P Krishna Pillai (പി കൃഷ്ണപിള്ള)_00.1
Malyalam govt jobs   »   Study Materials   »   P Krishna Pillai

P Krishna Pillai (പി കൃഷ്ണപിള്ള) | KPSC & HCA Study Material

P Krishna Pillai (പി കൃഷ്ണപിള്ള) , KPSC & HCA Study Material: – പോരാട്ടത്തിന്റെയും ചെറുത്തുനില്‍പിന്റെയും അനുസ്യൂതമായ പ്രയാണമാണ് മനുഷ്യചരിത്രം. ചരിത്രമാകെ അത്തരം പോരാട്ടകഥകള്‍കൊണ്ട് നിറഞ്ഞിരിക്കുന്നു. നിലവിലിരുന്ന വ്യവസ്ഥിതിയെ മാറ്റാനും പുതിയൊരു ലോകം സൃഷ്ടിക്കാനും സ്വന്തം ജീവന്‍ ത്യജിച്ച അനേകം പോരാളികളുണ്ട്. അവര്‍ പലപ്പോഴും കാലത്തിനു മുന്‍പേ നടന്നവരാണ്. കാലമെത്ര കഴിഞ്ഞാലും അവരുടെ പോരാട്ടവീര്യവും അവര്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങളും അന്തരീക്ഷത്തില്‍ പ്രകമ്പനമുണ്ടാക്കും. അവരുടെ ഓര്‍മകള്‍ സൃഷ്ടിക്കുന്ന കരുത്തില്‍ പുതിയ തലമുറ ആവേശം കൊള്ളും. അങ്ങനെ ആവേശം കൊള്ളിച്ച പോരാളികളുടെ തേരാളിയായിരുന്നു കേരളത്തിന്റെ വിപ്ലവസൂര്യനായ സഖാവ് പി. കൃഷ്ണപിള്ള.

 

Fill the Form and Get all The Latest Job Alerts – Click here

 

ഡിസംബർ 2021 മാസപ്പതിപ്പ് | സമകാലിക വിവരങ്ങൾ
December 2021

P Krishna Pillai (പി കൃഷ്ണപിള്ള)_50.1

P Krishna Pillai (പി കൃഷ്ണപിള്ള)

P Krishna Pillai (പി കൃഷ്ണപിള്ള)_60.1
P Krishna Pillai

 

ജനനം 1906-ഒക്ടോബർ-14
വൈക്കം, കോട്ടയം ജില്ല
മരണം 1948-ഓഗസ്റ്റ്-19 (42 വയസ്സ്)
മുഹമ്മ,ആലപ്പുഴ
രാഷ്ട്രീയ പാർട്ടി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
പങ്കാളി തങ്കമ്മ
വസതി

വൈക്കം

Read More: ESIC Recruitment 2021-22, ESIC MTS Exam to be held in Regional Language

P Krishna Pillai: Childhood Life (ബാല്യകാല ജീവിതം)

1906-ൽ കോട്ടയം ജില്ലയിലെ വൈക്കത്തെ ഒരു മധ്യവർഗ്ഗ കുടുംബത്തിൽ, മയിലേഴത്തു മണ്ണം‌പിള്ളി നാരായണൻ നായരുടെയും പാർവ്വതിയമ്മയുടെയും മകനായാണ് അദ്ദേഹം ജനിച്ചത്.

ഇവരുടെ പത്തുമക്കളിൽ ഒരാളായിരുന്നു കൃഷ്ണപിള്ള.

മൂത്ത രണ്ടു സഹോദരിമാരും അനിയൻ നാണപ്പനും ഒഴികെ ബാക്കിയുള്ളവരെല്ലാം ചെറുപ്രായത്തിൽ തന്നെ മരണമടയുകയാണുണ്ടായത് .

തുച്ഛമായ ശമ്പളം പറ്റുന്ന ഒരു സർക്കാർ ഉദ്യോഗസ്ഥനായിരുന്നു കൃഷ്ണപിള്ളയുടെ പിതാവ്. കൃഷ്ണനു പതിമൂന്നു വയസ്സായപ്പോൾ അമ്മ മരണമടഞ്ഞു, അതിനടുത്ത വർഷം അച്ഛനും മരിച്ചു[6]. താമസിയാതെ മുത്തച്ഛനും.

