Malyalam govt jobs   »   Daily Quiz   »   പ്രതിവാര കറന്റ് അഫയേഴ്സ് ക്വിസ് മലയാളത്തിൽ

പ്രതിവാര കറന്റ് അഫയേഴ്സ് ക്വിസ് മലയാളത്തിൽ, ജൂൺ 19 മുതൽ ജൂൺ 24

പ്രതിവാര കറന്റ് അഫയേഴ്സ് ക്വിസ് മലയാളത്തിൽ

പ്രതിവാര കറന്റ് അഫയേഴ്സ് ക്വിസ് മലയാളത്തിൽ: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. SSC, IBPS, RRB, IB ACIO, BIS, HIGH COURT ASSISTANT, Kerala PSC പരീക്ഷകൾ eg.10th Level, 12th Level, Degree Level പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കുമായുള്ള കറന്റ് അഫയേഴ്സ് ക്വിസ് (current affairs quiz) മലയാളത്തിൽ. കറന്റ് അഫയേഴ്സ് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ചുവടെ നൽകിയിരിക്കുന്നു.

Fill out the Form and Get all The Latest Job Alerts – Click here

പ്രതിവാര കറന്റ് അഫയേഴ്സ് ക്വിസ് ചോദ്യങ്ങൾ (Questions)

 

Q1. തകർന്ന ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ 5 പേരുമായി ആഴക്കടലിലേക്കുപോയ  കാണാതായ അന്തർവാഹിനി?

(a) ടൈം

(b) ടൈറ്റൻ

(c) വെസ്റ്റേൺ

(d) മൗണ്ടൻ

 

Q2. ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തിയത്?

(a) ഹോങ്കോങ്

(b) ഷാങ്ഹായ്

(c) സിംഗപ്പൂർ

(d) ദുബായ്

 

Q3. 2023 ജൂൺ 22 അനുസരിച്ച്, ലോക ടെസ്റ്റ് ക്രിക്കറ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനം നേടിയ ഇന്ത്യൻ ബൗളർ?

(a) രവീന്ദ്ര ജഡേജ

(b) മുഹമ്മദ് സിറാജ്

(c) ആർ അശ്വിൻ

(d) മുഹമ്മദ് ഷമി

 

Q4. 2023 ൽ കുവൈത്തിലെ പുതിയ പ്രധാനമന്ത്രിയായി നിയമിതനായത്?

(a) അൽ ഖാലിദ് അൽ സബാഹ് 

(b) മുഹമ്മദ്‌ നവാഫ് 

(c) ജാബർ അൽ മുബാറക് 

(d) ഷെയ്ക്ക് അഹമ്മദ് നവാഫ്

 

Q5. ദേശീയ ജല പുരസ്കാരങ്ങളിൽ മികച്ച സംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടത്?

(a) മഹാരാഷ്ട്ര

(b) മധ്യപ്രദേശ്

(c) ഉത്തർപ്രദേശ്

(d) അരുണാചൽ പ്രദേശ്

 

Q6. കേരള ഒളിമ്പിക് അസോസിയേഷന്റെ ‘സ്‌പോര്‍ട്‌സ്‌മാന്‍ ഓഫ് ദി ഇയര്‍’ പുരസ്കാരം നേടിയ എച്ച്.എസ്. പ്രണോയിയുടെ കായിക ഇനം?

(a) ബാഡ്മിന്റണ്‍ 

(b) ഹോക്കി

(c) ക്രിക്കറ്റ്

(d) ടേബിൾ ടെന്നീസ്

 

Q7. 2023ല്‍ ആമസോൺ വനത്തിൽ  അകപ്പെട്ട കുഞ്ഞുങ്ങളെ രക്ഷിക്കാൻ കൊളംബിയൻ സൈന്യം ആവിഷ്കരിച്ച ഓപ്പറേഷൻ?

