Table of Contents
Ponkunnam Varkey (പൊന്കുന്നം വർക്കി)|KPSC & HCA Study Material:ഇന്ത്യയിൽ നിന്നുള്ള ഒരു എഴുത്തുകാരനും ആക്ടിവിസ്റ്റുമായിരുന്നു. 120-ലധികം ചെറുകഥകളും 16 നാടകങ്ങളും രചിച്ച അദ്ദേഹം തന്റെ കൃതികളിൽ സാമൂഹിക പ്രസക്തി ഉയർത്തിപ്പിടിച്ച എഴുത്തുകാരൻ എന്ന നിലയിൽ പരക്കെ പ്രശംസിക്കപ്പെട്ടു. തന്റെ കാലത്ത് സമൂഹത്തിൽ നിലനിന്നിരുന്ന പല തിന്മകളോടും വർക്കി പോരാടി. അദ്ദേഹത്തിന്റെ കഥകൾ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും മൂല്യങ്ങൾ ഉയർത്തി. പൊന്കുന്നം വർക്കിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി താഴെയുള്ള ലേഖനം വായിക്കുക.
Fill the Form and Get all The Latest Job Alerts – Click here
Download your free content now!
Download success!

Thanks for downloading the guide. For similar guides, free study material, quizzes, videos and job alerts you can download the Adda247 app from play store.
Ponkunnam Varkey (പൊന്കുന്നം വർക്കി)

1910 ജൂണ്‍ ഒന്നിന് ആലപ്പുഴ ജില്ലയിലെ എടത്വയിലാണ് ജനിച്ചത്. (1908ലാണ് ജനനം എന്നും കാണുന്നു.)പിതാവ്, ആറു വയസില്‍ മരിച്ചു.
അതോടെ അമ്മവീടായ കോട്ടയത്തെ പൊന്‍കുന്നത്തേക്കു താമസം മാറ്റി. ദാരിദ്ര്യത്തിന്റെ നടുക്കായതിനാല്‍ പഠനം ക്ലേശകരമായിരുന്നു.
കഠിനാധ്വാനം കൊണ്ടു മാത്രമായിരുന്നു മലയാളം ഹയറും വിദ്വാന്‍ പരീക്ഷയും പാസായത്.
ഒരു കത്തോലിക്കന്‍ സ്‌കൂളില്‍ അധ്യാപകനായി. മലയാളഭാഷയിൽ ഹയർ, വിദ്വാൻ ബിരുദങ്ങൾ പാസായ ശേഷം അദ്ധ്യാപകനായി.
‘തിരുമുൽക്കാഴ്ച’ എന്ന ഗദ്യകവിതയുമായാണ് 1939-ൽ വർക്കി സാഹിത്യ രംഗത്തേക്കു കടന്നത്.
പ്രഥമകൃതിക്കുതന്നെ മദ്രാസ് സർവ്വകലാശാലയുടെ സമ്മാനം ലഭിച്ചു. തിരുവിതാംകൂറില്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് സമരം ശക്തിപ്പെട്ടപ്പോള്‍ ജോലിയുപേക്ഷിച്ചു.
പള്ളി മേധാവികളുമായി യോജിക്കാന്‍ കഴിയാതിരുന്നതും കാരണമായിരുന്നു.
കഥകൾ എഴുതിയതിന്റെ പേരിൽ അധികാരികൾ വർക്കിയെ അധ്യാപന ജോലിയിൽനിന്നു പുറത്താക്കി.
സി. പി. രാമസ്വാമി അയ്യരെ വിമർശിച്ചു മോഡൽ എന്ന കഥ എഴുതിയതിന്റെ പേരിൽ 1946-ൽ ആറുമാസം ജയിലിൽക്കിടക്കേണ്ടി വന്നു.
നാടകവും ചെറുകഥയുമുൾപ്പടെ അൻപതോളം കൃതികൾ വർക്കിയുടേതായി പ്രസിദ്ധപ്പെടുത്തി.
