Malyalam govt jobs   »   Malayalam GK   »   Kerala Geography

Kerala Geography, Features, Significance | Kerala GK | കേരള ഭൂമിശാസ്ത്രം

Kerala Geography: Kerala is a state full of geographical features. Kerala is a state located between the Western Ghats in the east and the Arabian Sea in the west. Spread over 38,863 square kilometers, Kerala is 1.18 percent of India’s area. All of us should be aware of the geography of Kerala. The geographical features of Kerala influence many things like climate. Read more about the geography of Kerala through this article.

Kerala Geography

                         Category             Study Materials & Malayalam GK
                     Topic Name                      Kerala Geography

Adda247 നിന്നും Test series, Ebook അടങ്ങുന്ന ഒരു Bilingual ലൈവ് ബാച്ച് വേണ്ടി നിങ്ങൾ ആഗ്രഹിക്കുണ്ടോ ?? എങ്കിൽ ഈ ഫോം ഫിൽ ചെയ്യൂ: Click Here

Kerala Geography

ഉഷ്ണമേഖലാ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന കേരളം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നെല്ലാം കുറച്ച് വിഭിന്നമാണ്. കിഴക്ക് പശ്ചിമ ഘട്ടത്തിനും പടിഞ്ഞാറ് അറബിക്കടലിനും ഇടയിലായി സ്ഥിതി ചെയ്യുന്ന ഇടുങ്ങിയ തീരപ്രദേശമാണ് കേരളം.  38863 ചതുരാശ്ര കിലോമീറ്ററിൽ വ്യാപിച്ച് കിടക്കുന്ന കേരളം ഇന്ത്യയുടെ വിസ്തീർണത്തിന്റെ 1.18 ശതമാനമാണ്. ഭൂമിശാസ്ത്രപരമായി (Kerala Geography) ധാരാളം നദികളും തീരദേശങ്ങളും പർവ്വതങ്ങളും ഉള്ള കേരളത്തിൽ ആവാസ വ്യവസ്ഥയെ സന്തുലിതമായി നിർത്തുന്ന ഘടകങ്ങൾ അനവധിയാണ്.

Fill the Form and Get all The Latest Job Alerts – Click here

Kerala PSC KAS Recruitment 2022, Notification, Eligibility Criteria_60.1
Adda247 Kerala Telegram Link

കേരളത്തെ ഭൂമിശാസ്ത്രപരമായ സവിശേഷതകളുടെ അടിസ്ഥാനത്തിൽ മൂന്നായി തിരിച്ചിരിക്കുന്നു – മലനാട്, ഇടനാട്, തീരപ്രദേശം. കേരളത്തിന്റെ 48% മലനാടും 42% ഇടനാടും 10% തീരപ്രദേശവുമാണുള്ളത്. സമുദ്രനിരപ്പിൽ നിന്ന് 75 മീറ്ററിൽ കൂടുതൽ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഭൂവിഭാഗമാണ് മലനാട്. സമുദ്രനിരപ്പിൽ നിന്നും 7.5 മീറ്റർ മുതൽ 75 മീറ്റർ വരെ ഇടനാട് കാണപ്പെടുന്നു. തീരപ്രദേശമാകട്ടെ സമുദ്രനിരപ്പിൽ നിന്നും 7.5 മീറ്റർ വരെയാണ് കാണപ്പെടുന്നത്.

കേരളത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും കടലിനടിയായിരുന്നെന്നാണ് കരുതപ്പെടുന്നത്. ആലപ്പുഴ ജില്ലയിലെ ചങ്ങനാശ്ശേരിയിൽ നിന്നും ലഭിച്ച ഫോസിലുകൾ ഈ നിഗമനത്തെ സാധൂകരിക്കുന്നു. കേരളത്തിൽ ഉൾപ്പെടുന്ന പശ്ചിമഘട്ടത്തിൽ പർവ്വതങ്ങളും താഴ്വരകളും മലയിടുക്കുകളും കാണപ്പെടുന്നുണ്ട്. കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷതകളെ ഉപയോഗപ്പെടുത്തിയാണ് ആളുകൾ ഇവിടെ കഴിയുന്നത്. കേരളത്തിന്റെ ഭൂമിശാസ്ത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈ ലേഖനത്തിലൂടെ മനസിലാക്കാം.

