Malyalam govt jobs   »   Malayalam GK   »   Idukki Dam

Idukki Dam in Kerala, Features in Malayalam | KPSC & Devaswom Board Study Material| ഇടുക്കി അണക്കെട്ട്

Idukki Dam in Kerala :- It is one of the dam in Kerala which is constructed across the Periyar River. It was built and managed by the Kerala State Electricity Board (KSEB). It was commissioned by the then Prime minister of India, Indira Gandhi in 1976. It is a common question in most of the competitive examination about the dams of Kerala. In this article we are discussing about the Idukki Dam, one of the dam in Kerala,  in malayalam.

 

Idukki Dam in Kerala
Category Malayalam GK
Category Type Study Materials
Topic Name Idukki Dam in Kerala
The largest reservoir in Kerala Idukki Dam

Idukki Dam in Kerala

Idukki Dam in Kerala:- കേരളത്തിലെ ഏറ്റവുംവലിയ ജലസംഭരണിയായ ഈ റിസർവോയർ ഇടുക്കി ജില്ലയിൽ പെരിയാർ നദിയിൽ സ്ഥിതിചെയ്യുന്നു. വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ പൈനാവിലാണ് അണക്കെട്ട് സ്ഥിതിചെയ്യുന്നത്. ഇടുക്കി ഡാം (Idukki Dam), അതിന്റെ സവിശേഷതകൾ എന്നിവയെക്കുറിച്ചു കൂടുതൽ അറിയാൻ ഈ ലേഖനം മുഴുവനായും വായിക്കുക.

Fil the Form and Get all The Latest Job Alerts – Click here

Idukki Dam in Kerala, Features in Malayalam_3.1
Adda247 Kerala Telegram Link

Idukki Dam (ഇടുക്കി അണക്കെട്ട്)

1919ൽ ഇറ്റലിക്കാരനായ ജേക്കബ് എന്ന എഞ്ചിനിയർ തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇടുക്കി അണക്കെട്ടിന്‍റെ സാധ്യതകൾ ആദ്യമായി പരാമർശിച്ചുകണ്ടത്. എന്നാൽ ഇദ്ദേഹത്തിന്‍റെ നിർദേശം തിരുവിതാകൂർ സർക്കാർ അവഗണിച്ചു.

1922 ൽ മലങ്കര എസ്റ്റേറ്റ്‌ സൂപ്രണ്ടായിരുന്ന ഡബ്ല്യൂ. ജെ. ജോൺ ഇടുക്കിയിലെ ഘോരവനങ്ങളിൽ നായാട്ടിന്‌ എത്തിയതോടെയാണ്‌ ഇടുക്കിയെ കണ്ടെത്തുന്നത്‌.

നായാട്ടിനിടയിൽ കൊലുമ്പൻ എന്ന ആദിവാസിയെ ജോൺ കണ്ടുമുട്ടി. തുടർന്നുള്ള യാത്രയ്ക്ക്‌ വഴികാട്ടിയായി കൊലുമ്പനെ കൂട്ടി.

കൊലുമ്പനാണ് കുറവൻ-കുറത്തി മലയിടുക്ക്‌ ജോണിന് കാണിച്ചുകൊടുക്കുന്നത്.

Degree Level Preliminary Previous Year Question Paper

മലകൾക്കിടയിലൂടെ ഒഴുകിയ പെരിയാറിൽ അണകെട്ടിയാൽ വൈദ്യുതോല്‌പാദനത്തിനും ജലസേചനത്തിനും പ്രയോജനപ്പെടുമെന്ന്‌ അദ്ദേഹം ചിന്തിച്ചു.

പിന്നീട്‌ ജോൺ എൻജിനിയറായ സഹോദരന്റെ സഹായത്തോടെ അണക്കെട്ടിന്റെ സാധ്യതകളെക്കുറിച്ച്‌ തിരുവിതാംകൂർ സർക്കാരിന് റിപ്പോർട്ട്‌ സമർപ്പിച്ചു.

പിന്നീട് 1937 ൽ ഇറ്റലിക്കാരായ അഞ്ജമോ ഒമേദയോ, ക്‌ളാന്തയോ മാസലെ എന്ന എൻജിനിയർമാർ അണക്കെട്ട്‌ പണിയുന്നതിന്‌ അനുകൂലമായി പഠനറിപ്പോർട്ട്‌ സമർപ്പിച്ചെങ്കിലും സർക്കാർ തയ്യാറായില്ല.

