Malyalam govt jobs   »   Study Materials   »   Smallest district in kerala

Smallest district in kerala (കേരളത്തിലെ ഏറ്റവും ചെറിയ ജില്ല)|KPSC & HCA Study Material

Smallest district in kerala (കേരളത്തിലെ ഏറ്റവും ചെറിയ ജില്ല)|KPSC & HCA Study Material :  ഇന്ത്യയിലെ കേരളത്തിലെ 14 ജില്ലകളിൽ ഒന്നാണ് ആലപ്പുഴ ജില്ല. ഇത് 1957 ഓഗസ്റ്റ് 17-ന് ആലപ്പുഴ ജില്ലയായി രൂപീകൃതമായി, 1990-ൽ ജില്ലയുടെ പേര് ആലപ്പുഴ എന്ന് മാറ്റി. കേരളത്തിലെ ഏറ്റവും ചെറിയ ജില്ലയായ ആലപ്പുഴയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി താഴെയുള്ള ലേഖനം വായിക്കുക.

Fil the Form and Get all The Latest Job Alerts – Click here

[sso_enhancement_lead_form_manual title=”ഒക്ടോബർ 2021 ആഴ്ചപ്പതിപ്പ് | സമകാലിക വിവരങ്ങൾ
October 3rd week” button=”ഡൗൺലോഡ് നൗ” pdf=”/jobs/wp-content/uploads/2021/10/25131834/Weekly-Current-Affairs-3rd-week-October-2021-in-Malayalam.pdf”]

Smallest district in kerala: Alappuzha (ആലപ്പുഴ)

ആലപ്പുഴ
ആലപ്പുഴ

കേരളത്തിലെ ഒരു തീരദേശജില്ലയാണ് ആലപ്പുഴ. ആലപ്പുഴ നഗരമാണ് ഈ ജില്ലയുടെ ആസ്ഥാനം. 1957 ഓഗസ്റ്റ് 17 നാണ് ജില്ല രൂപീകൃതമായത്. 1990-ലാണ് ആലപ്പി എന്ന ഇതിന്റെ ഔദ്യോഗിക ഇംഗ്ലീഷ് നാമധേയം ആലപ്പുഴ എന്നാക്കി മാറ്റിയത്. കേരളത്തിലെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രമാണ് ആലപ്പുഴ. കൂടാതെ കയർ വ്യവസായത്തിനും പേരുകേട്ടതാണ്. കേരളത്തിലെ ഒട്ടുമിക്ക കയർവ്യവസായസ്ഥാപനങ്ങളും ജില്ലയിലാണ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായി ആലപ്പുഴ ജില്ല അറിയപ്പെടുന്നു.കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ ജില്ലയാണ് ആലപ്പുഴ. ജില്ലയുടെ 29.46% പ്രദേശവും നഗരപ്രദേശമാണ്. ചേർത്തല, അമ്പലപ്പുഴ, കുട്ടനാട്, കാർത്തികപ്പള്ളി, ചെങ്ങന്നൂർ, മാവേലിക്കര എന്നിവയാണ് ജില്ലയിലെ താലൂക്കുകൾ, 91 വില്ലേജുകളും ഉണ്ട്.

അതിർത്തി ജില്ലകള്‍
അതിർത്തി ജില്ലകള്‍

Smallest district in Kerala: വനം ഇല്ലാത്ത ഏക ജില്ല

ജില്ലയുടെ ആസ്ഥാനമായ ആലപ്പുഴ നഗരം മനോഹരമായ കായലുകളും കനാലുകളും കൊണ്ട് സമ്പന്നമാണ്, കേരളത്തിൽ വനം ഇല്ലാത്ത ഏക ജില്ലയാണ് ആലപ്പുഴ.

നേരത്തേ ഈ ജില്ലയുടെ ഭാഗമായിരുന്ന തിരുവല്ല താലൂക്കും ചെങ്ങന്നൂർ താലൂക്കിലെ ആറന്മുള കിടങ്ങന്നൂർ, മെഴുവേലി, കുളനട എന്നീ വില്ലേജുകളും മാവേലിക്കര താലൂക്കിലെ പന്തളം തെക്കേക്കര, തോന്നല്ലൂർ വില്ലേജുകളും 1983-ൽ രൂപീകൃതമായ പത്തനംതിട്ട ജില്ലയിൽ ലയിപ്പിച്ചു.

