Table of Contents
വനിതാ പോലീസ് കോൺസ്റ്റബിൾ കട്ട് ഓഫ്
വനിതാ പോലീസ് കോൺസ്റ്റബിൾ കട്ട് ഓഫ്: 2023 ജൂലൈ 8 നു വനിതാ പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾ കട്ട് ഓഫ് മാർക്ക് എങ്ങനെ ആവും എന്നുള്ളതിൽ ആശങ്കാകുലരാണ്. വനിതാ പോലീസ് കോൺസ്റ്റബിൾ പരീക്ഷയുടെ കട്ട് ഓഫ് മാർക്കിനെ അടിസ്ഥാനമാക്കിയാണ് WCPO ഫിസിക്കൽ ടെസ്റ്റിലേക്ക് യോഗ്യത നേടാൻ കഴിയൂ. ആയതിനാൽ വനിതാ പോലീസ് കോൺസ്റ്റബിൾ എഴുത്തു പരീക്ഷയുടെ പ്രതീക്ഷിത കട്ട് ഓഫ് മാർക്ക് ഞങ്ങൾ ഈ ലേഖനത്തിലൂടെ നിങ്ങളിലേക്ക് എത്തിക്കുന്നു. കൂടാതെ കേരള വനിതാ പോലീസ് കോൺസ്റ്റബിൾ മുൻവർഷ കട്ട് ഓഫ് മാർക്ക് വിവരങ്ങളും ഇവിടെ നിന്നും ലഭിക്കും.
WCPO കട്ട് ഓഫ് 2023 അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ WCPO കട്ട് ഓഫ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
WCPO കട്ട് ഓഫ് 2023 | |
ഓർഗനൈസേഷൻ | കേരള പബ്ലിക് സർവീസ് കമ്മീഷൻ |
കാറ്റഗറി | കട്ട് ഓഫ് |
വകുപ്പ് | വനിതാ പോലീസ് ബറ്റാലിയൻ, പോലീസ് |
തസ്തികയുടെ പേര് | വനിതാ പോലീസ് കോൺസ്റ്റബിൾ |
കാറ്റഗറി നമ്പർ | 595/2022 |
കേരള PSC വനിതാ പോലീസ് കോൺസ്റ്റബിൾ പരീക്ഷ തീയതി | 8 ജൂലൈ 2023 |
കേരള PSC വനിതാ പോലീസ് കോൺസ്റ്റബിൾ റിസൾട്ട് റിലീസ് തീയതി | ഉടൻ പ്രസിദ്ധീകരിക്കും |
കേരള PSC വനിതാ പോലീസ് കോൺസ്റ്റബിൾ കട്ട് ഓഫ് റിലീസ് തീയതി | ഉടൻ പ്രസിദ്ധീകരിക്കും |
ഔദ്യോഗിക വെബ്സൈറ്റ് | keralapsc.gov.in |
Fill out the Form and Get all The Latest Job Alerts – Click here
PSC വനിതാ പോലീസ് കോൺസ്റ്റബിൾ പ്രതീക്ഷിത കട്ട് ഓഫ് 2023
WCPO 2023 പരീക്ഷാ വിശകലനത്തിന്റെയും, മുൻവർഷങ്ങളിലെ കട്ട് ഓഫ് മാർക്കിന്റെയും അടിസ്ഥാനത്തിലാണ് WCPO എഴുത്തു പരീക്ഷയുടെ പ്രതീക്ഷിക്കാവുന്ന കട്ട് ഓഫ് മാർക്ക് തയ്യാറാക്കിയിക്കുന്നത്. 2023 ജൂലൈ 8 നു നടന്ന പരീക്ഷയിൽ മലയാളം, ജനറൽ ഇംഗ്ലീഷ്, കണക്ക്/മെന്റൽ എബിലിറ്റി വിഷയങ്ങളെ ആസ്പദമാക്കിയുള്ള ചോദ്യങ്ങൾ ശരാശരി നിലവാരത്തിൽ ഉള്ളവയായിരുന്നു. എന്നാൽ പൊതുവിജ്ഞാനത്തിൽ നിന്നുള്ള ചില ചോദ്യങ്ങളിൽ പിശക് ഉണ്ടായിരുന്നു. എന്നിരുന്നാലും സ്പെഷ്യൽ ടോപ്പിക്കുകളിൽ നിന്നുള്ള ചോദ്യങ്ങൾ പലതും മുൻവർഷങ്ങളിൽ കണ്ടുവന്നതും, ശേഷിക്കുന്നവ താരതമ്യേന എളുപ്പമുള്ള രീതിയിൽ ഉള്ളവയും ആയിരുന്നു. WCPO 2023 പരീക്ഷയുടെ പൊതുസ്വഭാവം വെച്ച് നോക്കുമ്പോൾ കട്ട് ഓഫ് മാർക്ക് 50 – 55 നു ഇടയിൽ ആവാനാണ് കൂടുതൽ സാധ്യത.
