Table of Contents
Ezhuthachan award 2016 winner (എഴുത്തച്ഛൻ അവാർഡ് 2016 ലെ ജേതാവ്) , KPSC & HCA Study Material: – സി. രാധാകൃഷ്ണൻ മലയാളത്തിലെ നോവലിസ്റ്റ്, കഥാകൃത്ത്, ചലച്ചിത്രകാരൻ എന്നീ നിലകളിൽ അറിയപ്പെടുന്നു. ശാസ്ത്രജ്ഞനായും ശാസ്ത്രമാസികാ പത്രാധിപസമിതിയംഗമായും ജോലിചെയ്ത സി. രാധാകൃഷ്ണൻ പത്രപ്രവർത്തനവും എഴുത്തും മുഖ്യകർമ്മമണ്ഡലമാക്കി. ഭാരതീയ ജ്ഞാനപീഠ പുരസ്കാരസമിതി നൽകുന്ന മൂർത്തീദേവി പുരസ്കാരം 2013 ൽ ലഭിച്ചു.
Fill the Form and Get all The Latest Job Alerts – Click here
[sso_enhancement_lead_form_manual title=”ഡിസംബർ 2021 മാസപ്പതിപ്പ് | സമകാലിക വിവരങ്ങൾ
December 2021″ button=”ഡൗൺലോഡ് നൗ” pdf=”/jobs/wp-content/uploads/2021/12/04182051/Monthly-Current-Affairs-December-month-2021-in-Malayalam.pdf”]
C. Radhakrishnan (സി. രാധാകൃഷ്ണൻ)
Name | C. Radhakrishnan (ചക്കുപുരയിൽ രാധാകൃഷ്ണൻ) |
Born | 1939 February 15 |
Nationality | Indian |
Occupation | Malayalam Writer, Film Director, Novelist |
Awards | 2018 |
Known as | Novelist, short story writer and filmmaker |
ചക്കുപുരയിൽ രാധാകൃഷ്ണൻ എന്നാണ് മുഴുവൻ പേര്.പരപ്പൂർ മഠത്തിൽ മാധവൻ നായരുടെയും ചക്കുപുരയിൽ ജാനകി അമ്മയുടെയും മകനായി 1939 ഫെബ്രുവരി 15-നു തിരൂരിൽ ജനിച്ചു.
കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ നിന്നും പാലക്കാട് വിക്ടോറിയ കോളേജിൽ നിന്നുമായി അദ്ദേഹം വിദ്യാഭ്യാസം പൂർത്തിയാക്കി.
ഊർജ്ജതന്ത്രത്തിൽ ബിരുദാനന്തരബിരുദധാരിയാണ് അദ്ദേഹം.
Read More: Ezhuthachan Award 2018 Winner
C. Radhakrishnan: Career Life (കരിയർ ജീവിതം )
കേരളത്തിലെ പല പത്രങ്ങളുടെയും മാസികകളുടെയും ലേഖകനും പത്രാധിപരുമായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
മലയാള മനോരമ, വീക്ഷണം, മാധ്യമം, എന്നീ പത്രങ്ങൾ അവയിൽ പെടും.
ഇന്ത്യൻ ദേശീയ ചലച്ചിത്ര മേളയുടെ അവാർഡ് കമ്മിറ്റിയുടെയും ഇന്ത്യൻ പനോരമ ചലച്ചിത്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെയും അംഗമായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
പേട്രിയട്ട്, ടൈംസ് ഓഫ് ഇന്ത്യ, തുടങ്ങിയ പത്രങ്ങൾക്കുവേണ്ടിയും അദ്ദേഹം ജോലിചെയ്തു.
Read More: Ezhuthachan Puraskaram
C. Radhakrishnan: Novelist (നോവലിസ്റ്റ്)
അദ്ദേഹത്തിന്റെ കൃതികൾ പല ഇന്ത്യൻ ഭാഷകളിലേക്കും വിദേശ ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
മലയാളത്തിലെ ഏറ്റവും വായിക്കപ്പെട്ട വിവാദ നോവലുകളിൽ ഒന്നായിരുന്നു നക്സലിസത്തെ ആസ്പദമാക്കി അദ്ദേഹം രചിച്ച മുൻപേ പറക്കുന്ന പക്ഷികൾ.
മലയാളത്തിൽ അസ്തിത്വവാദാധിഷ്ഠിത ആധുനികതയുടെ കാലത്താണ് എഴുത്തുകാരൻ എന്ന നിലയിൽ സി.രാധാകൃഷ്ണൻ സജീവമാകുന്നത്.
അക്കാലത്തെ സാഹിത്യത്തിൽ പ്രകടമായിരുന്ന ദാർശനികദുരൂഹത തന്റെ എഴുത്തിൽ ബോധപൂർവ്വം ഇദ്ദേഹം ഒഴിച്ചു നിർത്തി.
