Malyalam govt jobs   »   കേരള PSC നവംബർ വിജ്ഞാപനം   »   കേരള PSC ലൈബ്രേറിയൻ ഗ്രേഡ് IV വിജ്ഞാപനം

കേരള PSC ലൈബ്രേറിയൻ ഗ്രേഡ് IV വിജ്ഞാപനം 2023

കേരള PSC ലൈബ്രേറിയൻ ഗ്രേഡ് IV വിജ്ഞാപനം 2023

കേരള PSC ലൈബ്രേറിയൻ ഗ്രേഡ് IV വിജ്ഞാപനം 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള PSC ലൈബ്രേറിയൻ ഗ്രേഡ് IV വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ലൈബ്രേറിയൻ ഗ്രേഡ് IV തസ്തികയിലേക്കാണ് കേരള PSC അപേക്ഷകൾ സ്വീകരിക്കുന്നത്. താൽപ്പര്യമുള്ള  ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം അപേക്ഷകൾ സമർപ്പിക്കാം. ഈ ലേഖനത്തിൽ കേരള PSC ലൈബ്രേറിയൻ ഗ്രേഡ് IV വിജ്ഞാപനം റിലീസ് തീയതി, ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി, ഒഴിവുകൾ, ശമ്പള സ്കെയിൽ, യോഗ്യത മാനദണ്ഡങ്ങൾ, അപേക്ഷിക്കേണ്ട രീതി എന്നിവയെക്കുറിച്ച് വിശദമായ വിവരങ്ങൾ ലഭിക്കും.

KPSC ലൈബ്രേറിയൻ ഗ്രേഡ് IV വിജ്ഞാപനം 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ KPSC ലൈബ്രേറിയൻ ഗ്രേഡ് IV വിജ്ഞാപനം 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

KPSC ലൈബ്രേറിയൻ ഗ്രേഡ് IV വിജ്ഞാപനം 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി സർക്കാർ ജോലി
വകുപ്പ് സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി
തസ്തികയുടെ പേര് ലൈബ്രേറിയൻ ഗ്രേഡ് IV
കാറ്റഗറി നമ്പർ 413/2023, 414/2023
വിജ്ഞാപനം റിലീസ് തീയതി 30 ഒക്ടോബർ 2023
അപേക്ഷ പ്രക്രിയ ആരംഭിക്കുന്ന തീയതി 30 ഒക്ടോബർ 2023
അപേക്ഷിക്കാനുള്ള അവസാന തീയതി 29 നവംബർ 2023
അപേക്ഷാ രീതി ഓൺലൈൻ
നിയമന രീതി നേരിട്ടുള്ള നിയമനം, തസ്തികമാറ്റം വഴിയുള്ള നിയമനം
ശമ്പളം Rs.31100- Rs.66800/-
ഒഴിവുകൾ പ്രതീക്ഷിത ഒഴിവുകൾ
സെലെക്ഷൻ പ്രോസസ്സ് എഴുത്തുപരീക്ഷ
ജോലി സ്ഥലം കേരളം
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

കേരള PSC ലൈബ്രേറിയൻ ഗ്രേഡ് IV വിജ്ഞാപനം PDF

കേരള PSC വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന ലൈബ്രേറിയൻ ഗ്രേഡ് IV തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് കേരള PSC ലൈബ്രേറിയൻ ഗ്രേഡ് IV വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

കേരള PSC ലൈബ്രേറിയൻ ഗ്രേഡ് IV വിജ്ഞാപനം PDF

കേരള PSC ലൈബ്രേറിയൻ ഗ്രേഡ് IV ശമ്പളം

ലൈബ്രേറിയൻ ഗ്രേഡ് IV തസ്തികയുടെ ശമ്പള സ്കെയിൽ ചുവടെ നൽകിയിരിക്കുന്നു.

കേരള PSC ലൈബ്രേറിയൻ ഗ്രേഡ് IV റിക്രൂട്ട്മെന്റ് 2023
തസ്തികയുടെ പേര് ശമ്പളം
ലൈബ്രേറിയൻ ഗ്രേഡ് IV Rs.31100- Rs.66800/-

കേരള PSC ലൈബ്രേറിയൻ ഗ്രേഡ് IV അപ്ലൈ ഓൺലൈൻ

കേരള PSC വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന ലബോറട്ടറി അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 നവംബർ 29 ആണ്.

