Malyalam govt jobs   »   Study Materials   »   Environmental protection

Environmental Protection (പരിസ്ഥിതി സംരക്ഷണം) | KPSC & HCA Study Material

Environmental protection (പരിസ്ഥിതി സംരക്ഷണം) :- നൈസർഗ്ഗിക പ്രകൃതിയെ സംരക്ഷിക്കുന്നതിനായ് ചെയ്യുന്ന പ്രവർത്തികളെയാണ് പരിസ്ഥിതി സംരക്ഷണം (ഇംഗ്ലീഷ്: Environmental protection ) എന്നതുകൊണ്ട് അർഥമാക്കുന്നത്. വ്യക്തിതലത്തിലോ, സംഘടനാ തലത്തിലോ അല്ലെങ്കിൽ ഗവ്ണ്മെന്റ് തലത്തിലോ പരിസ്ഥിതി സംരക്ഷണ പ്രവർത്തികൾ ചെയ്തുവരുന്നു. സമ്മർദ്ദം മൂലം അമിത വിഭവ ഉപയോഗം, ജനസംഖ്യ, ശാസ്ത്രസാങ്കേതിക വളർച്ച എന്നിവ പരിസ്ഥിതിയിൽ ചെലുത്തുന്ന സമ്മർദ്ദങ്ങൾ അതിന്റെ ക്ഷയത്തിനും ചിലപ്പോൾ എന്നന്നേക്കുമായുള്ള അധഃപതനത്തിനും കാരണമാകുന്നു. ഈ വസ്തുതകൾ തിരിച്ചറിഞ്ഞ് സർക്കാർ പരിസ്ഥിതി ശോഷണത്തിന് കാരണമാകുന്ന പ്രവർത്തികളിൽ നിയന്ത്രണം ഏർപ്പെടുത്തിവരുന്നു. 1960-കൾ മുതൽ വിവിധ പരിസ്ഥിതി സംഘടനകൾ നടത്തിവരുന്ന പദ്ധതികൾ മുഖേന പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചുള്ള അവബോധം ജനങ്ങളിൽ ഉണ്ടായിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി താഴെയുള്ള ലേഖനം വായിക്കുക.

Fil the Form and Get all The Latest Job Alerts – Click here

[sso_enhancement_lead_form_manual title=”ഒക്ടോബർ 2021 ആഴ്ചപ്പതിപ്പ് | സമകാലിക വിവരങ്ങൾ
October 3rd week” button=”ഡൗൺലോഡ് നൗ” pdf=”/jobs/wp-content/uploads/2021/10/25131834/Weekly-Current-Affairs-3rd-week-October-2021-in-Malayalam.pdf”]

Environmental Protection: The need for an eco-friendly life (പരിസ്ഥിതി സൗഹാർദ ജീവിതത്തിന്റെ ആവശ്യകത)

The need for an eco-friendly life
The need for an eco-friendly life

പാരിസ്ഥിതിക പ്രശ്നങ്ങളിൽപ്പെട്ട് ലോകം ഇന്ന് നട്ടം തിരയുകയാണ്. മനുഷ്യന്റെ ഭൗതികമായ സാഹചര്യങ്ങളിലുള്ള വികസനമാണ് മാനവ പുരോഗതി എന്ന സമവാക്യമാണ് ഇതിനു കാരണം.

തന്റെ അടിസ്ഥാന ആവശ്യങ്ങൾക്കുപരി ആർഭാടങ്ങളിലേക്ക് മനുഷ്യൻ ശ്രദ്ധ തിരിയ്ക്കുമ്പോഴുണ്ടാകുന്ന ഉപഭോഗാസക്തിയെ തൃപ്തിപ്പെടുത്തുവാൻ മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യാൻ ആരംഭിച്ചും.

ചൂഷണം (Exploitation) ഒരർത്ഥത്തിൽ മോഷണം തന്നെയാണ്. പ്രകൃതിയെ ചൂഷണം ചെയ്യുക എന്ന ആശയം പാശ്ചാത്യമാണ്.

വൻ തോതിലുള്ള ഉത്പാദനത്തിന് വൻതോതിലുള്ള പ്രകൃതി ചൂഷണം അനിവാര്യമായി .ഇതിന്റെ ഫലമായി ഗുരുതര പ്രതിസന്ധികളിലേക്ക് പരിസ്ഥിതി നിപതിച്ചു.

Environmental Pollution (പരിസ്ഥിതി മലിനീകരണം)

ലോകം നേരിടുന്ന പ്രധാന വെല്ലുകളിൽ ഒന്നാണ് പരിസ്ഥിതി പ്രശ്നങ്ങൾ .എല്ലാ രാജ്യത്തും വളരെ ഗൗരവപൂർണ്ണമായി പരിസ്ഥിതി പ്രശ്നങ്ങൾ പഠിക്കുകയും അതിന്റെ വിപത്തകൾ കുറക്കാനുള്ള വഴികൾ കണ്ടെത്താനും ശ്രമിച്ച് കൊണ്ടിരിക്കുകയാണ്.

മനുഷ്യന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയായി കൊണ്ട് നിരവധി പാരിസ്ഥിതിക പ്രശനങ്ങൾ പ്രതിദിനം വർദ്ധിക്കുന്നു.

ഇയൊരു പ്രതിസന്ധി ഘട്ടത്തിൽ കേരളത്തിന്റെ പാരിസ്ഥിതിക പ്രശ്നങ്ങൾ സമഗ്രമായി പഠിക്കകയും പ്രശ്ന പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്തുകയുമെന്നത് നമ്മുടെ സാമൂഹിക ധാർമ്മിക ഉത്തരവാദിത്വത്തിന്റെ ഭാഗമാണ്.

സംസ്കാരം ജനിക്കുന്നത് മണ്ണിൽ നിന്നാണ്, ഭൂമിയിൽ നിന്നാണ് മലയാളത്തിന്റെ സംസ്കാരംപുഴയിൽ നിന്നും, വയലേലകളിൽ നിന്നുമാണ് ജനിച്ചത്.

എന്നാൽ ഭൂമിയെ നാം മലിനമാക്കുന്നു. കാടിന്റെ മക്കളെ കുടിയിറക്കുന്നു. കാട്ടാറുകളെ കൈയ്യേറി, കാട്ടുമരങ്ങളെ കട്ട് മുറിച്ച് മരുഭൂമിക്ക് വഴിയൊരുക്കുന്നു. സംസ്കാരത്തിന്റെ ഗർഭപാത്രത്തിൽ പരദേശിയുടെ വിഷവിത്ത് വിതച്ച് കൊണ്ട് ഭോഗാസക്തിയിൽ മതിമറക്കുകയും നാശം വിതയ്ക്കകയും ചെയ്യുന്ന വർത്തമാന കേരളം ഏറെ പ0ന വിധേയമാക്കേണ്ടതാണ്.

