Table of Contents
Savarna Jatha (സവർണ ജാഥ) , KPSC & HCA Study Material: – 1924 മാർച്ച് 30 തുടങ്ങി 603 ദിവസം നീണ്ടു നിന്ന അയിത്തത്തിനെതിരായ സത്യാഗ്രഹ പ്രസ്ഥാനമാണ് വൈക്കം സത്യാഗ്രഹം. ഇപ്പോഴത്തെ കോട്ടയം ജില്ലയിലെ വൈക്കം മഹാദേവക്ഷേത്രത്തെ കേന്ദ്രീകരിച്ചാണ് ഈ സത്യാഗ്രഹം സംഘടിക്കപ്പെട്ടത്. ക്ഷേത്രത്തിലേയ്ക്കുള്ള പൊതു വഴികളിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗക്കാർക്കും സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യം നേടിയെടുക്കുക എന്നതായിരുന്നു സത്യാഗ്രഹത്തിന്റെ ലക്ഷ്യം. മന്നത്ത് പത്മനാഭ പിള്ളയുടെ നേതൃത്വത്തിൽ വൈക്കത്ത് നിന്ന് തിരുവനന്തപുരത്തേക്ക് നടത്തിയ സവർണ ഹിന്ദു ജാഥയാണ് സവർണജാഥ എന്നറിയപ്പെടുന്നത്.
Fil the Form and Get all The Latest Job Alerts – Click here
[sso_enhancement_lead_form_manual title=”ഡിസംബർ 2021 ആഴ്ചപ്പതിപ്പ് | സമകാലിക വിവരങ്ങൾ
December 3rd week” button=”ഡൗൺലോഡ് നൗ” pdf=”/jobs/wp-content/uploads/2021/12/20192127/Weekly-Current-Affairs-3rd-week-December-2021-in-Malayalam.pdf”]
Savarna Jatha (സവർണ ജാഥ)
Name of Jatha | Savarna Jatha |
Savarna Jatha Led by | Mannathu Pathmanabhan |
Year | 1924 |
Jatha was organized from and to | Vaikom to Thiruvanathapuram |
Jatha was held to express sympathy for | Vaikom Satyagraha |
Madhan Mohan Malavya of Kerala | Mannathu Pathmanabhan |
1917 സെപ്തംബർ 27ന് തിരുനൽവേലി കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്ത ടി.കെ. മാധവൻ തിരുവിതാംകൂറിലെ ഈഴവ സമുദായത്തിന്റെ അവസ്ഥ ഗാന്ധിയുടെ ശ്രദ്ധയിൽ പെടുത്തി.
സത്യാഗ്രഹത്തിൽ ഗാന്ധിയുടേയും കോൺഗ്രസിന്റേയും ഇടപെടൽ സാദ്ധ്യമാക്കുന്നതിൽ മുഖ്യപങ്കുവഹിച്ചത് ടി.കെ. മാധവനാണ്.
ഈ പ്രശ്നം കൈകാര്യം ചെയ്യാൻ ആവശ്യപ്പെട്ട് സംസ്ഥാന കോൺഗ്രസ് ഘടകത്തിന് എഴുതാമെന്ന് ഗാന്ധി സമ്മതിച്ചു.
1923 ഡിസംബറിൽ മൗലന മുഹമ്മദ് അലി അദ്ധ്യക്ഷനായ കാക്കിനഡ കോൺഗ്രസ് സമ്മേളനത്തിലും ടി.കെ. മാധവൻ, സർദാർ കെ.എം.പണിക്കർ, കെ.പി. കേശവമേനോൻ എന്നിവരോടൊപ്പം പങ്കെടുത്തു.
മാധവന്റെ ശ്രമഫലമായി കോൺഗ്രസ് പ്രമേയം ഈ പ്രശ്നം പ്രത്യേകം പരിഗണിക്കുകയും അത് കൈകാര്യം ചെയ്യാൻ സംസ്ഥാന കോൺഗ്രസ് ഘടകത്തെ അധികാരപ്പെടുത്തുകയും ചെയ്തു.