ഇദ്ദേഹത്തിന്റെ കൃതികളിൽ വള്ളുവനാടൻ ഗ്രാമവും മഹാനഗരവും മാറിമാറി വരുന്ന പശ്ചാത്തലമാണ്.
സാധാരണ മനുഷ്യരുടെ ജീവിതചിത്രണത്തിലൂടെ വൈവിദ്ധ്യവും വൈചിത്ര്യവും നിറഞ്ഞ ജീവിതചിത്രണമാണ് ഇദ്ദേഹം നടത്തിയത്.
മന:ശാസ്ത്രത്തിന്റേയും ഭൗതികശാസ്ത്രത്തിന്റേയും ഉൾക്കാഴ്ചകൾ ഈ രചനകളിൽ പശ്ചാത്തലമായി നിലക്കൊള്ളുന്നു.
കണ്ണിമാങ്ങകൾ, അഗ്നി എന്നീ ആദ്യകാല നോവലുകൾ ഗ്രാമജീവിതം പശ്ചാത്തലമായുള്ളവയാണ്.
പുഴ മുതൽ പുഴ വരെ, എല്ലാം മായ്ക്കുന്ന കടൽ എന്നീ നോവലുകൾക്കു ശേഷം ബൃഹത്തായ രചനകളാണ് അധികവും അദ്ദേഹം പ്രകാശിപ്പിച്ചത്.
സ്പന്ദമാപിനികളേ നന്ദി മുതലുള്ള രചനകൾ ഈ വിഭാഗത്തിൽ പെടുന്നു. എഴുത്തച്ഛന്റെ ജീവിതത്തെ ആധാരമാക്കി എഴുതിയ തീക്കടൽ കടഞ്ഞ് തിരുമധുരം മലയാളത്തിലെ വ്യത്യസ്തമായ നോവലാണ്.
Read More: Jnanpith Award
C. Radhakrishnan: Awards (പുരസ്കാരങ്ങൾ)
- മൂർത്തീദേവി പുരസ്കാരം (2013) – തീക്കടൽ കടഞ്ഞ് തിരുമധുരം
- കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (1989) – സ്പന്ദമാപിനികളേ നന്ദി
- കേരള സാഹിത്യ അക്കാദമി പുരസ്കാരം (1962) – നിഴൽപ്പാടുകൾ
- വയലാർ പുരസ്കാരം (1990) – മുൻപേ പറക്കുന്ന പക്ഷികൾ
- മഹാകവി ജി. പുരസ്കാരം (1993) – വേർപാടുകളുടെ വിരൽപ്പാടുകൾ
- മൂലൂർ പുരസ്കാരം
- സി.പി. മേനോൻ പുരസ്കാരം (ആലോചന)
- അച്ച്യുതമേനോൻ പുരസ്കാരം (മുൻപേ പറക്കുന്ന പക്ഷികൾ)
- അബുദാബി മലയാളി സമാജം പുരസ്കാരം (1988) (മുൻപേ പറക്കുന്ന പക്ഷികൾ)
- പണ്ഡിറ്റ് കുറുപ്പൻ പുരസ്കാരം
- ദേവി പ്രസാദം പുരസ്കാരം
- ലളിതാംബിക അന്തർജനം പുരസ്കാരം (മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകളെ മുൻനിർത്തി)
- അങ്കണം അവാർഡ് 2008
- 2010-ൽ കേരളസാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം
- 2011-ലെ വള്ളത്തോൾ പുരസ്കാരം
- 2012-ൽ അമൃത കീർത്തി പുരസ്‌കാരം
- എഴുത്തച്ഛൻ പുരസ്കാരം – 2016
Read More: Sooranad Kunjan Pillai [First Ezhuthachan Award Winner]
C. Radhakrishnan: Works (കൃതികൾ)
- പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും
- പുഴ മുതൽ പുഴ വരെ
- എല്ലാം മായ്ക്കുന്ന കടൽ
- ആലോചന
- നാടകാന്തം
- കന്നിവിള
- കാനൽത്തുള്ളികൾ
- മൃണാളം
- വേരുകൾ പടരുന്ന വഴികൾ
- നിഴൽപ്പാടുകൾ
- തമസോ മാ
- ഊടും പാവും
- രണ്ടു ദിവസത്തെ വിചാരണ
- കങ്കാളികൾ
- നിലാവ്
- തേവിടിശ്ശി
- അസതോ മാ
- അമൃതം
- ആഴങ്ങളിൽ അമൃതം
- കാസ്സിയോപ്പിയക്കാരൻ കാസ്റ്റലിനോ
- ഒരു വിളിപ്പാടകലെ
- കണ്ട്രോൾ പാനൽ
- ദൃക്‌സാക്ഷി
Also Read,
Weekly/ Monthly Current Affairs PDF (Magazines)
Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)
*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ മലയാളത്തിൽ പരിശീലനം ആരംഭിക്കുക*
Telegram group:- KPSC Sure Shot Selection
KPSC Exam Online Test Series, Kerala Police and Other State Government Exams