Malyalam govt jobs   »   Malayalam Current Affairs   »   Daily Current Affairs

Daily Current Affairs in Malayalam (ദൈനംദിന ആനുകാലികം) | 26 July 2022

Daily Current Affairs in Malayalam: In this article, we can see the important Daily Current affairs in malayalam. Daily Current Affairs in Malayalam are useful for Competitive exams like Kerala PSC , SSC, RRB, and other competitive exams in Kerala.

Daily Current Affairs 2022

Daily Current Affairs 2022:- LDC, LGS, SECRETARIAT ASSISTANT, KTET, FOREST GUARD, KERALA POLICE, IBPS, SSC, RRB, IBPS RRB, IB ACIO, BIS, 10 -)o തരം , 12-)o തരം , ഡിഗ്രി തലത്തിലുള്ള ഇതര KPSC പരീക്ഷകൾ, മറ്റ് മത്സരപരീക്ഷകൾ എന്നിവയ്ക്കുള്ള ദിവസം മുഴുവനും നടക്കുന്ന പ്രധാനപ്പെട്ട വാർത്തകളുടെ പൂർണ്ണ സമാഹാരമാണ് ദൈനംദിന പൊതുവിജ്ഞാന അപ്‌ഡേറ്റ് (Daily Current Affairs). അതിനാൽ, കറന്റ് അഫയേഴ്സ് വിഭാഗത്തിനായി തയ്യാറെടുക്കാൻ നിങ്ങളെ സഹായിക്കുന്നതിന് 2022 ജൂലൈ 26 തീയതിയിലെ പൊതുവിജ്ഞാന അപ്‌ഡേറ്റ് ഇതാ. ഈ ഭാഗം വായിച്ചതിനുശേഷം, നിങ്ങൾക്ക് കറന്റ് അഫയേഴ്സ് ക്വിസ് വിജയകരമായി പരീക്ഷിക്കാൻ കഴിയും.

Fill the Form and Get all The Latest Job Alerts – Click here

Daily Current Affairs in Malayalam (ആനുകാലികം)| 26 July 2022_40.1Adda247 Kerala Telegram Link

അന്താരാഷ്ട്ര വാർത്തകൾ(KeralaPSC Daily Current Affairs)

1. Wasifa Nazreen: First Bangladeshi to climb K2, second-highest peak in the world (ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടിയായ K2 കീഴടക്കുന്ന ആദ്യ ബംഗ്ലാദേശിയായി വസീഫ നസ്രീൻ മാറി)

Daily Current Affairs in Malayalam (ആനുകാലികം)| 26 July 2022_50.1
Wasifa Nazreen: First Bangladeshi to climb K2, second-highest peak in the world – Daily Current Affairs In Malayalam For Kerala PSC and Other Competitive Exams

പാകിസ്ഥാൻ നിയന്ത്രിക്കുന്ന K2 ലേക്ക് കയറിയ ബംഗ്ലാദേശിൽ നിന്നുള്ള ആദ്യ വ്യക്തിയായി വസീഫ നസ്രീൻ മാറി. ഏറ്റവും ഉയരമുള്ള രണ്ടാമത്തെ പർവതശിഖരമാണിത്. അവൾ 8611 മീറ്റർ (28,251 അടി) ഉയരമുള്ള K2 പർവതശിഖരം താണ്ടി, തുടർന്ന് ബേസ് ക്യാമ്പിലേക്ക് ഇറങ്ങി.

എല്ലാ മത്സര പരീക്ഷകൾക്കുമുള്ള പ്രധാന വസ്തുതകൾ :

  • ബംഗ്ലാദേശിന്റെ തലസ്ഥാനം: ധാക്ക
  • ബംഗ്ലാദേശ് പ്രധാനമന്ത്രി: ഷെയ്ഖ് ഹസീന വസീദ്

2. Bajram Begaj takes the oath as Albania’s President (അൽബേനിയയുടെ പ്രസിഡന്റായി ബജ്‌റാം ബേഗജ് സത്യപ്രതിജ്ഞ ചെയ്തു)

Daily Current Affairs in Malayalam (ആനുകാലികം)| 26 July 2022_60.1
Bajram Begaj takes the oath as Albania’s President – Daily Current Affairs In Malayalam For Kerala PSC and Other Competitive Exams

