Malyalam govt jobs   »   Study Materials   »   Gandhiji's struggles

Gandhiji’s Struggles(ഗാന്ധിജിയുടെ സമരങ്ങള്‍)|KPSC & HCA Study Material

Gandhiji’s Struggles (ഗാന്ധിജിയുടെ സമരങ്ങള്‍)|KPSC & HCA Study Material: ചമ്പാരന്‍ സമരം, നിസഹകരണ സമരം ബര്‍ദോളി സത്യാഗ്രഹം, ചൗരിചൗര സംഭവം,ഉപ്പുസത്യാഗ്രഹം,ക്വിറ്റ് ഇന്ത്യ സമരം..എന്നിങ്ങനെ ധാരാളം സമരങ്ങള്‍ക്ക് ഗാന്ധി നേതൃത്വം നല്‍കി. സത്യത്തെ മുറുകെ പിടിക്കുക എന്നതാണ് സത്യാഗ്രഹമെന്ന പദത്തിന്റെ അര്‍ഥം.ഓരോ വ്യക്തിക്കുംതന്നിലുള്ള ധാര്‍മ്മികശക്തിയുടെ ബലത്താല്‍ ഏത് എതിരാളിയെയും നിഷ്പ്രയാസം കീഴടക്കാമെന്ന് മഹാത്മാഗാന്ധി ഉറച്ചുവിശ്വസിച്ചു. ഗാന്ധിജിയുടെ സമരങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി താഴെയുള്ള ലേഖനം വായിക്കുക.

Fil the Form and Get all The Latest Job Alerts – Click here

ഒക്ടോബർ 2021 ആഴ്ചപ്പതിപ്പ് | സമകാലിക വിവരങ്ങൾ
October 3rd week

×
×

Download your free content now!

Download success!

Gandhiji's struggles(ഗാന്ധിജിയുടെ സമരങ്ങള്‍)|KPSC & HCA Study Material_50.1

Thanks for downloading the guide. For similar guides, free study material, quizzes, videos and job alerts you can download the Adda247 app from play store.

Gandhiji’s Struggles: Champaran agitation (ചമ്പാരന്‍ സമരം)

Gandhiji's struggles(ഗാന്ധിജിയുടെ സമരങ്ങള്‍)|KPSC & HCA Study Material_60.1
Champaran agitation

മഹാത്മാഗാന്ധി ഇന്ത്യയിൽ നയിച്ച ആദ്യസമരമാണ് 1917-ലെ ചമ്പാരൺ നീലം കർഷക സമരം.

രാമായണ നായിക സീതാദേവിയുടെ ജന്മഭൂമിയായി പറയപ്പെടുന്നതാണ് ബീഹാറിലെ ചമ്പാരൺ.

മാമ്പഴത്തോപ്പുകൾക്ക് പേരുകേട്ട ഈ നഗരം 1917 വരെ വിശാലമായ നീലം , കൃഷിത്തോട്ടങ്ങളുടെ വലിയൊരു കേന്ദ്രമായിരുന്നു.

ചമ്പാരണിലെ കർഷകർ, കൃഷി ചെയ്യുന്ന ഇരുപത് കഠിയ (ഒരേക്കർ) ഭൂമിയിൽ മൂന്നു കഠിയ ജന്മിയ്ക്കുവേണ്ടി നീലമോ മറ്റു നാണ്യവിളകളോ കൃഷിചെയ്തു വിളവെടുത്തുകൊടുക്കാൻ നിയമബദ്ധരായിരുന്നു.

കൃഷിയുല്പാദനം അതിനിസ്സാരവിലക്കു അവരിൽ നിന്നു വാങ്ങുകയായിരുന്നു പതിവ്ജമീന്ദാർമാരുടെ കൂലിപ്പടയുടെ പീഡനഭീഷണിയിൽ കഴിഞ്ഞിരുന്ന ചമ്പാരണിലെ കർഷകർക്ക്, തുച്ഛമായ പ്രതിഫലം വാങ്ങി കൊടുംദാരിദ്ര്യത്തിൽ കഴിയുകയല്ലാതെ വഴിയില്ലായിരുന്നു.

