Malyalam govt jobs   »   കേരള PSC നവംബർ വിജ്ഞാപനം   »   കേരള PSC HSST(ജൂനിയർ) മലയാളം വിജ്ഞാപനം 2023...

കേരള PSC HSST(ജൂനിയർ) മലയാളം വിജ്ഞാപനം 2023 OUT,അപ്ലൈ ഓൺലൈൻ

കേരള PSC HSST(ജൂനിയർ) മലയാളം വിജ്ഞാപനം 2023

കേരള PSC HSST(ജൂനിയർ) മലയാളം വിജ്ഞാപനം 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള PSC HSST(ജൂനിയർ) മലയാളം വിജ്ഞാപനം പ്രസിദ്ധീകരിച്ചു.  കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ HSST(ജൂനിയർ) മലയാളം തസ്തികയിലേക്കാണ് കേരള PSC അപേക്ഷകൾ സ്വീകരിക്കുന്നത്. താൽപ്പര്യമുള്ള  ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം അപേക്ഷകൾ സമർപ്പിക്കാം. ഈ ലേഖനത്തിൽ കേരള PSC HSST(ജൂനിയർ) മലയാളം വിജ്ഞാപനം റിലീസ് തീയതി, ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി, ഒഴിവുകൾ, ശമ്പള സ്കെയിൽ, യോഗ്യത മാനദണ്ഡങ്ങൾ, അപേക്ഷിക്കേണ്ട രീതി എന്നിവയെക്കുറിച്ച് വിശദമായ വിവരങ്ങൾ ലഭിക്കും.

കേരള PSC HSST(ജൂനിയർ) മലയാളം വിജ്ഞാപനം 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC HSST(ജൂനിയർ) മലയാളം വിജ്ഞാപനം സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള PSC HSST(ജൂനിയർ) മലയാളം വിജ്ഞാപനം 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി സർക്കാർ ജോലി
വകുപ്പ് കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസം
തസ്തികയുടെ പേര് HSST(ജൂനിയർ) മലയാളം
കാറ്റഗറി നമ്പർ 474/2023
വിജ്ഞാപനം റിലീസ് തീയതി 15 നവംബർ 2023
അപേക്ഷ പ്രക്രിയ ആരംഭിക്കുന്ന തീയതി 15 നവംബർ 2023
അപേക്ഷിക്കാനുള്ള അവസാന തീയതി 20 ഡിസംബർ 2023
അപേക്ഷാ രീതി ഓൺലൈൻ
നിയമന രീതി നേരിട്ടുള്ള നിയമനം
ശമ്പളം ₹ 45,600-95,600/-
ഒഴിവുകൾ പ്രതീക്ഷിത ഒഴിവുകൾ
സെലെക്ഷൻ പ്രോസസ്സ് എഴുത്തുപരീക്ഷ
ജോലി സ്ഥലം കേരളം
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

കേരള PSC HSST(ജൂനിയർ) മലയാളം വിജ്ഞാപനം PDF

കേരള PSC വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന HSST(ജൂനിയർ) മലയാളം തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് കേരള PSC HSST(ജൂനിയർ) മലയാളം വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

കേരള PSC HSST(ജൂനിയർ) മലയാളം വിജ്ഞാപനം PDF

കേരള PSC HSST(ജൂനിയർ) മലയാളം വിജ്ഞാപനം 2023: ശമ്പളം

HSST(ജൂനിയർ) മലയാളം തസ്തികയുടെ ശമ്പള സ്കെയിൽ ചുവടെ നൽകിയിരിക്കുന്നു.

കേരള PSC HSST(ജൂനിയർ) മലയാളം
തസ്തികയുടെ പേര് ശമ്പളം
HSST(ജൂനിയർ) മലയാളം ₹ 45,600-95,600/-

കേരള PSC HSST(ജൂനിയർ) മലയാളം അപ്ലൈ ഓൺലൈൻ

കേരള PSC വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന HSST(ജൂനിയർ) മലയാളം തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ഡിസംബർ 20 ആണ്.