റിട്ടയേർഡ് സൈനിക കമാൻഡറും രാഷ്ട്രീയക്കാരനുമായ ബജ്‌റാം ബെഗാജ് അൽബേനിയയുടെ ഒമ്പതാമത് പ്രസിഡന്റായി പാർലമെന്റിൽ സത്യപ്രതിജ്ഞ ചെയ്തു. 55 കാരനായ രാഷ്ട്രപതി പാർലമെന്റംഗങ്ങൾക്ക് മുമ്പാകെയുള്ള തന്റെ ആദ്യ പ്രസംഗത്തിൽ സർക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയും ബഹുമാനിക്കുകയും ചെയ്യുമെന്നും സംഘർഷത്തിന് പകരം രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള സഹകരണത്തിന് വേണ്ടി വാദിക്കുമെന്നും പറഞ്ഞു.

എല്ലാ മത്സര പരീക്ഷകൾക്കുമുള്ള പ്രധാന വസ്തുതകൾ :

  • അൽബേനിയയുടെ പ്രസിഡന്റ്: ബജ്റാം ബെഗജ്
  • അൽബേനിയയുടെ തലസ്ഥാനം: ടിറാന

ദേശീയ വാർത്തകൾ(KeralaPSC Daily Current Affairs)

3. Large statue of Chandrashekhar Azad to be erected in Bhopal (ഭോപ്പാലിൽ ചന്ദ്രശേഖർ ആസാദിന്റെ വലിയ പ്രതിമ സ്ഥാപിക്കും)

Daily Current Affairs in Malayalam (ആനുകാലികം)| 26 July 2022_70.1
Large statue of Chandrashekhar Azad to be erected in Bhopal – Daily Current Affairs In Malayalam For Kerala PSC and Other Competitive Exams

അമർ ഷഹീദ് ചന്ദ്രശേഖർ ആസാദിനെ ആദരിക്കുന്ന വലിയ പ്രതിമ ഭോപ്പാലിൽ സ്ഥാപിക്കും. യുവാക്കൾക്ക് പ്രചോദനത്തിന്റെ ഉറവിടമായാണ് പ്രതിമ സൈറ്റ് സൃഷ്ടിക്കുക. ആസാദിന്റെ ജന്മനാടായ ഭാബ്രയിലെ മണ്ണ് അടിത്തട്ടിലായി ഉപയോഗിച്ചാണ് ഇത് നിർമ്മിക്കുന്നത്. അമർ ഷഹീദ് ചന്ദ്രശേഖർ ആസാദിന്റെ 116-ാം ജന്മവാർഷികത്തിൽ, ഭോപ്പാലിൽ വെച്ച് നടന്ന സംസ്ഥാനതല യുവജന മഹാപഞ്ചായത്തിന്റെ ആദ്യ ഉദ്ഘാടന ചടങ്ങിലാണ്‌ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഇതിനെപ്പറ്റി സംസാരിച്ചത്.

എല്ലാ മത്സര പരീക്ഷകൾക്കുമുള്ള പ്രധാന വസ്തുതകൾ :

  • കേന്ദ്ര ഇൻഫർമേഷൻ, ബ്രോഡ്കാസ്റ്റിംഗ്, കായികം, യുവജനകാര്യ മന്ത്രി: അനുരാഗ് താക്കൂർ
  • മധ്യപ്രദേശ് മുഖ്യമന്ത്രി: ശിവരാജ് സിംഗ് ചൗഹാൻ

സംസ്ഥാന വാർത്തകൾ(KeralaPSC Daily Current Affairs)

4. MP’s Burhanpur becomes the first district to certify ‘Har Ghar Jal’ (‘ഹർ ഘർ ജൽ’ സാക്ഷ്യപ്പെടുത്തുന്ന ആദ്യ ജില്ലയായി MP യുടെ ബർഹാൻപൂർ മാറി)

Daily Current Affairs in Malayalam (ആനുകാലികം)| 26 July 2022_80.1
MP’s Burhanpur becomes the first district to certify ‘Har Ghar Jal’ – Daily Current Affairs In Malayalam For Kerala PSC and Other Competitive Exams