ഉണ്ണാൻ അരിയില്ലാത്തപ്പോഴും ഒന്നാന്തരം വിളവുതരുന്ന ഭൂമിയുടെ നല്ലൊരു ഭാഗം ജമീന്ദാർക്കും ബ്രിട്ടീഷ് സർക്കാരിനും വേണ്ടി നീലം കൃഷി ചെയ്യാൻ മാറ്റിവെക്കണമെന്ന ഈ നിയമം ‘ തീൻ കഠിയ വ്യവസ്ഥ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.

ജീവിതം ഒന്നിനൊന്നിനു ദുരിതപൂർണ്ണമായപ്പോൾ, കിഴക്കൻ ചമ്പാരണിലെ പിപ്രായിൽ 1914-ലും, തുർകൗളിയായിൽ 1916-ലും അവർ ഈ വ്യവസ്ഥക്കെതിരികെ കലാപമുയർത്തിയെങ്കിലും വിജയിച്ചില്ല.

ചമ്പാരനിലെ സമരം നീതിരഹിതമായ ഈ വ്യവസ്ഥക്കെതിരായിരുന്നു.

വൈകിട്ടു മൂന്നു മണിക്കു ഗാന്ധി വിധികേൾക്കാൻ കോടതിയിലെത്തിയപ്പോൾ, തനിക്ക് ഏപ്രിൽ 21 വരെ സമയം വേണമെന്നും അതു വരെ 100 രൂപയുടെ ജാമ്യത്തിൽ ഗാന്ധിയെ വിട്ടയക്കാമെന്നും മജിസ്ട്രേട്ടു പറഞ്ഞു.

തനിക്കു പണമോ ജാമ്യം നിൽക്കാൻ ആളോ ഇല്ലെന്നു ഗാന്ധി പ്രതികരിച്ചു. ജാമ്യമില്ലാതെ തന്നെ പൊയ്ക്കൊള്ളാൻ അപ്പോൾ മജിസ്ട്രേട്ട് ഗാന്ധിയെ അനുവദിച്ചു.

ജില്ലാ ഭരണകൂടം ഗാന്ധിയെ കൈകാര്യം ചെയ്യുന്നതിൽ പിടിപ്പു കേടു കാട്ടിയെന്നും തടവുശിക്ഷ വാങ്ങി രക്തസാക്ഷി പരിവേഷം ധരിക്കാനുള്ള അദ്ദേഹത്തിന്റെ മോഹത്തെ സഹായിക്കുകയാണ് അതെന്നും, ബിഹാർ സർക്കാരിന്റെ മുഖ്യസചിവൻ ജില്ലാ കമ്മീഷനർക്ക് എഴുതി.

അതേ ദിവസം ബിഹാറിലെ ലെഫ്റ്റ്നന്റ് ഗവർണ്ണർ ഗാന്ധിക്കെതിരായുള്ള കേസ് പിൻവലിക്കാൻ ഉത്തരവിട്ടു.തുടർന്ന് നീലം കൃഷിക്കാരുടെ പ്രശ്നങ്ങൾ പഠിക്കാൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഗാന്ധിക്കു കിട്ടി.

ഗാന്ധിജിയും സംഘവും ആയിരക്കണക്കിനു കർഷകരിൽ നിന്നും പരാതികൾ സമാഹരിച്ചു. തുടർന്ന് കർഷകരുടെ പരാതികൾ അംഗീകരിച്ച് ഒരു അന്വേഷണ സംഘത്തെ നിയോഗിക്കാൻ ഗവൺമെൻ്റിനോട് ഗാന്ധിജി ആവശ്യപ്പെട്ടു.

ഇതിൻ്റെ ഫലമായി രൂപീകരിച്ച സർ ഫ്രാങ്ക്സ്ലൈ തലവനായ, ഗാന്ധിജിയും അംഗമായ അന്വേഷണ സംഘം കർഷകരുടെ പരാതികൾ ന്യായമാണെന്ന് കണ്ടെത്തി.

അതിനെ തുടർന്ന് കർഷകരിൽ നിന്നും തോട്ടമുടമകൾ നിയമവിരുദ്ധമായി പിരിച്ച തുക തിരിച്ചു നൽകുക, തീൻകഠിയ സമ്പ്രദായം നിർത്തലാക്കുക എന്നീ നിർദ്ദേശങ്ങളടങ്ങിയ നിയമം നിലവിൽ വന്നു.

