Malyalam govt jobs   »   Daily Quiz   »   പ്രതിവാര കറന്റ് അഫയേഴ്സ് ക്വിസ് മലയാളത്തിൽ

പ്രതിവാര കറന്റ് അഫയേഴ്സ് ക്വിസ് മലയാളത്തിൽ, ജൂൺ 12 മുതൽ ജൂൺ 17

പ്രതിവാര കറന്റ് അഫയേഴ്സ് ക്വിസ് മലയാളത്തിൽ

പ്രതിവാര കറന്റ് അഫയേഴ്സ് ക്വിസ് മലയാളത്തിൽ: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. SSC, IBPS, RRB, IB ACIO, BIS, HIGH COURT ASSISTANT, Kerala PSC പരീക്ഷകൾ eg.10th Level, 12th Level, Degree Level പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കുമായുള്ള കറന്റ് അഫയേഴ്സ് ക്വിസ് (current affairs quiz) മലയാളത്തിൽ. കറന്റ് അഫയേഴ്സ് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ചുവടെ നൽകിയിരിക്കുന്നു.

Fill out the Form and Get all The Latest Job Alerts – Click here

പ്രതിവാര കറന്റ് അഫയേഴ്സ് ക്വിസ് ചോദ്യങ്ങൾ (Questions)

 

Q1. 2023 ൽ ബൾഗേരിയയുടെ പ്രധാനമന്ത്രിയായി നിയമിതനായത്?

(a) നിക്കോളാസ് ജോൺസൺ

(b) ബോയ്ക്കോ ബോറിസോവ് 

(c) ഓഗ്ന്യൻ ഗർഷികൊവ് 

(d) നിക്കോളായ് ഡെൻകോവ്

 

Q2. 2023 ഫിഫ അണ്ടർ 20 ലോകകപ്പ് ജേതാക്കൾ?

(a) ഉറുഗ്വേ

(b) ഇറ്റലി

(c) അർജൻറീന

(d) ബ്രസീൽ

 

Q3. SPG ഏജൻസിയുടെ ഡയറക്ടർ ആരാണ്?

(a) നിതിൻ അഗർവാൾ

(b) പങ്കജ് കുമാർ സിംഗ്

(c) പ്രദീപ് കുമാർ

(d) അരുൺ കുമാർ സിൻഹ

 

Q4. ഇന്ത്യൻ നാവികസേനയുടെ നാലാമത്തെ സർവേ വെസൽ ലാർജ് (SVL)  യുദ്ധക്കപ്പൽ?

(a) സംഗീത്

(b) സംശോധക്

(c) അശോക്

(d) സംഷിതക്

 

Q5. ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ കൊടുമുടിയായ ഡെനാലിയിൽ കാലുകുത്തിയ മലയാളി?

(a) ഷെയ്ഖ് ഹസന്‍ ഖാൻ

(b) മുഹമ്മദ് ജാഫർ

(c) സിയാദ് കോയ

(d) മുഹമ്മദ് ഫൈസൽ

 

Q6. 2023 സ്ക്വാഷ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം ഏതാണ്?

(a) ഹോങ്കോംഗ്

(b) ഇന്ത്യ

(c) ദക്ഷിണ കൊറിയ

(d) ബെൽജിയം

 

Q7. 2023ല്‍ ആമസോൺ വനത്തിൽ  അകപ്പെട്ട കുഞ്ഞുങ്ങളെ രക്ഷിക്കാൻ കൊളംബിയൻ സൈന്യം ആവിഷ്കരിച്ച ഓപ്പറേഷൻ?

(a) ഓപ്പറേഷൻ ഫൈൻഡിങ്

(b) ഓപ്പറേഷൻ സക്സസ്

(c) ഓപ്പറേഷൻ ഹോപ്‌

(d) ഓപ്പറേഷൻ ആമസോൺ

 

Q8. ആഗോളതലത്തിൽ ഡിജിറ്റൽ പേയ്‌മെന്റ് റാങ്കിംഗിൽ  ഒന്നാമത് എത്തിയ രാജ്യം?

(a) ചൈന

(b) അമേരിക്ക

(c) ഇന്ത്യ

(d) സിംഗപ്പൂർ

 

Q9. ഈ വർഷം നടക്കുന്ന ഏകദിന ലോകകപ്പിലെ രണ്ട് മത്സരങ്ങൾ നടക്കാൻ സാധ്യതയുള്ള ഗ്രീൻഫീൽഡ് സ്റ്റേഡിയം ഏത് ജില്ലയിലാണ്?