മധ്യപ്രദേശിലെ ബുർഹാൻപൂർ ജില്ല രാജ്യത്തെ ആദ്യത്തെ സർട്ടിഫൈഡ് ‘ഹർ ഘർ ജൽ’ ജില്ലയായി. ‘ദഖിന്റെ ദർവാസ’ എന്നാണ് ഈ ജില്ലയെ അറിയപ്പെടുന്നത് ഗ്രാമസഭകൾ പാസാക്കിയ പ്രമേയത്തിലൂടെ ബുർഹാൻപൂരിലെ 254 ഗ്രാമങ്ങളിൽ നിന്നുള്ള ആളുകൾ തങ്ങളുടെ ഗ്രാമങ്ങളെ ‘ഹർ ഘർ ജൽ’ ആയി പ്രഖ്യാപിച്ച രാജ്യത്തെ ഏക ജില്ലയാണിത്. അതനുസരിച്ച്, ഗ്രാമങ്ങളിലെ എല്ലാ ആളുകൾക്കും ടാപ്പുകളിലൂടെ ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നു എന്ന് ഇത് സാക്ഷ്യപ്പെടുത്തുകയും ‘ആരും ഉപേക്ഷിക്കപ്പെടുന്നില്ലെന്ന്’ ഉറപ്പാക്കുകായും ചെയ്യുന്നു.

എല്ലാ മത്സര പരീക്ഷകൾക്കുമുള്ള പ്രധാന വസ്തുതകൾ :

  • മധ്യപ്രദേശ് മുഖ്യമന്ത്രി: ശിവരാജ് സിംഗ് ചൗഹാൻ;
  • മധ്യപ്രദേശ് ഗവർണർ: മംഗുഭായ് സി. പട്ടേൽ.

പ്രതിരോധ വാർത്തകൾ (KeralaPSC Daily Current Affairs)

5. Rajnath Singh announces the formation of combined tri-service theatre commands (സംയുക്ത ട്രൈ സർവീസ് തിയറ്റർ കമാൻഡുകളുടെ രൂപീകരണം രാജ്‌നാഥ് സിംഗ് പ്രഖ്യാപിച്ചു)

Daily Current Affairs in Malayalam (ആനുകാലികം)| 26 July 2022_90.1
Rajnath Singh announces the formation of combined tri-service theatre commands – Daily Current Affairs In Malayalam For Kerala PSC and Other Competitive Exams

സായുധ സേനകൾ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തുന്നതിനായി മൂന്ന് സർവീസുകളുടെ ഏകീകൃത തിയറ്റർ കമാൻഡുകൾ സൃഷ്ടിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പ്രഖ്യാപിച്ചു. പ്രതിരോധ സാമഗ്രികളുടെ ലോകത്തിലെ ഏറ്റവും വലിയ ഇറക്കുമതിക്കാരൻ എന്നതിൽ നിന്ന് കയറ്റുമതിക്കാരനായി ഇന്ത്യ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യൻ സായുധ സേനയിലെ രക്തസാക്ഷികളെ ആദരിക്കുന്നതിനായി ജമ്മു കശ്മീർ പീപ്പിൾസ് ഫോറം ഈ നഗരത്തിൽ നടത്തിയ ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി.

എല്ലാ മത്സര പരീക്ഷകൾക്കുമായുള്ള പ്രധാന വസ്തുതകൾ :

  • ഇന്ത്യയുടെ പ്രതിരോധ മന്ത്രി: രാജ്‌നാഥ് സിംഗ്
  • കരസേനാ മേധാവി: ജനറൽ മനോജ് പാണ്ഡെ

6. India-Japan conducted a Maritime Partnership exercise (MPX) in the Andaman Sea (ആൻഡമാൻ കടലിൽ ഇന്ത്യ-ജപ്പാൻ മാരിടൈം പാർട്ണർഷിപ്പ് എക്‌സർസൈസ് (MPX) നടത്തി)

Daily Current Affairs in Malayalam (ആനുകാലികം)| 26 July 2022_100.1
India-Japan conducted a Maritime Partnership exercise (MPX) in the Andaman Sea – Daily Current Affairs In Malayalam For Kerala PSC and Other Competitive Exams