ബ്രിട്ടീഷ് ഭരണകൂടവുമായുള്ള മുഖാമുഖത്തിലെ ഈ വിജയം ഗാന്ധിയ്ക്ക് രാജ്യമൊട്ടാകെ ശ്രദ്ധനേടിക്കൊടുത്ത് ഭാരതജനതയുടെ ദേശീയാഭിലാഷങ്ങളുടെ പ്രതീകപുരുഷനെന്ന നിലയിൽ അദ്ദേഹത്തിന്റെ സ്ഥാനം ഉറപ്പിച്ചു.

Gandhiji’s Struggles: Non-cooperation movement (നിസ്സഹകരണ സമരം)

Gandhiji's struggles(ഗാന്ധിജിയുടെ സമരങ്ങള്‍)|KPSC & HCA Study Material_70.1
Non-cooperation movement

റൌലക്റ്റ് ആക്ട് എന്ന നിയമത്തിനെതിരെ 1919 മാർച്ച് 30 ന് ഹർത്താൽ ആചരിക്കാൻ ഗാന്ധി ആഹ്വാനം ചെയ്തു.

നിസ്സഹകരണ സമരം അന്നാണ് തുടങ്ങിയത്.

ഹർത്താലിന്റെ തിയ്യതി മാറ്റിയെങ്കിലും പലയിടങ്ങളിലും മാർച്ച് 30-നു തന്നെ ഹർത്താൽ ആചരിക്കപ്പെട്ടു.

ആളുകൾ ഗാന്ധിയുടെ വാക്കനുസരിച്ച് വിദ്യാലയങ്ങളും കോടതികളും ബഹിഷ്കരിക്കുകയും ബ്രിട്ടീഷ് സ്ഥാനങ്ങളും സ്ഥാനപ്പേരുകളും ഉപേക്ഷിക്കുകയും ചെയ്തു.

ദില്ലിയിൽ നടന്ന പോലീസ് വെടിവയ്പിനെക്കുറിച്ച് അന്വേഷിക്കാൻ അങ്ങോട്ടു പോയ ഗാന്ധിയെ നിരോധനാജ്ഞ ലംഘിച്ചു എന്ന പേരിൽ ഏപ്രിൽ 10-ന് അറസ്റ്റ് ചെയ്തു.

അറ്സ്റ്റിൽ പ്രതിഷേധിച്ച് ഇന്ത്യയെങ്ങും ഹർത്താൽ ആചരിക്കപ്പെട്ടു. ഇതിനെത്തുടർന്ന് ഏപ്രിൽ 13-ന് ജാലിയൻ വാലാബാഗിൽ വച്ച് സമരക്കാ‍ർ കൂട്ടക്കൊല ചെയ്യപ്പെട്ടു.

ഇതേ തുടർന്ന് നിയമ ലംഘന സമരം താൽകാലികമയി ഏപ്രിൽ 18-ന് നിർത്തിവച്ചു. ഉത്തർപ്രദേശിലെ ചൌരിചൌരാ എന്ന സ്ഥലത്ത് ജനക്കൂട്ടം രോഷം പൂണ്ട് പോലീസ് സ്റ്റേഷൻ ചുട്ടെരിക്കുകയും പോലീസുകാരെ വധിക്കുകയും ചെയ്തു. ഇതോടെ ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം നിർത്തി.

ബ്രിട്ടീഷുകാരാകട്ടെ ‘യങ്ങ് ഇന്ത്യ’ എന്ന മാസികയിൽ അദ്ദേഹം എഴുതിയ ലേഖനങ്ങളുടെ പേരിൽ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ആറു കൊല്ലത്തേക്ക് തടവിനുശിക്ഷിച്ചു. എന്നാൽ ആരോഗ്യസ്ഥിതി മോശമായപ്പോൾ രണ്ടു വർഷം കഴിഞ്ഞ് വിട്ടയച്ചു.