പോലീസുകാരനായ അമ്മാവന്റേയും, മൂത്ത സഹോദരിമാരുടേയും പരിരക്ഷണയിലാണ് കൃഷ്ണനും അനുജൻ നാണപ്പനും പിന്നീട് വളർന്നത്.

ബാല്യകാലം അത്ര സന്തോഷം നിറഞ്ഞതായിരുന്നില്ല.

അഞ്ചാം തരംവരെ മാത്രമേ ഔപചാരിക വിദ്യാഭ്യാസം നേടാൻ കഴിഞ്ഞുള്ളൂ. കുറച്ചുകാലം ചില തമിഴ് നാടകസംഘങ്ങളോടൊപ്പവും അദ്ദേഹം പ്രവർത്തിച്ചു.

1921 ൽ ഇളയസഹോദരിയായ ഗൗരിയമ്മയുടെ ഭർത്താവിന്റെ കൂടെ ആലപ്പുഴയിൽ താമസിച്ച് ഒരു കയർഫാക്ടറിയിൽ ജോലിക്കു ചേർന്നു. പിന്നീട് വൈക്കത്താരംഭിച്ച ഹിന്ദി വിദ്യാലയത്തിൽ ഹിന്ദി ഭാഷ പഠിക്കാൻ ചേർന്നു.

1922 ലെ ചൗരിചൗരാ സംഭവത്തിന്റെ ബാക്കിപത്രം എന്നപോലെ ഗാന്ധിജി നിസ്സഹകരണപ്രസ്ഥാനം നിറുത്തിവെക്കുകയും, രാജ്യമൊട്ടാകെ നടന്നുവന്ന സ്വാതന്ത്ര്യസമര പ്രക്ഷോഭങ്ങൾ നിറുത്തിവെക്കുവാൻ ആവശ്യപ്പെടുകയും ചെയ്തു സമയത്ത് ഉത്തരേന്ത്യയിൽ നടക്കുന്ന സ്വാതന്ത്ര്യസമര മുന്നേറ്റങ്ങളെ അടുത്തറിയാൻ വേണ്ടിയായിരിക്കാം കൃഷ്ണപിള്ള ഹിന്ദി ഭാഷ പഠിക്കാൻ തുനിഞ്ഞതെന്ന് പി. ഗോവിന്ദപിള്ള രേഖപ്പെടുത്തുന്നു.

Read More: PSC Thulasi Kerala Login & Registration: KPSC Thulasi My Profile

P Krishna Pillai: Political Life (രാഷ്ട്രീയജീവിതം)

സ്വാതന്ത്ര്യസമരചരിത്രത്തിലും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണത്തിലും, വളര്‍ച്ചയിലും അമരക്കാരനായി നിന്ന്, സമാനതകളില്ലാത്ത സംഭാവനകളാണ് അദ്ദേഹം നാടിന് നല്‍കിയത്.

അധ്വാനവര്‍ഗ്ഗത്തിന്റെ മാത്രമല്ല മനുഷ്യരുടെ മുഴുവന്‍ വിമോചനം സ്വപ്നം കണ്ടു ജീവിച്ച പി. കൃഷ്ണപിള്ളയെന്ന ധീരദേശാഭിമാനിയായ മനുഷ്യസ്‌നേഹിയുടെ ഓര്‍മകള്‍ക്കു മുന്നില്‍ കാലം നിശ്ചലമാകും.

ഭൂരിപക്ഷം പേരും ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ മരിച്ചുപോകുന്നവരാണ്.അപൂര്‍വം ചിലരാകട്ടെ മരിച്ചതിനുശേഷവും ജീവിക്കുന്നു.

ഉറങ്ങുന്നവന്റെ സൗന്ദര്യമല്ല പൊരുതുന്നവന്റെ സൗന്ദര്യം. പൊരുതലിന്റെ സൗന്ദര്യശാസ്ത്രം മനുഷ്യസമൂഹത്തിന് പകര്‍ന്നുനല്‍കികൊണ്ട് എന്നും ജീവിക്കുന്ന വിപ്ലവത്തിന്റെ ശുക്രനക്ഷത്രമാണ് സഖാവ് പി. കൃഷ്ണപിള്ള.