ആൻഡമാൻ കടലിൽ ജപ്പാൻ മാരിടൈം സെൽഫ് ഡിഫൻസ് ഫോഴ്‌സും ഇന്ത്യൻ നേവിയും തമ്മിൽ മാരിടൈം പാർട്ണർഷിപ്പ് എക്‌സർസൈസ് (MPX) നടത്തി. ഓഫ്‌ഷോർ പട്രോളിംഗ് കപ്പലായ INS സുകന്യ, മുരസമേ ക്ലാസ് ഡിസ്ട്രോയറായ JS സമിദാരെ എന്നിവ ഓപ്പറേഷണൽ ഇന്ററാക്ഷന്റെ ഭാഗമായി സീമാൻഷിപ്പ് പ്രവർത്തനങ്ങൾ, എയർക്രാഫ്റ്റ് ഓപ്പറേഷൻസ്, തന്ത്രപരമായ നീക്കങ്ങൾ എന്നിവ ഉൾപ്പെടെ വിവിധ അഭ്യാസങ്ങൾ നടത്തി.

നിയമന വാർത്തകൾ(KeralaPSC Daily Current Affairs)

7. Nakul Jain Joins As CEO Of Paytm Payments Services (പേടിഎം പേയ്‌മെന്റ് സേവനങ്ങളുടെ CEO ആയി നകുൽ ജെയിൻ ചുമതലയേറ്റു)

Daily Current Affairs in Malayalam (ആനുകാലികം)| 26 July 2022_110.1
Nakul Jain Joins As CEO Of Paytm Payments Services – Daily Current Affairs In Malayalam For Kerala PSC and Other Competitive Exams

നകുൽ ജെയിനെ പേടിഎം പേയ്‌മെന്റ് സർവീസസ് ലിമിറ്റഡിന്റെ (PPSL) CEO ആയി പേടിഎമ്മിന്റെ വൺ97 കമ്മ്യൂണിക്കേഷൻസ് നിയമിച്ചു. ഇപ്പോൾ PPSL ന്റെ ആക്ടിംഗ് CEO ആയി സേവനമനുഷ്ഠിക്കുന്ന പ്രവീൺ ശർമ്മക്ക് തന്റെ മറ്റ് ചുമതലകൾക്ക് പുറമേ ഓർഗനൈസേഷന്റെ വാണിജ്യ മേൽനോട്ടം വഹിക്കാൻ സ്ഥാനക്കയറ്റം നൽകി.

എല്ലാ മത്സര പരീക്ഷകൾക്കുമുള്ള പ്രധാന വസ്തുതകൾ :

  • പേടിഎമ്മിന്റെ MD യും CEO യും: വിജയ് ശേഖർ ശർമ്മ;
  • പേടിഎം സ്ഥാപിതമായത്: ഓഗസ്റ്റ് 2010;
  • പേടിഎം ആസ്ഥാനം: നോയിഡ, ഉത്തർപ്രദേശ്, ഇന്ത്യ.

ബാങ്കിംഗ് വാർത്തകൾ(KeralaPSC Daily Current Affairs)

8. Canara Bank launched its mobile app named “Canara ai1” (കാനറ ബാങ്ക് ‘കാനറ ai1’ എന്ന പേരിൽ മൊബൈൽ ആപ്പ് പുറത്തിറക്കി)

Daily Current Affairs in Malayalam (ആനുകാലികം)| 26 July 2022_120.1
Canara Bank launched its mobile app named “Canara ai1” – Daily Current Affairs In Malayalam For Kerala PSC and Other Competitive Exams

കാനറ ബാങ്ക് അതിന്റെ മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷനായ “കാനറ ai1” പുറത്തിറക്കി. ബാങ്കിംഗ് ആപ്പ് അതിന്റെ ഉപഭോക്താക്കളുടെ ബാങ്കിംഗ് ആവശ്യങ്ങൾ നിറവേറ്റുന്നതിനായുള്ള 250-ലധികം സവിശേഷതകളുള്ള ഒരു പരിഹാരമായിരിക്കും. വ്യത്യസ്‌ത നിർദ്ദിഷ്‌ട സേവനങ്ങൾ ലഭിക്കുന്നതിന് സൈലോകളിൽ ഒന്നിലധികം മൊബൈൽ ആപ്പുകൾ പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കുകയാണ് ഇത് ലക്ഷ്യമിടുന്നത്. സമൂഹത്തിലെ ഒന്നിലധികം വിഭാഗങ്ങളെ അവരുടെ ഇഷ്‌ടപ്പെട്ട ഭാഷയിൽ നിറവേറ്റുന്നതിനായി 11 ഭാഷകളിൽ ആപ്പ് ലഭ്യമാണ്.

