Malyalam govt jobs   »   Study Materials   »   Nehru Trophy Boat Race

Nehru Trophy Boat Race (നെഹ്‌റു ട്രോഫി വള്ളംകളി) | KPSC & HCA Study Material

Nehru Trophy Boat Race (നെഹ്‌റു ട്രോഫി വള്ളംകളി) , KPSC & HCA Study Material: – കേരളത്തിലെ ഏറ്റവും പ്രധാന വള്ളംകളി മത്സരങ്ങളില്‍ ഒന്നാമത്തേതാണ് നെഹ്‌റു ട്രോഫി വള്ളംകളി മത്സരം. എല്ലാ വര്‍ഷവും ആഗസ്റ്റിലെ രണ്ടാം ശനിയാഴ്ച നടത്തുന്ന ഈ വള്ളം കളി (Nehru Trophy Boat Race) മത്സരത്തിന് പതിനായിരങ്ങളാണ് കാണികളായെത്തുക.

Fil the Form and Get all The Latest Job Alerts – Click here

 

[sso_enhancement_lead_form_manual title=”ഡിസംബർ 2021 ആഴ്ചപ്പതിപ്പ് | സമകാലിക വിവരങ്ങൾ
December 3rd week” button=”ഡൗൺലോഡ് നൗ” pdf=”/jobs/wp-content/uploads/2021/12/20192127/Weekly-Current-Affairs-3rd-week-December-2021-in-Malayalam.pdf”]

Nehru Trophy Boat Race (നെഹ്‌റു ട്രോഫി വള്ളംകളി)

Nehru Trophy Boat Race
Nehru Trophy Boat Race

 

Name Nehru Trophy Boat Race
Type Boat Race
Nehru Trophy boat race started 1952
Nehru Trophy Boat Race is held at Alappuzha
Old name of the Nehru Trophy boat race Prime Minister’s Trophy
which lake is the Nehru Trophy boat race held Punnamada Lake

 

പാരമ്പര്യമായി പകര്‍ന്നു കിട്ടിയ വഞ്ചിപ്പാട്ടുകളുടെ താളത്തില്‍ 100 അടിയോളം നീളമുള്ള ചുണ്ടന്‍ വള്ളങ്ങളുടെ മത്സര വള്ളംകളിക്ക് ഈ പേരു വരാന്‍ ഒരു പ്രത്യേക കാരണമുണ്ട്.

പുന്നമടക്കായലാണ് ചുണ്ടന്‍ വള്ളങ്ങളുടെ നീണ്ട നിരയ്ക്ക് വേദിയൊരുക്കുന്നത്.

1952-ല്‍ പ്രധാനമന്ത്രി പണ്ഡിത് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ആലപ്പുഴ സന്ദര്‍ശനമാണ് ഇത്തരമൊരു വള്ളംകളി മത്സരത്തിന് കാരണമായത്.

നെഹ്‌റുവിനെ സ്വീകരിക്കാനെത്തിയ ചുണ്ടന്‍ വള്ളങ്ങളില്‍ ഒന്നിലേക്ക് സുരക്ഷാവലയങ്ങള്‍ മറന്ന് നെഹ്‌റു ചാടിയിറങ്ങി. ആ യാത്ര നെഹ്‌റു മറന്നില്ല.

വെള്ളിയില്‍ തീര്‍ത്ത ചുണ്ടന്‍ വള്ളത്തിന്റെ ആകൃതിയിലുള്ള ട്രോഫി തയ്യാറാക്കി അയച്ച് എല്ലാ വര്‍ഷവും ഈ ട്രോഫിക്കായുള്ള മത്സര വള്ളംകളി ആസ്വദിക്കുകയായിരുന്നു.

പിന്നീട് ഈ വള്ളംകളി മത്സരത്തിനും നെഹ്‌റു ട്രോഫി വള്ളംകളി എന്നു പേരു വീണു.

വള്ളംകളിമത്സരം ഉദ്ഘാടനം ചെയ്തത് യു.പി.എ. അദ്ധ്യക്ഷയും എം.പിയുമായ സോണിയാ ഗാന്ധിയാണ്‌.

സോണിയാ ഗാന്ധിയെക്കൂടാതെ കേന്ദ്ര മന്ത്രിമാരായ വയലാർ രവി, എം.എസ്. ഗിൽ, ഷെൽജ, അംബികാ സോണി, ശശി തരൂർ സംസ്ഥാന മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണൻ, എം. വിജയകുമാർ, മുല്ലക്കര രത്നാകരൻ‍, പി.കെ. ശ്രീമതി എം.പി മാരായ കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ് എ.ഐ.സി.സി സെക്രട്ടറി മൊഹ്‌സീന കിദ്വായ് എന്നിവരും വള്ളം കളി മത്സരം വീക്ഷിക്കാനെത്തി.