കേരള PSC HSST(ജൂനിയർ) മലയാളം അപ്ലൈ ഓൺലൈൻ ലിങ്ക്

കേരള PSC HSST(ജൂനിയർ) മലയാളം പ്രായപരിധി

ഉദ്യോഗാർത്ഥികൾ കേരള PSC HSST(ജൂനിയർ) മലയാളം തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. കേരള PSC വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:

കേരള PSC HSST(ജൂനിയർ) മലയാളം  റിക്രൂട്ട്മെന്റ് 2023
തസ്തികയുടെ പേര് പ്രായപരിധി
HSST(ജൂനിയർ) മലയാളം 20-നും 40-നും ഇടയിൽ

കേരള PSC HSST(ജൂനിയർ) മലയാളം വിദ്യാഭ്യാസ യോഗ്യത

ഉദ്യോഗാർത്ഥികൾ കേരള PSC HSST(ജൂനിയർ) മലയാളം തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. കേരള PSC വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:

കേരള PSC HSST(ജൂനിയർ) മലയാളം റിക്രൂട്ട്മെന്റ് 2023
തസ്തികയുടെ പേര് വിദ്യാഭ്യാസ യോഗ്യത
HSST(ജൂനിയർ) മലയാളം I. കേരളത്തിലെ ഏതെങ്കിലും സർവ്വകലാശാലകളിൽ നിന്ന് 50 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ കേരളത്തിലെ ഒരു സർവകലാശാല അതാത് വിഷയത്തിൽ തത്തുല്യമായി അംഗീകരിച്ച യോഗ്യത.

II. (i) കേരളത്തിലെ ഏതെങ്കിലും സർവ്വകലാശാലകളിൽ നിന്ന് റെഗുലർ പഠനത്തിന് ശേഷം നേടിയ ബന്ധപ്പെട്ട വിഷയത്തിൽ ബി.എഡ് അല്ലെങ്കിൽ കേരളത്തിലെ ഒരു സർവ്വകലാശാല അതിന് തത്തുല്യമായി അംഗീകരിച്ച യോഗ്യത.

(ii) ബന്ധപ്പെട്ട വിഷയത്തിൽ ബി.എഡ് ബിരുദം ഉള്ളവരുടെ അഭാവത്തിൽ. കേരളത്തിലെ ഏതെങ്കിലും സർവ്വകലാശാലകളിൽ നിന്നും നിയമനുസ്‌തൃതമായി ബന്ധപ്പെട്ട ഫാക്കൽറ്റിയിൽ നേടിയ ബി.എഡ് ബിരുദം.

(iii) ബി.എഡ് ഉള്ളവരുടെ അഭാവത്തിൽ. മുകളിൽ (i) ഉം (ii) ഉം ഇനങ്ങളിൽ വ്യക്തമാക്കിയിട്ടുള്ള ബിരുദം, ബി.എഡ് ഉള്ള വ്യക്തികൾ. കേരളത്തിലെ ഏതെങ്കിലും സർവ്വകലാശാലകളിൽ നിന്ന് റെഗുലർ പഠനത്തിന് ശേഷം നേടിയ ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ കേരളത്തിലെ ഏതെങ്കിലും സർവകലാശാലകൾ അതിന് തത്തുല്യമായി അംഗീകരിച്ച യോഗ്യത.

III. കേരള സർക്കാർ അല്ലെങ്കിൽ സംസ്ഥാന സർക്കാർ അധികാരപ്പെടുത്തിയ ഏജൻസി നടത്തുന്ന ഹയർ സെക്കൻഡറി സ്കൂൾ അധ്യാപക തസ്തികയിലേക്കുള്ള സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്) വിജയിച്ചിരിക്കണം.

 

കേരള PSC HSST(ജൂനിയർ) മലയാളം റിക്രൂട്ട്മെന്റ് 2023 ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ

  • ഈ സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • പോസ്റ്റിന് അനുസൃതമായി ‘വൺ ടൈം രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്യുക എന്നതാണ് ആദ്യപടി.
  • രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാം.
  • ഉപയോക്തൃ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുമ്പോൾ, ഉദ്യോഗാർത്ഥികൾ വ്യക്തിഗത, വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിശദാംശങ്ങളും മറ്റ് വിശദാംശങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്.
  • അതിനുശേഷം നിങ്ങളുടെ ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യുക.
  • അപേക്ഷാ ഫീസ് ആവശ്യമില്ല.
  • ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫോം ഓൺലൈനായി സമർപ്പിക്കണം.
  • ഭാവി ആവശ്യങ്ങൾക്കായി അപേക്ഷാ ഫോറം സേവ് ചെയ്ത് പ്രിന്റ് ഔട്ട് എടുക്കുക.

Sharing is caring!

FAQs

കേരള PSC HSST(ജൂനിയർ) മലയാളം വിജ്ഞാപനം എപ്പോൾ പ്രസിദ്ധീകരിക്കും?

കേരള PSC HSST(ജൂനിയർ) മലയാളം വിജ്ഞാപനം നവംബർ 15 നു പ്രസിദ്ധീകരിച്ചു..