എല്ലാ മത്സര പരീക്ഷകൾക്കുമുള്ള പ്രധാന വസ്തുതകൾ :

  • കാനറ ബാങ്ക് ആസ്ഥാനം: ബെംഗളൂരു;
  • കാനറ ബാങ്ക് CEO: ലിംഗം വെങ്കട്ട് പ്രഭാകർ;
  • കാനറ ബാങ്ക് സ്ഥാപകൻ: അമ്മേമ്പൽ സുബ്ബ റാവു പൈ;
  • കാനറ ബാങ്ക് സ്ഥാപിതമായത്: 1 ജൂലൈ 1906.

സാമ്പത്തിക വാർത്തകൾ(KeralaPSC Daily Current Affairs)

9. India provides UNRWA with donation of USD 2.5 million for Palestinian refugees (പലസ്തീൻ അഭയാർത്ഥികൾക്കായി ഇന്ത്യ UNRWA യ്ക്ക് 2.5 മില്യൺ ഡോളർ സംഭാവന നൽകി)

Daily Current Affairs in Malayalam (ആനുകാലികം)| 26 July 2022_130.1
India provides UNRWA with donation of USD 2.5 million for Palestinian refugees – Daily Current Affairs In Malayalam For Kerala PSC and Other Competitive Exams

പലസ്തീൻ അഭയാർത്ഥികൾക്കായുള്ള ഐക്യരാഷ്ട്ര സംഘടനയുടെ റിലീഫ് ആൻഡ് വർക്ക്സ് ഏജൻസിക്ക് ഇന്ത്യ 2.5 മില്യൺ US ഡോളർ നൽകി. കിഴക്കൻ ജറുസലേമിലെ UNRWA ആസ്ഥാനത്ത് നടന്ന ഒപ്പുവെക്കൽ ചടങ്ങിൽ, ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പശ്ചിമേഷ്യയുടെയും വടക്കേ ആഫ്രിക്കയുടെയും വിഭാഗത്തിന്റെ ഡയറക്ടറായ സുനിൽ കുമാർ, വിദേശ ബന്ധ വകുപ്പിന്റെ പങ്കാളിത്ത ഡയറക്ടറായ കരിം അമേറിന് 2.5 മില്യൺ ഡോളറിന്റെ ചെക്ക് കൈമാറി.

എല്ലാ മത്സര പരീക്ഷകൾക്കുമുള്ള പ്രധാന വസ്തുതകൾ :

  • വിദേശകാര്യ മന്ത്രാലയത്തിന്റെ പശ്ചിമേഷ്യയുടെയും വടക്കേ ആഫ്രിക്കയുടെയും അണ്ടർ സെക്രട്ടറി: ഹരീഷ് കുമാർ
  • ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പശ്ചിമേഷ്യ, വടക്കേ ആഫ്രിക്ക വിഭാഗം ഡയറക്ടർ: സുനിൽ കുമാർ
  • ഡിപ്പാർട്ട്‌മെന്റ് ഓഫ് എക്‌സ്‌റ്റേണൽ റിലേഷൻസിന്റെ ഡയറക്ടർ ഓഫ് പാർട്‌ണർഷിപ്പ്: കരീം അമേർ

കായിക വാർത്തകൾ(KeralaPSC Daily Current Affairs)

10. BCCI introduced a new A+ category for umpires (BCCI അമ്പയർമാർക്കായി ഒരു പുതിയ A കാറ്റഗറി ഏർപ്പെടുത്തി)

Daily Current Affairs in Malayalam (ആനുകാലികം)| 26 July 2022_140.1
BCCI introduced a new A+ category for umpires – Daily Current Affairs In Malayalam For Kerala PSC and Other Competitive Exams

ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (BCCI) അതിന്റെ അമ്പയർമാർക്ക് ഒരു പുതിയ A വിഭാഗം അവതരിപ്പിച്ചു, കൂടാതെ നിതിൻ മേനോനും മറ്റ് പത്ത് ഉദ്യോഗസ്ഥരും ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. A, A+ വിഭാഗങ്ങളിലെ അമ്പയർമാർക്ക് ഫസ്റ്റ് ക്ലാസ് ഗെയിമിന് 40,000 രൂപയും B, C വിഭാഗങ്ങളിലെ അമ്പയർമാർക്ക് 30,000 രൂപയുമാണ് ഒരു ദിവസത്തെ ശമ്പളം.

