Table of Contents
കേരള പിഎസ്‌സി LDC മെയിൻസ് കട്ട് ഓഫ് മാർക്ക് 2021, ജില്ല തിരിച്ച് പ്രതീക്ഷിക്കുന്ന കട്ട് ഓഫ് മാർക്ക് പരിശോധിക്കുക: കേരള പിഎസ്‌സിയുടെ എൽഡിസി മെയ്ൻ പരീക്ഷ ഇന്നലെ ജില്ലയിൽ എഴുതിയത് ആറായിരത്തോളം പേർ. ജില്ലയിൽ നിന്ന് 50900 പേരാണ് എൽഡിസി പ്രാഥമിക പരീക്ഷയ്ക്ക് അപേക്ഷിച്ചിരുന്നത്. ഇവർക്ക് 3 ഘട്ടങ്ങളിലായി നടന്ന പ്രാഥമികപരീക്ഷയിൽ നിന്നു മെയ്ൻ പരീക്ഷ എഴുതാൻ യോഗ്യത നേടിയത് 9818 പേരായിരുന്നു. ഇതിൽ 6925 പേരാണ് മെയ്ൻ പരീക്ഷയ്ക്ക് കൺഫർമേഷൻ നൽകിയിരുന്നത്. ഇതിൽ നൂറിലേറെ പേർ പരീക്ഷ എഴുതിയിട്ടില്ല. ഇവിടെ നിന്ന് ജില്ല തിരിച്ചുള്ള LDC മെയിൻസ് പ്രതീക്ഷിക്കുന്ന കട്ട് ഓഫ് മാർക്ക് പരിശോധിക്കുക.
Fil the Form and Get all The Latest Job Alerts – Click here
Download your free content now!
Download success!

Thanks for downloading the guide. For similar guides, free study material, quizzes, videos and job alerts you can download the Adda247 app from play store.
Analytical questions in LDC Mains Exam 2021 (എൽഡിസി -യിലും വിശകലന ചോദ്യങ്ങൾ)
LDC മെയിൻസ് പരീക്ഷയും സമീപകാല നൂതന പാറ്റേണിൽ തന്നെ . വിശകലനാത്മക ചോദ്യങ്ങൾ പി എസ് സി പരീക്ഷകളിൽ പതിവാകുന്നു . എന്ന വ്യക്തമായ സൂചനതന്നെയാണ് LDC മെയിൻസിലും കണ്ടത് . ബിരുദതല പരീക്ഷകളിലെ യാത്രകടുകട്ടിചോദ്യങ്ങൾ ഉണ്ടായില്ലെന്നുമാത്രം സമയമെടുത്തു വായിച്ച് ഉത്തരമെഴുതേണ്ട ഇരുപതോളം ചോദ്യങ്ങൾ LDC മെയിൻസിന്റെ പൊതു വിജ്ഞാന വിഭാഗങ്ങളിലുണ്ടായിരുന്നു. എൻസിഇആർടി പാഠപുസ്തകങ്ങളിൽ നിന്നുള്ളവയായിരുന്നു . വിശകലന ചോദ്യങ്ങളിൽ ഏറെയും എന്നാൽ , ശാസ്ത്രവിഷയങ്ങളിൽ സ്കൂൾ പാഠപുസ്തകങ്ങൾ പിന്തുടർന്നവർക്കു പോലും കൃത്യമായ ഉത്തരം കിട്ടാൻ വിഷമിച്ചു . കേന്ദ്ര മനുഷ്യാവകാശ ചെയർമാൻ ആര് എന്ന ചോദ്യം ആവർത്തിക്കുകയും ചെയ്തു . ഗണിതം , ഇംഗ്ലിഷ്, മലയാളം ,ചോദ്യങ്ങൾ ഏറെ കഠിനമായില്ല . 233,627 പേരാണു പരീക്ഷ എഴുതേണ്ടി ഇരുന്നത്.ഇതിൽ 2,18,334 പേർ (93.45 % ) പരീക്ഷ എഴുതി .
Read More: Kerala PSC LDC Mains Exam Analysis 2021, 20th November 2021
LDC Mains 2021 Expected Cut off Mark (കട്ട് – ഓഫ് :ഏറ്റക്കുറച്ചിൽ കുറയാം)
മുൻ LDC പരീക്ഷയിൽ 48.33 മുതൽ 76.33 വരെയായിരുന്നു ,വിവിധ ജില്ലകളിലെ കട്ട് – ഓഫ് മാർക്ക് . പത്തനംതിട്ട ജില്ലയിലായിരുന്നു ഏറ്റവും കുറഞ്ഞ കട്ട് – ഓഫ് മാർക്ക്,കൂടിയകട്ട് – ഓഫ്മാർക്ക് തിരുവനന്തപുരം ജില്ലയിലും , കഴിഞ്ഞ തവണ 6 ഘട്ടമായാണ് പരീക്ഷകൾ പൂർത്തിയാക്കിയിരുന്നത് .