(a) ഓപ്പറേഷൻ ഫൈൻഡിങ്

(b) ഓപ്പറേഷൻ സക്സസ്

(c) ഓപ്പറേഷൻ ഹോപ്‌

(d) ഓപ്പറേഷൻ ആമസോൺ

 

Q8. മഹാത്മാഗാന്ധിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ഗാന്ധി സമാധാന പുരസ്കാരം ആദ്യമായി സമ്മാനിച്ച വർഷം?

(a) 1995

(b) 1996

(c) 1997

(d) 1998

 

Q9. അമുൽ പരസ്യങ്ങളുടെ പ്രതീകമായ ‘അമുൽ ഗേളിന്റെ’ സ്രഷ്ടാവും പരസ്യമേഖലയിലെ പ്രമുഖനുമായ വ്യക്തി അന്തരിച്ചു . ഇദ്ദേഹത്തിന്റെ പേര് എന്താണ് ?

(a) സിൽവസ്റ്റർ ഡകുൻഹ

(b) ഇൽബർട്ട് ഹോംഗുവ

(c) സ്റ്റുവർട്ട് നിക്കോളാസ്

(d) ഗ്ലെൻ ഫിലിപ്പ്

 

Q10. RBIയുടെ പുതിയ ഡെപ്യൂട്ടി ഗവർണർ ആരാണ്?

(a) ജയറാം പാട്ടീൽ

(b) സ്വാമിനാഥൻ ജാനകിരാമൻ

(c) കിഷൻ കുമാർ

(d) വിജയ് സിംഗ്

 

Q11. ഫെൻസിങ്ങിൽ ഏഷ്യൻ ചാമ്പ്യൻഷിപ്പ് മെഡൽ നേടിയ ആദ്യ ഇന്ത്യൻ താരമായത്?

(a) അദിതി അശോക്

(b) ഭവാനി ദേവി

(c) അപർണ ബാലൻ

(d) ദീക്ഷ ദാഗർ

 

Q12. ദക്ഷിണ നേവൽ കമാണ്ടിലെ ഇന്റഗ്രേറ്റഡ് സിമുലേറ്റർ കോംപ്ലക്‌സ് ‘ധ്രുവ്’ ഉദ്ഘാടനം ചെയ്തത് ?

(a) നിർമല സീതാരാമൻ

(b) ദ്രൗപതി മുർമു

(c) അമിത് ഷാ

(d) രാജ്നാഥ് സിംഗ്

 

Q13. രാജ്യത്തിന്റെ രഹസ്യാന്വേഷണ ഏജൻസിയായ RAWയുടെ (റിസർച്ച് ആൻഡ് അനാലിസിസ് വിംഗ്) തലവനായി നിയമിക്കപ്പെട്ടത് ആരാണ്?

(a) ബിഷ്ണോയ്

(b) സമന്ത് കുമാർ ഗോയൽ

(c) സുബോധ് കുമാർ ജയ്സ്വാൾ

(d) രവി സിൻഹ

 

Q14. ഏത് പഞ്ചായത്ത് ഓഫിസിലാണ്    ഹോസ്റ്റസ് എന്ന പേരിൽ വിവിധ സേവനങ്ങൾക്ക് എത്തുന്ന പൊതുജനങ്ങളെ സഹായിക്കുന്നതിനായി  വെ‍ാളന്റിയർമാരെ നിയമിച്ചിരിക്കുന്നത്?

(a) മരോട്ടിച്ചാൽ

(b) ആമ്പല്ലൂർ

(c) അമ്പലവയൽ

(d) കൂത്താട്ടുകുളം

 

Q15. വ്യോമയാന മേഖലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിമാന ഓർഡർ നൽകിയ കമ്പനി ഏത്?

(a) സ്പൈസ് ജെറ്റ്

(b) ഖത്തർ എയർവേസ്

(c) ഇൻഡിഗോ

(d) എയർ ഇന്ത്യ

 

Q16. അമേരിക്കയിലെ ആദ്യത്തെ മുസ്ലീം വനിതാ ഫെഡറൽ ജഡ്ജി?