1947ലാണ് ഇടുക്കിയെ സംബന്ധിച്ച് വ്യക്തമായ ഒരു റിപ്പോർട്ട് ഉണ്ടാകുന്നത്.

തിരുവിതാംകൂർ ഇലക്ട്രിക്കൽ എഞ്ചിനിയറായിരുന്ന ജോസഫ് ജോൺ സമർപ്പിച്ച റിപ്പോർട്ടായിരുന്നു ഇത്.

പെരിയാറിനെയും, ചെറുതോണിയെയും ബന്ധിപ്പിച്ച്‌ അണക്കെട്ട്‌ നിർമ്മിക്കണമെന്നായിരുന്നു അദ്ദേഹത്തിന്‍റെ നിർദേശം.

Kerala PSC 12th Level Preliminary Syllabus

Idukki Dam in Malayalam

കേന്ദ്ര ജലവൈദ്യുത കമ്മിഷനുവേണ്ടിയും സമഗ്രമായ പഠനങ്ങൾ നടത്തിയിരുന്നു.1961ലാണ്‌ അണക്കെട്ടിനായി രൂപകല്‌പന തയ്യാറാക്കിയത്‌.

1963 ൽ പദ്ധതിക്ക്‌ കേന്ദ്ര ആസൂത്രണ കമ്മിഷന്റെ അംഗീകാരം കിട്ടി. നിർമ്മാണച്ചുമതല സംസ്ഥാന വൈദ്യുതി ബോർഡ്‌ ഏറ്റെടുത്തു.

1966ൽ കൊളംബോ പദ്ധതി പ്രകാരം 78 ലക്ഷം കനേഡിയൻ ഡോളറിന്‍റെ സഹായധനവും 115 ലക്ഷം കനേഡിയൻ ഡോളറിന്‍റെ ദീർഘകാല വായ്പയും ഇടുക്കി പദ്ധതിക്കായി ലഭിച്ചു.

1967ൽ ഇന്ത്യയും കാനഡയും ഇതുസംബന്ധിച്ച് ധാരണാപത്രം ഒപ്പിട്ടു.

1968 ഫെബ്രുവരി 17ന് ഇടുക്കി പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.

ആർച്ച് അണക്കെട്ട് പണിയുന്നതിൽ വിദഗ്ദ്ധരായ ഫ്രാൻസിലെ സാങ്കേതികവിദഗ്ദ്ധരുടെ സഹായത്തോടെ കാനഡയാണ് നിർമാണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

പദ്ധതിയുടെ പ്രധാന അണക്കെട്ട്‌ കുറവൻ മലയേയും, കുറത്തി മലയേയും ബന്ധിപ്പിച്ചുകൊണ്ടായിരുന്നു.

ഇതുമൂലം പെരിയാറിൽ സംഭരിക്കുന്ന വെള്ളം ചെറുതോണിപ്പുഴയിലൂടെ ഒഴുകി പോകാതിരിക്കാൻ ചെറുതോണിയിലും, ഇതിനടുത്തുള്ള കിളിവള്ളിത്തോട്ടിലൂടെ വെള്ളം നഷ്‌ടപ്പെടാതിരിക്കാൻ കുളമാവിലും അണക്കെട്ടുകൾ നിർമ്മിച്ചു.

കേരളസ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിനാണ് വൈദ്യുതോല്പാദനത്തിനായി നിർമ്മിച്ചിരിക്കുന്ന ഈ അണക്കെട്ടിന്റെ ഉടമസ്ഥാവകാശം.

Kerala PSC Degree Level Preliminary exam dates

Idukki Dam: First Arch Dam in Asia

ഏഷ്യയിലെ ആദ്യത്തെ കമാനഅണക്കെട്ടാണിത്.

1976 ഫെബ്രുവരി 12 ന്‌ അന്നത്തെ ഇന്ത്യൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇടുക്കി ജലവൈദ്യുതപദ്ധതി ഉദ്ഘാടനംചെയ്തു.

839 മീറ്റർ ഉയരമുള്ള കുറവൻമലയെയും, 925 മീറ്റർ ഉയരമുള്ള കുറത്തിമലയെയും കൂട്ടിയിണക്കി 555 അടി ഉയരത്തിൽ, പെരിയാറിനു കുറുകെയാണ് അണക്കെട്ടു നിർമ്മിച്ചിരിക്കുന്നത്.

