Malyalam govt jobs   »   Notification   »   കൊച്ചി മെട്രോ റെയിൽ റിക്രൂട്ട്മെന്റ്

കൊച്ചി മെട്രോ റെയിൽ റിക്രൂട്ട്മെന്റ് 2023, അപ്ലൈ ഓൺലൈൻ

കൊച്ചി മെട്രോ റെയിൽ റിക്രൂട്ട്മെന്റ് 2023

കൊച്ചി മെട്രോ റെയിൽ റിക്രൂട്ട്മെന്റ് 2023: മെയ് 05 ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ഔദ്യോഗിക വെബ്സൈറ്റായ @kochimetro.org/career ൽ കൊച്ചി മെട്രോ റെയിൽ റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ജനറൽ മാനേജർ, എക്സിക്യൂട്ടീവ് എന്നി തസ്തികകളിലേക്കാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. താൽപ്പര്യമുള്ള  ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം വിജ്ഞാപനത്തിൽ നൽകിയിയിരിക്കുന്ന വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ സമർപ്പിക്കാം. ഈ ലേഖനത്തിൽ കൊച്ചി മെട്രോ റെയിൽ റിക്രൂട്ട്മെന്റ് സംബന്ധമായ എല്ലാ വിവരങ്ങളും ലഭിക്കും.

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് റിക്രൂട്ട്മെന്റ് 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനത്തോട് സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് റിക്രൂട്ട്മെന്റ് 2023
ഓർഗനൈസേഷൻ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്
കാറ്റഗറി സർക്കാർ ജോലി
തസ്തികയുടെ പേര് ജോയിന്റ് ജനറൽ മാനേജർ (സിവിൽ), ഡെപ്യൂട്ടി ജനറൽ മാനേജർ (സിവിൽ), എക്സിക്യൂട്ടീവ് (സിവിൽ), എക്സിക്യൂട്ടീവ് (ഇലക്ട്രിക്കൽ)
 ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി 05 മെയ് 2023 (05:00 pm)
അപേക്ഷിക്കാനുള്ള അവസാന തീയതി 24 മെയ് 2023 (11:59 pm)
അപേക്ഷാ രീതി ഓൺലൈൻ
ശമ്പളം Rs.40,000- Rs.2,40,000/-
ഒഴിവുകൾ 07
സെലെക്ഷൻ പ്രോസസ്സ് ഷോർട്ലിസ്റ്റിംഗ്, അഭിമുഖം
ജോലി സ്ഥലം എറണാകുളം
ഔദ്യോഗിക വെബ്സൈറ്റ് kochimetro.org/career

Fill the Form and Get all The Latest Job Alerts – Click here

കൊച്ചി മെട്രോ റെയിൽ വിജ്ഞാപനം PDF

KMRL വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന ജനറൽ മാനേജർ, എക്സിക്യൂട്ടീവ് എന്നി തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് കൊച്ചി മെട്രോ റെയിൽ വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

കൊച്ചി മെട്രോ റെയിൽ വിജ്ഞാപനം PDF ഡൗൺലോഡ്

കൊച്ചി മെട്രോ റെയിൽ ഒഴിവുകൾ

കൊച്ചി മെട്രോ റെയിൽ ഒഴിവുകൾ
തസ്തികയുടെ പേര് ഒഴിവുകൾ
ജോയിന്റ് ജനറൽ മാനേജർ (സിവിൽ) 01
ഡെപ്യൂട്ടി ജനറൽ മാനേജർ (സിവിൽ) 02
എക്സിക്യൂട്ടീവ് (സിവിൽ) 03
എക്സിക്യൂട്ടീവ് (ഇലക്ട്രിക്കൽ) 01

കൊച്ചി മെട്രോ റെയിൽ റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ

KMRL വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന ജനറൽ മാനേജർ, എക്സിക്യൂട്ടീവ് എന്നി തസ്തികകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 മെയ് 24 ആണ്.

കൊച്ചി മെട്രോ റെയിൽ റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ ലിങ്ക്

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് റിക്രൂട്ട്മെന്റ് 2023- പ്രായപരിധി

ഉദ്യോഗാർത്ഥികൾ ജനറൽ മാനേജർ, എക്സിക്യൂട്ടീവ് എന്നി തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. KMRL വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് റിക്രൂട്ട്മെന്റ് 2023
തസ്തികയുടെ പേര് പ്രായപരിധി
ജോയിന്റ് ജനറൽ മാനേജർ (സിവിൽ) 48 വയസ്സ്
ഡെപ്യൂട്ടി ജനറൽ മാനേജർ (സിവിൽ) 45 വയസ്സ്
എക്സിക്യൂട്ടീവ് 32 വയസ്സ്

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് റിക്രൂട്ട്മെന്റ് 2023- വിദ്യാഭ്യാസ യോഗ്യത