(a) നുസ്രത്ത് ചൗധരി

(b) ആമിന റഫീഖ്

(c) സൈനബ മഖ്തൂം

(d) സെയ്ൻ ജെഫ്രിയ

 

Q17. ആഗോള ലിംഗ സമത്വ സൂചിക 2023 ലെ 146 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം?

(a) 127

(b) 116

(c) 126

(d) 117

 

Q18. 2023 ജൂണിൽ മെസോലിത്തിക്ക് കാലഘട്ടത്തിലെ  ശിലാചിത്രം കണ്ടെത്തിയ ഗുണ്ടൂർ ജില്ല ഏത് സംസ്ഥാനത്തിലാണ്?

(a) തമിഴ്നാട്

(b) തെലങ്കാന

(c) ആന്ധ്രപ്രദേശ് 

(d) കർണാടക

 

Q19. 75 വർഷമായി ‘FACT’ ബ്രാൻഡിൽ കർഷകർക്ക് മുന്നിൽ എത്തിയിരുന്ന വളങ്ങൾ ഇനിമുതൽ ഏത് ബ്രാൻഡിൽ വിപണിയിൽ എത്തും?

(a) കേരളം

(b) ഭാരത്

(c) ഫാക്റ്റ്2.0

(d) ഭാരത്2.0

 

Q20. 200 രാജ്യാന്തര ഫുട്ബോൾ മത്സരങ്ങൾ കളിച്ച ആദ്യ പുരുഷ താരം?

(a) മെസ്സി

(b) ക്രിസ്ത്യാനോ റൊണാൾഡോ

(c) നെയ്മർ

(d) സുവാരിസ്

 

Q21. ഏത് സംസ്ഥാന സർക്കാരാണ് അടുത്തിടെ ജയിലുകൾ ‘സുധാർ ഗ്രാഹ്’ (റിഫോം ഹോംസ്) എന്നാക്കിയത്?

(a) പഞ്ചാബ്

(b) ഹരിയാന

(c) ഉത്തരപ്രദേശ്

(d) അസം

 

Q22. ജൂൺ 22 മുതൽ 500 റീട്ടെയിൽ മദ്യശാലകൾ പൂട്ടാൻ തീരുമാനിച്ച സംസ്ഥാനം ഏത്?

(a) മഹാരാഷ്ട്ര

(b) രാജസ്ഥാൻ

(c) മധ്യപ്രദേശ്

(d) തമിഴ്നാട്

 

Q23. ജർമൻ ബുക് ട്രേഡിന്റെ സമാധാന പുരസ്കാരത്തിന് അർഹനായ ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് അമേരിക്കൻ സാഹിത്യകാരൻ?

(a) സൽമാൻ റുഷ്ദി

(b) റസ്കിൻ ബോണ്ട്

(c) ജംപ ലാഹിരി

(d) സഞ്ജയ് ഗുപ്ത

 

Q24. 2022-23 UEFA നേഷൻസ് ലീഗ് വിജയികൾ ആരാണ്?

(a) സ്പെയിൻ

(b) ബെൽജിയം

(c) ക്രൊയേഷ്യ

(d) പോർച്ചുഗൽ

 

Q25. ഇട്ടി അച്യുതൻ അന്താരാഷ്ട്ര പഠന ഗവേഷണ കേന്ദ്രം നിലവിൽ വരുന്നത്?

(a) പാലക്കാട്

(b) മലപ്പുറം

(c) കൊല്ലം

(d) തിരുവനന്തപുരം

Monthly Current Affairs PDF in Malayalam May 2023

പ്രതിവാര കറന്റ് അഫയേഴ്സ് ക്വിസ് സൊല്യൂഷൻസ് (Answers)

S1. Ans. (b)

Sol. ടൈറ്റൻ

  • അറ്റ്ലാന്റിക് സമുദ്രത്തിൽ 1912ൽ തകർന്ന ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ 5 പേരുമായി ആഴക്കടലിലേക്കുപോയ സമുദ്രപേടകം ആണ് കാണാതായത്.