(a) തിരുവനന്തപുരം

(b) എറണാകുളം

(c) കണ്ണൂർ

(d) തൃശ്ശൂർ

 

Q10. കേരള പോലീസിന്റെ ഓൺലൈൻ രക്തദാന പദ്ധതി?

(a) ബ്ലഡ് സേവ്

(b) ബ്ലഡ് യൂണിയൻ

(c) പോൾ ബ്ലഡ്

(d) ബ്ലഡ് ബാങ്ക്

 

Q11. 2026 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യങ്ങൾ?

(a) അമേരിക്ക, മെക്സിക്കോ, അർജൻറീന

(b) അമേരിക്ക, മെക്സിക്കോ, കാനഡ

(c) കാനഡ, മെക്സിക്കോ, അർജൻറീന

(d) അമേരിക്ക, കാനഡ, അർജൻറീന

 

Q12. കേരളത്തിലെ  എയ്റോസ്പേസ് സ്റ്റാർട്ടപ്പായ ‘ഐ എയ്‌റോ സ്‌കൈ’ വികസിപ്പിച്ച ആദ്യ വാർത്താവിനിമയ ഉപഗ്രഹം?

(a) സ്കൈസാറ്റ്

(b) നമ്പിസാറ്റ് 1

(c) ഐ സാറ്റ്

(d) ഏറോസാറ്റ്

 

Q13. മിഷൻ EVOLVE ആരംഭിച്ചത് ആരാണ്?

(a) SIDBI

(b) RBI

(c) NABARD

(d) SBI

 

Q14. കേന്ദ്ര ജലശക്തി മന്ത്രാലയത്തിന്റെ നാലാമത് ജലശക്തി പുരസ്കാരം ലഭിച്ച മാണിക്കൽ പഞ്ചായത്ത് ഏതു ജില്ലയിലാണ്?

(a) കോട്ടയം

(b) ആലപ്പുഴ

(c) തിരുവനന്തപുരം

(d) കൊല്ലം

 

Q15. ഫ്രൈഡ് സ്പേസ് ഫുഡ് പരീക്ഷണം നടത്തിയത് ഏത് ബഹിരാകാശ ഏജൻസിയാണ്?

(a) NASA

(b) ISRO

(c) ESA

(d) JAXA

 

Q16. 2023 ജൂണിലെ കണക്കുകൾ പ്രകാരം ഇന്ത്യൻ സമുദ്ര ഉൽപ്പന്നങ്ങൾ ഏത് രാജ്യമാണ് കൂടുതൽ ഇറക്കുമതി ചെയ്തത്?

(a) ചൈന

(b) USA

(c) ജപ്പാൻ

(d) ബ്രിട്ടൺ

 

Q17. റെബെൽസ് എഗൈൻസ്റ് ദി രാജ്: വെസ്റ്റേൺ ഫിഗ്റ്റർസ് ഫോർ ഇന്ത്യസ് ഫ്രീഡം എന്ന പുസ്തകത്തിന്റെ രചയിതാവ് ആരാണ്?

(a) ചേതൻ ഭഗത്

(b) സൽമാൻ റുഷ്ദി

(c) ശശി തരൂർ

(d) രാമചന്ദ്ര ഗുഹ

 

Q18. അടുത്തിടെ GI ടാഗ് ലഭിച്ച കാരി ഇഷാദ് മാമ്പഴം ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ് ഉത്പാദിപ്പിക്കുന്നത്?

(a) ആന്ധ്രാപ്രദേശ്

(b) തെലങ്കാന

(c) കർണാടക

(d) തമിഴ്നാട്

 

Q19. KSRTC കൊറിയറും ലോജിസ്റ്റിക്‌സും ഉദ്ഘാടനം ചെയ്തത്?

(a) ജൂൺ 14, 2023

(b) ജൂൺ 15, 2023

(c) ജൂൺ 16, 2023 

(d) ജൂൺ 17, 2023

 

Q20. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വസ്തുക്കളും സേവനങ്ങളും വിതരണം ചെയ്യുന്നതിനെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പദം?