കഥയെഴുതിയതിന്റെ പേരില്‍ ജയിലില്‍ കഴിയേണ്ടിവന്ന ആദ്യത്തെ കഥാകാരനായിരുന്നു പൊന്‍കുന്നം വര്‍ക്കി.
സാമൂഹ്യമാറ്റത്തിനുവേണ്ടിയും സാംസ്‌കാരിക ജീര്‍ണതക്കെതിരെയും നേരിന്റെ പക്ഷത്തുനിന്നാണ് അദ്ദേഹം സാഹിത്യരചന നിര്‍വഹിച്ചത്.
ദൈവത്തിന്റെ പേരില്‍ പള്ളിയും പള്ളിയും പട്ടക്കാരും മത പൗരോഹിത്യവും കൂടിച്ചേര്‍ന്നു നടത്തുന്ന അഴിമതികളെ തുറന്നു കാട്ടുന്ന ഒട്ടേറെ കഥകള്‍ രചിച്ച് സമുദായത്തില്‍ നിന്നു തന്നെ ഭ്രഷ്ടനാക്കപ്പെട്ട കഥാകാരനാണ് അദ്ദേഹം.
താന്‍ പ്രതിനിധാനം ചെയ്യുന്ന സഭയേയും പൗരോഹിത്യത്തേയും അന്ധമായി എതിര്‍ക്കുകയായിരുന്നില്ല . യഥാസ്ഥിതിക പൗരോഹിത്യത്തെ ചോദ്യം ചെയ്യുകയായിരുന്നു അദ്ദേഹം.
മദ്യപാനത്തിനടിമായയിരുന്ന വർക്കി, ജീവിതത്തിന്റെ അവസാന പകുതിയിൽ രചനകൾ നടത്തിയിരുന്നില്ല. ഇടയ്ക്കിടെ ആനുകാലികങ്ങളിൽ സംഭാഷണങ്ങളോ ലേഖനങ്ങളോ ഇക്കാലത്ത് രചിച്ചിരുന്നു.
2004 ജൂലൈ 2-ന്, തന്റെ 93-ആം ജന്മദിനത്തിന് പിറ്റേന്ന്, പാമ്പാടിയിലുള്ള വസതിയിൽ വച്ച് അദ്ദേഹം അന്തരിച്ചു.
മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
Ponkunnam Varkey: In jail for writing the story (കഥയെഴുതി ജയിലിലില്‍)
കഥയെഴുതി ജയിലിലില്‍ :- ജനങ്ങളുടെ താല്‍പര്യങ്ങളോ, അവകാശങ്ങളോ വിലമതിക്കാതെ അമേരിക്കന്‍ മോഡല്‍ ഭരണം നാട്ടില്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിച്ച ദിവാന്‍ സി.പി രാമസ്വാമി അയ്യരെ പരിഹസിക്കുന്ന കഥയാണ് ‘മോഡല്‍’. 1940 കളില്‍ സര്‍ സി.പി യുടെ സ്വേഛാധിപത്യത്തിനെതിരേ’മോഡല്‍’ എന്ന കഥയെഴുതിയതിന്റെ പേരിലായിരുന്നു ജയില്‍വാസം വിധിക്കപ്പെട്ടത്.
കുപ്പായമിടുന്നവന്റെ ആഗ്രഹം തെറ്റിച്ച് സ്വന്തം ഇഷ്ടപ്രകാരം കുരുക്കുവച്ച മുറിക്കയ്യന്‍ ഷര്‍ട്ട് തുന്നിധരിക്കാന്‍ നിര്‍ബന്ധിക്കുന്ന തയ്യല്‍ക്കാരനിലൂടെ ദ്വയാംഗ ഭാവമുള്ള ഈ കഥ ഏറെ ഒച്ചപ്പാടുണ്ടാക്കി.
ഭരണകൂടത്തെ ധിക്കരിച്ചുവെന്ന കാരണത്താല്‍ ജയിലിലെത്തിയ കഥാകാരന്‍ പക്ഷേ, മാപ്പു പറഞ്ഞ് പുറത്തിറങ്ങാന്‍ തയാറായില്ല.