S2. Ans. (c)

Sol. സിംഗപ്പൂർ

  • ആഡംബര ജീവിതത്തിന് ഏറ്റവും ചെലവേറിയ നഗരമായി കഴിഞ്ഞ തവണ അഞ്ചാം സ്ഥാനത്തായിരുന്ന സിംഗപ്പൂർ ആദ്യമായാണ് ഒന്നാം സ്ഥാനത്തെത്തുന്നത്. ആഡംബര ജീവിതത്തിനു ചെലവേറിയ ആദ്യ മൂന്നു രാജ്യങ്ങളും ഏഷ്യയിൽനിന്നാണ്. ചൈനയിലെ ഷാങ്ഹായ്, ചൈനയുടെ നിയന്ത്രണത്തിലുള ഹോങ്കോംഗ് എന്നിവയാണ് പട്ടികയിൽ രണ്ടും മൂന്നും സ്ഥാനങ്ങളിൽ. സ്വിറ്റ്സർലൻഡ് കേന്ദ്രമായി പ്രവർത്തിക്കുന്ന ജൂലിയസ് ബെയർ ഗ്രൂപ്പ് ലിമിറ്റഡ് ആണ് പട്ടിക പുറത്തുവിട്ടത്.

S3. Ans. (c)

Sol. ആർ അശ്വിൻ

  • ലോക ടെസ്റ്റ് ക്രിക്കറ്റ് റാങ്കിംഗിൽ ആർ അശ്വിൻ ഒന്നാം സ്ഥാനം നേടി.

S4. Ans. (d)

Sol. ഷെയ്ക്ക് അഹമ്മദ് നവാഫ്

S5. Ans. (b)

Sol. മധ്യപ്രദേശ്

  • ദേശീയ ജല അവാർഡിൽ മികച്ച സംസ്ഥാനമായി മധ്യപ്രദേശ് തിരഞ്ഞെടുക്കപ്പെട്ടു.

S6. Ans. (a)

Sol. ബാഡ്മിന്റണ്‍ 

  • അഞ്ചുലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. സംസ്ഥാനത്ത് കായികമികവിന് നൽകുന്ന ഉയര്‍ന്ന സമ്മാനത്തുകയാണിതെന്ന് പ്രസിഡന്റ് വി. സുനില്‍കുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
  • ലോകറാങ്കിങ്ങില്‍ ഒന്‍പതാം സ്ഥാനക്കാരനായ പ്രണോയ് തിരുവനന്തപുരം സ്വദേശിയാണ്.

S7. Ans. (c)

Sol. ഓപ്പറേഷൻ ഹോപ്‌

  • കൊളംബിയൻ പ്രസിഡണ്ട് : ഗുസ്താവോ പെട്ര
  •  കൊളംബിയൻ തലസ്ഥാനം:ബോഗോട്ട
  • തകർന്നുവീണ വിമാനം:സെസ്‌ന 206

S8. Ans. (a)

Sol. 1995

  • 2021- ലെ ഗാന്ധി സമാധാന പുരസ്‌കാരം നിരസിച്ച് ലോകത്തിലെ ഏറ്റവും വലിയ പ്രസാധകരില്‍ ഒരാളായ ഗീതാ പ്രസ്. ഒരു കോടി രൂപയാണ് ഗാന്ധി സമാധാന പുരസ്‌കാരത്തിലെ സമ്മാനത്തുക.
  • ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ സ്മരണാർത്ഥം 1995-ൽ അദ്ദേഹത്തിന്റെ 125-ആം ജന്മശതാബ്ദിദിനത്തിലാണിത് ആദ്യമായി സമ്മാനിച്ചത്.

S9. Ans. (a)

Sol. സിൽവസ്റ്റർ ഡകുൻഹ

  • സിൽവസ്റ്റർ ഡാകുൻഹയാണ് ‘അമൂൽ ഗേൾ’ എന്നതിന്റെ സ്രഷ്ടാവ്.