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന് അഭിമാനിക്കാൻ ഒരു പാട് സവിശേഷതകളുണ്ട്.

സാക്ഷരതയുടെയും ആരോഗ്യത്തിന്റെയും, വൃത്തിയുടെയുമൊക്കെ കാര്യത്തിൽ നാം മറ്റു സംസ്ഥാനങ്ങളെക്കാൾ മുൻപന്തിയിലാണ് – നിർഭാഗ്യവശാൽ പരിസ്ഥിതി സംരക്ഷണ വിഷയത്തിൽ നാം വളരെ പിറകിലാണ്.

സ്വന്തം വൃത്തിയും വീടിന്റെ വൃത്തിയും മാത്രം സംരക്ഷിച്ച് സ്വാർത്ഥതയുടെ പര്യായമായി കൊണ്ടിരിക്കുന്ന മലയാള നാടിന്റെ ഈ പോക്ക് അപകടത്തിലേക്കാണ്.

നാം ജീവിക്കുന്ന ചുറ്റുപാടിന്റെ സംരക്ഷണവും, പരിപാലനവും വളരെ ശ്രദ്ധയോടെ ചേയ്യേണ്ട കാര്യമാണ്.

ജലത്തിനും ഭക്ഷണത്തിനും തൊഴിലിനും പ്രകൃതിയെ നേരിട്ട് ആശ്രയിക്കന്നവർക്കാണ് പരിസ്ഥിതിനാശം സ്വന്തം പ്രത്യക്ഷാനുഭവമായി മാറുക. സമൂഹത്തിലെ പൊതുധാരയിലുള്ളവർക്ക് ഇത് പെട്ടന്ന് മനസ്സിലാവില്ല .

പക്ഷെ ക്രമേണ എല്ലാവരിലേക്കും വ്യാപിക്കുന്ന സങ്കീർണ്ണമായ പ്രശ്നമാണ് ഇത്തരം പാരിസ്ഥിതിക പ്രശ്നങ്ങൾ .

Read More : Ezhuthachan Puraskaram (എഴുത്തച്ഛൻ പുരസ്കാരം)

Environmental Protection: Advantages (പ്രയോജനങ്ങൾ)

പാടം നികത്തിയാലും ,മണൽ വാരി പുഴ നശിച്ചാലും ,വനം വെട്ടിയാലും മാലിന്യ കുമ്പാരങ്ങൾ കൂടിയാലും, കുന്നിടിച്ചാലും ഞങ്ങൾക്ക് യാതൊരു പ്രശ്നവും ഇല്ല എന്ന് കരുതുന്നവരുടെ കാഴ്ചപ്പാടുകൾ മാറ്റപെടേണ്ടതാണ്.

ഇത്തരം പ്രശ്നങ്ങൾ മാനവരാശിയുടെ പ്രശ്നമാണ് എന്ന് കരുതി ബോധപൂർവ്വമായി ഇടപെട്ട് ഭൂമിയമ്മയെ സംരക്ഷിക്കാൻ നാം തയ്യാറായില്ലെങ്കിൽ നമ്മുടെ മക്കൾക്ക് ഇവിടെ വാസ യോഗ്യമല്ലാതായി വരും.

നമ്മുക്ക് നമുടെ പൂർവ്വികർ ദാനം തന്നതല്ല ഈ ഭൂമി, മറിച്ച് നമ്മുടെ ഇളം തലമുറയിൽ നിന്ന് കടം വാങ്ങിയതാണ് എന്ന ബോധത്തോടെ വേണം ഇവിടെ ജീവിക്കാൻ.

എല്ലാവർക്കും ആവശ്യത്തിനുള്ളത് എന്നും പ്രകൃതിയിലുണ്ട്. അത്യാഗ്രഹത്തിനൊട്ടില്ല താനും. പരിസ്ഥിതിയുമായുള്ള സന്തുലന സമ്പർക്കം ഒരു വ്യക്തിയുടെ മാത്രം ആവശ്യമല്ല. സമൂഹത്തിന്റെ കടമയാണ്.

വനനശീകരണം ആഗോള താപനം, അമ്ല മഴ, കാലാവസ്ഥ വ്യതിയാനം കുടിവെള്ള ക്ഷാമം തുടങ്ങിയവ സർവ്വതുംപരസ്പരപൂരകങ്ങളാണ്. ഇന്ന് കേരളത്തിന്റെ കാലാവസ്ഥയിൽ ഗണ്യമായി വ്യതിയാനം സംഭവിച്ചു, ചൂട് സഹിക്കാൻ പറ്റാത്ത അവസ്ഥയായി കൊണ്ടിരിക്കുന്നു, കുടിക്കാൻ വെള്ളം കിട്ടാത്ത അവസ്ഥയിലേക്ക് നിങ്ങുന്നു .ഈ കാഴ്ച നമ്മുടെ കണ്ണ് തുറപ്പിക്കാനുള്ളതാണ്.

മസ്തകമുയർത്തി എഴുന്നേറ്റ് നിൽക്കുന്ന മലനിരകളും ഋതുഭേദത്തിന്റെ കാല പ്രമാണത്തിൻ കുടമാറ്റം നടത്തുന്ന കാട്ടുമരങ്ങളും തെങ്ങും, മാവും, പ്ലാവും കാച്ചിലും ചേമ്പും ചേനയേയുമെല്ലാം സ്നേഹിച്ച് ജീവിച്ച നമ്മുടെ മണ്ണ് കള്ള പണക്കാരന് തീറെഴുതി കോൺക്രീറ്റ് കെട്ടിടങ്ങളുടെ ഏറുമാടങ്ങളിലേക്ക് കുടിയേറുന്ന മലയാളി കേരളത്തിന്റെ തനത് പരിസ്ഥിതിക്ക് ഒരു പാട് ഭീഷണി ഉയർത്തുന്നുണ്ട്.

ഭൂമിയുടെ നാഡീ ഞരമ്പുകളായ പുഴകളിൽ ചലം നിറഞ്ഞ് മലീമസമായി കൊണ്ടിരിക്കുന്നു .മാലിന്യം നിറഞ്ഞ നഗരങ്ങൾ, 44 നദികളാൽ സമ്പന്നമായ നാട്ടിൽ മഴക്കാലത്തും ശുദ്ധജല ക്ഷാമം, കാലം തെറ്റി വരുന്ന മഴ , ചുട്ടുപുള്ളുന്ന പകലുകൾ, പാടത്തും പറമ്പത്തും വാരിക്കോരിയൊഴിക്കുന്ന കീട നാശിനികൾ, വിഷകനികളായ പച്ചക്കറികൾ, സാംക്രമിക രോഗങ്ങൾ, ഇ-വേസ്റ്റ് ഉയർത്തുന്ന പ്രശ്നങ്ങൾ ഇതൊക്കെയാണ് പ്രബുദ്ധ കേരളത്തിന്റെ വികസന കാഴ്ചകൾ.