WCPO പ്രതീക്ഷിത കട്ട് ഓഫ് 2023 | |
തസ്തികയുടെ പേര് | പ്രതീക്ഷിത കട്ട് ഓഫ് |
വനിതാ പോലീസ് കോൺസ്റ്റബിൾ, WCPO | 50 – 55 മാർക്ക് |
WCPO കട്ട് ഓഫ് 2022
WCPO കട്ട് ഓഫ് 2022:- 2022 മാർച്ച് 20 നു നടന്ന വുമൺ സിവിൽ പോലീസ് ഓഫീസർ മെയിൻസ് എഴുത്തു പരീക്ഷയുടെ (കാറ്റഗറി നമ്പർ – 094/2020) കട്ട് ഓഫ് 45 മാർക്ക് ആയിരുന്നു. വനിതാ പോലീസ് കോൺസ്റ്റബിൾ (SR from ST only) (കാറ്റഗറി നമ്പർ – 073/2020) മെയിൻസ് എഴുത്തു പരീക്ഷയുടെ കട്ട് ഓഫ് 21.67 മാർക്ക് ആയിരുന്നു. ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ WCPO കട്ട് ഓഫ് 2022 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
WCPO കട്ട് ഓഫ് 2022 | ||
തസ്തികയുടെ പേര് | പരീക്ഷ തീയതി |
കട്ട് ഓഫ് |
വുമൺ സിവിൽ പോലീസ് ഓഫീസർ (കാറ്റഗറി നമ്പർ – 094/2020) | 20 മാർച്ച് 2022 [മെയിൻസ് പരീക്ഷ] | 45 മാർക്ക് |
വനിതാ പോലീസ് കോൺസ്റ്റബിൾ (SR from ST only) (കാറ്റഗറി നമ്പർ – 073/2020) | 20 മാർച്ച് 2022 [മെയിൻസ് പരീക്ഷ] | 21.67 മാർക്ക് |
വനിതാ പോലീസ് കോൺസ്റ്റബിൾ (1st NCA – SCCC) (കാറ്റഗറി നമ്പർ – 623/2021) | 06 ഓഗസ്റ്റ് 2022, 27 ഓഗസ്റ്റ് 2022, 17 സെപ്റ്റംബർ 2022 [പ്രിലിംസ് പരീക്ഷ] | 42.5663 മാർക്ക് |
വനിതാ പോലീസ് കോൺസ്റ്റബിൾ (1ST NCA-MUSLIM) (കാറ്റഗറി നമ്പർ – 624/2021) | 06 ഓഗസ്റ്റ് 2022, 27 ഓഗസ്റ്റ് 2022, 17 സെപ്റ്റംബർ 2022 [പ്രിലിംസ് പരീക്ഷ] | 62.6682 മാർക്ക് |
WCPO കട്ട് ഓഫ് 2021
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ WCPO കട്ട് ഓഫ് 2021 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
WCPO കട്ട് ഓഫ് 2021 | ||
തസ്തികയുടെ പേര് | പരീക്ഷ തീയതി | കട്ട് ഓഫ് |
വുമൺ സിവിൽ പോലീസ് ഓഫീസർ (കാറ്റഗറി നമ്പർ – 094/2020) | 10 ഏപ്രിൽ 2021, 18 ഏപ്രിൽ 2021 [പ്രിലിംസ് പരീക്ഷ] | 50.97 മാർക്ക് |
വനിതാ പോലീസ് കോൺസ്റ്റബിൾ (SR from ST only) (കാറ്റഗറി നമ്പർ – 073/2020) | 10 ഏപ്രിൽ 2021, 18 ഏപ്രിൽ 2021 [പ്രിലിംസ് പരീക്ഷ] | 4.21 മാർക്ക് |