എല്ലാ മത്സര പരീക്ഷകൾക്കുമുള്ള പ്രധാന വസ്തുതകൾ :

  • BCCI പ്രസിഡന്റ്: സൗരവ് ഗാംഗുലി;
  • BCCI സെക്രട്ടറി: ജയ് ഷാ;
  • BCCI ആസ്ഥാനം: മുംബൈ;
  • BCCI സ്ഥാപിതമായത്: ഡിസംബർ 1928.

ശാസ്ത്ര – സാങ്കേതിക വാർത്തകൾ(KeralaPSC Daily Current Affairs)

11. IIT Kanpur launched NIRMAN Accelerator Program (IIT കാൺപൂർ NIRMAN ആക്സിലറേറ്റർ പ്രോഗ്രാം ആരംഭിച്ചു)

Daily Current Affairs in Malayalam (ആനുകാലികം)| 26 July 2022_150.1
IIT Kanpur launched NIRMAN Accelerator Program – Daily Current Affairs In Malayalam For Kerala PSC and Other Competitive Exams

IIT കാൺപൂരിലെ സ്റ്റാർട്ടപ്പ് ഇൻകുബേഷൻ ആൻഡ് ഇന്നൊവേഷൻ സെന്റർ (SIIC) “NIRMAN” ആക്സിലറേറ്റർ പ്രോഗ്രാം ആരംഭിച്ചു. അവയ്ക്ക് ഇന്ത്യാ ഗവൺമെന്റിന്റെ സയൻസ് ആൻഡ് ടെക്നോളജി വകുപ്പിന്റെ പിന്തുണയുണ്ട്. പ്രോട്ടോടൈപ്പ്-മാർക്കറ്റ് യാത്രയിൽ നിന്നുള്ള വെല്ലുവിളികളെ അതിജീവിക്കാൻ സഹായിക്കുന്നതിന് ആരോഗ്യ, കാർഷിക മേഖലകളിൽ ഏർപ്പെട്ടിരിക്കുന്ന മാനുഫാക്ചറിംഗ് സ്റ്റാർട്ടപ്പുകളിൽ പ്രോഗ്രാം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

പുസ്‌തകങ്ങളും രചയിതാക്കളും (KeralaPSC Daily Current Affairs)

12. A book titled “Dilip Kumar: In the Shadow of a Legend” by Faisal Farooqui (ഫൈസൽ ഫാറൂഖിയുടെ “ദിലീപ് കുമാർ: ഇൻ ദി ഷാഡോ ഓഫ് എ ലെജൻഡ്” എന്ന പുസ്തകം പ്രകാശനം ചെയ്തു)

Daily Current Affairs in Malayalam (ആനുകാലികം)| 26 July 2022_160.1
A book titled “Dilip Kumar: In the Shadow of a Legend” by Faisal Farooqui – Daily Current Affairs In Malayalam For Kerala PSC and Other Competitive Exams

ഇന്ത്യൻ സിനിമയിലെ ഇതിഹാസ നടൻ, ദിലീപ് കുമാർ എന്നറിയപ്പെടുന്ന യൂസഫ് ഖാനെക്കുറിച്ചുള്ള പുതിയ പുസ്തകം എഴുത്തുകാരൻ ഫൈസൽ ഫാറൂഖി പ്രകാശനം ചെയ്തു. “ഇൻ ദ ഷാഡോ ഓഫ് എ ലെജൻഡ്: ദിലീപ് കുമാർ” എന്നാണ് പുസ്തകത്തിന്റെ പേര്. ദിലീപ് കുമാർ എന്ന നടനേക്കാൾ ദിലീപ് കുമാർ എന്ന മനുഷ്യനുള്ള ആദരവാണ് ഈ പുസ്തകം. ഇന്ത്യയിലെ പ്രമുഖ അവലോകന, റേറ്റിംഗ് പ്ലാറ്റ്‌ഫോമുകളിലൊന്നായ Mouthshut.com ന്റെ സ്ഥാപകനും CEO യുമാണ് ഫാറൂഖി.