പരിസ്ഥിതിക്ക് വിനാശം വരുത്തുന്ന പ്രവർത്തനങ്ങൾ, ജീവിതരീതി നമുക്ക് വേണ്ട എന്ന് സ്വയം തിരിച്ചറിവ് ഉണ്ടാകാത്തിടത്തോളം ഇത്തരം പ്രശ്നങ്ങളിൽ നിന്ന് രക്ഷനേടാൻ സാദ്ധ്യമല്ല.

പരിസ്ഥിതി സൗഹാർദപരമായ ജീവിതം നയിക്കാൻ നാം ഒരോരുത്തരും സ്വയം തയ്യാറാവണം. നമ്മുടെ പാഠ്യപദ്ധതിയിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ ആഴത്തിലുള്ള പഠനം ഏർപെടുത്തണം.

സാമൂഹ്യ സാംസ്ക്കാരിക-രാഷ്ട്രീയ- ആത്മീയ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർ പരിസ്ഥിതി സംരക്ഷണത്തിന്റെ മുന്നണി പോരാളികളാവണം. പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന വികസനം നമ്മുക്ക് വേണ്ട എന്ന് പറയാനുള്ള ഇച്ഛാശക്കി നാം ആർജ്ജിക്കണം.

പൂർവ്വികർ കാണിച്ച പാതയിലൂടെ പരിസ്ഥിതി സൗഹൃദ മതത്തിലൂടെ നദികളെയും മലളെയും,വനങ്ങളെയും പുണ്യസങ്കേതങ്ങളായി കണ്ടു കൊണ്ട് സംരക്ഷിക്കാൻ നാം തയ്യാറാവണം.

നാടിന്റെ വികസനം ഗ്രാമ വികസനവും മായി ബന്ധപ്പെട്ടിരിക്കും. കാർഷിക സംസ്കൃതിയുടെ പിൻ തുടർച്ചക്കരായ നാം ജൈവകൃഷിയിലൂടെ രാസ മലിനീകരണമില്ലാത്ത ഗ്രാമാന്തരീക്ഷത്തിൽ ജീവിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യത് നടപ്പിലാക്കേണ്ടിയിരിക്കുന്നും.

മലിന വിമുക്ത ആവാസ വ്യവസ്ഥ രൂപപ്പെടുത്താൻ പരിസ്ഥിതി സൗഹാർദ്ധ ജീവിതം നയിക്കണം.ഈയൊരു സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കി മുന്നോട്ട് നിങ്ങില്ലെങ്കിൽ ആസന്ന ഭാവിയിൽ സുന്ദര കേരളം മറ്റൊരു മണൽ കാടായി രൂപാന്തരപെടും.

Read More : Subhash Chandra Bose (സുഭാസ് ചന്ദ്ര ബോസ്)

Environmental Protection: ” മാതാ ഭൂമി പുത്രോ ഹം പൃഥിവാ”

” മാതാ ഭൂമി പുത്രോ ഹം പൃഥിവാ” ( ഭൂമി എന്റെ അമ്മയാണ് ഞാൻ മകനും) എന്ന വേദ ദർശന പ്രകാരം ഭൂമിയെ ,പ്രകൃതിയെ അമ്മയായ് കണ്ട് സംരക്ഷിക്കാനും പരിപാലിക്കാനും നാം തയ്യാറാവണം.

ഭാരതീയ സംസ്കൃതിയുടെ ഭാഗമായ കേരളത്തിന്റെ സംസ്കാരത്തിലും പരിസ്ഥിതി ബോധം ആഴത്തിലുണ്ട്. ” കാവുതീണ്ടല്ലേ കുളം വറ്റും ” എന്ന പഴമൊഴിയിൽ തെളിയുന്നത് പരിസ്ഥിതി സന്തലുനത്തെ കുറിച്ച് കേരളീയർക്കുണ്ടായ അവബോധമാണ്.

പരിസ്ഥിതിയുടെ ശാസ്ത്രവും സംരക്ഷണവും അറിഞ്ഞത് കൊണ്ടാണ് സർപ്പ കാവുകൾ കേരളത്തിലുണ്ടായത്.

മഹിതമായ ഈ സാംസ്കാരിക ബോധത്തിന് അനുസൃതമായ് നമ്മുക്ക് ജീവിക്കാം പരിസ്ഥിതി യോട് ഇണങ്ങി കൊണ്ട്. ഇനിയും പരിസ്ഥിതി യോട് പിണങ്ങിയാൽ നമ്മുടെ ഇവിടം വാസയോഗ്യമല്ലാതാവും.

കേരളം പ്രകൃതി രമണീയമായ ഭൂപ്രദേശമാണ്. മഴ ധാരാളം കിട്ടുന്ന നാടാണ്. ഒട്ടേറെ കുളങ്ങളും കിണറുകളും കായലും പുഴകളും തോടുകളും കൊണ്ട് സമ്പന്നമാണ്.

ശുചിത്വമുള്ളവരുടെ നാടാണ്. രണ്ടു നേരം കുളിക്കുന്നവരും ശുഭ്രവസ്ത്രം ധരിക്കാൻ ഇഷ്ടപ്പെടുന്നവരുമാണ്.

ഇതായിരുന്നു മലയാളിയെക്കുറിച്ച് അടുത്ത കാലം വരെയുള്ള ധാരണ.എന്നാൽ ഇന്ന് ആ ധാരണ മാറ്റിക്കൊണ്ടിരിക്കുകയാണ് നാം.

സ്വന്തം വീടിനപ്പുറത്തേക്ക് ശുചിത്വം എന്താണെന്ന് മലയാളിക്കറിയില്ല..

ഗ്രാമങ്ങൾ പ്രകൃതിയുടെ സംഭാവനയാണ്. ജീവജാലങ്ങൾക്കെല്ലാം ആഹാരത്തിനു വേണ്ട വകയും പ്രകൃതി ഒരുക്കിയിട്ടുണ്ട്.