വടക്ക്‌ എറണാകുളം, വടക്ക്‌ കിഴക്ക്‌ കോട്ടയം, കിഴക്ക്‌ പത്തനംതിട്ട തെക്ക്‌ കൊല്ലം എന്നിവയാണ്‌ അതിർത്തി ജില്ലകള്‍.

Smallest district in Kerala: Senses Details (സെൻസസ്)

2011 സെൻസസ് പ്രകാരം ജില്ലയിലെ ആകെ ജനസംഖ്യ 21,27,789 ആണ്.

അതിൽ 11,14,647 സ്ത്രീകളും 10,13,142 പുരുഷന്മാരുമാണ്.

ജില്ലയുടെ ജനസാന്ദ്രത സ്ക്വയർ കിലോമീറ്ററിന് 1504 ആണ്.

സാക്ഷരതാ നിരക്ക് 95.72 ശതമാനവും അതിൽ സ്ത്രീ സാക്ഷരത 94.24 ശതമാനവും പുരുഷ സാക്ഷരത 97.36 ശതമാനവുമാണ്.

പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർ യഥാക്രമം ആകെ ജനസംഖ്യയുടെ 9.45 ശതമാനവും 0.15 ശതമാനവുമാണ്. ഇത് മറ്റു ജില്ലകളെ അപേക്ഷിച്ച് വളരെ കുറവാണ്.

ആലപ്പുഴ ജില്ലയെ ആലപ്പുഴ, ചെങ്ങന്നൂർ എന്നിങ്ങനെ രണ്ട് റവന്യൂ ഭാഗങ്ങളായി തിരിച്ചിരിക്കുന്നു.

ഇവയെ അമ്പലപ്പുഴ, കുട്ടനാട്, ചെങ്ങന്നൂർ, കായംകുളം, മാവേലിക്കര, ചേർത്തല എന്നിങ്ങനെ 6 താലൂക്കുകളായും തിരിച്ചിരിക്കുന്നു.

93 വില്ലേജുകൾ ഉൾക്കൊള്ളുന്നതാണ് ഈ താലൂക്കുകൾ.

ആലപ്പുഴ ജില്ലയിൽ ആകെ 91 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ഉള്ളത്.

അതിൽ 72 ഗ്രാമ പഞ്ചയത്തുകളും 12 ബ്ലോക്ക് പഞ്ചായത്തുകളും 6 നഗരസഭകളും ജില്ലാ പഞ്ചായത്തും ഉൾപ്പെടുന്നു.

തടാകങ്ങളും നദികളും കനാലുകളും നിറഞ്ഞ ഭൂപ്രകൃതിയാണ് ആലപ്പുഴ ജില്ലയ്ക്കുള്ളത്.

ജില്ലയിൽ പർവ്വതങ്ങളോ കുന്നുകളോ ഇല്ല, എന്നാൽ ചിതറിക്കിടക്കുന്ന പാറക്കുന്നുകൾ ഭരണിക്കാവിനും ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തുകൾക്കുമിടയിൽ കാണപ്പെടുന്നുണ്ട്.

ജില്ലയുടെ 80 ശതമാനവും താഴ്ന്ന പ്രദേശവും, ബാക്കിയുള്ള പ്രദേശം ഇടനാടുമാണ്. മലമ്പ്രദേശമോ വനഭൂമിയോ ഇല്ലാത്ത സംസ്ഥാനത്തെ ഏക ജില്ലയാണ് ആലപ്പുഴ.

ജില്ലയുടെ ഭൂമിശാസ്ത്ര വിസ്തൃതിയുടെ 10 ശതമാനത്തിൽ ജലാശയങ്ങൾ വ്യാപിച്ചിരിക്കുന്നു. കുട്ടനാട് പ്രദേശം സമുദ്രനിരപ്പിന് താഴെയാണ്.

Smallest district in Kerala: കിഴക്കിന്റെ വെനീസ്

തലങ്ങും വിലങ്ങുമായി ഒഴുകുന്ന തോടുകളും അതിലൂടെയുള്ള ജലഗതാഗതവും കണ്ട് ‘കിഴക്കിന്റെ വെനീസ്‘ എന്നാണ് കഴ്സൺ പ്രഭു ആലപ്പുഴയെ വിശേഷിപ്പിച്ചത്.