(a) ബ്ലാക്ക് പാറ്റേൺ

(b) ഡാർക്ക്  പാറ്റേൺ

(c) ഡാറ്റ ഡിഡ്ലിംഗ്

(d) ഡാറ്റ ഫാർമിംഗ്

 

Q21. ഏത് സർവകലാശാലയാണ് വിദ്യാർത്ഥികൾക്ക് രക്തം ദാനം ചെയ്യുന്ന അതേ ദിവസം അവധി പ്രഖ്യാപിച്ചത്?

(a) എംജി യൂണിവേഴ്സിറ്റി

(b) CUSAT

(c) കാലിക്കറ്റ് സർവകലാശാല

(d) കേരള സർവകലാശാല

 

Q22. ഗ്ലോബൽ വിൻഡ് ഡേ ആചരിക്കുന്നത് ?

(a) ജൂൺ 7

(b) ജൂൺ 15

(c) ജൂൺ 14

(d) ജൂൺ 16

 

Q23. ഈയിടെ അന്തരിച്ച സിൽവിയോ ബെർലുസ്കോണി ഏത് രാജ്യത്തെ മുൻ പ്രധാനമന്ത്രിയാണ്?

(a) റഷ്യ

(b) ബ്രസീൽ

(c) ഫ്രാൻസ്

(d) ഇറ്റലി

 

Q24. ആരാണ് BSF ഡയറക്ടർ ജനറൽ?

(a) നിതിൻ അഗർവാൾ

(b) കമലേഷ് വർഷിണി

(c) അനന്ത നാഗേശ്വരൻ

(d) രാജ സേതുനാഥ്

 

Q25. ഏത് സംസ്ഥാതെ ടൂറിസം വകുപ്പാണ് ടൂറിസം മേഖലയെ സ്ത്രീസൗഹാർദ്ദമാക്കുന്നതിന് ‘ഷീ ടൂറിസം’ ആപ്പ് പുറത്തിറക്കിയത്?

(a) തമിഴ്നാട്

(b) മഹാരാഷ്ട്ര

(c) ഗോവ

(d) കേരളം

 

Monthly Current Affairs PDF in Malayalam May 2023

പ്രതിവാര കറന്റ് അഫയേഴ്സ് ക്വിസ് സൊല്യൂഷൻസ് (Answers)

S1. Ans. (d)

Sol. നിക്കോളായ് ഡെൻകോവ്

 • വി കണ്ടിന്യൂ ടു ചേഞ്ച് പാർട്ടിയുടെ നേതാവായ ഡെൻകോവ് അടുത്ത 9 മാസമാണ് സഖ്യകക്ഷി സർക്കാരിനെ നയിക്കുക.

S2. Ans. (a)

Sol. ഉറുഗ്വേ

 • അർജന്റീന ആതിഥേയത്വം വഹിച്ച 2023 ലെ ഫിഫ അണ്ടർ 20 ലോകകപ്പ് കിരീടം ഉയർത്തി ഉറുഗ്വേ. ഡീഗോ മറഡോണ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിനാണ് ഇറ്റലിക്കെതിരെ ഉറുഗ്വേയുടെ വിജയം.

S3. Ans. (d)

Sol. അരുൺ കുമാർ സിൻഹ

 • ഏജൻസി SPG (സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ്) ഡയറക്ടറാണ് അരുൺ കുമാർ സിൻഹ.

S4. Ans. (b)

Sol. സംശോധക്

 • ഗവേഷകൻ’ എന്നർത്ഥം വരുന്ന ‘സംശോധക്’ എന്ന് നാമകരണം ചെയ്യപ്പെട്ട കപ്പൽ ഇന്ത്യൻ നാവികസേനയ്ക്കുവേണ്ടി ചെന്നൈയിലെ കാട്ടുപള്ളിയിൽ നിന്നും വിക്ഷേപിച്ചു.

S5. Ans. (a)

Sol. ഷെയ്ഖ് ഹസന്‍ ഖാൻ

 • ലോകത്തെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റിനും ആഫ്രിക്കയിലെ ഏറ്റവും വലിയ കൊടുമുടിയായ കിളിമഞ്ചാരോയ്ക്കും ശേഷമാണ് ഈ കേരള സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വടക്കേ അമേരിക്കയിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ അലാസ്‌കയിലെ മൗണ്ട് ഡെനാലിയിലും (Denali In Alaska Is North America’s Highest Peak) ഇന്ത്യന്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയിരിക്കുന്നത്.
 • 20310 അടി ഉയരമാണ് ഡെനാലി കൊടുമുടിക്ക്.