അതുപോലെ തന്നെ പ്രകൃതിയിലുണ്ടാകുന്ന മാലിന്യങ്ങൾ വീണ്ടും പ്രയോജനമുള്ളതാക്കി മാറ്റാനും അങ്ങിനെ പരിസ്ഥിതി സംരക്ഷിക്കുവാനുമുള്ള മാർഗ്ഗങ്ങൾ പ്രകൃതി തന്നെ കണ്ടെത്തിയിട്ടുണ്ടു്

നഗരങ്ങൾ മനുഷ്യരുടെ സൃഷ്ടിയാണ്. മനുഷ്യന്റെ സ്വാർത്ഥത കാരണം പ്രകൃതിസമ്പത്തുകളിൽ കാലാനുസൃതമായ മാറ്റങ്ങൾ വന്നു തുടങ്ങി

വിഷമയമായ ഒരന്തരീക്ഷത്തിലാണ് നാം ജീവിക്കുന്നത്. വെള്ളം വായു മണ്ണ് ഭക്ഷണം ഇവയിലെല്ലാം തന്നെ വിഷമാലിന്യങ്ങൾ ക്രമാതീതമായിരിക്കുകയാണ്.
പരിസരം അല്ലെങ്കിൽ പരിതസ്ഥിതിഎന്ന അർത്ഥത്തിലല്ല പരിസ്ഥിതിയെ വീക്ഷിക്കേണ്ടത്.

പരിതസ്ഥിതിയും പരിസ്ഥിതിയും രണ്ടാണ്. പരിതസ്ഥിതി ഓരോ വ്യക്തിയുടെയും ജീവികളുടേയും ചുറ്റുപാടുകൾ മാത്രമാണ്. ശരിയായ ക്രമത്തിലും ഘടനയിലും ചുറ്റുപാടുകളും ജീവികളും കൂടി സൃഷ്ടിച്ചെടുക്കുന്നതാണ് പരിസ്ഥിതി.

 

Environmental Degradation (പരിസ്ഥിതി ശോഷണം)

Environmental protection (പരിസ്ഥിതി സംരക്ഷണം) | KPSC & HCA Study Material_4.1

 

പരിസ്ഥിതി ശോഷണത്തിന് വിവിധ കാരണങ്ങളുണ്ട്. ജലമലിനീകരണം വനനശീകരണം ജനപ്പെരുപ്പം ടൂറിസം മേഖലയുടെ കടന്നുകയറ്റം രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധികൾ വ്യവസായ സംരംഭങ്ങളുടെ അതിപ്രസരം ശബ്ദമലിനീകരണംഅമിത മത്സരബുദ്ധി സ്വാർത്ഥ താല്പര്യങ്ങൾ സങ്കചിത മനോഭാവങ്ങൾ ഇങ്ങിനെ നിരത്തിവെക്കാൻ ഒരുപാടു കാരണങ്ങൾ ഉണ്ട്.

Biodiversity (ജൈവവൈവിധ്യം)

Biodiversity
Biodiversity

പ്രഥമവും പ്രധാനവുമായ ഒന്നാണ് ജൈവ വൈവിധ്യശോഷണം.
എന്താണ് ജൈവ വൈവിധ്യം :- ജീവജാലങ്ങളുടെ എണ്ണം അവ തമ്മിലുള്ള സാദൃശ്യങ്ങൾ വൈജാത്യങ്ങൾ പുനരുല്പാദനരീതികൾ ജനിത ഘടനയിലുള്ള അവസ്ഥാ ഭേദങ്ങൾ ആ കൃതി ഇവയെല്ലാം കൂടി ചേർന്നതാണ് ജൈവ വൈവിധ്യം അഥവാ Biodiversity.

യുഗയുഗാന്തരങ്ങളായി രൂപാന്തരം പ്രാപിച്ച് നമ്മൾ അനുഭവിച്ചു വരുന്ന ഈ പ്രകൃതി സൌഭാഗ്യം അടുത്ത തലമുറകൾക്ക് പകർന്നു നൽകാൻ നമ്മൾ ബാദ്ധ്യസ്ഥരല്ലേ… ഇവിടെയാണ് ജൈവവൈവിധ്യ
സംരക്ഷണത്തെപ്പറ്റി നാം തീവ്രമായി ചിന്തിക്കേണ്ടത്. പല ജൈവ വിഭവങ്ങളും വംശനാശ ഭീഷണിയിലാണ്.

Water pollution (ജലമലിനീകരണം)

Water pollution
Water pollution

ഇന്നാകട്ടെ മഴക്കാടുകൾ വിസ്മൃതിയിലേക്ക് നീങ്ങുകയാണ്. ജലസ്രോതസ്സുകൾ മലിനപ്പെട്ടു തുടങ്ങിയതോടെ ശുദ്ധജല ക്ഷാമം രൂക്ഷമായി. സമുദ്രങ്ങളുടെനിലയും പരിതാപകരമാണ്.

എണ്ണ പ്രസരിച്ചു കിടക്കുന്ന വെള്ളവും സമുദ്രാന്തർഭാഗത്തെ അണുവിപ്പോടന പരീക്ഷണങ്ങളും ജലത്തെ മലീമസമാക്കിയിരിക്കയാണ്. വായുവിൽ കലരുന്ന അണുശക്തിയുടെ അംശങ്ങൾ നമ്മെ മരണത്തിലേക്കാണ് അടുപ്പിക്കുന്നത്
വനനശീകരണം – ആവാസവ്യവസ്ഥയുടെ നെടുംതൂണുകളാണ് വൃക്ഷങ്ങൾ.

വന സമ്പത്ത് സംരക്ഷിക്കേണ്ടുന്നതിനു പകരം ധൂർത്തടിച്ച് നശിപ്പിക്കുകയാണ് ചെയ്യുന്നത്. വൃക്ഷലതാദികൾ മാത്രമല്ല മണ്ണ് ഭൂമി വായു ജലം പ്രകൃതി വിഭവങ്ങൾ മനുഷ്യൻ എല്ലാം തന്നെ പരസ്പരാശ്രിതത്തിൽ ജീവിക്കുന്നവരാണ്.

അന്തരീക്ഷത്തിലെ പ്രാണവായുവിന്റെ അംശം കുറഞ്ഞ് വരികയും പുനരുല്പാദനത്തിനുള്ള സാധ്യത കുറയുകയും ചെയ്യുന്നിടത്ത് നാം സ്വന്തം അസ്തിത്വത്തെക്കുറിച്ച് ബോധവാന്മാരാകേണ്ടിയിരിക്കുന്നു.

പ്രപഞ്ച ജീവിതഘടനയുടെ താളം തെറ്റിയാൽ സംഭവിക്കുന്ന വിപത്ത് പ്രവചനാതീതമാണ്. കുറഞ്ഞു വരുന്ന മഴയുടെ അളവ് കാലാവസ്ഥയെ തകിടം മറിക്കുന്നു.