ഗാന്ധിജിയുടെ മേൽ കോൺഗ്രസിന്റെ അദ്ധ്യക്ഷസ്ഥാനം ഏൽക്കാനായി സമ്മർദ്ദം ഏറി വന്നു. നൂൽനൂല്പ് ഒരു ആദ്ധ്യാത്മിക യാനമായി കണക്കാക്കി ഒരോ പ്രവർത്തകനും ഖദർ ധരിക്കണമെന്ന വ്യവസ്ഥയിൽ അദ്ദേഹം കോൺഗ്രസിന്റെ അദ്ധ്യക്ഷസ്ഥാനം വഹിക്കാൻ തയ്യാറായി.

Gandhiji’s Struggles: Chauri Chaura incident (ചൗരി ചൗരാ സംഭവം)

Gandhiji's struggles(ഗാന്ധിജിയുടെ സമരങ്ങള്‍)|KPSC & HCA Study Material_80.1
Chauri Chaura incident

1922 ഫെബ്രുവരി 5-ന് ഉത്തർ‌പ്രദേശിലെ ചൗരി ചൗരായിൽ വച്ച് നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി നടന്ന ഒരു ജാഥയിൽ പങ്കെടുത്ത ആളുകൾക്കെതിരെ പൊലീസ് വെടിവെക്കുകയും തുടർന്ന് ജനക്കൂട്ടം പോലീസ് സ്റ്റേഷൻ ആക്രമിച്ച് തീയിടുകയും ചെയ്ത സംഭവമാണ് ചൗരി ചൗരാ സംഭവം.

ഫെബ്രുവരി 2-ന് നിസഹകരണപ്രസ്ഥാനത്തിന്റെ അനുയായികൾ വില വർദ്ധനവിൽ പ്രതിഷേധിച്ച് പ്രാദേശിക മാർക്കറ്റിൽ നടത്തിയ ജാഥയ്ക്കെതിരെ പോലീസ് ബലപ്രയോഗം നടത്തുകയും നേതാക്കളെ അറസ്റ്റ് ചെയ്ത് ലോക്കപ്പിലടക്കുകയും ചെയ്തു.

ഇതിനെതിരെ ജനരോഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഫെബ്രുവരി 5 -ന് ചൗരി ചൗരായിലുള്ള ലോക്കൽ മാർക്കറ്റിൽ വെച്ച് ഒരു മദ്യശാലയ്ക്കെതിരെ ധർണനടത്താൻ ജനനേതാക്കൾ തീരുമാനിച്ചത്.

ഈ സാഹചര്യം കണക്കിലെടുത്ത് കൂടുതൽ സായുധപോലീസുകാരെ ഗവന്മെന്റ് പോലീസ് സ്റ്റേഷനിലേയ്ക്ക് അയക്കുകയുണ്ടായി. ഗവണ്മെന്റിനെതിരെ മുദ്രാവാക്യം മുഴക്കിക്കൊണ്ട് ആൾക്കൂട്ടം മുന്നോട്ട് നീങ്ങി.

സാഹചര്യം നിയന്ത്രണവിധേയമാക്കുവാനായി പോലീസ് ആകാശത്തേയ്ക്ക് വെടിവെച്ചു. എന്നാൽ ഇത് വിപരീതഫലമാണുണ്ടാക്കിയത്.

ജനക്കൂട്ടം പോലീസുകാർക്കെതിരെ വീറോടെ മുദ്രാവാക്യം വിളിക്കാനും കല്ലെറിയാനും തുടങ്ങി.

ഇതോടെ മുന്നോട്ടുകുതിക്കുന്ന ജനക്കൂട്ടത്തിനുനേരെ വെടിവെക്കാൻ പോലീസ് സബ് ഇൻസ്പെക്ടർ നിർദ്ദേശിച്ചു.

മൂന്ന് പേർ ആ നിമിഷം വെടിയേറ്റ് വീണു. അതിലധികം പേർക്ക് പരിക്കേറ്റു.ഇതോടെ ജനങ്ങളുടെ വീറും വാശിയും പരകോടിയിലെത്തി. അവർ ആക്രോശിച്ചുകോണ്ട് മുന്നോട്ടുകുതിച്ചു.