6 ചോദ്യ പേപ്പറുകൾ ഉപയോഗിച്ചതു കാരണമാണ് കട്ട് ഓഫ് മാർക്കിൽ ഇത്രയും ഏറ്റക്കുറച്ചിൽ സംഭവിച്ചത് ഇത്തവണ 14 ജില്ലയ്ക്കുമായി ഒറ്റ ചോദ്യ പേപ്പർ ആയിരുന്നതിനാൽ കട്ട് – ഓഫ് മാർക്കിൽ ചെറിയ ഏറ്റക്കുറച്ചിലുകൾ പ്രതീക്ഷിച്ചാൽ മതി .
Read More: Kerala PSC Recruitment 2021, Apply Online For 44 Various Posts
LDC Mains 2021 Expected Cut off Mark – District wise (LDC മെയിൻസ് പ്രതീക്ഷിത കട്ട് – ഓഫ് മാർക്ക് )
ജില്ല | പ്രതീക്ഷിത കട്ട് – ഓഫ് മാർക്ക് | മുൻ കട്ട് ഓഫ് മാർക്ക് |
തിരുവനന്തപുരം |
67 – 72 |
76.33 |
കൊല്ലം |
63 – 68 |
68 |
പത്തനംതിട്ട |
62 – 67 |
48.33 |
ആലപ്പുഴ |
64 – 69 |
71 |
കോട്ടയം |
62 –67 |
65.33 |
ഇടുക്കി |
61 –66 |
72.67 |
എറണാകുളം |
65 – 70 |
52 |
തൃശ്ശൂർ |
66 – 71 |
69 |
പാലക്കാട് |
63 – 68 |
49 |
മലപ്പുറം |
64 – 69 |
71.78 |
കോഴിക്കോട് |
65 – 70 |
75.33 |
വയനാട് |
58 – 63 |
62.67 |
കണ്ണൂർ |
63 – 68 |
51.33 |
കാസർഗോഡ് |
60 –65 |
66 |
Read More: Kerala PSC Exam Calendar 2021 December
More than 300 people will be recruited in the district (ജില്ലയിൽ നിയമനം ലഭിക്കുക 300 ലേറെ പേർക്ക്)
ജില്ലയിൽ നിയമനം ലഭിക്കുക 300 ലേറെ പേർക്ക് മെയ്ൻ പരീക്ഷയ്ക്കു ശേഷം തയാറാക്കുന്ന റാങ്ക് ലിസ്റ്റ് അടിസ്ഥാനമാക്കിയാണു നിയമനങ്ങൾ നടക്കുക. മെയ്ൻ പരീക്ഷ എഴുതുന്നവരിൽ 7–8 ശതമാനം പേരാവും സാധാരണഗതിയിൽ റാങ്ക് ലിസ്റ്റിൽ വരിക. 3 വർഷമാണ് റാങ്ക് ലിസ്റ്റുകളുടെ കാലാവധി. 2015–18 ൽ 307 പേരും 2018–21 ൽ 335 പേരുമാണു ജില്ലയിൽ നിന്ന് എൽഡിസി റാങ്ക് ലിസ്റ്റിൽ നിയമനം നേടിയത്. ഇത്തവണയും ഏറെക്കുറെ 300 ലേറെ പേർക്കാവും നിയമന സാധ്യത.
Recruitment Possibilities (നിയമന സാധ്യതകൾ)
ജനറൽ കാറ്റഗറിയിൽ ജില്ലയിൽ 300–350 റാങ്കിനു താഴെയുള്ളവർക്കാണു മുൻവർഷങ്ങളിൽ നിയമനം ലഭിച്ചിട്ടുള്ളത്. 70 ശതമാനമെങ്കിലും മാർക്കു നേടിയവർക്കാണ് ഇതു പ്രകാരം സാധ്യതയുണ്ടായിരുന്നത്. എന്നാൽ ഇത്തവണ ജില്ലയിലെ ജനറൽ കാറ്റഗറി കട്ട്ഓഫ് 60നോടടുത്താവാനാണ് സാധ്യത.