ഉയർന്നു വരുന്ന വ്യവസായ മേഖല :- ശാസത്ര വികസനം മനുഷ്യന്റെ ജീവിത സൌകര്യങ്ങളെ സ്വാധീനിച്ചതിന്റെ ഫലമായിട്ടാണ് വ്യവസായ ശാലകളും കൂറ്റൻ ഗുഹ സമുച്ചയങ്ങളും ഉയർന്നു വന്നത്.

ശബ്ദമലിനീകരണം:- വ്യവസായശാലകളുടെ പ്രവർത്തനം വാഹനങ്ങളുടെ ആധിക്യം എന്നിവയാണു് ശബ്ദമലിനീകരണത്തിനു കാരണമാകുന്നത്.

ഇതിൽ നിന്നും മുക്തി നേടുന്നതിന് പ്രധാനമായും നാം ചെയ്യേണ്ടത് മാലിന്യ സംസ്കരണമാണ്.. അതിനെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുക .പരിസ്ഥിതി നാശത്തിനു കാരണമായ ഘടകങ്ങളെ സമൂഹത്തിന്റെ ദൃഷ്ടിയിൽ കൊണ്ടുവരിക.

പ്രതികൂല സാഹചര്യങ്ങളോടു മല്ലിടാൻ സ്വയം സന്നദ്ധരാകുക.. പകർച്ചവ്യാധികളെ തടയാനും ആരോഗ്യപരിപാലനത്തിനും ശുചിത്വത്തിന്റെ പ്രാധാന്യംജനങ്ങളിലെത്തിക്കുക.

ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കാനുതകുന്ന സംരംഭങ്ങളും സഹായങ്ങളും നൽകുക എന്നിവയാണ്

Waste treatment (മാലിന്യ സംസ്കരണം)

Waste treatment
Waste treatment

ഒന്നുകൊണ്ടു തന്നെ നമുക്ക് പരിസ്ഥിതിയെ സംരക്ഷിക്കാൻ ഒരു പരിധി വരെ സാധിക്കും.. അയൽ സംസ്ഥാനങ്ങളിലെ പോലെ എക്സ് നോറ തുടങ്ങിയ സ്ഥാപനങ്ങൾക്ക് മുൻകൈയെടുക്കണം.

മാലിന്യ നിർമ്മാർജ്ജനത്തിൽ ഓരോ പൌരനേയും ഭാഗഭാക്കാക്കണം.
വീടുകളിൽ ഉല്പാദിപ്പിക്കപ്പെടുന്ന ജൈവാവശിഷ്ടങ്ങൾ ഉപയോഗിച്ചു് കമ്പോസ്റ്റ് വളം ഉണ്ടാക്കി ജൈവവളമായി ചെടികൾക്കുപയോഗിക്കാം

പൊതുജനങ്ങളും സർക്കാരും സംഘടിച്ച് പ്രവർത്തിക്കുകയാണെങ്കിൽ സുരഭില സുന്ദരമായ കേരളത്തെ നമുക്ക് വീണ്ടെടുക്കാം.

Environmental protection (പരിസ്ഥിതി സംരക്ഷണം)

നാം അധിവസിക്കുന്ന നിറയെ പ്രത്യേകതകളുളള ഭൂപ്രകൃതിയുളള സ്ഥലങ്ങളേയും അവയുടെ നിലനില്‍പിനേയും ചേര്‍ത്താണ് നാം പരിസ്ഥിതി എന്ന് പറയുന്നത്.

എന്താണ് പരിസ്ഥിതിയേക്കുറിച്ച് പറയുന്നതിലെ പ്രാധാന്യം.നിറയെ കല്പ വൃക്ഷങ്ങളും വയലുകളും ഫല വൃക്ഷങ്ങളും നിറഞ്ഞ പറമ്പുകള്‍ ഉളള ഇടമായിരുന്നു നമ്മുടെ സ്വന്തം….(ദൈവത്തിന്‍റെ സ്വന്തം നാട്) എന്നറിയപ്പെടുന്ന കേരളം.

എന്നാല്‍ ഇന്ന് വയലുകള്‍ പകുതിയും അപ്രത്യക്ഷമായിരിക്കുന്നു . തെങ്ങുകള്‍ ഉണങ്ങിക്കരിഞ്ഞ് നില്‍ക്കുന്നു.ഒരു പറമ്പിലും ഫലവൃക്ഷങ്ങള്‍ കാണാന്‍ കിട്ടാതായിരിക്കുന്നു.

എന്തിന് വിള നിലങ്ങള്‍ കൂടിഇല്ലാതായിരിക്കുന്നു..
പരിസ്ഥിതിയും വൃക്ഷലതാദിയും പുഴകളും ഒക്കെ എങ്ങനെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു…
മഴ പെയ്താല്‍ പുഴ കവിയുന്നൊരു അവസ്ഥ ഉണ്ടായിരുന്നു .എന്ത് കൊണ്ടാവാം ഇന്ന് അങ്ങനെയൊരു സ്ഥിതി വരാത്തത്…..

ഈ ചോദ്യങ്ങള്‍ക്കെല്ലാം അവസാനം നാം എത്തിനില്‍ക്കുന്നിടമാണ് അന്തഃരീക്ഷ മലിനീകരണം എന്ന അതി ഭീകരമായ പാരിസ്ഥിതീക പ്രശ്നത്തിലാണ്…ഒരു ദിവസം നാം ആരംഭിക്കുന്നിടത്ത് തുടങ്ങുന്നു മലിനീകരണം എന്ന പ്രവര്‍ത്തനം…

നാം ഉപയോഗിക്കുന്ന പേസ്റ്റ് ,സോപ്പ് ,ലോഷന്‍ ,ഡിഷ് വാഷ് ബാര്‍ ,ടൊയ്ലറ്റ് ക്ലീനല്‍ ,സ്പ്രേ ,ഹെയര്‍ ജെല്ലുകള്‍ ,റൂം ഫ്രെഷ്നര്‍ ,എയര്‍ കണ്ടീഷണര്‍ ,റെഫ്രിജേറ്റര്‍ എന്നീ മാറ്റി വയ്ക്കാനാകാത്ത പലതും കുറേശ്ശെയായി നമ്മുടെ പരിസ്ഥിതിയെ മലിനപ്പെടുത്തിക്കൊണ്ടിരുന്നു….

ഇവയോ ഭൂമിയില്‍ അന്തഃരീക്ഷംഎന്നതിനെ നശിപ്പിക്കുന്നു..
നാം സാധന സാമഗ്രികൾ വാങ്ങാന്‍ കടയില്‍ പോകുന്നു. ആവശ്യമുളള സാധനങ്ങള്‍ വാങ്ങി വീട്ടിലെത്തി ഈ പലചരക്ക് സാധനങ്ങളെ ടിന്നുകളില്‍ അടച്ച് വയ്ക്കുന്നു….

