Malyalam govt jobs   »   കേരള PSC LSGS വിജ്ഞാപനം   »   കേരള PSC LSG സെക്രട്ടറി പരീക്ഷയ്ക്ക് എങ്ങനെ...

കേരള PSC LSG സെക്രട്ടറി പരീക്ഷയ്ക്ക് എങ്ങനെ തയ്യാറെടുക്കാം?

കേരള PSC LSG സെക്രട്ടറി പരീക്ഷ 2024

LSGS എന്നാൽ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ സെക്രട്ടറി (മുഖ്യകാര്യ നിർവഹണ ഉദ്യോഗസ്ഥൻ) തസ്തികയിലേക്കുള്ള പരീക്ഷയാണ്. കേരള പബ്ലിക് സർവീസ് കമ്മീഷൻ ഉടൻ തന്നെ LSGS വിജ്ഞാപനം പ്രസിദ്ധീകരിക്കും എന്ന് പ്രതീക്ഷിക്കുന്നു. വളരെ ആകർഷകമായ തസ്തിക ആയതിനാൽ ഇതിലേക്കുള്ള മത്സരം വളരെ വലുതായിരിക്കും. അതിനാൽ തന്നെ നമ്മൾ നേരത്തെ തന്നെ തയ്യാറായിരിക്കുന്നതു വളരെ നല്ലതായിരിക്കും. LSGS പരീക്ഷയിൽ വിജയിക്കണമെങ്കിൽ ഒരു മികച്ച പ്രിപ്പറേഷൻ സ്ട്രാറ്റജി ഉണ്ടായിരിക്കണം എന്നത് അനിവാര്യമാണ്. ഈ ലേഖനത്തിലൂടെ LSGS പരീക്ഷയ്ക്ക് അനായാസമായി എങ്ങനെ പഠിക്കാം എന്ന് നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയും.

LSGS പരീക്ഷയ്ക്ക് എങ്ങനെ തയ്യാറെടുക്കാം?

  1. LSGS EXAM എന്നാൽ ഒരു ഡിഗ്രിതല പരീക്ഷയാണ്. അതുകൊണ്ടുതന്നെ നമ്മൾ ഡിഗ്രി പരീക്ഷയുടെ സിലബസ് ആണ് വായിച്ചു പഠിക്കേണ്ടത്.
  2. ഇന്ത്യൻ ഭരണഘടനയുടെ ഭാഗങ്ങൾ പഠിക്കാൻ ലക്ഷ്മി കാന്തിന്റെ “ഇന്ത്യൻ പൊളിറ്റി” എന്ന പുസ്തകം ഉപയോഗിക്കുക.
  3. കേരള ഹിസ്റ്ററി പഠിക്കാൻ ശ്രീധരമേനോൻ സാറിൻറെ “കേരള ചരിത്രം” എന്ന പുസ്തകം ഉപയോഗിക്കുക.
  4. കേരള ചരിത്രം പഠിക്കാൻ PSC ബുള്ളറ്റിന്റെ ‘കേരള ഹിസ്റ്ററി’ പുസ്തകം ഉപയോഗിക്കുക.
  5. അതേപോലെ ഇന്ത്യൻ ചരിത്രം പഠിക്കാൻ സ്പെക്ട്രം അല്ലെങ്കിൽ PSC ബുള്ളറ്റിന്റെ ‘ഇന്ത്യ ചരിത്രം’ ഉപയോഗിക്കുക.
  6. LSGS എക്സാമിന് സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു ഭാഗമാണ് കേരള ഗവർണൻസ് ,അത് കിട്ടാവുന്ന ഉറവിടങ്ങളിൽ നിന്നൊക്കെ അതായത് ഇൻറർനെറ്റ് ഒക്കെ ഒരുപാട് നോക്കുക അതിൽ നിന്ന് വിവരങ്ങൾ സമാഹരിക്കുക.
  7. അതേപോലെ ദിവസവും ഹിന്ദു ന്യൂസ് പേപ്പർ വായിച്ചു നോട്ട് ഉണ്ടാക്കുന്ന ശീലം വളരെ നല്ലതായിരിക്കും. അത് കറന്റ് അഫയേഴ്സ് പഠിക്കാൻ ഒരുപാട് ഗുണം ചെയ്യും.
  8. അതേപോലെ 5 മുതൽ 12 വരെയുള്ള SCERT/ NCERT പാഠഭാഗങ്ങൾ വളരെ വൃത്തിയായി നോട്ട് ഉണ്ടാക്കി വിഷയത്തെ അടിസ്ഥാനമാക്കി പഠിക്കുക.
  9. തൊഴിൽ പ്രസിദ്ധീകരണങ്ങളായ തൊഴിൽ വാർത്ത തൊഴിൽ വീഥി എല്ലാ ആഴ്ചയും വരുന്നത് വായിക്കുക അതിലെ എക്സാം ഒക്കെ എഴുതി പരിശീലിക്കുക.
  10. മന്ത്‌ലി കറണ്ട് അഫേഴ്സ് പഠിക്കാൻ മാതൃഭൂമിയുടെ GK ആൻഡ് കറണ്ട് അഫയേഴ്സ് വായിക്കുക. അതിലെ ടെസ്റ്റുകളും എഴുതുക.
  11. 2018 മുതൽ PSC നടത്തിയിട്ടുള്ള ഡിഗ്രി തല ചോദ്യപേപ്പറുകൾ എല്ലാം സസൂഷ്മം പഠിക്കുക.
  12. ഇംഗ്ലീഷ് ,മലയാളം, മാത്തമാറ്റിക്സ്, മെന്റൽ എബിലിറ്റി ദിവസവും ഒരു 20 ചോദ്യം വീതം ചെയ്തു പഠിക്കുക.
    ഇത്രയും ആയാൽ നമ്മുടെ എക്സാം നു വേണ്ടിയുള്ള പ്രാഥമിക തയ്യാറെടുപ്പ് ആയി എന്ന് പറയാം.