 Kerala PSC KAS Notification 2022

Kerala Geography In Malayalam

ഇന്ത്യയുടെ തെക്ക് പടിഞ്ഞാറ് അറ്റത്ത് സ്ഥിതി ചെയ്യുന്ന സംസ്ഥാനമായ കേരളം സ്ഥിതി ചെയ്യുന്നത് പശ്ചിമഘട്ടത്തിനും അറബിക്കടലിനും ഇടയിലാണ്. ഇന്ത്യയുടെ ഇതര ഭാഗങ്ങളിൽ നിന്ന് കേരളത്തെ രാഷ്ട്രീയവും സാംസ്കാരികവുമായ പ്രത്യേകതകൾ രൂപപ്പെടാനും വിദേശീയരുമായി ബന്ധിപ്പിക്കാനും ഈ ഭൂമിശാസ്ത്രപരമായ സ്ഥാനം സഹായിച്ചിട്ടുണ്ട്. കേരളത്തിന്റെ കിഴക്ക് കാണപ്പെടുന്ന പശ്ചിമഘട്ട മലനിരകളാണ് കേരളത്തിന്റെ കാലാവസ്ഥയെ സ്വാധീനിക്കുന്നത്. 44 നദികളിൽ 41 എണ്ണവും ഉത്ഭവിക്കുന്നത് ഈ മലനിരകളിൽ നിന്നാണ്. 34 കായലുകളിൽ 7 ഉൾനാടൻ ജലാശയങ്ങളും 27 കായലുകൾ കടലുമായി ബന്ധപ്പെട്ടവയുമാണ്. വളരെയേറെ ധാതുസമ്പത്തും വിവിധയിനം മണ്ണിനങ്ങളും കേരള ഭൂമിശാസ്ത്രത്തിന്റെ പ്രത്യേകതയാണ്.

 KELSA Recruitment 2022

Geographical Features of Kerala

ഇന്ത്യയിലെ തെക്ക് പടിഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്ന കേരളം പടിഞ്ഞാറ് അറബിക്കടലിന്റെയും കിഴക്ക് പശ്ചിമ ഘട്ടത്തിന്റെയും ഇവയിലാണ് സ്ഥിതി ചെയ്യുന്നത്. കേരളം ഇന്ത്യയുടെ സ്വാഭാവിക ഭൂവിഭാഗത്തിൽ നിന്ന് വേറിട്ട നിൽക്കുന്നതിനാൽ കേരളത്തിന് തനതായ സംസ്കാരം പടുത്തുയർത്താൻ കഴിഞ്ഞു. മലനാട്, ഇടനാട്, തീരപ്രദേശം എന്നിങ്ങനെ കേരളത്തെ തിരിച്ചിരിക്കുന്നു. കേരളത്തിന്റെ കിഴക്ക് ഭാഗത്താണ് മലനാട് സ്ഥിതി ചെയ്യുന്നത്. കേരളത്തിന്റെ പടിഞ്ഞാറ് ഭാഗത്താണ് തീരപ്രദേശം. മലനാടിനും തീരപ്രദേശത്തിനുമിടക്കയാണ് ഇടനാട് കാണുന്നത്. മനുഷ്യന്റെ ജീവിത ശൈലിയെയും കൃഷി രീതിയെയുമെല്ലാം കേരളത്തിന്റെ ഭൂമിശാസ്ത്രം സ്വാധീനിക്കുന്നുണ്ട്.

Kerala PSC LDC Rank List 2022

Climate of Kerala

കേരളത്തിന്റെ കാലാവസ്ഥയെ സ്വാധീനിക്കുന്ന ഒരുപാടു ഘടകങ്ങളുണ്ട്. കേരളത്തിൽ പ്രധാനമായും 4 തരം കാലാവസ്ഥകളാണ് അനുഭവപ്പെടുന്നത്- വേനൽ കാലം, ശൈത്യകാലം, തെക്കു-പടിഞ്ഞാറൻ മൺസൂൺ, വടക്ക്-കിഴക്കൻ മൺസൂൺ. മൺസൂണിന്റെ കവാടം എന്നറിയപ്പെടുന്ന ഇന്ത്യയിലെ സംസ്ഥാനമായ കേരളം ഉഷ്ണ മേഖലയിലാണ് ഉൾപ്പെടുന്നത്. കേരളത്തിലെ ശരാശരി വാർഷിക വർഷപാതം 300 സെന്റി മീറ്ററാണ്. കേരളത്തിലെ കാലാവസ്ഥ പ്രധാനമായും ആർദ്രവും ഉഷ്ണമേഖലാ പ്രഭാവമുള്ളതാണ്.