വിദേശ സഞ്ചാരികള്‍ ഉള്‍പ്പെടെ ഏകദേശം ഒരു ലക്ഷം പേര്‍ ഈ മത്സര വള്ളം കളി കാണാന്‍ എത്തുന്നതായി കണക്കാക്കപ്പെടുന്നു..ഏറ്റവുമധികം മത്സരാധിഷ്ഠതവും ജനപ്രിയവുമായ വള്ളം കളികളില്‍ ഒന്നാണിത് .ഈ മത്സര വള്ളം കളിയിലെ പ്രധാന ഇനം ചുണ്ടന്‍ വള്ളങ്ങളുടെ മത്സരമാണ്. ഏകദേശം 100 അടിയ്ക്കുമേല്‍ നീളവും ഉയര്‍ന്ന മുന്‍ഭാഗവുമുള്ള ചുണ്ടന്‍ വള്ളങ്ങള്‍

പണ്ഡിററ് ജവഹര്‍ലാല്‍ നെഹ്രുവിന്‍െറ നാമധേയത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നെഹ്രുട്രോഫി വള്ളംകളി എല്ലാ വര്‍ഷവും ഓഗസ്റ്റ് മാസം രണ്ടാം ശനിയാഴ്ച ആലപ്പുഴ പുന്നമട കായലില്‍ നടത്തി വരുന്നു. വാശിയേറിയ മത്സര വള്ളംകളിയുടെ ആ ദിവസം കായല്‍തീരം ഒരു മനുഷ്യ മഹാസമുദ്രമായി മാറുന്നു. . വിദേശ സഞ്ചാരികള്‍ ഉള്‍പ്പെടെ ഏകദേശം ഒരു ലക്ഷം പേര്‍ ഈ മത്സര വള്ളം കളി കാണാന്‍ എത്തുന്നതായി കണക്കാക്കപ്പെടുന്നു..
ഏറ്റവുമധികം മത്സരാധിഷ്ഠതവും ജനപ്രിയവുമായ വള്ളം കളികളില്‍ ഒന്നാണിത്.

ഈ മത്സര വള്ളം കളിയിലെ പ്രധാന ഇനം ചുണ്ടന്‍ വള്ളങ്ങളുടെ മത്സരമാണ്. ഏകദേശം 100 അടിയ്ക്കുമേല്‍ നീളവും ഉയര്‍ന്ന മുന്‍ഭാഗവുമുള്ള ചുണ്ടന്‍ വള്ളങ്ങള്‍ നയന മനോഹരങ്ങളാണ്.

Read More: Kerala PSC LGS Recruitment 2021-22

Prime Minister’s Trophy (പ്രധാനമന്ത്രിയുടെ ട്രോഫി)

പ്രഥമ പ്രധാന മന്ത്രിയായിരുന്ന പണ്ഡിററ് ജവഹര്‍ലാല്‍ നെഹ്രുവിന്‍െറ ആലപ്പുഴ സന്ദര്‍ശനത്തില്‍ നിന്നാണ് ഈ ജലോല്‍സവത്തിന്‍െറ ആരംഭം.

കേരള സന്ദര്‍ശന വേളയില്‍ നെഹ്രുവിന് കോട്ടയം മുതല്‍ ആലപ്പുഴ വരെ ബോട്ടില്‍ കുട്ടനാട്ടിലൂടെ ജലയാത്ര നടത്തേണ്ടിവന്നു.

ഈ യാത്രയില്‍ ബോട്ടുകളുടെ ഒരു വലിയ നിര അദ്ദേഹത്തെ അനുഗമിച്ചു.

നെഹ്രുവിനോടുള്ള ആദര സൂചകമായി 1952 ലാണ് ആദ്യ വള്ളം കളി നടത്തിയത്.

ചുണ്ടന്‍ വള്ളങ്ങളുടെ ആ ആദ്യ മത്സരത്തില്‍ “നടുഭാഗം ചുണ്ടന്‍ ” ഒന്നാം സ്ഥാനത്തെത്തി.

തുഴക്കാരുടെ പ്രകടനത്തില്‍ ഉത്സാഹഭരിതനായ നെഹ്രു എല്ലാ സുരക്ഷാ സംവിധാനങ്ങളും തിരസ്കരിച്ച് നടുഭാഗം ചുണ്ടനിലേക്ക് ചാടിക്കയറി.

പ്രധാനമന്ത്രിയേയും വഹിച്ചുകൊണ്ട് വള്ളം ജട്ടിയിലേക്ക് നീങ്ങി.

1952 ഡിസംബര്‍ മാസം ഡല്‍ഹിയില്‍ തിരിച്ചെത്തിയ നെഹ്രു വിജയികള്‍ക്ക് തടിയില്‍ തീര്‍ത്ത പീഠത്തില്‍ ഉറപ്പിച്ച വെള്ളികൊണ്ടുണ്ടാക്കിയ ഒരു വള്ളത്തിന്‍െറ രൂപം സമ്മാനമായി നല്‍കി.

