Malyalam govt jobs   »   Study Materials   »   K. Kelappan

K. Kelappan (കെ.കേളപ്പൻ) | KPSC & HCA Study Material

K. Kelappan, popularly known as Kerala Gandhi, was a staunch follower of Gandhiji. His simple life and high thinking made him a role model.  In this article you get all details  about Kelappan.

K. Kelappan (കെ.കേളപ്പൻ)

K. Kelappan (കെ.കേളപ്പൻ): കേരള ഗാന്ധി എന്ന പേരില്‍ അറിയപ്പെടുന്ന കെ കേളപ്പന്‍ ഗാന്ധിജിയുടെ തികഞ്ഞ അനുയായി ആയിരുന്നു. ലളിതജീവിതവും ഉയര്‍ന്ന ചിന്തയും അദ്ദേഹത്തെ മാതൃകാപുരുഷനാക്കി. മാതൃഭൂമിയുടെ പത്രാധിപര്‍, കെ പി സി യുടെ അദ്ധ്യക്ഷന്‍, മലബാര്‍ ജില്ലാ ബോര്‍ഡിന്‍റെ പ്രസിഡന്‍റ് , നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ആദ്യ പ്രസിഡന്‍റ് തുടങ്ങി പല നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ സ്ഥാപകനും കേളപ്പനാണ് (Kelappan).

Fill the Form and Get all The Latest Job Alerts – Click here

K. Kelappan (കെ.കേളപ്പൻ) | KPSC & HCA Study Material_40.1
Adda247 Kerala Telegram Link

ജനുവരി 2022 ആഴ്ചപ്പതിപ്പ് | സമകാലിക വിവരങ്ങൾ
January 2nd week

×
×

Download your free content now!

Download success!

K. Kelappan (കെ.കേളപ്പൻ) | KPSC & HCA Study Material_60.1

Thanks for downloading the guide. For similar guides, free study material, quizzes, videos and job alerts you can download the Adda247 app from play store.

K. Kelappan (കെ.കേളപ്പൻ): Overview

K. Kelappan (കെ.കേളപ്പൻ) | KPSC & HCA Study Material_70.1
K. Kelappan

 

ജനനം ഓഗസ്റ്റ് 24, 1889

മുചുകുന്ന്, കൊയിലാണ്ടി

മരണം ഒക്ടോബർ 7, 1971 (പ്രായം 82)

കോഴിക്കോട്

ദേശീയത ഇന്ത്യ
മറ്റ് പേരുകൾ കോയപ്പള്ളി കേളപ്പൻ നായർ, കേരള ഗാന്ധി
വിദ്യാഭ്യാസം ബിരുദധാരി
തൊഴിൽ സ്വാതന്ത്ര്യസമര സേനാനി, അദ്ധ്യാപകൻ, പത്രാധിപർ, നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപകാംഗം
അറിയപ്പെടുന്നത് ഇന്ത്യൻ സ്വാതന്ത്ര്യ സമരം
സ്ഥാനപ്പേര് എൻ.എസ്.എസ്. പ്രസിഡന്റ്, കേരള ഗാന്ധി
രാഷ്ട്രീയ കക്ഷി ഇന്ത്യൻ നാഷണൽ കോൺഗ്രസ്

കിസാൻ മസ്ദൂർ പ്രജാ പാർട്ടി

ജീവിതപങ്കാളി(കൾ) ടി.പി ലക്ഷ്മി അമ്മ
കുട്ടികൾ ടി.പി.കെ കിടാവ്

Read More: BSF Tradesman Recruitment 2022

K. Kelappan (കെ.കേളപ്പൻ):Life

കൊയിലാണ്ടിക്കു വടക്കുള്ള മുടാടിയിലെ മുച്ചുകുന്ന് ഗ്രാമത്തില്‍ 1890 സെപ്തംബര്‍ 9ന് ജനിച്ച കേളപ്പന്‍ നായരാണ്, കേളപ്പനും, കേളപ്പജിയും, കേരളഗാന്ധിയുയായി വളര്‍ന്നത്.

മാതൃഭൂമിയുടെ പത്രാധിപര്‍, കെ പി സി യുടെ അദ്ധ്യക്ഷന്‍, മലബാര്‍ ജില്ലാ ബോര്‍ഡിന്‍റെ പ്രസിഡന്‍റ് , നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ആദ്യ പ്രസിഡന്‍റ് തുടങ്ങി പല നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

മദ്രാസില്‍ നിന്ന് ബിരുദമെടുത്ത അദ്ദേഹം അദ്ധ്യാപകനായി ജീവിതമാരംഭിച്ചു.

പൊന്നാനി, കോഴിക്കോട്, ചങ്ങനാശ്ശേരി എന്നിവിടങ്ങളില്‍ ജോലി ചെയ്തു.