ആയിരക്കണക്കിന് ജനങ്ങൾ തങ്ങളുടെ നേർക്ക് കുതിച്ചുവരുന്നത് കണ്ട് നിയന്ത്രണം കൈവിട്ടത് മനസ്സിലാക്കിയ പോലീസുകാർ പിന്തിരിഞ്ഞോടി പോലീസ് സ്റ്റേഷനിൽ അഭയം പ്രാപിച്ചു.

തങ്ങളുടെ സഖാക്കളുടെ മൃതശരീരത്തിന് പകരം ചോദിക്കാനായി പോലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ നാലുഭാഗത്ത് നിന്നും തീകൊളുത്തി.

ഈ സംഭവത്തോടെ നിസ്സഹകരണ പ്രസ്ഥാനം നിർത്തിവെക്കുന്നതായി ഗാന്ധിജി ജനങ്ങളെ അറിയിച്ചു.

തന്റെ അപക്വമായ ആവേശം മൂലമാണ് ഗവണ്മെന്റിനെതിരെതിരെ കലാപം നടത്താൻ ജനങ്ങളെ പ്രേരിപ്പിച്ചതെന്ന് ഗാന്ധിജി വിചാരിച്ചു

Gandhiji’s Struggles: Quit India Movement (ക്വിറ്റ് ഇന്ത്യാ സമരം)

Gandhiji's struggles(ഗാന്ധിജിയുടെ സമരങ്ങള്‍)|KPSC & HCA Study Material_90.1
Quit India Movement

1942ലെ ക്വിറ്റ് ഇന്ത്യാ സമരം ബ്രിട്ടീഷ് ഭരണത്തിനെതിരെയുണ്ടായ അവസാനത്തെ ശക്തമായ ബഹുജനസമരമായിരുന്നു.

ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോകണമെന്ന് ഗാന്ധിജി ആവശ്യപ്പെട്ടു.ഗാന്ധിജിയുടെ ഈ ആശയം കോണ്‍ഗ്രസ് അംഗീകരിച്ചു.

ഇന്ത്യക്ക് ഉടനടി സ്വാതന്ത്ര്യം നൽകുക എന്ന മഹാത്മാഗാന്ധിയുടെ ആഹ്വാന പ്രകാരം 1942 ഓഗസ്റ്റ് മാസം ആരംഭിച്ച നിയമ ലംഘന സമരമാണ്‌ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം.

രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടുന്ന സമയത്ത് 1939 സെപ്റ്റംബറിൽ വാർദ്ധയിൽ വെച്ചു നടന്നകോൺഗ്രസ് പാർട്ടിയുടെ പ്രവർത്തക സമിതി യോഗത്തിൽ ഉപാധികൾക്കു വിധേയമായി ഫാസിസത്തിനു എതിരേയുള്ള സമരത്തെ അനുകൂലിക്കുന്ന പ്രമേയം പാസ്സാക്കി,പക്ഷേ ഇതിനു പകരമായി സ്വാതന്ത്ര്യം ആവശ്യപ്പെട്ടപ്പോൾ ബ്രിട്ടീഷുകാർ ആ ആവശ്യം നിരസിക്കുകയാണു ചെയ്തത്.

ഇന്ത്യൻ ദേശീയ നേതാക്കളുടെ പ്രതിഷേധം ഒത്തു തീർപ്പിലൂടെ പരിഹരിക്കാൻ ബ്രിട്ടൻ ക്രിപ്സ് കമ്മീഷനെ ഇന്ത്യയിലേക്കയച്ചു. സ്വയം ഭരണത്തിനായി ഒരു നിശ്ചിത കാലയളവ് പ്രസ്താ‍വിക്കാനോ എന്തെല്ലാം അധികാരങ്ങൾ കൈയൊഴിയും എന്ന് വ്യക്തമായി നിർ‌വ്വചിക്കാനോ ഈ കമ്മീഷനു കഴിഞ്ഞില്ല.

കമ്മീഷൻ നൽകാൻ തയ്യാറായ പരിമിത-ഡൊമീനിയൻ പദവി ഇന്ത്യൻ പ്രസ്ഥാനത്തിനു പൂർണമായും അസ്വീകാര്യമായിരുന്നു.

ഇവയുടെ ഫലമായി കമ്മീഷൻ പരാജയപ്പെട്ടു.