60 ചതുരശ്രകിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന ജലസംഭരണിയാണു ഡാമിനുള്ളത്.

പരമാവധി സംഭരണശേഷി 74.5 ദശലക്ഷം ഘനയടിയാണെങ്കിലും 70.5 ടിഎംസിവരെയാണ് സംഭരിക്കാറുള്ളത്. 780 മെഗാവാട്ട്‌ ഉല്‌പാദനശേഷിയുള്ള പദ്ധതിയുടെ ഊർജ്ജോല്‌പാദനകേന്ദ്രം മൂലമറ്റത്താണ്‌.

നാടുകാണി മലയുടെ മുകളിൽനിന്ന്‌ 750 മീറ്റർ അടിയിലുള്ള മൂലമറ്റം പവർ ഹൗസ് ഇന്ത്യയിലെ ഏറ്റവും വലുതുമാണ്‌.

Kerala Guruvayur Devaswom Board Recruitment 2022

Features of Idukki Dam (ഇടുക്കി ഡാമിന്‍റെ പ്രത്യേകതകൾ)

  • പാറയിടുക്കിന്റെ സാന്നിധ്യവും മർദ്ദവും ശക്തിയുമെല്ലാം താങ്ങാൻ കഴിവുള്ള അണക്കെട്ട്‌ കമാനാകൃതിയിലാണ്‌(ആർച്ച്) നിർമ്മിച്ചത്‌
  • കോൺക്രീറ്റ്‌ കൊണ്ടു പണിത ആർച്ച്‌ ഡാമിനു 168.9 മീറ്റർ ഉയരമുണ്ട്‌
  •  മുകളിൽ 365.85 മീറ്റർ നീളവും 7.62 മീറ്റർ വീതിയും. അടിയിലെ വീതി 19.81 മീറ്ററാണ്‌
  • 839 മീറ്റർ ഉയരമുള്ള കുറവൻ മലയെയും, 925 മീറ്റർ ഉയരമുള്ള കുറത്തിമലയെയും കൂട്ടിയിണക്കി 555 അടി ഉയരത്തിൽ പെരിയാറിന്‌ കുറുകെയാണ് അണക്കെട്ട്‌ നിർമ്മിച്ചിരിക്കുന്നത്
  • 60 ചതുരശ്ര കിലോമീറ്റർ വ്യാപിച്ച്‌ കിടക്കുന്ന ജലസംഭരണിയാണ് ഡാമിനുള്ളത്
  •  IS 456-2000 അനുസരിച്ചുള്ള എം – 40 കോൺക്രീറ്റ് മിശ്രിതമാണ് ഇടുക്കി ആർച്ച് ഡാം നിർമ്മാണത്തിൽ ഉപയോഗിച്ചിരിക്കുന്നത്
  •  കോൺക്രീറ്റ് മിശ്രിതം തയ്യാറാക്കുമ്പോഴത്തെ താപനില കുറയ്ക്കുന്നതിനായി ഐസ് ഉപയോഗിച്ചിരുന്നു
  •  രാജ്യത്തെ ഏറ്റവും ശക്തമായ അണക്കെട്ടുകളിലൊന്നായ ഇടുക്കി അണക്കെട്ട് ഭൂകമ്പത്തെ പ്രതിരോധിക്കത്തക്കവിധത്തിൽ പ്രത്യേക ഡിസൈനോടെയാണ് പണികഴിപ്പിച്ചിട്ടുള്ളത്
  •  പരമാവധി സംഭരണ ശേഷി 74.5 ദശലക്ഷം ഘനയടിയാണെങ്കിലും 70.5 ടി എം സി വരെയാണ് സംഭരിക്കാറുള്ളത്
  •  780 മെഗാവാട്ട്‌ ഉല്‌പാദന ശേഷിയുള്ള പദ്ധതിയുടെ ഊർജ്ജോല്‌പാദനകേന്ദ്രം മൂലമറ്റത്താണ്‌
  • നാടുകാണി മലയുടെ മുകളിൽനിന്ന്‌ 750 മീറ്റർ അടിയിലുള്ള ഭൂഗർഭ വൈദ്യുതനിലയം ഇന്ത്യയിലെ ഏറ്റവും വലുതുമാണ്‌

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

Kerala Maha Pack (Validity 12 Months)
Kerala Maha Pack (Validity 12 Months)

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!