നായര്‍ സര്‍വീസ് സൊസൈറ്റി രൂപവല്‍ക്കരിക്കുന്നതിന് മന്നത്തു പത്മനാഭനോടൊപ്പം മുന്‍കൈയെടുത്ത കേളപ്പന്‍ നായരയിരുന്നു ആ സംഘടനയുടെ ആദ്യത്തെ അദ്ധ്യക്ഷന്‍.

ഏങ്കിലും ഗുരുവായൂര്‍, വൈക്കം എന്നിവിടങ്ങളിലെ സത്യഗ്രഹങ്ങളുടെ പേരിലാണ് കേളപ്പജി പ്രശസ്തനായത്, മരിക്കുന്നതിനു അല്പം മുമ്പും അദ്ദേഹം ഒരു ക്ഷേത്രസത്യഗ്രഹം നടത്തി – പെരിന്തല്‍മണ്ണക്കടുത്ത അങ്ങാടിപ്പുറം ക്ഷേത്രത്തില്‍.

ഗുരുവായൂര്‍ ക്ഷേത്രസന്നിധിയില്‍ 1932 സെപ്തംബറില്‍ കേളപ്പന്‍ ആരംഭിച്ച നിരാഹാര സത്യാഗ്രഹം ജനങ്ങളെയാകെ ഇളക്കിമറിച്ചു.

എല്ലാ ജാതിവിഭാഗങ്ങള്‍ക്കും ക്ഷേത്രത്തില്‍ പ്രവേശമനുവദിക്കുന്നതിനായിരുന്നു സമരം.

പത്തു ദിവസം നീണ്ടു നിന്ന നിരാഹാര സമരത്തോട് അനുബന്ധിച്ചു നടന്ന പ്രചാരണവും പ്രക്ഷോഭവും മലബാറില്‍ പുതിയൊരു ജനകീയ മുന്നേറ്റത്തിനു വഴിതുറന്നു.

Read More: Kerala PSC Fisheries Officer Recruitment 2022

K. Kelappan: Freedom Struggle (സ്വാതന്ത്ര്യസമര പ്രവർത്തനങ്ങൾ)

അതിനുമുന്പ് 1924 മാര്‍ച്ച് മുതല്‍ വൈക്കത്ത്, പിന്നോക്ക സമുദായക്കാര്‍ക്ക് വഴി നടക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി നടന്ന സത്യഗ്രഹ സമരത്തിലും കേളപ്പന്‍ നേതൃത്വപരമായ പങ്കുവഹിച്ചു.

ജയില്‍വാസമനുഭവിച്ചിരുന്നു. ഗാന്ധിജിയുടെ ആദര്‍ശങ്ങളും ജീവിതശൈലിയുമൊക്കെ സ്വജീവിതത്തിലും കര്‍മ്മങ്ങളിലും പ്രതിഫലിപ്പിച്ച ആ സേവകനെ ജനങ്ങള്‍ കേരള ഗാന്ധി എന്നു വിളിച്ചിരുന്നു.

കേരളത്തിന്‍റെ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ എന്നും മായാത്ത മുദ്രപതിച്ച സേനാനിയായിരുന്നു കെ.കേളപ്പന്‍.

അധഃകൃത വിഭാഗങ്ങളെ ഉദ്ധരിക്കുന്നതിനു വേണ്ടി അദ്ദേഹം നടത്തിയ ത്യാഗോജ്വലമായ പോരാട്ടങ്ങളുടെ ചരിത്രം മനുഷ്യസ്നേഹികളെ എക്കലത്തും ആവേശം കൊള്ളിക്കാന്‍ പോന്നതാണ്.

ഭൂദാന പ്രസ്ഥാനത്തിലും ഹരിജനോദ്ധാരണ പ്രവര്ത്തനങ്ങളിലും നേതൃത്വം നല്ക്കി.

1931-ലെ ഗുരുവായൂർ സത്യാഗ്രഹത്തിന്റെ നേതാവ് കേളപ്പനായിരുന്നു. ഒരു വർഷത്തോളം ഗുരുവായൂർ ക്ഷേത്രത്തിനരികിൽ സത്യഗ്രഹികളുടെ ക്യാമ്പ് നടന്നു.

എ.കെ.ജിയെ ക്രൂരമായി മർദ്ദിക്കപ്പെട്ടിട്ടും അഹിംസ കൈവെടിയാതെ സമാധാനപരമായി സത്യഗ്രഹം ചെയ്യാൻ കേളപ്പജിക്കും അനുയായികൾക്കും സാധിച്ചു.

ഗാന്ധിജി യർവാദ ജയിലിൽ നിരാഹാരം ആരംഭിച്ച 1931 സെപ്തംബർ 27 ന് അദ്ദേഹത്തോടൊപ്പം കേളപ്പജിയും ഉപവാസം ആരംഭിച്ചു.

തുടർന്ന് ഗാന്ധിജിയുടെ അപേക്ഷ പ്രകാരമാണ് ഒക്ടോബർ 2 ന് കേളപ്പജി തന്റെ നിരാഹാര സമരം അവസാനിപ്പിച്ചത്.