അതേ തുടർന്ന് കേരള സംസ്ഥാന കോൺഗ്രസ് സമിതി, 1924 ജനുവരി 24-ൻ എറണാകുളത്ത് സമ്മേളിച്ച് കെ.വേലപ്പന്റെ അദ്ധ്യക്ഷതയിൽ ഒരു അസ്പർശ്യതാ നിർമ്മാർജ്ജന സമിതിക്ക് രൂപം കൊടുത്തു.
Read More: Vaikom Satyagraha (വൈക്കം സത്യാഗ്രഹം)
Leaders of Savarna Jatha (സവർണജാഥ നേതാക്കൾ)
ടി.കെ. മാധവൻ, കുറൂർ നീലകണ്ഠൻ നമ്പൂതിരി, ടി.ആർ. കൃഷ്ണസ്വാമി അയ്യർ, കെ. വേലായുധ മേനോൻ, എന്നിവരായിരുന്നു മറ്റ് അംഗങ്ങൾ. ടി.കെ. മാധവൻ അദ്ധ്യക്ഷനായി ഒരു പ്രചാരണ സമിതിക്കും രൂപം കൊടുത്തു.
സമിതികളിലെ അംഗങ്ങൾ 1924 ഫെബ്രുവരി 28-ന് വൈക്കത്തെത്തി ഒരു വലിയ പൊതു സമ്മേളനം നടത്തി.
സമ്മേളനത്തിൽ മാധവൻ അസ്പർശ്യതാ നിർമ്മാർജ്ജന സമിതിയോട്, അവർണ്ണവിഭാഗങ്ങളെ ക്ഷേത്രത്തിന് ചുറ്റുമുള്ള പൊതുനിരത്തുകൾ ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കിക്കൊണ്ടുള്ള ഫലകങ്ങൾ എടുത്തുമാറ്റാൻ ആവശ്യപ്പെട്ടു.
എന്നാൽ നിരോധിക്കപ്പെട്ട വഴികളിലൂടെ അവർണ്ണരുടെ ഒരു ജാഥ നയിക്കാനാണ് സമിതി തീരുമാനിച്ചത്.
ജാഥ നടത്താനുള്ള തീരുമാനം അറിഞ്ഞപ്പോൾ സവർണ്ണ നേതാക്കളിൽ ചിലർ മജിസ്ട്രേട്ട്, പോലീസ് ഇൻസ്പെക്ടർ , തഹസീൽദാർ എന്നിവർക്കൊപ്പം കോൺഗ്രസ് നേതാക്കളെ അവരുടെ താവളത്തിലെത്തി കണ്ടു.
ഇണ്ടന്തുരുത്ത് നീലകണ്ഠൻ നമ്പ്യാതിരി ആയിരുന്നു അവരുടെ നേതാവ്.
ജാഥ കുറേ ദിവസം കഴിഞ്ഞായാൽ അനുവദിക്കാമെന്നും ഉടനേ അത് നടത്തുന്നത് സാമുദായിക സൗഹാർദ്ദം തകർക്കാൻ ഇടയാക്കുമെന്നും അവർ വാദിച്ചു.
ഈ ആവശ്യത്തിന് വഴങ്ങി, കോൺഗ്രസ് ജാഥയുടെ തിയതി 1924 മാർച്ച് 30 എന്ന് നിശ്ചയിച്ചു.
അതിനിടെ അയിത്തം കാലങ്ങളായി നിലനിന്നു വരുന്ന ഒരാചാരമാണെന്നു വാദിച്ച സവർണ്ണർ, അത് സംരക്ഷിക്കാനുള്ള ‘കടമ’ നിർവഹിക്കണമെന്നാവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചു.
ഈ ആചാരത്തെ തകർക്കാൻ കോൺഗ്രസ്സ് ഒരു പ്രക്ഷോഭത്തിലൂടെ ശ്രമിക്കുകയാണെന്നും അവർ ആരോപിച്ചു.
പിന്നീട്, മജിസ്ട്രേട്ട്, വർഗ്ഗീയ കലഹം ഒഴിവാക്കാനെന്ന ന്യായം പറഞ്ഞ്, ജാഥക്കെതിരെ നിരോധനാജ്ഞ പുറപ്പെടുവിച്ചു.
