Malyalam govt jobs   »   Kerala PSC Degree Level Preliminary exam   »   കേരള PSC ഡിഗ്രി പ്രിലിംസ് പരീക്ഷ പുതിയ...

കേരള PSC ഡിഗ്രി പ്രിലിംസ് പരീക്ഷ പുതിയ അറിയിപ്പ്, ഡൗൺലോഡ് PDF

കേരള PSC ഡിഗ്രി പ്രിലിംസ് പരീക്ഷ പുതിയ അറിയിപ്പ്

കേരള PSC ഡിഗ്രി പ്രിലിംസ് പരീക്ഷ പുതിയ അറിയിപ്പ്: ന്യായമായ കാരണങ്ങളാൽ ഏപ്രിൽ 29, മെയ് 13 എന്നി തീയതികളിൽ നടന്ന കേരള PSC ഡിഗ്രി ലെവൽ പ്രിലിംസ് പരീക്ഷ എഴുതാൻ കഴിയാത്തവർക്കായി കേരള പബ്ലിക് സർവീസ് കമ്മീഷൻ ഒരു അവസരവുമായി എത്തിയിരിക്കുന്നു. കേരള പബ്ലിക് സർവീസ് കമ്മീഷൻ പുതിയതായി പ്രസിദ്ധീകരിച്ച വിജ്ഞാപനം അനുസരിച്ച്, ഏപ്രിൽ 29, മെയ് 13 എന്നി തീയതികളിൽ ഡിഗ്രി പ്രിലിംസ് പരീക്ഷ എഴുതാൻ കഴിയാത്ത  ഉദ്യോഗാർത്ഥികൾ മതിയായ രേഖകൾ സഹിതം അവരുടെ പരീക്ഷ കേന്ദ്രം ഉൾപ്പെടുന്ന ജില്ലാതല PSC ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.

അത്തരം ഉദ്യോഗാർത്ഥികൾക്ക്, മെയ് 27 ന് നടക്കാനിരിക്കുന്ന മൂന്നാം ഘട്ട ഡിഗ്രി ലെവൽ പ്രിലിംസ് പരീക്ഷ എഴുതാൻ അവസരം നൽകും. തപാൽ വഴിയും ഇമെയിൽ വഴിയും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല. മെയ് 15 നും മെയ് 22 നും ഇടയിൽ ലഭിക്കുന്ന അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഉദ്യോഗാർത്ഥികൾക്ക് കേരള PSC യുടെ ഡിഗ്രി ലെവൽ പ്രിലിംസ് പരീക്ഷ സംബന്ധമായ പുതിയ അറിയിപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC ഡിഗ്രി പ്രിലിംസ് പരീക്ഷ പുതിയ അറിയിപ്പ്, ഡൗൺലോഡ് PDF_3.1
Kerala PSC Degree Prelims Latest Update

സ്വീകാര്യമായ കാരണങ്ങൾ ചുവടെ ചേർക്കുന്നു

  1. PSC പരീക്ഷ ദിവസം അംഗീകൃത സർവകലാശാലകൾ/ സ്ഥാപനങ്ങൾ നടത്തുന്ന പരീക്ഷയുള്ള ഉദ്യോഗാർത്ഥികൾ രണ്ടു പരീക്ഷകളുടെയും അഡ്മിഷൻ ടിക്കറ്റ് ഹാജരാക്കേണ്ടതാണ്.
  2. ആക്സിഡന്റ് പറ്റി ചികിത്സയിൽ ഉള്ളവർ, അസുഖബാധിതർ ഹോസ്പിറ്റൽ ചികിത്സ സർട്ടിഫിക്കറ്റും മെഡിക്കൽ സർട്ടിഫിക്കറ്റും ഹാജരാക്കേണ്ടതാണ്.
  3. പ്രസവസംബന്ധമായ അസുഖങ്ങൾ ഉള്ളവർ ചികിത്സ സർട്ടിഫിക്കറ്റും മെഡിക്കൽ സർട്ടിഫിക്കറ്റും ഹാജരാക്കേണ്ടതാണ്.
  4. പ്രഗ്നൻസി സംബന്ധിച്ച കേസുകളിൽ പരീക്ഷയോടു അടുത്ത ദിവസങ്ങളിൽ ഡെലിവറി പ്രതീക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ, പരീക്ഷ ദിവസങ്ങളിൽ യാത്ര ചെയ്യുവാൻ ഉള്ള ബുദ്ധിമുട്ടുള്ളവർ, റെസ്റ്റ് ആവശ്യമുള്ള ഉദ്യോഗാർത്ഥികൾ മെഡിക്കൽ സർട്ടിഫിക്കറ്റും ട്രീറ്റ്മെന്റ് സർട്ടിഫിക്കറ്റും ഹാജരാക്കേണ്ടതാണ്.
  5. പരീക്ഷ ദിവസം സ്വന്തം വിവാഹം നടക്കുന്നത് ഉദ്യോഗാർത്ഥികൾ തെളിവുകൾ ഹാജരാക്കേണ്ടതാണ്.
  6. ഏറ്റവും അടുത്ത ബന്ധുക്കളുടെ മരണം കാരണം പരീക്ഷ എഴുതാൻ കഴിയാത്തവർ മതിയായ രേഖകൾ ഹാജരാക്കേണ്ടതാണ്.

കേരള PSC ഡിഗ്രി പ്രിലിംസ് പരീക്ഷ പുതിയ അറിയിപ്പ് PDF

കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി അത് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC ഡിഗ്രി പ്രിലിംസ് പരീക്ഷ പുതിയ അറിയിപ്പ് PDF

Sharing is caring!

FAQs

കേരള PSC യുടെ ഡിഗ്രി ലെവൽ പ്രിലിംസ് പരീക്ഷ സംബന്ധമായ പുതിയ അറിയിപ്പ് എവിടെ നിന്ന് ഡൗൺലോഡ് ചെയ്യാൻ കഴിയും?

കേരള PSC ഡിഗ്രി പ്രിലിംസ് പരീക്ഷ പുതിയ അറിയിപ്പ് ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ഡിഗ്രി പ്രിലിംസ് പരീക്ഷ എഴുതാൻ എനിക്ക് മറ്റൊരു അവസരം നൽകുന്ന സാധുവായ കാരണങ്ങൾ എന്തെല്ലാമാണ്?

ഡിഗ്രി പ്രിലിംസ് പരീക്ഷ എഴുതാൻ അവസരം നൽകുന്ന സ്വീകാര്യമായ കാരണങ്ങൾ ലേഖനത്തിൽ നൽകിയിരിക്കുന്നു.