അക്കാലത്താണദ്ദേഹം മന്നത്തിനോടും മറ്റുള്ളവരോടും മറ്റുമൊപ്പം നായര്‍ എന്ന ജാതിപ്പേര് വേണ്ടെന്നുവച്ചത്.

അയിത്തോച്ചാടനം, ഹരിജനോദ്ധാരണം, മദ്യവര്‍ജ്ജനം, ഖാദിപ്രചാരണം, നിയമ ലംഘനം അങ്ങനെ നീങ്ങി അദ്ദേഹത്തിന്‍റെ ജീവിതം.

1929 ലും 1936 ലും മാതൃഭൂമിയുടെ പത്രാധിപത്യം വഹിച്ചിട്ടുണ്ട്. കേളപ്പന്‍ 1954 ല്‍ സമദര്‍ശിയുടെ പത്രാധിപരായും പ്രവര്‍ത്തിച്ചു.

ക്ഷേത്രസംരക്ഷണ സമിതി രൂപവത്കരിക്കാന്‍ മുന്‍കൈ എടുത്ത കേളപ്പന്‍ ആദ്യകാലത്ത് അതിന്‍റെ അദ്ധ്യക്ഷനായും സേവനമനുഷ്ഠിച്ച.

പൊന്നാനി താലൂക്കിലെ തവന്നൂര്‍ റൂറല്‍ ഇന്സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത് കേളപ്പനായിരുന്നു.

മലപ്പുറം ജില്ല രൂപീകരിച്ചപ്പോൾ കൊച്ചുപാകിസ്താൻ സൃഷ്ടിക്കുകയാണെന്ന് വിമർശനം ഉയർത്തി അതിനെതിരെയുള്ള പ്രക്ഷോഭത്തിൽ മുൻപന്തിയിൽ നിന്നതും 1968 ൽ അങ്ങാടിപ്പുറത്തെ അനാഥമായി കാണപ്പെട്ട ശിവലിംഗത്തെ(തളിക്ഷേത്രം) പുനരുദ്ധരിക്കാൻ മുന്നിട്ടിറങ്ങിയതും വിമർശകർ അദ്ദേഹത്തിനെതിരെ എടുത്തുകാട്ടുന്നു.

ഇ എം എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള ഇടത് സർക്കാരിന്റെ എതിർപ്പുകളെ അവഗണിച്ചുകൊണ്ട് ക്ഷേത്രപുനർനിർമ്മാണത്തിനായി കേളപ്പൻ സത്യാഗ്രഹം അനുഷ്ഠിക്കുകയും വിജയിക്കുകയും ചെയ്തു.

ക്ഷേത്ര നടത്തിപ്പിനായി കേരള ക്ഷേത്ര സംരക്ഷണ സമിതി രൂപികരിച്ചതും കേളപ്പനാണ്.

Read More: Dr. Rajendra Prasad (ഡോ. രാജേന്ദ്ര പ്രസാദ്)

K. Kelappan : Death (മരണം)

മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് പ്രസിഡന്‍റായും, ലോക്സഭാംഗമായും കേളപ്പന്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കെ.പി.സി.സി. പ്രസിഡന്‍റായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച കേളപ്പജി 1951ല്‍ കോണ്‍ഗ്രസില്‍ നിന്നു രാജിവച്ചു.

ആചാര്യ കൃപലാനി നേതൃത്വം നല്ക്കിയ കിസാന്‍ മസ്ദൂര്‍ പ്രജാപാര്‍ട്ടിയില്‍ ചേര്‍ന്നു.

ആ പാര്‍ട്ടി ടിക്കറ്റിലാണ് അദ്ദേഹം പൊന്നാനിയില്‍ നിന്ന് ലോക്സഭാംഗമായത്.

പിന്നീട് രാഷ്ട്രീയം ഉപേക്ഷിച്ചു. സര്‍വോദയ പ്രവര്‍ത്തകനായി.

തളി ക്ഷേത്രത്തിന്റെ പുനർനിർമ്മാണ പ്രക്രിയ അവസാനിക്കും മുൻപായി 1971 ഒക്ടോബർ 7-ന് ആ മഹാത്മാവ് അന്ത്യശ്യാസം വലിച്ചു .

 

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ  മലയാളത്തിൽ പരിശീലനം ആരംഭിക്കുക*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!

Download your free content now!

Congratulations!

K. Kelappan (കെ.കേളപ്പൻ) | KPSC & HCA Study Material_60.1

മാർച്ച് 2022 മാസപ്പതിപ്പ് | സമകാലിക വിവരങ്ങൾ PDF March 2022

Download your free content now!

We have already received your details!

K. Kelappan (കെ.കേളപ്പൻ) | KPSC & HCA Study Material_100.1

Please click download to receive Adda247's premium content on your email ID

Incorrect details? Fill the form again here

മാർച്ച് 2022 മാസപ്പതിപ്പ് | സമകാലിക വിവരങ്ങൾ PDF March 2022

Thank You, Your details have been submitted we will get back to you.