അതോടെ അസ്പർശ്യതാ നിർമ്മാർജ്ജന സമിതിയും അടവ് മാറ്റി, ജാഥക്ക് പകരം എല്ലാ ദിവസവും, വിഭിന്ന ജാതിക്കാരായ മൂന്നു പേരുടെ ഒരു സംഘത്തെ വിലക്കുള്ള വഴികളിലേക്ക് അയക്കാൻ തീരുമാനിച്ചു.
ആദ്യ ദിവസം പുലയനയ കുഞ്ഞാപ്പിയും ഈഴവനായ ബാഹുലേയനും നായരായ ഗോവിന്ദപ്പണിക്കരുമാണ് പോയത്.
ഈ കാര്യപരിപാടിയുടെ കേന്ദ്രമായിരിക്കാൻ, ക്ഷേത്രത്തിൽ നിന്ന് ഒരു ഫർലോങ്ങ് മാത്രം അകലെ ഒരു സത്യാഗ്രഹാശ്രമവും സ്ഥാപിതമായി.
ആദ്യസംഘം സത്യഗ്രഹികളായി തെരഞ്ഞെടുക്കപ്പെട്ടത്, പുലയ, ഈഴവ, നായർ സമുദായങ്ങളിൽ നിന്നുള്ള കുഞ്ഞാപ്പി, ബാഹുലേയൻ, ഗോവിന്ദപ്പണിക്കർ എന്നിവരായിരുന്നു.
ദിവസവും എല്ലാവരും ഒന്നിച്ച് നടന്ന് നിരോധനഫലകത്തിന് അൻപത് അടി അകലെ വരെ ചെന്ന ശേഷം അവിടന്ന് തെരഞ്ഞെടുക്കപ്പെട്ട മൂന്നുപേരെ മാത്രം മുന്നോട്ട് അയക്കുകയായിരുന്നു ചെയ്തിരുന്നത്.
പോലീസ് അവരെ തടഞ്ഞുനിർത്തി ജാതി ചോദിച്ച ശേഷം സവർണ്ണനു മാത്രമേ മുന്നോട്ടു പോകാൻ അനുവാദമുള്ളു എന്നു പറയുന്നതിന് മറുപടിയായി, അവർണ്ണരായ മറ്റുരണ്ടുപേർക്കൊപ്പമേ താൻ മുന്നോട്ടു പോവുകയുള്ളെന്ന് സവർണ്ണ സമുദായത്തിൽപെട്ട സത്യാഗ്രഹി മറുപടി പറയുകയും ഇത് മൂവരുടേയും അറസ്റ്റിലും ജയിൽശിക്ഷയിലും കലാശിക്കുകയും ചെയ്തിരുന്നു.
വൈകുന്നേരങ്ങളിൽ അറസ്റ്റിലും ജയിൽശിക്ഷയിലും പ്രതിഷേധിച്ച് പൊതുസമ്മേളനവും സംഘടിക്കപ്പെട്ടു.
എല്ലാ ദിവസവും ഈ നടപടിക്രമങ്ങൾ ആവർത്തിക്കപ്പെട്ടു.
ഇടക്ക് സവർണ്ണനേതൃത്വവുമായി ചർച്ച വഴി ഒത്തുതീർപ്പ് സാധ്യമാകുമെന്ന പ്രതീക്ഷയിൽ ഏപ്രിൽ 5-6 തിയതികളിൽ സത്യാഗ്രഹം നിർത്തിവച്ചു.
എന്നാൽ ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് സത്യാഗ്രഹം പുനരാരംഭിച്ചു.
ഏപ്രിൽ 7-ന് ടി.കെ. മാധവനും, സംസ്ഥാന കോൺഗ്രസ് ഘടകത്തിന്റെ അദ്ധ്യക്ഷൻ കെ.പി. കേശവമേനോനും സത്യാഗ്രഹത്തിൽ അറസ്റ്റ് വരിച്ചു.