ഇന്ന് ഇവിടം വിനോദസഞ്ചാര ലോകഭൂപടത്തില്‍ ജലോത്സവങ്ങളുടെ നാടാണ്.

Smallest district in Kerala: നെഹ്റുട്രോഫി വള്ളംകളി

കേരളത്തിലെ ഏറ്റവും വലിയ ജലോത്സവമായ നെഹ്റുട്രോഫി വള്ളംകളി വേമ്പനാട്ടുകായലിലെ പുന്നമടയില്‍ ആണ്.

ഈ വള്ളംകളി കണ്ട് ആവേശഭരിതനായ മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു പിന്നീട് വെള്ളി കൊണ്ട് ട്രോഫി ഉണ്ടാക്കി ഭാരവാഹികള്‍ക്ക് അയച്ചുകൊടുത്തു.

ഈ ട്രോഫിക്കായിട്ടാണ് വര്‍ഷംതോറും നെഹ്റുട്രോഫി വള്ളംകളി നടക്കുന്നത്.

ഇന്ത്യയിലെ യൂറോപ്യന്‍ അധിനിവേശത്തിന്റെ തുടക്കമായ പോര്‍ച്ചുഗീസുകാര്‍ മുതല്‍ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവരെ നീളുന്നതാണ് ആധുനിക ആലപ്പുഴയുടെ ചരിത്രം.

പോര്‍ച്ചുഗീസുകാര്‍ മാത്രമല്ല ഡച്ചുകാരും ഇംഗ്ലീഷുകാരും സുഗന്ധവ്യഞ്ജനങ്ങളുടെ കച്ചവടകേന്ദ്രമായ ഈ മണ്ണിനെ കൈയ്ക്കലാക്കാന്‍ മോഹിച്ചു.

Smallest district in Kerala: പൊര്‍ക്ക

കേരളത്തിന്റെ നെല്ലറയായ കുട്ടനാട് ഉള്‍പ്പെട്ട ആലപ്പുഴയ്ക്ക് കേരളചരിത്രത്തില്‍ എത്രയോ കഥകള്‍ ആണ് പറയാനുള്ളത്.

അമ്പലപ്പുഴ, കുട്ടനാട് ഉള്‍പ്പെട്ട പ്രദേശങ്ങള്‍ “പുറക്കാട്’ അഥവാ ചെമ്പകശ്ശേരി എന്നാണ് അറിയപ്പെട്ടിരുന്നത്.

യൂറോപ്പ്യന്‍ രേഖകളില്‍ ഇതിനെ “പൊര്‍ക്ക’ എന്ന് രേഖപ്പെടുത്തി കാണുന്നു. ദേവന്‍ നാരായണന്മാര്‍ എന്ന് അറിയപ്പെട്ടിരുന്ന ബ്രാഹ്മണ രാജാക്കന്മാരാണ് ഇവിടം ഭരിച്ചിരുന്നത്.

മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് അയല്‍രാജ്യങ്ങള്‍ ഓരോന്നായി കിഴടക്കിയപ്പോള്‍ ചെമ്പകശ്ശേരിയേയും പിടിച്ചെടുത്ത് തിരുവിതാംകൂറിനോട് ചേര്‍ത്തു.

ഇതോടെ ഈ ഭാഗത്തെ പുതിയ ചരിത്രം ആരംഭിക്കുന്നു.

മാര്‍ത്താണ്ഡവര്‍മ്മയ്ക്കു ശേഷം അധികാരമേറ്റ കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ (ധര്‍മ്മരാജാവ്)ന്റെ ദിവാന്‍ രാജാ കേശവദാസന്‍ (1788-1799) ആണ് ആലപ്പുഴ തുറമുഖത്തിനും, പട്ടണത്തിനും തുടക്കം കുറിച്ചത്.

