്ന പ്രവണതയ്ക്ക് മലയാളി കടപ്പെട്ടിരിക്കുന്നത് ഇ.എം.എസ്സിനോടാണ്.

സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ പോലും കൃത്യമായി വിലയിരുത്തി വിശദീകരിക്കാന്‍ ഇ.എം.എസ് കാണിച്ച പാടവം ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് മുന്നേറ്റത്തിന് വലിയ സംഭാവനകള്‍ നല്‍കി.

ഇ.എംഎസ്സിന്റെ സംഭാവനകളില്ലാത്ത ഒരു മേഖലയും ഇല്ലായിരുന്നു. അത് തെളിയിക്കുന്നതാണ് അദ്ദേഹം രചിച്ച നിരവധി പുസ്തകങ്ങള്‍ വായനയും എഴുത്തും ഇ.എം.എസിന് ജീവിതത്തിന്റെ ഭാഗമായിരുന്നു.

അധികാരങ്ങളുടെ ഭാഗമായിരിക്കുമ്പോഴും അതിന്റെ ഭാഗമായ എല്ലാ ആഡംബരത്തില്‍ നിന്നും അദ്ദേഹം മാറി നടന്നു .

1957 ല്‍ ഐക്യകേരളത്തിന്റെ ആദ്യ മന്ത്രിസഭ അധികാരത്തിലെത്തിയപ്പോള്‍ ഇ.എം.എസ് ആദ്യം ചെയ്തത് മണ്ണില്‍ പണിയെടുക്കുന്നവരെ കുടിയൊഴിപ്പിക്കുന്നത് തടയാനുള്ള ബില്ലില്‍ ഒപ്പുവെക്കലായിരുന്നു.

ആ മന്ത്രിസഭയിലും തുടര്‍ മന്ത്രിസഭകളിലും ഭൂപരിഷ്‌കരണം, വിദ്യാഭ്യാസ ബില്ല്, ജനകീയാസൂത്രണം തുടങ്ങി കേരളത്തിന്റെ ചരിത്രത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് കാരണമായ നടപടികള്‍ക്ക് ഇം.എം.എസ് നേതൃത്വം നല്‍കി.

സാഹിത്യത്തിലും ചിന്തയിലും ചരിത്ര രചനയിലും ഇടതുപക്ഷ ആശയങ്ങള്‍ അവതരിപ്പിക്കാനും ആ ധാരയിലേക്ക് നിരവധിപ്പേരെ എത്തിക്കാനും അദ്ദേഹത്തിന് സാധിച്ചു.

സാഹിത്യം സമൂഹ നന്മയ്ക്ക് എന്നതായിരുന്നു എല്ലാ കാലത്തും ഇ.എം.എസിന്റെ വാദം.

Read More: Kerala PSC Degree Level Result 2022

Major works (പ്രധാന കൃതികൾ)

1926-ൽ പാശുപതം മാസികയിലാണ് ഇ.എം.എസ്സിന്റെ ആദ്യലേഖനം പ്രസിദ്ധീകരിക്കുന്നത് .

‘ഫ്രഞ്ചു വിപ്ലവവും നമ്പൂതിരി സമുദായവും’ എന്ന ലേഖനം 1927ൽ യോഗക്ഷേമം മാസികയിലും പ്രത്യക്ഷപ്പെട്ടു .

തുടർന്ന് രാഷ്ട്രീയവും, സാമൂദായികവും, ദാർശനികവും ആയ വിഷയങ്ങൾ സംബന്ധിച്ച് നിരവധി ആനുകാലികങ്ങളിൽ ജീവിതാവസാനം വരെ ഇ.എം.എസ്സിന്റെ ലേഖനങ്ങൾ പ്രത്യക്ഷപ്പെടുകയും വ്യാപകമായി ചർച്ച ചെയ്യപ്പെടുകയും ചെയ്തു.

നൂറിലധികം പുസ്തകങ്ങൾ മലയാളത്തിലുണ്ട്. ലഘുലേഖകൾ അനവധിയാണ് .