സമ്പൂർണ്ണ സ്വാതന്ത്ര്യത്തിനുള്ള തങ്ങളുടെ ആവശ്യത്തിൽ ബ്രിട്ടീഷ് സർക്കാരിൽ നിന്നും വ്യക്തമായ ഉറപ്പുലഭിക്കാനായി‍ കോൺഗ്രസ് ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം ആരംഭിച്ചു.

1942 ഓഗസ്റ്റ് 8-നു അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ (എ.ഐ.സി.സി) ബോംബെ സമ്മേളനത്തിൽ ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കി.

ബ്രിട്ടീഷുകാർ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ വമ്പിച്ച നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കും എന്ന് ഈ പ്രമേയം പ്രസ്താവിച്ചു.

എങ്കിലും ഈ തീരുമാനം വളരെ വിവാദപരമായിരുന്നു.സി.രാജഗോപാലാചാരി ഈ തീരുമാനത്തോട് എതിർപ്പു പ്രകടിപ്പിച്ചു.

ജവഹർലാൽ നെഹ്രു, മൗലാനാ ആസാദ് ,സർദാർ വല്ലഭായ് പട്ടേൽ, ഡോക്ടർ രാജേന്ദ്രപ്രസാദ്, എന്നിവർ തീരുമാനത്തോട് സമ്മതം മൂളുകയായിരുന്നു. ഗാന്ധിജിയുടെ നേതൃത്വത്തെ ഇവർ പിന്തുണച്ചു.

മുസ്ലീം ലീഗ് ഉൾപ്പെടുന്ന മറ്റ് രാഷ്ട്രീയ ശക്തികളെ ഒരു കുടക്കീഴിൽ ഒറ്റ ശക്തമായ പ്രക്ഷോഭമായി അണിനിരത്താൻ കോൺഗ്രസിനു കഴിഞ്ഞില്ല.

എങ്കിലും ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിന്റെ മൂർദ്ധന്യത്തിൽ കോൺഗ്രസിനു മുസ്ലീം ജനതയുടെ ഭൂരിഭാഗത്തുനിന്നും സജീവമല്ലാത്ത പിന്തുണ ലഭിച്ചു.

ഫെബ്രുവരി 10ന് ആരംഭിച്ച ഉപവാസം മാര്‍ച്ച് 3 വരെ നീണ്ടിട്ടും സര്‍ക്കാര്‍ അനങ്ങിയില്ല.ഗാന്ധിജിയോടൊപ്പം തടവിലായിരുന്ന കസ്തൂർബാ അവിടെവെച്ച് 1944 ഫെബ്രുവരി22 ന് അന്തരിച്ചു.

ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് മേയ് 6ന് മാത്രമാണ് ഗാന്ധിജിയെ മോചിപ്പിച്ചത്.അദ്ദേഹത്തിന്റെ അവസാനത്തെ ജയില്‍വാസമായിരുന്നു അത്

Gandhiji’s Struggles: Salt Satyagraha (ഉപ്പുസത്യാഗ്രഹം)

Gandhiji's struggles(ഗാന്ധിജിയുടെ സമരങ്ങള്‍)|KPSC & HCA Study Material_100.1
Salt Satyagraha

ഗവണ്‍മെന്റ് ഉപ്പുനികുതി ഇരട്ടിയാക്കി വര്‍ദ്ധിപ്പിക്കുകയും ഉപ്പുണ്ടാക്കുന്നത് നിരോധിക്കുകയും ചെയ്തപ്പോള്‍ ഇന്ത്യയിലെ ദരിദ്രജനതയെയാണ് അത് സാരമായി ബാധിച്ചത്. അതിനാല്‍ ആദ്യം ഉപ്പുനിയമം ലംഘിക്കാന്‍ തന്നെ ഗാന്ധിജി തീരുമാനിച്ചു.

1930 മാര്‍ച്ച് 12ന് അനുയായികളോടൊപ്പം ഗാന്ധിജി ഗുജറാത്തിലെ സബര്‍മതി ആശ്രമത്തില്‍ നിന്ന് ഏതാണ്ട് 300 കിലോമീറ്റര്‍ ദൂരെയുള്ള കടലോരഗ്രാമമായ ദണ്ഡിയാലേക്ക് മാര്‍ച്ച് ചെയ്തു.