വേലുത്തമ്പി ദളവ (1800-1809)യുടെ ആസ്ഥാനം കുറച്ചുകാലം ആലപ്പുഴ ആയിരുന്നു. 1859ല്‍ ഉത്രം തിരുനാള്‍ മഹാരാജാവിന്റെ കാലത്താണ് ആലപ്പുഴ ആദ്യത്തെ പോസ്റ്റാഫീസ് തുറന്നതും ജെയിംസ് ഡാറ എന്ന അമേരിക്കക്കാരന്റെ കീഴില്‍ നവീന രീതിയിലുള്ള കയര്‍ ഫാക്ടറി ആരംഭിച്ചതും.

1863ന് ആലപ്പുഴയില്‍ ടെലഗ്രാഫ് ഓഫീസ് ആരംഭിച്ചു.

കരുമാടിയിലെ ബുദ്ധവിഗ്രഹം, അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, എടത്വപള്ളി, നാഗരാജ ക്ഷേത്രമായ മണ്ണാറശാല, പ്രസിദ്ധമായ കൃഷ്ണപുരം കൊട്ടാരം, വിപ്ലവഭൂമിയായ വയലാര്‍ പുന്നപ്ര, കുഞ്ചന്‍നമ്പ്യാരുടെ തുള്ളലിന്റെ ജന്മഭൂമി, വഞ്ചിപ്പാട്ട് പ്രസ്ഥാനമായ രാമപുരത്ത് വാര്യരുടെ കര്‍മ്മഭൂമി, വിശ്വസാഹിത്യകാരനായ തകഴി ശിവശങ്കരപിള്ളയുടെ ജന്മഭൂമി, കായംകുളം താപനിലയം തുടങ്ങിയവയെല്ലാം ആലപ്പുഴയിലാണ്.

Smallest district in Kerala: Alappuzha House Boat (ഹൗസ് ബോട്ട്)

ഹൗസ് ബോട്ട്
ഹൗസ് ബോട്ട്

ഹൗസ് ബോട്ട് ആണ് ആലപ്പുഴ ടൂറിസ‌ത്തി‌ലെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണം. ആലപ്പുഴയിലെ ‌കായലുകളിലൂടെ ഹൗസ്ബോട്ട് യാത്ര ആസ്വദിക്കാന്‍ നിരവധി സഞ്ചാരികളാണ് ആലപ്പുഴയില്‍ എത്തിച്ചേരു‌‌ന്നത്.

വ‌ള്ളംകളിക്ക് പേരുകേട്ട സ്ഥലമാണ് ആലപ്പുഴ ജില്ല.

ഇ‌വ കൂടാതെ സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്ന നിരവധി സ്ഥലങ്ങള്‍ ആലപ്പുഴ ജില്ലയി‌ല്‍ ഉണ്ട്.

അ‌മ്പലപ്പുഴയും, കുട്ട‌നാടും, ആര്‍ത്തുങ്കലുമൊക്കെ അവയില്‍ ചില പ്രധാനപ്പെട്ട സ്ഥലങ്ങളാണ്.

പ്രശസ്തമായ അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ അമ്പലപ്പുഴ പാല്‍‌പ്പായസം പ്രശസ്തമാണ്. അതു പോലെ തന്നെ പ്രശസ്തമാണ് അമ്പലപ്പുഴ വേലകളിയും.

Smallest district in Kerala: Top 10 Tourist Places (ആലപ്പുഴയിലെ ഏറ്റവും പ്രശസ്തമായ 10 ടൂറിസ്റ്റ് കേന്ദ്ര‌ങ്ങള്‍)

  • അമ്പലപ്പുഴ
  • മാരാരി ബീച്ച്
  • മണ്ണാറശാല
  • ആലപ്പുഴ ബീച്ച്
  • പാതിരാമണല്‍
  • കുട്ടനാട്
  • വേമ്പനാട് കായല്‍
  • പാണ്ഡ‌വന്‍ ‌പാറ
  • കരുമാടിക്കുട്ടന്‍
  • അര്‍ത്തുങ്കല്‍

ഇതര പരീക്ഷകളിലെ വാർത്തകൾ, തന്ത്രങ്ങൾ എന്നിവയ്ക്കായി ADDA247 മലയാളം  പ്രോസസ്സർ ഡൺലോഡു ചെയ്യുക

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

*വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക*

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala Padanamela
Kerala Padanamela

*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ  മലയാളത്തിൽ പരിശീലനം ആരംഭിക്കുക*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!