ബാക്കിയാകുന്ന പ്ലാസ്റ്റിക് കവറുകള്‍ നാം കത്തിക്കുന്നു….മണ്ണിനൊപ്പം ഉരുകിച്ചുരുങ്ങിയ ഇവ ലയിച്ചുചേരാതെ ഒരു ആവരണമായി മണ്ണില്‍ കിടക്കുന്നു…..

മഴ ഭൂമിയിലേക്ക് ആഴ്ന്നിറങ്ങുന്നത് തടയുന്ന ഇവ വെളളത്തെ ഭൂമിയുടെ ഉപരിതലത്തിലൂടെ ഒഴുകിയകറ്റുന്നു….

മണ്ണിന്‍റെ ഫലഭൂയിഷ്ടത നഷ്ടമാകുന്നതിനൊപ്പം പൊടിപടലങ്ങള്‍ അന്തഃരീക്ഷത്തില്‍ നിറയുന്നു….ഇത് മറ്റൊരു പാരിസ്ഥിതിക പ്രശ്നമാണ്…

ഫാക്ടറികള്‍ നമുക്ക് പുരോഗമനം നല്‍‍കുന്നു എന്ന് നാം ചിന്തിക്കുന്നു .ശരിയാണ് എന്നാല്‍ ഫാക്ടറികളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പുറം തളളപ്പെടുന്ന മാലിന്യങ്ങള്‍ പുഴകളിലും തോടുകളിലും തുറന്ന് വിടുമ്പോള്‍ വിഷാംശം കലരുന്ന ജലം പ്രകൃതിയിലെ ജീവജാലങ്ങളില്‍ അതിജീവനത്തിന്‍റെ സാധ്യതകള്‍ കുറയ്ക്കുകയും പ്രകൃതിയുടെ സംതുലിതാവസ്ഥ തന്നെ തകിടം മറയുകയും ചെയ്യുന്നു….

നമ്മുടെ പരിസ്ഥിതി സംരക്ഷിക്കേണമെന്ന് ആത്മാര്‍ത്ഥമായും നമുക്ക് താത്പര്യം ഉണ്ടെങ്കില്‍ , നാം ഓരോരുത്തരും പ്രകൃതിയിലേക്ക് തിരിച്ച് വരേണ്ടത്അത്യാവശ്യമാണ്…

ചുരുങ്ങിയത്, നമ്മുടെ വീടും പരിസരവും എങ്കിലും പ്ലാസ്റ്റിക് വിമുക്തമാക്കുക, മരങ്ങളും ചെടികളും വച്ച് പിടിപ്പിക്കുക, കൃതൃമ സാധനങ്ങള്‍ ഉപയോഗിക്കുന്നത് കുറച്ച് കൊണ്ട് വരുക..എന്നിവയൊക്കെ പ്രാവര്‍ത്തികം ആക്കാന്‍ നിരന്തരം ശ്രമിക്കുക..

.കൃഷി ഇടങ്ങളിൽ നിന്നും ഒഴുകി ഇറങ്ങുന്ന രാസ വളങ്ങളുടെ വ്യാപനം മൂലം ഉപരിതല ജല സ്രോതസ്സുകൾ ആയ കുളങ്ങളും ,നദികളും ,കായലുകളും എല്ലാം പായൽ നിറഞ്ഞു. അതോടെ മത്സ്യ സമ്പത്ത് നശിക്കാൻ തുടങ്ങി.

വിഷ സംയുക്തങ്ങളുടെ കാഠിന്യം അനേകായിരം ജീവ ജാതികൾ നശിക്കുകയും വംശ നാശ ഭീഷണി നേരിടാനും ഇടയാക്കി. വയലുകൾ വിള നല്കാൻ ആവാത്ത പാഴ് നിലങ്ങൾ ആയി മാറി.

ജീവൻ തുടിക്കുന്ന അതി സങ്കീർണ്ണമായ ജൈവ വിധാനം ആണ് മണ്ണ്. ഭൂമിയുടെ ഘനം കുറഞ്ഞ ഈ പുറംതോട് സസ്യങ്ങളോടും മറ്റു ജീവ ജാലങ്ങലോടും ഒപ്പം സുസ്ഥിരമായ പ്രകൃതി സംവിധാനമാണ്.

അനേക വർഷം കൊണ്ട് രൂപപ്പെട്ടു വന്നത് .മനുഷ്യ വംശത്തിന്റെ സംസ്കൃതിയുടെയും,സമ്പത്തിന്റെയും നിലനില്പ്പിന്റെയും അടിസ്ഥാനം.

അതുകൊണ്ട് രാസവളങ്ങളുടെ ഉപയോഗം തീർത്തും ഒഴിവാക്കി മണ്ണിന്റെ മഹത്വം തിരിച്ചറിഞ്ഞ് മണ്ണില പൊന്ന് വിളയിക്കുന്ന മനുഷ്യ ധർമ്മം നാം തിരിച്ചു പിടിക്കേണ്ടി ഇരിക്കുന്നു. മണ്ണിനെ പുനരുദ്ധരിക്കാൻ കഴിയുന്ന കൃഷി രീതികൾ സ്വീകരിക്കണം.

മണ്ണിനു ജലം നല്കാൻ മണ്ണിൽ താണ മഴയിൽ നിന്നും ജലസ്രോതസ്സു കണ്ടെത്തണം. രാസ വളങ്ങളും കീടനാശിനികളും ഡിട്ടര്ജന്റ്റ് പൊടികളും അകറ്റി നിർത്തി കൊണ്ടുള്ള മണ്ണ് കാക്കലും ഈർപ്പവും കൃഷിയെ ജൈവികമാക്കും.

കാലത്തിനും കാലാവസ്ഥക്കും അനുസരിച്ച് മണ്ണിന്റെ സ്വഭാവം മാറുന്നത് തിരിച്ചറിയണം.

സുഭാഷ് പലേക്കർ,ദയാഭായി എന്നീ പ്രശസ്തരെ കൂടാതെ നമ്മുടെ നാട്ടിലെ പല ആദിവാസി സമൂഹവും പാരമ്പര്യമായി ജൈവ കൃഷി രീതികൾ പിന്തുടരുന്നു.ആ അറിവുകള സ്വീകരിച്ചു പാലിക്കണം.

Environmental protection- More info (കൂടുതല്‍ വിവരങ്ങള്‍)

എന്താണ് പരിസ്ഥിതിയെന്ന് ചോദിച്ചാൽ ഒറ്റവാക്കിൽ മറുപടി നൽകുക അത്ര എളുപ്പമല്ല.