S10. Ans. (b)

Sol. സ്വാമിനാഥൻ ജാനകിരാമൻ

  • സ്വാമിനാഥൻ ജാനകിരാമനാണ് RBIയുടെ പുതിയ ഡെപ്യൂട്ടി ഗവർണർ.

S11. Ans. (b)

Sol. ഭവാനി ദേവി

  • ഫെൻസിംഗിൽ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരിയായി ഭവാനി ദേവി.

S12. Ans. (d)

Sol. രാജ്നാഥ് സിംഗ്

  • ദക്ഷിണ നേവൽ കമാൻഡിന്റെ ഇന്റഗ്രേറ്റഡ് സിമുലേറ്റർ കോംപ്ലക്‌സ് ‘ധ്രുവ്’ രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു.

S13. Ans. (d)

Sol. രവി സിൻഹ

  • രാജ്യത്തിന്റെ രഹസ്യാന്വേഷണ ഏജൻസിയായ RAWയുടെ (റിസർച്ച് ആൻഡ് അനാലിസിസ് വിംഗ്) തലവനായി രവി സിൻഹയെ നിയമിച്ചു.

S14. Ans. (c)

Sol. അമ്പലവയൽ

  • അമ്പലവയൽ പഞ്ചായത്തിൽ സന്തോഷഗ്രാമം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിൽ പെ‍ാതുജനങ്ങൾക്കു സന്തോഷ സ്വീകരണമെ‍ാരുക്കാൻ ‘ഹോസ്റ്റസ്’മാരെ നിയോഗിച്ചു.
  • വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിൽ സുൽത്താൻ ബത്തേരി ബ്ലോക്കിൽ പെട്ട ഒരു ഗ്രാമപഞ്ചായത്ത് ആണ്‌ അമ്പലവയൽ.

S15. Ans. (c)

Sol. ഇൻഡിഗോ

  • പാരീസ് എയർഷോയുടെ ഉദ്ഘാടന ദിനത്തിൽ ഇന്ത്യൻ ബജറ്റ് കാരിയറായ ഇൻഡിഗോയിൽ നിന്ന് 500 നാരോബോഡി ജെറ്റുകൾക്ക് ഓർഡർ നൽകി യൂറോപ്പിലെ എയർബസ് തിങ്കളാഴ്ച ഒരു എയർലൈൻ ഇതുവരെ വാങ്ങിയതിൽ വച്ച് ഏറ്റവും കൂടുതൽ ജെറ്റുകൾ ഉൾപ്പെടുന്ന ചരിത്രപരമായ കരാർ ഉറപ്പിച്ചു.

S16. Ans. (a)

Sol. നുസ്രത്ത് ചൗധരി 

  • അമേരിക്കയിലെ ആദ്യത്തെ മുസ്ലീം ഫെഡറൽ ജഡ്ജിയാണ് നുസ്രത്ത് ചൗധരി.

S17. Ans. (a)

Sol. 127

  • തുടർച്ചയായി 14-ാം വർഷവും ഒന്നാം സ്ഥാനത്ത് തുടരുന്നു -ഐസ്ലാൻഡ്.
  • ആഗോള ലിംഗസമത്വ സൂചിക പുറത്തിറക്കുന്നത് വേൾഡ് ഇക്കണോമിക് ഫോറം (W.E.F).
  • WEF പ്രസിഡന്റ് – ബോർഗെ ബ്രെൻഡെ

S18. Ans. (c)

Sol. ആന്ധ്രപ്രദേശ് 

  • ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിൽ പുരാവസ്തു ഗവേഷകർ മെസോലിത്തിക്ക് കാലഘട്ടത്തിലെ ഒരു ശിലാചിത്രം കണ്ടെത്തി.
  • ഒരു വ്യക്തി ഒരു നിലം കൃഷി ചെയ്യുന്നതായാണ് ചിത്രം.