S6. Ans. (b)

Sol. ഇന്ത്യ

 • സ്ഥലം – ചെന്നൈ (എക്‌സ്‌പ്രസ് അവന്യൂ മാൾ)
 • തീയതി – ജൂൺ 13 മുതൽ ജൂൺ 17 വരെ
 • സൗരവ് ഘോഷാൽ നയിക്കുന്ന ഇന്ത്യൻ ടീം
 • ആദ്യ മത്സരം – ഇന്ത്യ vs ഹോങ്കോങ്
 • ആകെ 9 രാജ്യങ്ങൾ പങ്കെടുക്കുന്നു.

S7. Ans. (c)

Sol. ഓപ്പറേഷൻ ഹോപ്‌

 • കൊളംബിയൻ പ്രസിഡണ്ട് : ഗുസ്താവോ പെട്ര
 •  കൊളംബിയൻ തലസ്ഥാനം:ബോഗോട്ട
 • തകർന്നുവീണ വിമാനം:സെസ്‌ന 206

S8. Ans. (c)

Sol. ഇന്ത്യ

 • രാജ്യത്ത് 89.5 ദശലക്ഷം ഡിജിറ്റൽ ഇടപാടുകൾ നടന്നു.
 • 29.2 ദശലക്ഷം ഡിജിറ്റൽ ഇടപാടുകൾ നടത്തിയ ബ്രസീൽ രണ്ടാം സ്ഥാനത്തെത്തി. 17.6 ദശലക്ഷം ഇടപാടുകളുമായി ചൈന മൂന്നാം സ്ഥാനത്താണ്.
 • 16.5 ദശലക്ഷം ഇടപാടുകളുമായി തായ്ലൻഡാണ് നാലാം സ്ഥാനത്ത്. 8 ദശലക്ഷം ഇടപാടുകളുമായി ദക്ഷിണ കൊറിയ പിന്തുടർന്നുവെന്ന് MyGovIndia ഡാറ്റ വെളിപ്പെടുത്തി.

S9. Ans. (a)

Sol. തിരുവനന്തപുരം

 • ചരിത്രത്തിൽ ആദ്യമായി കേരളം ക്രിക്കറ്റ് ലോകകപ്പ് (ODI World Cup 2023) മത്സരത്തിന് വേദിയാവാൻ പോകുന്നു. ഈ വർഷം ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിന്റെ രണ്ടു മത്സരങ്ങൾ കേരളത്തിൽ നടക്കും എന്നാണ് റിപ്പോർട്ട് . തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയമാവും (Greenfield Stadium) ലോകകപ്പ് മത്സരങ്ങൾക്ക് വേദിയാവുക.

S10. Ans. (c)

Sol. പോൾ ബ്ലഡ്

 • എല്ലാ വർഷവും ജൂൺ 14 ന് ലോക രക്തദാന ദിനം ആചരിച്ച് വരുന്നു.
 • രക്തം നൽകുക, പ്ലാസ്മ നൽകുക, ജീവിതം പങ്കിടുക, പലപ്പോഴും പങ്കിടുക” (Give blood, give plasma, share life, share often)എന്നതാണ് 2023ലെ ലോക രക്തദാന ദിന പ്രമേയം.
 • അടിയന്തരഘട്ടത്തിൽ രക്തമെത്തിക്കാൻ സഹായവുമായി കേരള പോലീസ്. 
 • 2021-ലാണ് പോൾ ബ്ലഡ് എന്ന സേവനപദ്ധതി തുടങ്ങിയത്.
 • പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവിടങ്ങളിൽനിന്ന് പോൾ ആപ്പ് ഡൗൺലോഡ് ചെയ്യാം. ഇതിൽ പോൾ ബ്ലഡ് എന്ന വിഭാഗമുണ്ടാകും. അതിൽ രക്തം നൽകാൻ ഡോണർ എന്ന രജിസ്‌ട്രേഷൻഫോം പൂരിപ്പിച്ച് നൽകണം.

S11. Ans. (b)

Sol. അമേരിക്ക, മെക്സിക്കോ, കാനഡ

 • 2026 ഫുട്ബോൾ ലോകകപ്പിൽ കളിക്കില്ലെന്ന സൂചന നൽകി അർജന്റൈൻ നായകൻ ലയണൽ മെസ്സി.
 • 2026 ഫിഫ ലോകകപ്പ് 23-ാമത്തെ ഫിഫ ലോകകപ്പ് ആയിരിക്കും.
 • മൂന്ന് വ്യത്യസ്ത രാജ്യങ്ങളിൽ ആദ്യമായിട്ടാണ് ലോകകപ്പ് നടക്കുന്നത്.