കമ്മ്യൂണിസ്റ്റ് പ്രവർ‌ത്തകർക്കിടയിൽ “സഖാവ്” എന്ന് ബഹുമാനപുരസ്സരം അറിയപ്പെട്ടിരുന്ന പി. കൃഷ്ണപിള്ള കേരളത്തിലെ “ആദ്യത്തെ കമ്മ്യൂണിസ്റ്റ്” എന്നു വിശേഷിപ്പിക്കപ്പെടുന്നു.

ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർ‌ത്തകനായിരുന്ന കൃഷ്ണപിള്ള പിന്നീട് കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിക്കുന്നതിൽ മുൻകൈയ്യെടുത്തു.

അതിലെ ഒരു ഇടതുപക്ഷനിലപാടുള്ളവരെ സംഘടിപ്പിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ)യുടെ കേരളഘടകത്തിന് രൂപം നൽകുകയും നേതൃനിരയിലെത്തുകയും ചെയ്തു.

42 -ാം വയസ്സിൽ അന്തരിച്ച അദ്ദേഹം കേരളം കണ്ട മികച്ച സംഘാടകരിൽ ഒരാളായിരുന്നു.

ഹിന്ദി പ്രചാരസഭയുടെ കീഴിൽ ഹിന്ദി പ്രചാരകനായി സാമൂഹ്യപ്രവർത്തനമാരംഭിച്ച കൃഷ്ണപിള്ള ഉപ്പു സത്യാഗ്രഹത്തിൽ പങ്കെടുത്തുകൊണ്ടാണ് രാഷ്ട്രീയ രംഗത്തേക്കു പ്രവേശിക്കുന്നത്.

രാഷ്ട്രീയത്തിൽ സജീവമായതുമുതൽതന്നെ ബ്രീട്ടീഷ് രാജിനെതിരേ പ്രവർത്തിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോയത്.

ഉപ്പു സത്യാഗ്രഹത്തിൽ പങ്കെടുത്തതിന്റെ പേരിൽ പോലീസ് അറസ്റ്റു ചെയ്തു ജയിലലടച്ചു.

ജയിലിൽ നിന്നും മോചിതനായ കൃഷ്ണപിള്ള നേരെ പോയത് ഗുരുവായൂർ സത്യാഗ്രഹത്തിൽ പങ്കെടുക്കാനാണ് .

അവർണ്ണർ എന്നു മുദ്രകുത്തി ക്ഷേത്രപ്രവേശനം നിരോധിച്ചിരുന്ന മറ്റു ജാതിയിലുള്ളവർക്കു കൂടി ക്ഷേത്രപ്രവേശനം സാധ്യമാക്കണമെന്നതായിരുന്നു സത്യാഗ്രഹത്തിന്റെ ആവശ്യം.

സമരത്തിന് ശ്രദ്ധകിട്ടണമെന്ന ഉദ്ദേശത്തോടെ, സവർണ്ണമേധാവിത്വത്തെ പ്രകോപിച്ചുകൊണ്ട് അദ്ദേഹം ഗുരുവായൂർ ക്ഷേത്രത്തിൽ കയറി മണിമുഴക്കി.

സവർണ്ണമേധാവികൾ തങ്ങളുടെ കിങ്കരന്മാരെ വിട്ട് കൃഷ്ണപിള്ളയെ മർദ്ദിച്ചു.

“ഉശിരുള്ള നായർ മണിയടിക്കും, എച്ചിൽപെറുക്കി നായർ അവന്റെ പുറത്തടിക്കും” എന്ന് കാവൽക്കാരെ പരിഹസിച്ചുകൊണ്ട് ഈ കൊടിയ മർദ്ദനം മുഴുവൻ അവഗണിക്കപ്പെട്ട ഒരു സമൂഹത്തിനു വേണ്ടി കൃഷ്ണപിള്ള ഏറ്റുവാങ്ങി.

തിരുവിതാംകൂർ സ്വാതന്ത്ര്യ സമരത്തിലും, പിന്നീട് ആലപ്പുഴയിലെ പുന്നപ്രവയലാർ സമരത്തിലും, കൊച്ചിയിലെ ദേശീയപ്രസ്ഥാന രംഗത്തും മലബാറിലെ കാർഷിക സമരങ്ങളിലും മിൽത്തൊഴിലാളി സമരങ്ങളിലും കൃഷ്ണപിള്ളയുടെ സാന്നിദ്ധ്യം വളരെ പ്രധാനമായിരുന്നു.