കേരളത്തിൽ മഴ പെയ്യിപ്പിക്കുന്നതിനു പശ്ചിമ ഘട്ടം ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. ജൂൺ മുതൽ സെപ്റ്റംബർ വരെയാണ് തെക്ക് – പടിഞ്ഞാറൻ മൺസൂൺ അനുഭവപ്പെടുന്നത്. ഒക്ടോബർ-നവംബർ മാസങ്ങളിലാണ് വടക്ക്- കിഴക്ക് മൺസൂണും ഡിസംബർ മുതൽ ഫെബ്രുവരി വരെ ശൈത്യകാലവും മാർച്ച് മുതൽ മെയ് വരെ വേനൽ കാലവുമാണ് കേരളത്തിൽ അനുഭവപ്പെടുന്നത്.

Kerala Geography Map

ഭൂമിശാസ്ത്രപരമായി, ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരത്താണ് കേരളം എന്ന സംസ്ഥാനം സ്ഥിതി ചെയ്യുന്നത്. 38,863 ചതുരശ്ര കിലോമീറ്റർ അല്ലെങ്കിൽ 15,005 ചതുരശ്ര മൈൽ വിസ്തൃതിയിൽ ആണ് കേരളം വ്യാപിച്ച കിടക്കുന്നത്. വടക്കൻ അക്ഷാംശം 8°.17′.30″ N നും 12°. 47′.40″ N നും കിഴക്കൻ രേഖാംശങ്ങൾ 74°.27′.47″ E നും 77°.37′.12″ Eക്കും ഇടയിലാണ് കേരളം സ്ഥിതി ചെയ്യുന്നത്. കിഴക്ക് പശ്ചിമഘട്ടത്തിനും പടിഞ്ഞാറ് അറബിക്കടലിനും ഇടയിൽ സ്ഥിതി ചെയ്യുന്ന കേരളം ഇന്ത്യൻ ഉപദ്വീപിന്റെ തെക്ക് പടിഞ്ഞാർ അറ്റത്തായി കാണപ്പെടുന്നു. കേരളത്തിന്റെ അതിർത്തിയിൽ പടിഞ്ഞാറ് ഭാഗത്ത് അറബിക്കടലും വടക്കും വടക്കു കിഴക്ക് ഭാഗത്തായി കർണാടകവും തെക്കും  തെക്ക് കിഴക്ക് ഭാഗത്തായി തമിഴ്‌നാടും ആണ് കാണപ്പെടുന്നത്.

Kerala Geography Significance

കേരളത്തിന്റെ ഭൂമിശാസ്ത്രത്തിന്റെ പ്രാധാന്യം വളരെ വലുതാണെന്ന് കാണാം. കേരള ഭൂമിശാസ്ത്രത്തിന്റെ പ്രാധാന്യം നമ്മുക്ക് പരിശോധിക്കാം. ഇടതൂർന്ന വനങ്ങളുള്ള ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഭാഗമാണ് മലനാട്. മഴയെ ഏറെ സ്വാധീനിക്കുന്നതും പശ്ചിമഘട്ടത്തിൽ ഉൾപ്പെടുന്ന ഭാഗമാണ്. കേരളത്തെ സംരക്ഷിക്കുന്ന പ്രകൃതിദത്തമായ കോട്ടയായ മലനാടിൽ നിന്നാണ് ഉത്ഭവിക്കുന്നത്. ലാറ്റെറൈറ്റ് കുന്നുകൾ കാണപ്പെടുന്ന ഇടനാടിലാണ്, നെല്ല്, പച്ചക്കറികൾ, തേങ്ങ എന്നിവ കൃഷി ചെയ്യുന്നത്. മറ്റു ഭൂവിഗങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ ജനസംഖ്യ ഉള്ളത് ഇടനാടിലാണ്. കടലിനെ ഏറ്റവും കൂടുതൽ അപേക്ഷിച്ച് കഴിയുന്നവരാണ് തീരപ്രദേശത്ത് താമസിക്കുന്നവർ. തീരാ പ്രദേശത്തിന് കേരളത്തിന്റെ ഭൂമിശാസ്ത്രത്തിൽ ഏറെ പ്രാധാന്യമുണ്ട്. 580 മീറ്ററോളം നീണ്ട കിടക്കുന്ന തീരപ്രദേശത്ത് വിനോദ സഞ്ചാരമേഖലയിൽ വലിയ പങ്കാണ് വഹിക്കുന്നത്.

 

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

Adda247 Malayalam Home page Click Here
Official Website=Adda247 Click here

ഇതര പരീക്ഷകളിലെ വാർത്തകൾ, തന്ത്രങ്ങൾ എന്നിവയ്ക്കായി ADDA247 മലയാളം  പ്രോസസ്സർ ഡൺലോഡു ചെയ്യുക

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

*വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക*

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala PSC Recruitment 2022 [June], Notification PDF_90.1
Kerala Padanamela

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exam

Sharing is caring!