പിന്നീട് അവരെ വിട്ടയച്ചു. അതുവരെ അറസ്റ്റ് ചെയ്തിരുന്നവരെയൊക്കെ, തിരുവിതാംകൂർ മഹാരാജവ് ശ്രീ മൂലം തിരുനാൾ മരിച്ചപ്പോൾ വിട്ടയച്ചു.
വൈക്കം സമരത്തിന്റെ മറ്റൊരു നേട്ടം തീർച്ചയായും സാമുദായിക സൗഹാർദമാണ്.
പുരോഗമന ചിന്താഗതിക്കാരായ സവർണ്ണരും അവർണ്ണരും ക്രിസ്ത്യാനികളും മുസ്ലീങ്ങളും സിഖുകാരും വരെ ഒന്നിച്ചു.
സത്യാഗ്രഹം പിൻവലിക്കുന്നതുവരെ നിരവധി സവർണ്ണർ സജീവ നേതാക്കളുടെ പങ്ക് വഹിച്ചിരുന്നുവെന്നും ഇത് ജനങ്ങളുടെ അടിസ്ഥാന ഐക്യം പ്രകടമാക്കിയിരുന്നുവെന്നും ഓർമ്മിക്കേണ്ടതാണ്.
Read More: Guruvayur Satyagraha, ഗുരുവായൂർ സത്യാഗ്രഹം
Kerala PSC Questions Related to Savarna Jatha
Q1. സവർണജാഥ നയിച്ചത്?
Ans. മന്നത്ത് പത്മനാഭ പിള്ള
Q2. ഇന്ത്യയിൽ അയിത്തത്തിനെതിരായി നടന്ന ആദ്യത്തെ സംഘടിത സമരം?
Ans. വൈക്കം സത്യാഗ്രഹം
Q3. വൈക്കം സത്യാഗ്രഹത്തിന് നേതൃത്വം നല്‍കിയ നേതാക്കള്‍?
Ans. ടി.കെ. മാധവന്‍, സി.വി. കുഞ്ഞിരാമന്‍, കെ. കേളപ്പന്‍, കെ.പി. കേശവമേനോന്‍
Q4. വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച് മധുരയില്‍ നിന്ന് വൈക്കത്തേക്ക് ജാഥ നയിച്ച ദേശീയ നേതാവ്?
Ans. ഇ.വി. രാമസ്വാമി നായ്ക്കര്‍
Q5. വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് വൈക്കത്ത് നിന്നും തിരുവനന്തപുരത്തേക്ക് സംഘടിപ്പിച്ച ജാഥയാണ്?
Ans. സവര്‍ണ്ണ ജാഥ
Q6. ആരുടെ നിര്‍ദ്ദേശപകാരമാണ് സവര്‍ണ്ണജാഥ സംഘടിപ്പിക്കപ്പെട്ടത്?
Ans. ഗാന്ധിജി
Q7. വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച് നാഗര്‍കോവിലില്‍ (കോട്ടാര്‍) നിന്നും തിരുവനന്തപുരത്തേക്ക് സവര്‍ണ്ണ ജാഥ നയിച്ച വ്യക്തി?
Ans. ഡോ. എം. ഇ. നായിഡു
Q8. ഗാന്ധിജിയുടെ നിർദ്ദേശപ്രകാരം നിരീക്ഷകൻ എന്ന നിലയിൽ വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത സ്വാതന്ത്ര്യസമര സേനാനി?
Ans. ആചാര്യ വിനോബ ഭാവെ
Q9. വൈക്കം സത്യാഗ്രഹം അവസാനിച്ചത്?
Ans. 1925 നവംബർ 23
Q10. വൈക്കം സത്യാഗ്രഹ സ്മാരകം നിലവിൽ വരുന്ന സ്ഥലം?
Ans. വൈക്കം
Q11. ക്ഷേത്രത്തിന്റെ കിഴക്കേ നട ഒഴികെയുള്ള നിരത്തുകള്‍ ജാതിമതഭേദമന്യേ തുറന്നു കൊടുത്തത് ?