ബഹുവിധ വാർത്തകൾ (Daily Current Affairs for Kerala state exams)

13. Ladakh Festival Kargil launched by CEC LAHDC Kargil (CEC LAHDC കാർഗിൽ ലഡാക്ക് ഫെസ്റ്റിവൽ കാർഗിൽ ആരംഭിച്ചു)

Daily Current Affairs in Malayalam (ആനുകാലികം)| 26 July 2022_170.1
Ladakh Festival Kargil launched by CEC LAHDC Kargil – Daily Current Affairs In Malayalam For Kerala PSC and Other Competitive Exams

ലഡാക്കിലെ ബെമാതാങ് കാർഗിലിലെ ഖ്രീ സുൽത്താൻ ചൗ സ്റ്റേഡിയത്തിൽ വെച്ച് CEC LAHDC കാർഗിൽ ഫിറോസ് അഹമ്മദ് ഖാൻ ലഡാക്ക് ഫെസ്റ്റിവൽ കാർഗിൽ 2022 ഉദ്ഘാടനം ചെയ്തു. വിനോദസഞ്ചാര-സാംസ്കാരിക വകുപ്പിനായിരുന്നു മേളയുടെ നടത്തിപ്പ് ചുമതല. മുഖ്യാതിഥി, UT ലഡാക്കിലെ ടൂറിസം സെക്രട്ടറി, LAHDC കാർഗിൽ ടൂറിസം എക്‌സിക്യൂട്ടീവ് കൗൺസിലർ എന്നിവർ സന്നദ്ധപ്രവർത്തകർ, NGI കൾ, SHG കൾ തുടങ്ങി മറ്റ് ഗ്രൂപ്പുകൾ ഉൾപ്പെടെ സജ്ജീകരിച്ച നിരവധി സ്റ്റാളുകൾ സന്ദർശിച്ച് പരിശോധിച്ചു.

എല്ലാ മത്സര പരീക്ഷകൾക്കുമുള്ള പ്രധാന വസ്തുതകൾ :

  • CEC LAHDC കാർഗിൽ: ഫിറോസ് അഹമ്മദ് ഖാൻ
  • യുടി ലഡാക്കിനുള്ള ടൂറിസം സെക്രട്ടറി: ശ്രീ കെ.മെഹബൂബ് അലി ഖാൻ

14. Jammu Film Festival to begin from September 3 (ജമ്മു ഫിലിം ഫെസ്റ്റിവൽ സെപ്റ്റംബർ 3 മുതൽ ആരംഭിക്കും)

Daily Current Affairs in Malayalam (ആനുകാലികം)| 26 July 2022_180.1
Jammu Film Festival to begin from September 3 – Daily Current Affairs In Malayalam For Kerala PSC and Other Competitive Exams

ജമ്മു ഫിലിം ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പ് സെപ്റ്റംബർ 3 മുതൽ 54 രാജ്യങ്ങളിൽ നിന്നുള്ള സിനിമകൾ ഇവെന്റിന്റെ രണ്ട് ദിവസങ്ങളിലായി പ്രദർശിപ്പിക്കും. ഇവിടെ ആദ്യമായി അന്താരാഷ്ട്ര ചലച്ചിത്രമേള 2019 സെപ്റ്റംബറിൽ ജമ്മുവിൽ നടന്നു.

ഇതര പരീക്ഷകളിലെ വാർത്തകൾ, തന്ത്രങ്ങൾ എന്നിവയ്ക്കായി ADDA247 മലയാളം  പ്രോസസ്സർ ഡൺലോഡു ചെയ്യുക

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

*വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക*

Use Coupen Code:- KPSC (എക്കാലത്തെയും വിലക്കുറവ്)

മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്

Daily Current Affairs in Malayalam (ആനുകാലികം)| 26 July 2022_190.1
Kerala Padanamela

ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ

Adda247App|

Adda247KeralaPSCyoutube|

Telegram Name:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!

Download your free content now!

Congratulations!

Daily Current Affairs in Malayalam (ആനുകാലികം)| 26 July 2022_210.1

മാർച്ച് 2022 മാസപ്പതിപ്പ് | സമകാലിക വിവരങ്ങൾ PDF March 2022

Download your free content now!

We have already received your details!

Daily Current Affairs in Malayalam (ആനുകാലികം)| 26 July 2022_220.1

Please click download to receive Adda247's premium content on your email ID

Incorrect details? Fill the form again here

മാർച്ച് 2022 മാസപ്പതിപ്പ് | സമകാലിക വിവരങ്ങൾ PDF March 2022

Thank You, Your details have been submitted we will get back to you.