അതാണ് “നെഹ്രുട്രോഫി “യായി പിന്നീട് മാറിയത്. ട്രോഫിയില്‍ പ്രഥമ പ്രധാനമന്ത്രിയുടെ കയ്യൊപ്പിനു മുകളിലായി ഇങ്ങനെ ആലേഖനം ചെയ്തിരിക്കുന്നു “തിരുകൊച്ചിയിലെ സാമൂഹിക ജിവിതത്തിന്‍െറ അടയാളമായ വള്ളംകളിയിലെ വിജയികള്‍ക്ക്. ”

കുട്ടനാട്ടിലെ വിവിധ കരക്കാരും കായല്‍ തീരത്തെ ക്ലബ്ബുകളും ആണ് വള്ളങ്ങളും തുഴച്ചില്‍ക്കാരേയും തെരഞ്ഞെടുത്ത്‌ ഇതില്‍ പങ്കെടുക്കുക.

ഈ വള്ളംകളി മത്സരക്കാലത്ത് പുന്നമടക്കായലില്‍ പരിശീലനം നടത്തുന്ന തുഴച്ചില്‍ വള്ളങ്ങളും വള്ളക്കാരും, മത്സര വള്ളങ്ങള്‍ നീറ്റിലിറക്കുന്ന ജലഘോഷയാത്രകള്‍, വെള്ളത്തില്‍ അലങ്കരിച്ച് പ്രദര്‍ശന വള്ളങ്ങള്‍ എന്നിങ്ങനെ കാഴ്ചകളുടെ ഒരു പൂരം വിടരും.

വമ്പന്‍ ചുണ്ടന്‍ വള്ളങ്ങള്‍ മുതല്‍ ചെറിയ ഓടി വള്ളങ്ങള്‍ വരെ കായലില്‍ നിരക്കും.

വള്ളംകളിയില്‍ മത്സരം തുഴച്ചില്‍ക്കാരുടെ കായിക ബലത്തിന്റേയും പാട്ടുകാരുടെ താളബോധത്തിന്റെയും അംശങ്ങള്‍ ചേര്‍ന്ന് സ്വയം ഒരു കലാരൂപമായി വികസിച്ചിട്ടുണ്ട്.

തുടക്കത്തിൽ പ്രൈം‌മിനിസ്‌റ്റേഴ്സ് ട്രോഫി എന്നായിരുന്നു വള്ളംകളി അറിയപ്പെട്ടിരുന്നത്.

1969 ജൂൺ ഒന്നിനു കൂടിയ വള്ളംകളി സമിതി നെഹ്‌റുവിനോടുള്ള ആദരവ് കാരണം കപ്പിന്റെ പേര്‌ നെഹ്‌റു ട്രോഫി വള്ളംകളി എന്നാക്കിമാറ്റി.

Nehru Trophy Boat Race
Nehru Trophy Boat Race

 

Read More: Kerala High Court Assistant Exam Date 2022

Kerala PSC Questions Related to Nehru Trophy Boat Race (നെഹ്‌റു ട്രോഫി വള്ളംകളിയുമായി ബന്ധപ്പെട്ട കേരള പിഎസ്‌സി ചോദ്യങ്ങൾ)

Q1. നെഹ്‌റു ട്രോഫി വള്ളംകളിയുടെ പഴയ പേര്?

Ans. പ്രൈം മിനിസ്റ്റേഴ്‌സ് ട്രോഫി

Q2. നെഹ്‌റു ട്രോഫി വള്ളംകളി നടക്കുന്ന കായൽ ഏതാണ്?

Ans. പുന്നമട കായൽ

Q3. നെഹ്റു ട്രോഫി വള്ളംകളി ആരംഭിച്ച വർഷം?

Ans : 1952

Q4. നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന ജില്ല?

Ans : ആലപ്പുഴ

Q5. എല്ലാ വർഷവും നെഹ്റു ട്രോഫി വള്ളംകളി നടക്കുന്നത് എന്നാണ്?

Ans. പുന്നമടക്കായലിൽ എല്ലാ വർഷവും ഓഗസ്റ്റ്‌ മാസം രണ്ടാം ശനിയാഴ്ചയാണ് നെഹ്രു ട്രോഫി വള്ളം കളി നടത്തുന്നത്‌.

Q6. പ്രസിഡന്റ് ട്രോഫി വള്ളംകളി നടക്കുന്ന കായൽ?
Ans. അഷ്ടമുടികായൽ
Q7. ആറന്മുള വള്ളംകളി നടക്കുന്ന നദി?
Ans. പമ്പാ നദി
Q8. മദർ തെരേസ വള്ളംകളി മത്സരം നടക്കുന്ന നദി?
Ans. അച്ചൻ കോവിലാറ്
Q9. അയ്യൻകാളി വള്ളംകളി നടക്കുന്ന കായൽ?
Ans. വെള്ളായണിക്കായൽ, കന്നേറ്റി കായല്
Q10. ശ്രീനാരായണ ജയന്തി വള്ളംകളി നടക്കുന്ന കായൽ?
Ans. കുമരകം
Q11. ശ്രീനാരയണ ട്രോഫി വള്ളംകളി നടക്കുന്ന കായൽ?
Ans. കന്നേറ്റി കായൽ
Q12. രാജീവ് ഗാന്ധി വള്ളംകളി നടക്കുന്ന കായൽ?
Ans. പുളികുന്ന്

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ  മലയാളത്തിൽ പരിശീലനം ആരംഭിക്കുക*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!