’മന്ത്രികെട്ട്’ എന്ന കഥയും അധികാരവര്‍ഗത്തെ ചൊടിപ്പിച്ചിരുന്നു. അന്തോണീ നീയും അച്ചനായോടാ? ,പാളേങ്കോടന്‍, നോണ്‍സെന്‍സ്, ഒരു പിശാചുകൂടി, രണ്ടുചിത്രം എന്നീ കഥകള്‍ പൗരോഹിത്യത്തിന്റെ കാപട്യങ്ങളുടെയും സ്വാര്‍ഥതകളുടെയും നേര്‍ക്ക് സന്ധിയില്ലാ സമരം നടത്തിയ ഒരു നിസ്വാര്‍ഥ കലാകാരന്റെ ആശയങ്ങളാണ് വെളിവാക്കുന്നത്.
കേസരിയുമായി ഗാഢ ബന്ധം അധികാര ദുഷ്പ്രഭുത്വത്തിന് മുന്നില്‍ കുനിയാത്തൊരു ശിരസ് വര്‍ക്കിക്കുണ്ടായിരുന്നു.
തന്റെ സമുദായത്തിന്റെയും പൗരോഹിത്യത്തിന്റെയും ദുര്‍നടപടികള്‍ക്കെതിരേ അദ്ദേഹം നിരന്തരം കഥകളെഴുതി.
കേസരി ബാലകൃഷ്ണപിള്ളയുമായുള്ള ഗാഢസൗഹൃദം എഴുത്തിന്റെ മേഖലയില്‍ പുതിയ സൗന്ദര്യാനുഭവങ്ങളെ ആവിഷ്‌ക്കരിക്കാന്‍ സഹായകമായി ആന്റണ്‍ ചെക്കോവിന്റെയും മോപ്പസാങ്ങിന്റെയും കൃതികള്‍ പരിചയപ്പെട്ടതോടെ വര്‍ക്കിയുടെ കഥകള്‍ക്ക് പുതിയ ദിശാബോധം ലഭിച്ചു.
Autobiography (ആത്മകഥാക്കുറിപ്പ് )
‘ഞാന്‍ സി.പി രാമസ്വാമി അയ്യരുടെ ജയിലില്‍ കിടക്കുകയാണ്. എനിക്ക് സൂപ്രണ്ടില്‍ കൂടി നീണ്ട ഒരറിയിപ്പു കിട്ടി.
കഥകളും നാടകങ്ങളും വഴി ഞാന്‍ ക്ലാസ് വാറിനു ജനങ്ങളെ പ്രേരിപ്പിക്കുന്നു. അതുകൊണ്ടാണ് തടങ്കലില്‍ വച്ചിരിക്കുന്നത്. മാപ്പുചോദിച്ചാല്‍ ഗവണ്‍മെന്റ് അതേപ്പറ്റി പരിഗണിക്കുന്നതായിരിക്കും.
ഇതായിരുന്നു അറിയിപ്പ്. അതിനും കുറെ മുന്‍പ് ചീഫ് സെക്രട്ടറിയും എനിക്ക് ഒരു അറിയിപ്പ് തന്നിട്ടുണ്ടായിരുന്നു. ഞാന്‍ അന്ന് ഒരധ്യാപകനായിരുന്നുഞാന്‍ പുതിയ തലമുറയെ സോഷ്യലിസത്തിലേക്ക് നയിക്കുന്നതിനാല്‍ പിരിച്ചുവിട്ടു ശിക്ഷിക്കാതിരിക്കാന്‍ ഇരുപത്തിനാലു മണിക്കൂറിനകം സമാധാനം കൊടുത്തു കൊള്ളണമെന്ന്.
ശരി. കഥയെഴുതിയതുകൊണ്ടാണല്ലോ. ഞാന്‍ സഹിച്ചുകൊള്ളാം. ഇതായിരുന്നു എന്റെ സമാധാനം’. അദ്ദേഹത്തിന്റെ പ്രഥമ ഗദ്യകവിതാ സമാഹാരമാണ് ‘തിരുമുല്‍ക്കാഴ്ച’ ആദ്യ കൃതിയും ഇതുതന്നെ.
