Table of Contents
Kerala Piravi @65 Wishes by Adda247 | മലയാളികളുടെ മാതൃഭൂമിക്ക് 65 വയസ്; കോവിഡിൽ നിന്നും പ്രളയത്തിൽ നിന്നുമുള്ള ഉയിർത്തെഴുന്നേൽപ്പിന്റെ കേരളപ്പിറവി: രാജ്യത്തിന് സ്വാതന്ത്യം ലഭിച്ച് ഒമ്പത് വർഷത്തിനുശേഷമാണ് ഭാഷാടിസ്ഥാനത്തിൽ കേരളം രൂപീകരിച്ചത്. തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിങ്ങനെ മൂന്നായി വിഭജിച്ചുകിടന്ന പ്രദേശങ്ങളെ ഒരുമിപ്പിച്ചാണ് 1956 നവംബര്‍ ഒന്നിന് കേരളം സംസ്ഥാനം രൂപീകരിച്ചത്. ഇന്ന് കേരളപ്പിറവി ദിനം. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം വരുത്തിവെച്ച കെടുതികളെ അതിജീവിക്കുന്ന നാടിന് പുതിയ പ്രതീക്ഷളും സ്വപനങ്ങളും പകര്‍ന്നുകൊണ്ട് ഇന്ന് 65 വയസ്സുതികയുന്നു. മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ പ്രദേശങ്ങള്‍ ഒത്തുചേര്‍ന്ന് മലയാളികളുടെ സംസ്ഥാനമായി കേരളം രൂപം കൊള്ളുന്നത് .
Fil the Form and Get all The Latest Job Alerts – Click here
Kerala Piravi: History (ചരിത്രം)
1956 നവംബർ ഒന്നിനാണ് കേരളം രൂപീകൃതമായത്. ഐക്യകേരളത്തിനു വേണ്ടിയുള്ള ഒരു ജനതയുടെ പോരാട്ടത്തിനൊടുവിലായിരുന്നു അത്. തിരുവിതാംകൂര്‍, കൊച്ചി രാജ്യങ്ങളും മലബാറും ചേർത്ത് ആ നവംബർ ഒന്നിന് മലയാളി അതിന്‍റെ ഭൂപടം വരച്ചു. പോരാട്ടത്തിന്‍റെയും അതിജീവനത്തിന്‍റെയും 65 സുവർണ വർഷങ്ങളാണത്. മലയാളം സംസാരിക്കുന്ന പ്രദേശങ്ങളെ കൂട്ടിച്ചേർത്ത് ഒരു സംസ്ഥാനം, അങ്ങനെയാണ് കേരളത്തിന്‍റെ പിറവി.
രാജ്യത്തിന് സ്വാതന്ത്യം ലഭിച്ച് ഒമ്പത് വർഷത്തിനുശേഷമാണ് ഭാഷാടിസ്ഥാനത്തിൽ കേരളം രൂപീകരിച്ചത്. തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിങ്ങനെ മൂന്നായി വിഭജിച്ചുകിടന്ന പ്രദേശങ്ങളെ ഒരുമിപ്പിച്ചാണ് കേരളം സംസ്ഥാനം രൂപീകരിച്ചത്. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കണമെന്ന ആവശ്യം സ്വാതന്ത്യാനന്തര ഇന്ത്യയിൽ ശക്തമായിരുന്നു. ഇതിന്‍റെ പേരിൽ രാജ്യത്ത് വിവിധ ഭാഗങ്ങളിൽ നിരവധി പോരാട്ടങ്ങളും നടന്നു. ഇതിന്‍റെ ഫലമായാണ് കേരള സംസ്ഥാന രൂപീകരണം യാഥാർഥ്യമായത്.
Kerala Piravi: 1953 ലെ കമ്മീഷൻ
1953ൽ ഫസൽ അലി അധ്യക്ഷനായും സർദാർ കെ.എം പണിക്കർ അംഗമായുള്ള സംസ്ഥാന പുനഃസംഘടനാ കമ്മീഷൻ രൂപീകരിച്ചു. കമ്മീഷൻ റിപ്പോർട്ട് 1955ൽ കേന്ദ്ര സർക്കാരിന് നൽകി. ഈ റിപ്പോർട്ടിൽ കേരള സംസ്ഥാനം എങ്ങനെയായിരിക്കണമെന്നത് സംബന്ധിച്ച രൂപരേഖ ഉണ്ടായിരുന്നു. സംസ്ഥാന പുനഃസംഘടനാ റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തി പതിമൂന്നു മാസം കഴിഞ്ഞാണ് ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം തയാറാക്കിയത്.
Kerala Piravi: ആദ്യരൂപത്തില്‍
കേരള സംസ്ഥാനത്തിന്റെ ആദ്യരൂപത്തില്‍ മൊത്തം അഞ്ചു ജില്ലകളാണുണ്ടായിരുന്നത്. തിരുവിതാംകൂറിലെ തോവാള, അഗസ്തീശ്വരം, കല്‍ക്കുളം, വിളവങ്കോട് താലൂക്കുകളും ചെങ്കോട്ടത്താലൂക്കിന്റെ ഒരു ഭാഗവും വേര്‍പെടുത്തി മദിരാശി സംസ്ഥാനത്തോടു ചേര്‍ത്തു.