1930 ഏപ്രില്‍ 6ന് ഗാന്ധിജിയും അനുയായികളും ദണ്ഡികടപ്പുറത്ത് വെച്ച് ഉപ്പുനിയമം ലംഘിച്ച് ഉപ്പുണ്ടാക്കി. അതോടൊപ്പം രാജ്യമെങ്ങും ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത നിയമലംഘനസമരങ്ങള്‍ അരങ്ങേറി.

മേയ് 5ന് ഗാന്ധിജിയെ സത്യാഗ്രഹക്യാമ്പില്‍ നിന്ന് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.ഇന്ത്യയൊട്ടാകെ പ്രതിഷേധം അലയടിച്ചു.

1931 ജനുവരി 26ന് അദ്ദേഹത്തെ ജയില്‍മോചിതനാക്കി.

ആ വര്‍ഷം മാര്‍ച്ച് 5ന് ഇര്‍വിന്‍ കരാര്‍ അനുസരിച്ച് ഗാന്ധി നിയമലംഘനസമരം അവസാനിപ്പിച്ചു.

ഇന്ത്യക്ക് അനുയോജ്യമായ ഭരണപരിഷ്‌കാരങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ രണ്ടാം വട്ടമേശസമ്മേളനത്തില്‍ പങ്കെടുക്കാനായി കോണ്‍ഗ്രസിന്റെ ഏകപ്രതിനിധിയായി ഗാന്ധിജിയെയാണ് തിരഞ്ഞെടുത്തത്.

എന്നാല്‍ വട്ടമേശ സമ്മേളനം പരാജയമായിരുന്നു.ഗാന്ധിജി സമരപ്രക്ഷോഭങ്ങള്‍ തുടര്‍ന്നു.താമസിയാതെ അദ്ദേഹം ജയിലായി.കോണ്‍ഗ്രസ് രണ്ടാം നിയമലംഘനസമരം ആരംഭിച്ചു.

പൊതുമണ്ഡലങ്ങളില്‍ താഴ്ന്നജാതിക്കാര്‍ക്കായി സംവരണം ഏര്‍പ്പെടുത്തുകയാണ് വേണ്ടതെന്ന് ഗാന്ധിജി വാദിച്ചു.

ഈ ആവശ്യമുന്നയിച്ചുകൊണ്ട് 1932 സെപ്റ്റംബര്‍ 21 ന് യര്‍വാദാ ജയിലില്‍ ഗാന്ധിജി അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചു.

നിലപാട് അംഗീകരിച്ച് 1932 സെപ്റ്റംബര്‍ 24 ന് പുണെ കരാര്‍ എന്ന ഒത്തുതീര്‍പ്പുവ്യവസ്ഥയുണ്ടാക്കി.

 

ഇതര പരീക്ഷകളിലെ വാർത്തകൾ, തന്ത്രങ്ങൾ എന്നിവയ്ക്കായി ADDA247 മലയാളം  പ്രോസസ്സർ ഡൺലോഡു ചെയ്യുക

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

*വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക*

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Gandhiji's struggles(ഗാന്ധിജിയുടെ സമരങ്ങള്‍)|KPSC & HCA Study Material_110.1
Kerala Padanamela

*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ  മലയാളത്തിൽ പരിശീലനം ആരംഭിക്കുക*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!

Download your free content now!

Congratulations!

Gandhiji's struggles(ഗാന്ധിജിയുടെ സമരങ്ങള്‍)|KPSC & HCA Study Material_50.1

മാർച്ച് 2022 മാസപ്പതിപ്പ് | സമകാലിക വിവരങ്ങൾ PDF March 2022

Download your free content now!

We have already received your details!

Gandhiji's struggles(ഗാന്ധിജിയുടെ സമരങ്ങള്‍)|KPSC & HCA Study Material_140.1

Please click download to receive Adda247's premium content on your email ID

Incorrect details? Fill the form again here

മാർച്ച് 2022 മാസപ്പതിപ്പ് | സമകാലിക വിവരങ്ങൾ PDF March 2022

Thank You, Your details have been submitted we will get back to you.