S19. Ans. (b)

Sol. ഭാരത്

S20. Ans. (b)

Sol. ക്രിസ്ത്യാനോ റൊണാൾഡോ

  • 200 രാജ്യാന്തര മത്സരങ്ങൾ പൂർത്തിയാക്കി ഫുട്ബോളില്‍ ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി പോർച്ചുഗല്‍ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. 200 രാജ്യാന്തര മത്സരങ്ങൾ കളിക്കുന്ന ആദ്യ പുരുഷ താരമെന്ന നേട്ടമാണ് ഐസ്‍ലന്‍ഡിനെതിരായ മത്സരത്തോടെ പോർച്ചുഗൽ താരത്തിന്റെ പേരിലായത്.

S21. Ans. (c)

Sol. ഉത്തരപ്രദേശ്

  • ഉത്തർപ്രദേശ് സംസ്ഥാന സർക്കാർ അടുത്തിടെ ജയിലുകളെ ‘സുധാർ ഗ്രാ’ (പരിഷ്കാര ഭവനങ്ങൾ) ആക്കി മാറ്റി.

S22. Ans. (d)

Sol. തമിഴ്നാട്

  • തമിഴ്നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപറേഷൻ ലിമിറ്റഡിന്റെ (TASMAC) കീഴിലുള്ള 500 റീട്ടെയിൽ മദ്യശാലകൾ ജൂൺ 22 മുതൽ അടച്ചുപൂട്ടും. മുൻ എക്സൈസ് മന്ത്രി സെന്തിൽ ബാലാജി ഇക്കഴിഞ്ഞ ഏപ്രിലിൽ തമിഴ്നാട് നിയമസഭയിൽ നടത്തിയ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ചാണ് 500 മദ്യശാലകൾ അടച്ചുപൂട്ടുന്നത്.

S23. Ans. (a)

Sol. സൽമാൻ റുഷ്ദി

  • ജർമ്മൻ ബുക്കിന്റെ ട്രേഡ് പീസ് പ്രൈസ് സൽമാൻ റുഷ്ദിക്ക് ലഭിച്ചു.

S24. Ans. (a)

Sol. സ്പെയിൻ

  • ഫ്രാൻസിനെ കൂടാതെ ലോകകപ്പ്, യൂറോകപ്പ് എന്നിവ കൂടാതെ UEFA നേഷൻസ് ലീഗ് കിരീടവും നേടുന്ന രണ്ടാമത്തെ ടീം – സ്പെയിൻ.
  • പെനാൽറ്റി ഷൂട്ടൗട്ടിൽ 5-4ന് ക്രോയേഷ്യയെ പരാജയപ്പെടുത്തി.
  • UEFA നേഷൻസ് ലീഗ് 2022-23 വേദി – നെതർലാൻഡ്സ്

S25. Ans. (c)

Sol. കൊല്ലം

  • ഇട്ടി അച്യുതൻ അന്താരാഷ്ട്ര പഠന ഗവേഷണ കേന്ദ്രം കൊല്ലത്ത് നിലവിൽ വരുന്നു.

Weekly Current Affairs PDF in Malayalam, May 4th week 2023

KERALA’S LATEST JOBS 2023
IB JIO റിക്രൂട്ട്മെന്റ് 2023 SSC MTS വിജ്ഞാപനം
AFCAT അപ്ലൈ ഓൺലൈൻ 2023 കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ റിക്രൂട്ട്മെന്റ് 2023
Also, Read,

 

ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ  എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.

Download the app now, Click here

 

                                         Adda247 Malayalam
Home page Adda247 Malayalam
Kerala PSC Kerala PSC Notification
Current Affairs Malayalam Current Affairs
May Month Exam Calendar Upcoming Kerala PSC 

 

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police, and Other State Government Exams

Sharing is caring!

FAQs

ക്വിസ് ഫോർമാറ്റിൽ എനിക്ക് ദൈനംദിന കറന്റ് അഫയേഴ്സ് എവിടെ നിന്ന് ലഭിക്കും?

നിങ്ങൾക്ക് എല്ലാ ദിവസവും കറന്റ് അഫയേഴ്സ് ക്വിസ് Adda247 കേരള ബ്ലോഗിലും APP ലും ലഭിക്കും.