Kerala Piravi: കൂട്ടിച്ചേര്‍ത്തതും വിട്ടുകൊടുത്തതും
കേരളം രൂപീകരിക്കുമ്പോൾ രാജ്യത്തെ 14 സംസ്ഥാനങ്ങളിൽ ഏറ്റവും ചെറുതായിരുന്നു. തിരുവിതാംകൂറിലെ തോവാളം, അഗസ്‌തീശ്വരം, കൽക്കുളം, വിളവങ്കോട് എന്നീ നാലു താലൂക്കുകളും ചെങ്കോട്ട താലൂക്കിന്റെ ഒരു ഭാഗവും വേർപെടുത്തി മദ്രാസ് സംസ്ഥാനത്തോട് ചേർത്തു.
ശേഷിച്ച തിരുവിതാം കൂർ – കൊച്ചി സംസ്ഥാനത്തോടു മലബാർ ജില്ലയും തെക്കൻ കാനറാ ജില്ലയിലെ കാസർകോടു താലൂക്കും ചേർക്കപ്പെട്ടു. ഫലത്തിൽ കന്യാകുമാരി ജില്ല കേരളത്തിന് നഷ്‌ടപ്പെടുകയും ഗൂഡല്ലൂർ ഒഴികെയുള്ള മലബാർ പ്രദേശം കേരളത്തോട് ചേർക്കപ്പെടുകയും ചെയ്‌തു.
Kerala Piravi: ആദ്യമായി പൊതു തിരഞ്ഞെടുപ്പ്
നവംബർ ഒന്നിനു ചിത്തിരതിരുനാൾ മഹാരാജാവ് തിരു-കൊച്ചി രാജപ്രമുഖ സ്ഥാനത്തുനിന്നും വിരമിച്ചു.
സംസ്ഥാനത്തിന്റെ തലവനായി രാജ പ്രമുഖനു പകരം ബി. രാമകൃഷ്‌ണറാവു ആദ്യ ഗവർണറായി തിരുവിതാംകൂർ- കൊച്ചിയിൽ പ്രസിഡന്റ് ഭരണം നിലവിലിരിക്കുമ്പോഴാണ് സംസ്ഥാന പുനഃസംഘടന നടന്നത്.
സംസ്ഥാനത്തെ ആദ്യ ചീഫ് ജസ്റ്റിസ് കെ ടി കോശിയായിരുന്നു. ആദ്യ ചീഫ് സെക്രട്ടറി എൻ ഇ എസ് രാഘവാചാരി.
ആദ്യ പോലീസ് ഐ ജി എൻ. ചന്ദ്രശേഖരൻനായർ.
ഐക്യകേരളപ്പിറവിക്ക് ശേഷം സംസ്ഥാനത്ത് നടന്ന ആദ്യമായി പൊതു തിരഞ്ഞെടുപ്പ് നടന്നത് 1957 ഫെബ്രുവരി 28 നായിരുന്നു. ആ തിരഞ്ഞെടുപ്പിലൂടെ ഇഎംഎസ് മുഖ്യമന്ത്രിയായുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. പിന്നീട് ഇന്നുവരെയുള്ള 65 വര്‍ഷങ്ങള്‍ കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങള്‍ അനവധിയാണ്.
Kerala Piravi: സംസ്ഥാന രൂപീകരണം
സംസ്ഥാന രൂപീകരണഘട്ടത്തിൽ അഞ്ച് ജില്ലകൾ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് അത് 14 ആയി. നിലവിൽ 20 ലോക്സഭാ മണ്ഡലങ്ങളും 140 നിയോജകമണ്ഡലങ്ങളും ഉൾപ്പെടുന്നതാണ് കേരളം. നഗരവത്കരണത്തിലും കേരളം വലിയ മുന്നേറ്റം നടത്തി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കൊല്ലം, തൃശൂർ, കണ്ണൂർ എന്നിങ്ങനെ ആറു കോർപറേഷനുകളാണ് കേരളത്തിലുള്ളത്.
ആറര പതിറ്റാണ്ട് നീണ്ട കാലത്തിനിടയിൽ ഒട്ടേറെ മേഖലയിൽ രാജ്യത്തിന് തന്നെ മാതൃകയായി കേരളം മാറി. വിദ്യാഭ്യാസം, ആരോഗ്യം, പൊതുഭരണം തുടങ്ങിയ മേഖലകളിലൊക്കെ ലോകത്തിന് തന്നെ കേരളം മാതൃകയായി. സാമൂഹ്യ പുരോഗതിയിലും കലാ-കായിക-സാംസ്കാരിക മേഖലകളിലും കേരളം മുൻനിരയിൽ നിൽക്കുന്നു. ടൂറിസം മേഖലയിലും കേരളം ഒന്നാമതാണ്.
Kerala Piravi Adda247 Wishes: Watch Video
ഇതര പരീക്ഷകളിലെ വാർത്തകൾ, തന്ത്രങ്ങൾ എന്നിവയ്‌ക്കായി ADDA247 മലയാളം പ്രോസസ്സർ ഡൺലോഡുചെയ്യുക
Download the app now, Click here
ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.
***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***
Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)
*മലയാളത്തിലെ തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*
*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ മലയാളത്തിൽ പരിശീലനം ആരംഭിക്കുക*
Telegram group:- KPSC Sure Shot Selection
KPSC Exam Online Test Series, Kerala Police and Other State Government Exams