പല ഘടകങ്ങളും ഉൾക്കൊള്ളുന്നതാണ് പരിസ്ഥിതി. നമ്മുടെ വീടും പറമ്പും, നാം ശ്വസിക്കുന്ന വായു, കുടിക്കുന്ന വെള്ളം, വസിക്കുന്ന പ്രദേശം, ഉപയോഗിക്കുന്ന വാഹനം, സഹവസിക്കുന്ന ജനങ്ങൾ, കടൽ, കായൽ, പുഴകൾ, പാതകൾ, പർവ്വതങ്ങൾ, കാടുകൾ തുടങ്ങി സമൂഹം ഒന്നിച്ചനുഭവിക്കുന്ന എല്ലാം പരിസ്ഥിതിയുടെ ഭാഗമാണ്.

മനുഷ്യൻ സ്വീകരിച്ചു വരുന്ന അനഭിലഷീണയവും അശാസ്ത്രീയവുമായ വികസനപ്രവർത്തനങ്ങളുടെ ഫലമായി പരിസ്ഥിതിയുടെയും തദ്വാര ഈ ഭൂമിയുടെ തന്നെയും നിലനിൽപ്പ് അപകടത്തിലായിക്കൊണ്ടിരിക്കുന്നു.

ഇന്ന് ലോകത്തിന്റെ ഏതുമൂലയിലും ഏറ്റവും ചർച്ച ചെയ്യപ്പെടുകയും പരിപാടികൾ ആവിഷ്കരിക്കുകയും ചെയ്യപ്പെടുന്ന വിഷയമാണ് ‘ആഗോളതാപനം’ . ഭൌമോപരിതലത്തിന് അടുത്തുള്ള വായുവിന്റെയും സമുദ്രങ്ങളുടെയും ശരാശരി താപനിലയിൽ‍ കഴിഞ്ഞ ഏതാനും ദശകങ്ങളായുള്ള വർദ്ധനവിന്റെ അവസ്ഥയെയാണ് ആഗോളതാപനം എന്നുപറയുന്നത്.

പ്രകൃത്യാലുള്ള കാരണങ്ങൾകൊണ്ടും ഹരിതഗൃഹവാതകങ്ങളായ കാർബൺ ഡൈ ഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ് തുടങ്ങിയവയുടെ അന്തരീക്ഷത്തിലുള്ള അളവ് വർദ്ധിക്കുന്നതുമൂലവും.

സൂര്യനിൽ നിന്നും ഭൂമിയിലേക്കെത്തുന്ന ചൂടിന്റെ പ്രതിഫലനത്തെ ഈ വാതകങ്ങൾ തടയുന്നതുമൂലവും, ഭൂമിയിലെ താപനില വർദ്ധിക്കുന്നതുകൊണ്ടും, മറ്റും ആഗോളതാപനത്തിനും പരിസ്ഥിതി അസംതുലനത്തിനും കാരണമായി പറയുന്നു.

അതൊക്കെ ഉന്നത തലത്തിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങളാണ്.നമ്മുടെ ചുറ്റുമുള്ള പരിസ്തിതി പ്രശ്നങ്ങളെക്കുറിച്ച് ഇവിടെ നമുക്ക് ചർച്ച ചെയ്യാം.

മാലിന്യപ്രശ്നം ഇന്ന് നാം നേരിടുന്ന, നമ്മൾ തന്നെ സൃഷ്ടിക്കുന്ന, ഒരു വലിയ പ്രശ്നമാണ്. ഉദാഹരണമായി അടുക്കള മാലിന്യം എടുക്കാം. കഴിച്ച ആഹാരത്തിന്റെ വെയ്സ്റ്റുകൾ, പച്ചക്കറിയുടെയും പഴവർഗ്ഗങ്ങളുടെയും മറ്റും വെയ്സ്റ്റുകൾ, മത്സ്യമാംസാദികളുടെ വെയ്സ്റ്റുകൾ അങ്ങനെ നിത്യവും ഒരു അടുക്കളയിൽ തന്നെ ധാരാളം മാലിന്യങ്ങൾ ഉണ്ടാകുന്നു.

ഈ മാലിന്യങ്ങളൊക്കെയും നാം സാധാരണ പറമ്പിലേക്ക് വലിച്ച് എറിയുകയാണ് പതിവ്. അത് അവിടെക്കിടന്ന് ചീഞ്ഞളിഞ്ഞ് കാക്കയും മറ്റും കൊത്തി വലിച്ച് കിണറ്റിലും തടാകങ്ങളിലും മറ്റും കൊണ്ടിട്ട് അനാരോഗ്യ പ്രശ്നങ്ങൾ സ്യഷ്ടിക്കുന്നത് നാം നിത്യവും കാണുന്ന കാഴ്ചയാണ്. അന്യന്റെ പറമ്പിലേക്ക് വലിച്ചെറിയുന്നവരും കുറവല്ല. കൊച്ചുവെളുപ്പാൻ കാലത്ത് മോർണിങ് വാക്കിനു പോകുന്ന ചില ചേട്ടന്മാർ പൊതികെട്ടിയ അടുക്കളമാലിന്യം റോഡരുകിൽ ആരും കാണാതെ വലിച്ചെറിയുന്ന പ്രവണത കണ്ടു വരുന്നു. ചേച്ചിമാർ പുഴയിലും തടാകങ്ങളിലും നനച്ചുകുളിക്കാൻ പോകുന്നത് ബക്കറ്റിനുള്ളിൽ രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന അടുക്കളമാലിന്യവും, സാനിട്ടറി നാപ്കിൻസും, കുട്ടികളുടെ ഹഗ്ഗിയും മറ്റും വെള്ളത്തിനടിയിൽ ആരും കാണാതെ ഒഴുക്കിവിടുന്നതും ശ്രദ്ധയിൽ പെടുന്നുണ്ട്. അതുമൂലമുണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങളൊന്നും അവർ ചിന്തിക്കുന്നതേ ഇല്ല.

ഇന്ന് നാം നേരിടുന്ന മറ്റൊരു മാലിന്യ പ്രശ്നമാണ് ഇ-മാലിന്യം. ഉപേക്ഷിക്കപ്പെട്ട ഇലക്ട്രിക്കൽ/ഇലക്ട്രോണിക് ഉപകരണങ്ങളെയും ഉപകരണഭാഗങ്ങളെയും ചേർത്താണ് ഇ-മാലിന്യം അഥവാ ഇലക്ട്രോണിക് മാലിന്യം എന്ന പേരിൽ പരാമർശിക്കുന്നത്.