ഈ പ്രവർത്തനങ്ങൾക്കിടയിൽ സിപിഐയുടെ സ്ഥാപകരിലൊരാളായി. ദീർഘകാലം പ്രസ്ഥാനത്തിനു വേണ്ടി ഒളിവിലും, ജയിലിലും കഴിച്ചുകൂട്ടി.

ജനകീയ യുദ്ധകാലഘട്ടത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെ മുന്നിൽ നിന്നും നയിച്ചു.

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖപത്രത്തിന്റെ പ്രസാധനത്തിനും വിതരണത്തിനുമുള്ള സുശക്തമായ ഒരു സംവിധാനം കെട്ടിപ്പടുക്കാൻ പാർട്ടി നിയോഗിച്ചത് കൃഷ്ണപിള്ളയെയായിരുന്നു.

പുന്നപ്ര-വയലാർ സമരത്തിന്റെ പ്രധാന പ്രചോദനകേന്ദ്രം കൃഷ്ണപിള്ളയായിരുന്നു

തിരുവിതാംകൂറിലെ തൊഴിലാളികളെ സമരമുഖത്തേക്കു കൊണ്ടുവന്നുതു മുതൽ, ക്യാമ്പിലെ സന്നദ്ധഭടന്മാർക്ക് വിമുക്തഭടന്മാരുടെ സഹായത്താൽ പരിശീലനം കൊടുത്തിരുന്നതുവരെ കൃഷ്ണപിള്ളയുടെ മാർഗ്ഗനിർദ്ദേശത്തിലായിരുന്നു.

ഇങ്ങനെയൊരു മനുഷ്യന്‍ ഇവിടെ ജീവിച്ചിരുന്നു എന്ന് ഒരു പക്ഷേ വരുംതലമുറകള്‍ വിശ്വസിച്ചേയ്ക്കില്ല.

അത്രയ്ക്ക് അവിശ്വസനീയവും അസാധാരണവുമായിരുന്നു സഖാവിന്റെ യഥാര്‍ത്ഥജീവിതവും വ്യക്തിത്വവും.

ഒന്നു പരിചയപ്പെടുന്ന ആരെയും നിമിഷ നേരം കൊണ്ട് തന്നിലേക്ക് വലിച്ചടുപ്പിക്കാന്‍ കഴിയുന്ന മാസ്മര ശക്തിയുണ്ടായിരുന്നു സഖാവിന്.

ആത്മാര്‍ത്ഥതയും നിഷ്‌കളങ്കതയും നിറഞ്ഞ അദ്ദേഹത്തിന്റെ പുഞ്ചിരിയും പെരുമാറ്റവും ആരുടെയും ഹൃദയം കവരുന്നതായിരുന്നു.

കൈകള്‍ പുറകില്‍ കെട്ടി നെഞ്ചു വിരിച്ച് തലയുയര്‍ത്തിപ്പിടിച്ച് ആത്മവിശ്വാസത്തോടെയുള്ള ആ നടത്തം ആരെയും ആരാധകരാക്കി മാറ്റുന്നതായിരുന്നു.

സ്വന്തം ജീവനെക്കുറിച്ച് പോലും ലേശവും ഭയമില്ലാതെയുള്ള ധീരമായ പ്രവര്‍ത്തനങ്ങളായിരുന്നു ആ പോരാളിയുടേത്… വിപ്ലവവീര്യം കൊണ്ട് ആവേശോജ്ജ്വലമായിരുന്നു ആ ജീവിതം.

ത്യാഗത്തിന്റെയും സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും സര്‍വ്വ നന്‍മകളുടെയും ആള്‍രൂപമായിരുന്നു സഖാവ്.

സമൂഹത്തിലെ അനീതികള്‍ക്കെതിരെ, അസമത്വങ്ങള്‍ക്കെതിരെ, അക്രമങ്ങള്‍ക്കെതിരെ, എല്ലാ ഉച്ചനീചത്വങ്ങള്‍ക്കുമെതിരെ നിര്‍ഭയമായി ആ വിപ്ലവകാരി ഒരു കൊടുങ്കാറ്റ് പോലെ ആഞ്ഞടിച്ചു.

ദരിദ്രരെയും പാവങ്ങളെയുമൊക്കെ നിസ്വാര്‍ത്ഥമായി സ്‌നേഹിച്ചു.