ജവഹർലാലിന്റെ ജീവചരിത്രം മലയാളത്തിൽ ആദ്യം എഴുതിയത് ഇ.എം.എസ്സാണ്.

ഇ.എം.എസ്സിന്റെ സമ്പൂർണ്ണ കൃതികൾ നൂറു ഭാഗങ്ങളായി ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധപ്പെടുത്തി വരുന്നു.

Read More: RRB NTPC Result 2021 Out For CBT-1 Exam

Death (അവസാന കാലം)

1998 മാർച്ച് 19-ന് രണ്ടു ശ്വാസകോശത്തിലും ന്യൂമോണിയ ബാധിച്ചതിനെത്തുടർന്നുണ്ടായ ഹൃദയാഘാതം മൂലം തിരുവനന്തപുരത്തെ കോസ്മോപൊളിറ്റൻ ആശുപത്രിയിൽ വച്ചാണ് ഇ.എം.എസ്. അന്തരിച്ചത്.

89 വയസ്സായിരുന്നു അദ്ദേഹത്തിന്.

മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് വൈദ്യുതിശ്മശാനത്തിൽ സംസ്കരിച്ചു.

ആയിരങ്ങൾ അദ്ദേഹത്തിന് അന്ത്യാഞ്ജലികൾ അർപ്പിച്ചു.

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ  മലയാളത്തിൽ പരിശീലനം ആരംഭിക്കുക*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

 

alisaleej

Addapedia (Daily Current Affairs in English) May 2024, Download PDF

Addapedia (Daily Current Affairs in English) May 2024 Addapedia- Daily Current Affairs Encyclopedia, has a…

9 mins ago

കേരള PSC ഇലക്ട്രീഷ്യൻ ആൻസർ കീ 2024 OUT, ഡൗൺലോഡ് PDF

കേരള PSC ഇലക്ട്രീഷ്യൻ ആൻസർ കീ 2024 കേരള PSC ഇലക്ട്രീഷ്യൻ ആൻസർ കീ 2024: കേരള പബ്ലിക് സർവീസ്…

1 hour ago

കേരള ഹൈക്കോടതി അസിസ്റ്റൻ്റ് പരീക്ഷ 2024 മികച്ച പ്രാക്ടീസ് സ്റ്റഡി മെറ്റീരിയൽസ്

കേരള ഹൈക്കോടതി അസിസ്റ്റൻ്റ് പരീക്ഷ 2024 മികച്ച പ്രാക്ടീസ് സ്റ്റഡി മെറ്റീരിയൽസ് കേരള ഹൈക്കോടതി അസിസ്റ്റൻ്റ് പരീക്ഷ 2024 മികച്ച…

2 hours ago

കേരള PSC ഫുഡ് സേഫ്റ്റി ഓഫീസർ സിലബസ് 2024 ഡൗൺലോഡ് PDF

കേരള PSC ഫുഡ് സേഫ്റ്റി ഓഫീസർ സിലബസ് കേരള PSC ഫുഡ് സേഫ്റ്റി ഓഫീസർ സിലബസ്: കേരള പബ്ലിക് സർവീസ്…

3 hours ago

കേരള ബാങ്ക് ക്ലർക്ക് / കാഷ്യർ വിജ്ഞാപനം 2024 OUT

കേരള ബാങ്ക് ക്ലർക്ക് / കാഷ്യർ വിജ്ഞാപനം 2024 കേരള ബാങ്ക് ക്ലർക്ക് / കാഷ്യർ വിജ്ഞാപനം 2024: കേരള…

3 hours ago

കേരള PSC KSFE പ്യൂൺ വിജ്ഞാപനം 2024 വന്നു, ഇന്നാണ് അപേക്ഷിക്കേണ്ട അവസാന തീയതി

കേരള PSC KSFE പ്യൂൺ വിജ്ഞാപനം 2024 കേരള PSC KSFE പ്യൂൺ വിജ്ഞാപനം 2024: കേരള പബ്ലിക് സർവീസ്…

5 hours ago