ഉപയോഗശൂന്യമായ ഇത്തരം ഉപകരണങ്ങളെ നാം മണ്ണിലേക്ക് വലിച്ചെറിയുമ്പോഴുണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങൾ ചെറുതല്ല. വെയിലും മഴയും ഏറ്റ് അതിൽ നിന്നും പുറത്തുവരുന്ന വെളുത്തീയം, കാരീയം, രസം,കാഡ്‌മിയം തുടങ്ങിയ വിഷപദാർതഥങ്ങൾ മേൽണ്ണിനെ വിഷലിപ്തമാക്കുകയും ഭൂഗർഭ ജലത്തെ വിഷമയമാക്കുകയും ചെയ്യുന്നു. ഇവ കൂട്ടിയിട്ട് കത്തിക്കുമ്പോൾ അന്തരീക്ഷത്തിലെത്തുന്ന പുക സാധാരണ മാലിന്യപൂകയുടെ ആറുമടങ്ങ് അപകടകരമാണ്‌.

സംസ്ഥാനത്ത് ഇലക്ട്രോണിക് മാലിന്യങ്ങൾ അപകടകരമാംവിധം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ മാലിന്യം സുരക്ഷിതമായി ശേഖരിക്കുന്നതിനും ശാസ്ത്രീയമായി നിർമ്മാർജ്ജനം ചെയ്യുന്നതിനുമായി കർശന നടപടികൾ സ്വീകരിക്കാൻ കേരള സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.

ആഗോളതാപനവും, പരിസ്ഥിതി അസംതുലനവും വളരെയേറെ വർദ്ധിക്കുന്ന തിനെ തടയുക എന്ന ലക്ഷ്യത്തോടെയാണ് 1974 മുതൽ ഓരോ വർഷവും ജൂണ്‍ -5 ന് ലോകപരിസ്ഥിതി ദിനമായി നാം ആചരിക്കുന്നത്.

പരിസ്ഥിതി സംരക്ഷണവും മാലിന്യ നിർമാർജനവും ഇന്നത്തെ പ്രധാന വെല്ലുവിളികളാണ് പ്രകൃതിയെ സംരക്ഷിക്കാൻ ചെയ്യേണ്ട പ്രധാന കാര്യങ്ങളാണ് താഴെ പറയുന്നത്

  1. കമ്പോസ്റ്റ് കുഴികൾ നിർമ്മിക്കുക
  2. പ്ലാസ്റ്റിക് കവറുകൾ ഉപേക്ഷിക്കുക
  3. വീട്ടിലെ ബൾബുകൾ മാറ്റിയിടുക
  4. രാത്രിയിൽ കമ്പ്യൂട്ടർ ഓഫ് ചെയ്യുക
  5. ഫ്രിഡ്ജ് വൃത്തിയായി സൂക്ഷിക്കുക

വെള്ളവും വായുവും മണ്ണും വൃത്തികേടാക്കാതെ സൂക്ഷിച്ചാൽ മനുഷ്യജീവിതത്തെ ഭീഷണിപ്പെടുത്തുന്ന പരിസ്ഥിതി മലിനീകരണത്തിൽ നിന്നും നമുക്ക് രക്ഷപ്രാപിക്കാം.

Environmental protection is paramount (പരമപ്രധാനം)

പ്രകൃതിയുടെ പ്രവർത്തനങ്ങളെയും നിലനിൽപ്പിനെയും ഉൾക്കൊള്ളാതെ നടത്തുന്ന ഏത് ഇടപെടലും പ്രകൃതി നാശത്തിന് വഴിവയ്ക്കും പ്രകൃതിയെ മനുഷ്യൻറെ ആവശ്യങ്ങൾക്ക് അനുസരിച്ച് രൂപപ്പെടുത്താനുള്ള ഇടപെടൽ നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന വിഷയമാണത്.

പ്രകൃതിയിൽ നിന്ന് ഊർജ്ജം വലിച്ചെടുക്കുന്ന മനുഷ്യരാശിയുടെ നാശത്തിലേക്കു നയിക്കുന്ന ഇടപെടലും സമീപനവും തടയുക എന്ന കാഴ്ചപ്പാടോടെയാണ് പരിസ്ഥിതി പ്രശ്നങ്ങളെ വിലയിരുത്തേണ്ടത്.

പ്രകൃതിയിൽ ഇടപെട്ടുകൊണ്ടും അതിനെ ഉപയോഗപ്പെടുത്തിയുമാണ് വികസനം സാധ്യമാകുന്നത്. കേരളത്തെ ഇതര സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്ന സാക്ഷരത, വിദ്യാഭ്യാസയോഗ്യത, ജനസംഖ്യ, ഭൂമി ശാസ്ത്രം, കാലാവസ്ഥ, ജീവിതരീതി തുടങ്ങിയ പ്രത്യേകതകളുണ്ട്. ഇവയുമായി ഇണങ്ങി പോകുന്ന ശാസ്ത്രസാങ്കേതിക കാഴ്ചപ്പാട് വികസിച്ചു വരണം.

അത് പുതിയ കാലം ആവശ്യപ്പെടുന്ന തരത്തിൽ ജനങ്ങളെ ശാസ്ത്ര-സാങ്കേതിക രംഗങ്ങളിൽ സജ്ജരാക്കണം. കേരളത്തിൽ 44 നദികളുണ്ട് വെള്ളമാകെ ഒരു തടസ്സവുമില്ലാതെ ഒഴുകി കടലിൽ പോകുന്നു. അതേസമയം കുടിവെള്ളംമില്ലായ്മയും കൊണ്ട് ജനങ്ങൾ വിഷമിക്കുന്നു.

പൊതുസ്വത്ത് ആരുടെയും സ്വത്തല്ല എന്നാൽ അവസ്ഥ സംജാതമാകാൻ അനുവദിക്കരുത്. പൊതുസമൂഹത്തിന് കൂട്ടായി അവകാശപ്പെട്ടതാണ് നമ്മുടെ നാട്ടിലെ പുഴയും, മരവും,വനവും,വയലും അത് മനസ്സിലാക്കിയും അതിൻറെ പ്രാധാന്യം ഉൾക്കൊണ്ടും പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിൽ കൈകോർക്കാൻ എല്ലാവരും തയ്യാറാകേണ്ടതുണ്ട്.

 

ഇതര പരീക്ഷകളിലെ വാർത്തകൾ, തന്ത്രങ്ങൾ എന്നിവയ്ക്കായി ADDA247 മലയാളം  പ്രോസസ്സർ ഡൺലോഡു ചെയ്യുക

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

*വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക*

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala Padanamela
Kerala Padanamela

*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ  മലയാളത്തിൽ പരിശീലനം ആരംഭിക്കുക*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!