S12. Ans. (b)

Sol. നമ്പിസാറ്റ് 1

 • റോബട്ടിക്‌സ് മേഖലയിൽ പ്രവർത്തിക്കുന്ന ഐ ഹബ് റോബട്ടിക്‌സിന്റെ അനുബന്ധ സ്ഥാപനമായ ‘ഐ എയ്റോ സ്‌കൈ’ നിർമിച്ച ഉപഗ്രഹത്തിനു ബഹിരാകാശ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ പേരാണു നൽകിയത്.ഡിസാസ്റ്റർ മാനേജ്മെന്റ്, പരിസ്ഥിതി, കൃഷി എന്നീ മേഖലകൾക്ക് ആവശ്യമായ കൃത്യതയുള്ള ഡേറ്റ ലഭ്യമാക്കുകയാണ് നമ്പി സാറ്റ് 1 ന്റെ ദൗത്യമെന്ന് ഐ ഹബ് റോബോട്ടിക്‌സ് CEO ആദിൽ കൃഷ്ണ പറഞ്ഞു. 5.6 കിലോഗ്രാം മാത്രം ഭാരമുള്ള നാനോ സാറ്റലൈറ്റിനു 30-35-20 സെന്റിമീറ്റർ വലുപ്പം മാത്രമാണുള്ളത്.

S13. Ans. (a)

Sol. SIDBI

 • നിതി ആയോഗ്, ലോക ബാങ്ക്, കൊറിയൻ-വേൾഡ് ബാങ്ക്, കൊറിയൻ ഇക്കണോമിക് ഡെവലപ്‌മെന്റ് കോഓപ്പറേഷൻ ഫണ്ട് (EDCF) എന്നിവയുടെ സഹകരണത്തോടെ SIDBI മിഷൻ EVOLVE ആരംഭിച്ചു
 • SIDBI – സ്മാൾ ഇൻഡസ്ട്രീസ് ടെവേലോപ്മെന്റ്റ് ബാങ്ക് ഓഫ് ഇന്ത്യ 
 • EVOLVE – ഇലക്ട്രിക്ക് വെഹിക്കിൾ ഒപെരറേൻസ് ആൻഡ് ലെൻഡിങ് ഫോർ വൈബ്രന്റ് എക്കോസിസ്റ്റം
 • ലക്ഷ്യം : വൈദ്യുത വാഹന മേഖലയിൽ ഉൾപ്പെട്ടിരിക്കുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (MSME) സാമ്പത്തിക സഹായം നൽകുന്നു.
 • SIDBI രൂപീകരിച്ചത് – 2 ഏപ്രിൽ 1990

S14. Ans. (c)

Sol. തിരുവനന്തപുരം

 • വില്ലേജ് പഞ്ചായത്ത് വിഭാഗത്തിലാണ് പഞ്ചായത്തിന് രണ്ടാം സ്ഥാനം ലഭിച്ചത്. 6 ലക്ഷത്തിലധികം പഞ്ചായത്തുകളിൽ നിന്നുമാണ് മാണിക്കൽ രണ്ടാംസ്ഥാനത്തെത്തിയത്. ഹരിത കേരള മിഷന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പുഴയൊഴുകും മാണിക്കൽ പദ്ധതിയുടെ ഭാഗമായുള്ള ജലസംരക്ഷണ പരിപാടികളുടെ ഭാഗമായാണ് അവാർഡ് ലഭിച്ചത് .

S15. Ans. (c)

Sol. ESA

 • ESAയാണ് ഫ്രൈഡ് സ്പേസ് ഫുഡ് പരീക്ഷണം നടത്തിയത്.

S16. Ans. (b)

Sol. USA

 • 2023 ജൂണിലെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ഇന്ത്യൻ സൈനികരെ ഇറക്കുമതി ചെയ്തത് USAയാണ്.

S17. Ans. (d)

Sol. രാമചന്ദ്ര ഗുഹ

 • റെബെൽസ് എഗൈൻസ്റ് ദി രാജ്: വെസ്റ്റേൺ ഫിഗ്റ്റർസ് ഫോർ ഇന്ത്യസ് ഫ്രീഡം എന്ന പുസ്തകത്തിന്റെ രചയിതാവാണ് രാമചന്ദ്ര ഗുഹ.