പിന്നീടാണു കഥകളിലേക്കു തിരിഞ്ഞത്. പുരോഹിതവര്‍ഗത്തോടുള്ള നിലപാട് കഥകളിലും ഗദ്യകവിതയിലും ആത്മകഥയിലും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്.
Awards (പുരസ്‌കാരങ്ങള്‍)
പുരോഗമന കലാ സാഹിത്യ സംഘടനയുടെ സെക്രട്ടറിയായി അഞ്ചുകൊല്ലം സേവനമനുഷ്ഠിച്ച വര്‍ക്കി1967 മുതല്‍ 70 വരെ കോട്ടയത്തെ സാഹിത്യകാരന്മാരുടെ കൂട്ടായ്മയായ ‘സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ’പ്രസിഡന്റു കൂടിയായിരുന്നു.
1971 മുതല്‍74 വരെ കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡന്റായി.
സ്‌നേഹസീമ, ഭാര്യ, അള്‍ത്താര എന്നീ ചലച്ചിത്രങ്ങളുടെ തിരക്കഥാകൃത്തുകൂടിയായിരുന്നു. ‘ശബ്ദിക്കുന്ന കലപ്പ’യടക്കം ചിലകഥകള്‍ യൂറോപ്യന്‍ ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട് .
എതിര്‍പ്പിന്റെ അപ്പോസ്തലനായ പൊന്‍കുന്നം വര്‍ക്കിയെ തേടി അംഗീകാരങ്ങളും പുരസ്‌കാരങ്ങളും വന്നിട്ടുണ്ട്.
തിരുമുല്‍ക്കാഴ്ച എന്ന പ്രഥമ സമാഹാരത്തിന് മദിരാശി ഗവണ്‍മെന്റിന്റെ സമ്മാനം.
- 1988 കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്
- 1998 -ലെ എഴുത്തച്ഛന്‍ പുരസ്‌കാരം
- 2002 – ലെ ലളിതാംബികാ അന്തര്‍ജനം അവാര്‍ഡ്
- 2002- ലെ വള്ളത്തോള്‍ പുസ്‌കാരം
Works (കൃതികൾ)
- അന്തിത്തിരി
- തിരുമുൽക്കാഴ്ച
- വികാരസദനം (ഒന്നാം ഭാഗം)
- വികാരസദനം (രണ്ടാം ഭാഗം)
- ആരാമം
- അണിയറഹൃദയനാദം
- നിവേദനം
- പൂജ
- പ്രേമവിപ്ലവം
- ഭർത്താവ്
- ഏഴകൾ
- ജേതാക്കൾ
- ശബ്ദിക്കുന്ന കലപ്പ
Short stories(ചെറുകഥകൾ)
- അന്തോണീ നീയും അച്ചനായോടാ?,
- പാളേങ്കോടൻ,
- നോൺസെൻസ്,
- ഒരു പിശാചു കൂടി,
- രണ്ടു ചിത്രം,
- പള്ളിച്ചെരുപ്പ്,
- മോഡൽ.
- വിത്തുകാള,
- ആ വാഴെവെട്ട്
Collections (സമാഹാരങ്ങൾ)
- ഇടിവണ്ടി
- പൊട്ടിയ ഇഴകൾ
- ശബ്ദിക്കുന്ന കലപ്പ
Download your free content now!
Download success!

Thanks for downloading the guide. For similar guides, free study material, quizzes, videos and job alerts you can download the Adda247 app from play store.
ഇതര പരീക്ഷകളിലെ വാർത്തകൾ, തന്ത്രങ്ങൾ എന്നിവയ്ക്കായി ADDA247 മലയാളം പ്രോസസ്സർ ഡൺലോഡു ചെയ്യുക
Download the app now, Click here
ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.
*വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക*
Use Coupen Code:- KPSC (എക്കാലത്തെയും വിലക്കുറവ്)
മലയാളത്തിലെ തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്

തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ മലയാളത്തിൽ പരിശീലനം ആരംഭിക്കുക
Telegram Name:- KPSC Sure Shot Selection
KPSC Exam Online Test Series, Kerala Police and Other State Government Exams