Mission LSGI Secretary Prelims Batch | Online Live Classes by Adda 247

ഏകദേശം 150 മുതൽ 200 വരെ ഒഴിവുകൾ പ്രതീക്ഷിക്കുന്ന ഈ പോസ്റ്റിലേക്ക് ഒന്നാംഘട്ട പരീക്ഷ ഉടൻ തന്നെ നടക്കും എന്ന് പ്രതീക്ഷിക്കുന്നു. ഈ അവസരം കൃത്യമായി ഉപയോഗിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലേ? ഇതുവരെ നിങ്ങൾ എത്തിപ്പെടാൻ ആഗ്രഹിച്ച ആ ഗവൺമെന്റ് ജോലിയിൽ എത്താൻ നിങ്ങൾ ഒരുങ്ങിയില്ലേ? നിങ്ങളുടെ ആ വിജയം ഉറപ്പിക്കുവാൻ നിങ്ങളുടെ കൂടെ ADDA247. ഡിഗ്രി പ്രിലിംസ്സിൻ്റെ ഈ പുതുപുത്തൻ ബാച്ച് ആ വിജയത്തിലേക്ക് എത്താൻ നിങ്ങളെ സഹായിക്കുന്നു.

pdpCourseImg

കോഴ്‌സ് ഹൈലൈറ്റുകൾ:

  • 220+ hours of interactive Live sessions
  • Mentor Support & Progress Card
  • Daily CA & Study Task
  • New pattern-based weekly exams, Topic-wise exams
  • Telegram Group for doubt clearance with faculty and mentor
  • New pattern previous papers and model exams

Sharing is caring!

FAQs

കേരള PSC LSG സെക്രട്ടറി 2024 പരീക്ഷയ്ക്ക് എങ്ങനെ പഠിച്ചു തുടങ്ങണം?

കേരള PSC LSG സെക്രട്ടറി 2024 പരീക്ഷയുടെ പ്രിപ്പറേഷൻ സ്ട്രാറ്റജി ലേഖനത്തിൽ ലഭിക്കും.