Read More: Sooranad Kunjan Pillai (ശൂരനാട് കുഞ്ഞൻ പിള്ള)

P Krishna Pillai: Death (മരണം)

1948 ഓഗസ്റ്റ് 19-ന് ആലപ്പുഴ ജില്ലയിലെ മുഹമ്മയ്ക്ക് സമീപമുള്ള കണ്ണർകാട് എന്ന ഗ്രാമത്തിൽ ഒരു കയർ തൊഴിലാളിയുടെ കുടിലിൽ ഒളിവിൽ കഴിയുകയായിരുന്ന പി.കൃഷ്ണപിള്ളയ്ക്ക് സർപ്പദംശനമേറ്റു.

പ്രിയപ്പെട്ട സഖാവിനെ രക്ഷിക്കാൻ സുഹൃത്തുക്കൾ ആവുന്നതെല്ലാം ചെയ്തുവെങ്കിലും, അര മണിക്കൂറിനുള്ളിൽ അദ്ദേഹം മരണമടയുകയായിരുന്നു.

സർപ്പദംശനമേൽക്കുന്ന സമയത്ത് അദ്ദേഹം എഴുതിക്കൊണ്ടിരുന്ന സ്വയം വിമർശനമുണ്ട്, വിമർശനമില്ല എന്ന ലേഖനത്തിൽ “സഖാക്കളേ മുന്നോട്ട്” എന്ന് കുറിച്ചത് കേരളത്തിലെ കമ്മ്യൂണിസ്റ്റുകളോടുള്ള അവസാന സന്ദേശമായി കണക്കാക്കപ്പെടുന്നു.

പുന്നപ്ര-വയലാറിലാണ് കൃഷ്ണപിള്ള അന്ത്യവിശ്രമം കൊള്ളുന്നത്.

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ  മലയാളത്തിൽ പരിശീലനം ആരംഭിക്കുക*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

 

Sharing is caring!

ഡിസംബർ 2021 മാസപ്പതിപ്പ് | സമകാലിക വിവരങ്ങൾ December 2021

×

Download success!

Thanks for downloading the guide. For similar guides, free study material, quizzes, videos and job alerts you can download the Adda247 app from play store.

Thank You, Your details have been submitted we will get back to you.
Was this page helpful?
Join India's largest learning destination

What You Will get ?

 • Job Alerts
 • Daily Quizzes
 • Subject-Wise Quizzes
 • Current Affairs
 • Previous year question papers
 • Doubt Solving session

Login

OR

Forgot Password?

Join India's largest learning destination

What You Will get ?

 • Job Alerts
 • Daily Quizzes
 • Subject-Wise Quizzes
 • Current Affairs
 • Previous year question papers
 • Doubt Solving session

Sign Up

OR
Join India's largest learning destination

What You Will get ?

 • Job Alerts
 • Daily Quizzes
 • Subject-Wise Quizzes
 • Current Affairs
 • Previous year question papers
 • Doubt Solving session

Forgot Password

Enter the email address associated with your account, and we'll email you an OTP to verify it's you.


Join India's largest learning destination

What You Will get ?

 • Job Alerts
 • Daily Quizzes
 • Subject-Wise Quizzes
 • Current Affairs
 • Previous year question papers
 • Doubt Solving session

Enter OTP

Please enter the OTP sent to
/6


Did not recive OTP?

Resend in 60s

Join India's largest learning destination

What You Will get ?

 • Job Alerts
 • Daily Quizzes
 • Subject-Wise Quizzes
 • Current Affairs
 • Previous year question papers
 • Doubt Solving session

Change PasswordJoin India's largest learning destination

What You Will get ?

 • Job Alerts
 • Daily Quizzes
 • Subject-Wise Quizzes
 • Current Affairs
 • Previous year question papers
 • Doubt Solving session

Almost there

Please enter your phone no. to proceed
+91

Join India's largest learning destination

What You Will get ?

 • Job Alerts
 • Daily Quizzes
 • Subject-Wise Quizzes
 • Current Affairs
 • Previous year question papers
 • Doubt Solving session

Enter OTP

Please enter the OTP sent to Edit Number


Did not recive OTP?

Resend 60

By skipping this step you will not recieve any free content avalaible on adda247, also you will miss onto notification and job alerts

Are you sure you want to skip this step?

By skipping this step you will not recieve any free content avalaible on adda247, also you will miss onto notification and job alerts

Are you sure you want to skip this step?