ഒബിസിയിൽ 1000 റാങ്ക് വരെയെങ്കിലും പരിഗണിക്കപ്പെടാം.55 ശതമാനം മാർക്കു നേടിയവർക്കു വരെ ഇങ്ങനെ മുൻകാലങ്ങളിൽ ഒബിസിയിൽ നിയമനം കിട്ടിയിട്ടുണ്ട്.എസ്‌സി–എസ്ടി വിഭാഗങ്ങളിൽ 1500 റാങ്കിനു പുറത്തും നിയമനസാധ്യതയുണ്ട്. 40–50 ശതമാനം മാർക്കുള്ളവർ ഇങ്ങനെ നേരത്തേ നിയമനം നേടിയിട്ടുണ്ട്. ഇത്തവണ ഈ മാർക്കും കുറെക്കൂടി കുറയുമെന്നാണു കരുതുന്നത്.
Changing Question Pattern in LDC Main (മാറുന്ന ചോദ്യരീതി എൽഡിസി മെയിൻസ്)
മുൻകാല ചോദ്യങ്ങളും റാങ്ക് ഫയലും പഠിച്ച് മാർക്കു വാങ്ങുക എന്ന രീതിയിലുള്ള ചോദ്യങ്ങൾ മാറി സ്റ്റേറ്റ്മെന്റ് ചോദ്യങ്ങൾ കൂടി എന്നതാണ് ഇപ്പോഴത്തെ പിഎസ്‌സി പരീക്ഷകളുടെ പ്രത്യേകത. ഇതോടെ ക്യാപ്സൂൾ ചോദ്യങ്ങൾ കുറഞ്ഞു. അതതു വിഷയങ്ങളിൽ സമഗ്രമായി പഠിച്ചവർക്കു മാത്രം നല്ല മാർക്ക് ലഭിക്കും എന്നതാണ് സ്ഥിതി.
പിഎസ്‌സി മെയ്ൻ പരീക്ഷയിൽ 25 ശതമാനം ചോദ്യങ്ങളും സ്റ്റേറ്റ്മെന്റ് ചോദ്യങ്ങളായിരുന്നു. ഒരു വിഷയത്തിൽ തന്നെ 4 പ്രസ്താവനകൾ നൽകി അതിൽ ശരിയേത് എന്ന രീതിയിലുള്ള ചോദ്യങ്ങളാണിവ. ഈ ചോദ്യങ്ങൾക്ക് ആദ്യമേ ഉത്തരമെഴുതാൻ കൂടുതൽ സമയം ചെലവഴിച്ചവർക്ക് മറ്റു ചോദ്യങ്ങൾക്കു സമയം തികഞ്ഞില്ല എന്ന പരാതിയുണ്ടായി.
അതേപോലെ ഓരോ വിഷയത്തിനും നൽകുമെന്നു പ്രതീക്ഷിച്ച ചോദ്യങ്ങളുടെ എണ്ണത്തിലും ഏറ്റക്കുറച്ചിലുണ്ടായി. കറന്റ് അഫേഴ്സിന് 20 മാർക്കിനു ചോദ്യങ്ങൾ വരുമെന്നു പറഞ്ഞതിൽ 12–13 മാർക്ക് മാത്രമേ വന്നുള്ളു.12 മാർക്ക് സയൻസിനു വരും എന്നു പറഞ്ഞതിൽ 7 എണ്ണമേ വന്നുള്ളു. അതും ശരാശരി വിദ്യാർഥികൾക്കു കഠിന ചോദ്യങ്ങൾ കണക്കിലും ലളിതമായ ചോദ്യങ്ങൾ ഒന്നും വന്നില്ല.
കലണ്ടർ, ക്ലോക്ക് തുടങ്ങിയവ അടിസ്ഥാനമാക്കി എല്ലാവർക്കും ഉത്തരം നൽകാൻ കഴിയുന്ന ചോദ്യങ്ങൾ സാധാരണ ഉണ്ടാവാറുള്ളത് ഇത്തവണ വന്നില്ല.ഇന്ത്യൻ ഭരണഘടനയെക്കുറിച്ചു ധാരാളം ചോദ്യങ്ങൾ വന്നു. പക്ഷേ സ്റ്റേറ്റ്മെന്റ് ടൈപ്പായിരുന്നു മിക്കതും. ആധികാരികമായി പഠിച്ചവർക്ക് മാത്രം എളുപ്പത്തിൽ എഴുതാൻ പറ്റുന്നതായിരുന്നു ഇവ.മലയാളം, ഭൂമിശാസ്ത്രം, ഇംഗ്ലിഷ് ചോദ്യങ്ങൾ ഒരു വിധം എല്ലാവർക്കും നന്നായി എഴുതാൻ പറ്റുന്നതാണ്. മുൻ വർഷങ്ങളിൽ ചോദിച്ച ചോദ്യങ്ങൾ വീണ്ടും വന്നത് മലയാളത്തിൽ മാത്രമാണ്.
Telegram Name:- KPSC Sure Shot Selection