കേരള PSC ലൈബ്രേറിയൻ ഗ്രേഡ് IV അപ്ലൈ ഓൺലൈൻ ലിങ്ക്

ലൈബ്രേറിയൻ ഗ്രേഡ് IV പ്രായപരിധി

ഉദ്യോഗാർത്ഥികൾ ലൈബ്രേറിയൻ ഗ്രേഡ് IV തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. കേരള PSC വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:

കേരള PSC ലൈബ്രേറിയൻ ഗ്രേഡ് IV റിക്രൂട്ട്മെന്റ് 2023
കാറ്റഗറി നമ്പർ പ്രായപരിധി
413/2023 18 വയസ്സ് തികഞ്ഞിരിക്കേണ്ടതാണ്. ഉയർന്ന പ്രായപരിധി ബാധകമല്ല
414/2023 18-നും 36-നും ഇടയിൽ

ലൈബ്രേറിയൻ ഗ്രേഡ് IV വിദ്യാഭ്യാസ യോഗ്യത

ഉദ്യോഗാർത്ഥികൾ ലൈബ്രേറിയൻ ഗ്രേഡ് IV തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. കേരള PSC വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:

കേരള PSC ലൈബ്രേറിയൻ ഗ്രേഡ് IV റിക്രൂട്ട്മെന്റ് 2023
കാറ്റഗറി നമ്പർ വിദ്യാഭ്യാസ യോഗ്യത
413/2023 (I) എസ്.എസ്.എൽ.സി
(II) ലൈബ്രറി സയൻസിലുള്ള ഗവൺമെന്റ് അംഗീകൃത ഡിപ്ലോമ അല്ലെങ്കിൽ ലൈബ്രറി സയൻസിലുള്ള ഗവൺമെന്റ് അംഗീകൃത സർട്ടിഫിക്കറ്റ്
അല്ലെങ്കിൽ
(III) ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും ലൈബ്രറി സയൻസിലുള്ള ബിരുദവും
414/2023 (I) എസ്.എസ്.എൽ.സി
(II) ലൈബ്രറി സയൻസിലുള്ള ഗവൺമെന്റ് അംഗീകൃത ഡിപ്ലോമ അല്ലെങ്കിൽ ലൈബ്രറി സയൻസിലുള്ള ഗവൺമെന്റ് അംഗീകൃത സർട്ടിഫിക്കറ്റ്. ഡിപ്ലോമ ഉള്ളവർക്ക് മുൻഗണന
അല്ലെങ്കിൽ
ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും ഒരു അംഗീകൃത സർവകലാശാലയിൽ നിന്നും റെഗുലർ കോഴ്സ് പഠനത്തിലൂടെ നേടിയ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിലുള്ള ബിരുദവും

കേരള PSC ലൈബ്രേറിയൻ ഗ്രേഡ് IV വിജ്ഞാപനം 2023 ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ

  • ഈ സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • പോസ്റ്റിന് അനുസൃതമായി ‘വൺ ടൈം രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്യുക എന്നതാണ് ആദ്യപടി.
  • രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാം.
  • ഉപയോക്തൃ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുമ്പോൾ, ഉദ്യോഗാർത്ഥികൾ വ്യക്തിഗത, വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിശദാംശങ്ങളും മറ്റ് വിശദാംശങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്.
  • അതിനുശേഷം നിങ്ങളുടെ ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യുക.
  • അപേക്ഷാ ഫീസ് ആവശ്യമില്ല.
  • ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫോം ഓൺലൈനായി സമർപ്പിക്കണം.
  • ഭാവി ആവശ്യങ്ങൾക്കായി അപേക്ഷാ ഫോറം സേവ് ചെയ്ത് പ്രിന്റ് ഔട്ട് എടുക്കുക.

 

Sharing is caring!

FAQs

കേരള PSC ലൈബ്രേറിയൻ ഗ്രേഡ് IV വിജ്ഞാപനം എപ്പോൾ പ്രസിദ്ധീകരിക്കും?

കേരള PSC ലൈബ്രേറിയൻ ഗ്രേഡ് IV വിജ്ഞാപനം ഒക്ടോബർ 30 നു പ്രസിദ്ധീകരിച്ചു..

ലൈബ്രേറിയൻ ഗ്രേഡ് IV തസ്തികയുടെ ശമ്പളം എത്രയാണ്?

ലൈബ്രേറിയൻ ഗ്രേഡ് IV തസ്തികയുടെ ശമ്പള സ്കെയിൽ Rs.31100- Rs.66800/-ആണ്.

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി എന്നാണ് ?

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 29 ആണ്‌.

ലൈബ്രേറിയൻ ഗ്രേഡ് IV തസ്തികയുടെ യോഗ്യത മാനദണ്ഡങ്ങൾ എന്തൊക്കെയാണ്?

ലൈബ്രേറിയൻ ഗ്രേഡ് IV തസ്തികയുടെ യോഗ്യത മാനദണ്ഡങ്ങൾ ലേഖനത്തിൽ നൽകിയിരിക്കുന്നു.