Ans. 1925 നവംബര്‍ 23 (വൈക്കം സത്യാഗ്രഹം അവസാനിച്ച ദിവസം)
Q12. വൈക്കം സത്യാഗ്രഹം നീണ്ടുനിന്നത്?
Ans. 603 ദിവസം
Q13. വൈക്കം ക്ഷ്രേതത്തിലേക്കുള്ള എല്ലാ വഴികളും, ജാതിമതഭേദമന്യേ എല്ലാവര്‍ക്കും തുറന്നു കൊടുക്കണമെന്ന് അഭ്യര്‍ത്ഥിച്ച് നിവേദനം സമര്‍പ്പിച്ചത്?
Ans. മഹാറാണി സേതുലക്ഷ്മിഭായിക്ക്
Q14. വൈക്കം സത്യാഗ്രഹകാലത്ത് സന്ദർശനം നടത്തിയ തമിഴ്‌നാട്ടിലെ നേതാവ്?
Ans. ഇ വി രാമസ്വാമി നായ്ക്കർ
Q15. വൈക്കം സത്യാഗ്രഹത്തിന്റെ സൂത്രധാരൻ എന്നറിയപ്പെടുന്നത്?
Ans. ടി കെ മാധവൻ
Q16. “വൈക്കം വീരർ” (വൈക്കം ഹീറോ) എന്നറിയപ്പെട്ടത്?
Ans. ഇ വി രാമസ്വാമി നായ്ക്കർ
Q17. ഇ വി രാമസ്വാമി നായ്ക്കറുടെ സ്മാരകം സ്ഥിതിചെയ്യുന്ന കേരളത്തിലെ സ്ഥലം ?
Ans. വൈക്കം
Q18. ഗാന്ധിജിയുടെ പ്രേരണയാൽ വൈക്കം സത്യാഗ്രഹ ക്യാമ്പ് സന്ദർശിച്ച ദേശീയ നേതാവ്?
Ans. വിനോബ ഭാവെ
Q19. വൈക്കം സത്യാഗ്രഹത്തിലെ ഏക രക്തസാക്ഷി?
Ans. തിരുവല്ല ചിറ്റേടത്ത് ശങ്കുപ്പിള്ള
Q20. വൈക്കം സത്യാഗ്രഹ സമയത്തെ തിരുവിതാംകൂർ ദിവാൻ?
Ans. ടി രാഘവയ്യ
Q21. വൈക്കം സത്യാഗ്രഹം ആരംഭിച്ചപ്പോൾ തിരുവിതാംകൂർ രാജാവ്?
Ans. ശ്രീ മൂലം തിരുനാൾ
Q22. വൈക്കം സത്യാഗ്രഹം അവസാനിച്ചപ്പോൾ തിരുവിതാംകൂർ ഭരണാധികാരി?
Ans. റാണി സേതുലക്ഷ്മി ഭായ്
Q23. വൈക്കം സത്യാഗ്രഹത്തിന് പിന്തുണ നൽകികൊണ്ട് പഞ്ചാബില്‍ നിന്നെത്തിയ അകാലികളുടെ നേതാവ്?
Ans. ലാലാ ലാൽ സിങ്
Q24. വൈക്കം സത്യാഗ്രഹ നിവേദനത്തില്‍ ഒപ്പുവെച്ചവരുടെ എണ്ണം?
Ans. 23000 (നിവേദനം സമര്‍പ്പിക്കാന്‍ നേതൃത്വം നല്‍കിയത് ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ള)
Q25. വൈക്കം ക്ഷേത്ര റോഡും മറ്റു റോഡുകളും ജാതിമതഭേദമന്യേ സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂര്‍ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച വ്യക്തി?
Ans. എന്‍.കുമാരന്‍ (1925) (പ്രമേയം 21 ന് എതിരെ 22 വോട്ടിന് പരാജയപ്പെട്ടു)
Also Read,
Weekly/ Monthly Current Affairs PDF (Magazines)
Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)
*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ മലയാളത്തിൽ പരിശീലനം ആരംഭിക്കുക*
Telegram group:- KPSC Sure Shot Selection
KPSC Exam Online Test Series, Kerala Police and Other State Government Exams