S18. Ans. (c)

Sol. കർണാടക

 • അടുത്തിടെ GI ടാഗ് ലഭിച്ച കാരി ഇഷാദ് മാമ്പഴമാണ് കർണാടക ഉത്പാദിപ്പിക്കുന്നത്.

S19. Ans. (b)

Sol. ജൂൺ 15 2023

 • KSRTC കൊറിയറും ലോജിസ്റ്റിക്‌സും ഉദ്ഘാടനം ജൂൺ 15 2023 ചെയ്തത്.

S20. Ans. (b)

Sol. ഡാർക്ക്  പാറ്റേൺ

 • ആളുകളെ തെറ്റിദ്ധരിപ്പിച്ച് ചരക്കുകളുടെയും സേവനങ്ങളുടെയും വിതരണത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പദമാണ് ബ്ലാക്ക് പാറ്റേൺ.

S21. Ans. (d)

Sol. കേരള സർവകലാശാല

 • വിദ്യാർഥികൾ രക്തം ദാനം ചെയ്യുന്ന അതേ ദിവസം കേരള സർവകലാശാല അവധി പ്രഖ്യാപിച്ചു.

S22. Ans. (b)

Sol. ജൂൺ 15

 • ഗ്ലോബൽ വിൻഡ് ഡേ ജൂൺ 15നാണ്.

S23. Ans. (d)

Sol. ഇറ്റലി

 • 1994-95, 2001-2006, 2008-2011 കാ​ല​ഘ​ട്ട​ങ്ങ​ളി​ലാ​യി നാ​ല് തവണയാണ് ബെ​ർ​ലു​സ്കോ​ണി ഇ​റ്റ​ലി​യു​ടെ പ്ര​ധാ​ന​മ​ന്ത്രി പ​ദം അ​ല​ങ്ക​രി​ച്ച​ത്.

S24. Ans. (a)

Sol. നിതിൻ അഗർവാൾ

 • നിതിൻ അഗർവാൾ BSF (ബോർഡർ സെക്യൂരിറ്റി ഫോഴ്സ്) ഡയറക്ടർ ജനറലാണ്.

S25. Ans. (d)

Sol. കേരളം

 • കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് പുറമേ സ്ത്രീസൗഹൃദ വിനോദസഞ്ചാര കേന്ദ്രങ്ങൾ, റിസോർട്ടുകൾ, ഹോട്ടലുകൾ, ടൂർ പാക്കേജുകൾ, അംഗീകൃത വനിതാ ടൂർ ഓപ്പറേറ്റർമാർ, ട്രാവൽ ഏജൻസികൾ, ഹൗസ് ബോട്ടുകൾ, ഹോം സ്റ്റേകൾ, വനിതാ ടൂർ ഗൈഡുമാർ, ക്യാമ്പിംഗ് സൈറ്റുകൾ, കാരവനുകൾ, ഭക്ഷണശാലകൾ തുടങ്ങിയ വിവരങ്ങളും ആപ്പിലുണ്ടാകും.

Weekly Current Affairs PDF in Malayalam, May 3rd week 2023

KERALA’S LATEST JOBS 2023
IB JIO റിക്രൂട്ട്മെന്റ് 2023 SSC MTS വിജ്ഞാപനം
AFCAT അപ്ലൈ ഓൺലൈൻ 2023 കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ റിക്രൂട്ട്മെന്റ് 2023
Also, Read,

 

ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ  എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.

Download the app now, Click here

 

                                         Adda247 Malayalam
Home page Adda247 Malayalam
Kerala PSC Kerala PSC Notification
Current Affairs Malayalam Current Affairs
May Month Exam Calendar Upcoming Kerala PSC 

 

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police, and Other State Government Exams

Sharing is caring!

FAQs

ക്വിസ് ഫോർമാറ്റിൽ എനിക്ക് ദൈനംദിന കറന്റ് അഫയേഴ്സ് എവിടെ നിന്ന് ലഭിക്കും?

നിങ്ങൾക്ക് എല്ലാ ദിവസവും കറന്റ് അഫയേഴ്സ് ക്വിസ് Adda247 കേരള ബ്ലോഗിലും APP ലും ലഭിക്കും.