ഉദ്യോഗാർത്ഥികൾ ജനറൽ മാനേജർ, എക്സിക്യൂട്ടീവ് എന്നി തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. KMRL വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് റിക്രൂട്ട്മെന്റ് 2023
തസ്തികയുടെ പേര് വിദ്യാഭ്യാസ യോഗ്യത
ജോയിന്റ് ജനറൽ മാനേജർ (സിവിൽ) വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവകലാശാല/സ്ഥാപനത്തിൽ നിന്ന് സിവിൽ എൻജിനീയറിങ്ങിൽ ബി.ടെക്/ ബി.ഇ.
അഭികാമ്യം: സ്ട്രക്ച്ചറുകൾ/ ഓഫ് ഷോർ സ്ട്രക്ച്ചറുകളിൽ എം.ടെക്/എം.ഇ / ബിരുദാനന്തര ബിരുമുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന
പ്രവർത്തി പരിചയം: കുറഞ്ഞത് 15 വർഷത്തെ പ്രവർത്തി പരിചയം
ഡെപ്യൂട്ടി ജനറൽ മാനേജർ (സിവിൽ) വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവകലാശാല/സ്ഥാപനത്തിൽ നിന്ന് സിവിൽ എൻജിനീയറിങ്ങിൽ ബി.ടെക്/ ബി.ഇ.
അഭികാമ്യം: എം.ടെക്/ എം.ഇ / ബിരുദാനന്തര ബിരുമുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന
പ്രവർത്തി പരിചയം: കുറഞ്ഞത് 10 വർഷത്തെ പ്രവർത്തി പരിചയം
എക്സിക്യൂട്ടീവ് (സിവിൽ) വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവകലാശാല/സ്ഥാപനത്തിൽ നിന്ന് സിവിൽ എൻജിനീയറിങ്ങിൽ ബി.ടെക്/ ബി.ഇ.
പ്രവർത്തി പരിചയം: കുറഞ്ഞത് 03 വർഷത്തെ പ്രവർത്തി പരിചയം
എക്സിക്യൂട്ടീവ് (ഇലക്ട്രിക്കൽ) വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവകലാശാല/ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഇലക്ട്രിക്കൽ അല്ലെങ്കിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗിൽ ബി.ടെക്/ ബി.ഇ.
പ്രവർത്തി പരിചയം: കുറഞ്ഞത് 03 വർഷത്തെ പ്രവർത്തി പരിചയം

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ശമ്പളം

ജനറൽ മാനേജർ, എക്സിക്യൂട്ടീവ് എന്നി തസ്തികകളുടെ ശമ്പള സ്കെയിൽ ചുവടെ നൽകിയിരിക്കുന്നു.

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ശമ്പളം
തസ്തികയുടെ പേര് ശമ്പളം
ജോയിന്റ് ജനറൽ മാനേജർ (സിവിൽ) E6, Rs.90,000- Rs.2,40,000/- (IDA)
ഡെപ്യൂട്ടി ജനറൽ മാനേജർ (സിവിൽ) E4, Rs70,000- Rs.2,00,000/- (IDA)
എക്സിക്യൂട്ടീവ് (സിവിൽ) E1, Rs.40,000- Rs.1,40,000/- (IDA)
എക്സിക്യൂട്ടീവ് (ഇലക്ട്രിക്കൽ) E1, Rs.40,000- Rs.1,40,000/- (IDA)

കൊച്ചി മെട്രോ റെയിൽ റിക്രൂട്ട്മെന്റ് 2023: ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ

  • kochimetro.org/career എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • “അപ്ലൈ നൗ” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • “പുതിയ അക്കൗണ്ട് സൃഷ്ടിക്കുക” എന്നതിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യുക.
  • രജിസ്ട്രേഷൻ ഫോം പൂരിപ്പിച്ചതിനു ശേഷം,  ഉദ്യോഗാർത്ഥികൾ രജിസ്ട്രേഷൻ നമ്പറും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ആവശ്യമായ എല്ലാ വിവരങ്ങളും നൽകി അപേക്ഷ സമർപ്പിക്കുക.
  • ഭാവി റഫറൻസിനായി അപേക്ഷാ ഫോം പ്രിന്റ് ചെയ്യുക.
RELATED ARTICLES
South Indian Bank Marketing Officer Recruitment RBI Grade B Notification 2023
CSEB Kerala Notification 2023 Kerala PSC May Recruitment 2023

Sharing is caring!

FAQs

കൊച്ചി മെട്രോ റെയിൽ റിക്രൂട്ട്മെന്റ് വിജ്ഞാപനം എന്നാണ് പ്രസിദ്ധീകരിച്ചത്?

കൊച്ചി മെട്രോ റെയിൽ റിക്രൂട്ട്മെന്റ് വിജ്ഞാപനം മെയ് 05 നു പ്രസിദ്ധീകരിച്ചു.

അപേക്ഷിക്കാനുള്ള അവസാന തീയതി എന്നാണ്?

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 24 ആണ്.

കൊച്ചി മെട്രോ റെയിൽ റിക്രൂട്ട്മെന്റ് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം എവിടെ നിന്ന് ലഭിക്കും?

കൊച്ചി മെട്രോ റെയിൽ വിജ്ഞാപനം ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.