Table of Contents
മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2023
മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2023: SSC, IBPS, RRB, IB ACIO, BIS, HIGH COURT, KDRB, Kerala PSC പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കായുള്ള പ്രധാനപ്പെട്ട കറന്റ് അഫേഴ്‌സ് മലയാളത്തിൽ ചുവടെ നൽകിയിരിക്കുന്നു.
Fill out the Form and Get all The Latest Job Alerts – Click here
അന്താരാഷ്ട്ര വാർത്തകൾ (Kerala PSC Daily Current Affairs)
പശ്ചിമ ആഫ്രിക്കൻ രാജ്യമായ ലൈബീരിയയുടെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത് – ജോസഫ് ബൊവാക്കൈ
ദേശീയ വാർത്തകൾ (Kerala PSC Daily Current Affairs)
1. നാളികേര കർഷകരെ സഹായിക്കുന്നതിനായി 2023 നവംബറിൽ കേന്ദ്ര നാളികേര വികസന ബോർഡ് ആരംഭിച്ച കോൾ സെന്റർ – ഹലോ നാരിയൽ.
2. രാജ്യത്ത് ഏറ്റവും കൂടുതൽ വാഹനാപകടങ്ങൾ നടക്കുന്ന സംസ്ഥാനo
2022ലെ കണക്കുകൾ പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ വാഹനാപകടങ്ങൾ നടക്കുന്ന സംസ്ഥാനo തമിഴ്നാട് (കേരളത്തിൻ്റെ സ്ഥാനം 3)
3. അടുത്തിടെ വന്യജീവി സംരക്ഷണ നിയമഭേദഗതിയിൽ ഒന്നാം പട്ടികയിൽ പുതുതായി ഉൾപ്പെടുത്തിയ മൃഗങ്ങൾ കുരങ്ങ്, കീരി, കുറുക്കൻ, മുള്ളൻ പന്നി, കാട്ടുപട്ടി, കേഴ, മ്ലാവ്
4. 2035-ഓടെ ഇന്ത്യ സ്വന്തമായി നിർമിക്കുന്ന ബഹിരാകാശനിലയം – ഭാരതീയ അന്തരീക്ഷസ്റ്റേഷൻ
സംസ്ഥാന വാർത്തകൾ (Kerala PSC Daily Current Affairs)
1. സംവരണം 50 ശതമാനത്തിൽ നിന്ന് 65 ശതമാനമായി ഉയർത്തുന്ന ബില്ലിന് ബീഹാർ ഗവർണർ അംഗീകാരം നൽകി(Bihar Governor Approves Bill Raising Reservation From 50% to 65%)
ബിഹാർ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, സംവരണ ക്വാട്ട 50% ൽ നിന്ന് 65% ആയി ഉയർത്തുന്ന ‘ബീഹാർ സംവരണ ഭേദഗതി ബില്ലിന്’ നവംബർ 17 ന് അംഗീകാരം നൽകി.
2. 2023 നവംബറിൽ കോഴിക്കോട് ജില്ലയിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം ദേശാടനപ്പക്ഷി – ശ്വേതകണ്ഠൻ മുൾവാലൻ ശരപ്പക്ഷി

3. 5 വയസ്സിൽ താഴെയുള്ള കുട്ടികളുടെ ആധാർ എൻറോൾമെന്റ് പൂർത്തിയാക്കിയ ഇന്ത്യയിലെ ആദ്യ ജില്ല – വയനാട്
ബാങ്കിംഗ് വാർത്തകൾ (Kerala PSC Daily Current Affairs)
1. ബാങ്കുകൾക്ക് പുതിയ പിഴ ചട്ടക്കൂട് നടപ്പിലാക്കാൻ ആർ.ബി.ഐ(RBI To Implement A New Penalty Framework For Banks)
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) പിഴ വ്യവസ്ഥയുടെ സമഗ്രമായ മാറ്റം ആലോചിക്കുന്നതായി റിപ്പോർട്ട്. പരിഗണനയിലിരിക്കുന്ന നിർദിഷ്ട മാറ്റങ്ങളിൽ പെനാൽറ്റി തുകയിൽ വർധന ഉണ്ടാകാൻ സാധ്യതയുണ്ട്. നിയന്ത്രിത സ്ഥാപനങ്ങളുടെ വലിപ്പം, അവയുടെ വ്യവസ്ഥാപിത പ്രാധാന്യം, ആവർത്തിച്ചുള്ള കുറ്റകൃത്യങ്ങളുടെ ആവൃത്തി തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയായിരിക്കാം ഈ ക്രമീകരണം.
2. റിസർവ് ബാങ്ക് സർവ്വേ പ്രകാരം രാജ്യത്തെ ഗ്രാമീണ മേഖലയിലെ തൊഴിലാളികൾക്ക് ഏറ്റവും കൂടുതൽ വേതനം ലഭിക്കുന്ന സംസ്ഥാനം- കേരളം
നിയമന വാർത്തകൾ (Kerala PSC Daily Current Affairs)
‘ഉപഭോക്താവിന്റെ ശബ്ദം’ എന്ന നിലയിൽ പ്രശസ്ത നടൻ ആർ മാധവനുമായി അക്കോ പങ്കാളികൾAcko partners with R Madhavan as their ‘voice of the customer
ഇൻഷുറൻസ് സൗകര്യപ്രദവും സുതാര്യവും ആയി ഇന്ത്യക്കാർക്ക് ആക്സസ് ചെയ്യാവുന്നതുമായ ഇൻഷുറൻസ് കമ്പനിയായ ACKO, അതിന്റെ ‘ഉപഭോക്താവിന്റെ ശബ്ദം’ എന്ന നിലയിൽ പ്രശസ്ത നടൻ ആർ മാധവനുമായി പങ്കാളികളായി.
ചരമ വാർത്തകൾ (Kerala PSC Daily Current Affairs)
1. 2023 നവംബറിൽ അന്തരിച്ച ലളിതകലാ അക്കാദമി മുൻ ചെയർമാൻ- പ്രൊഫ. സി. എൽ. പൊറിഞ്ചുക്കുട്ടി

2. 2023 നവംബറിൽ അന്തരിച്ച പ്രശസ്ത ബോളിവുഡ് സംവിധായകൻ – സഞ്ജയ് ഗാധ്വി

3. 2023 നവംബറിൽ അന്തരിച്ച റിസർവ്ബാങ്ക് മുൻ ഗവർണറും, കേന്ദ്ര ധനകാര്യ സെക്രട്ടറിയും ആയിരുന്ന വ്യക്തി- എസ് . വെങ്കിട്ടരമണൻ
പ്രധാന ദിവസങ്ങൾ (Kerala PSC Daily Current Affairs)
ലോക ടെലിവിഷൻ ദിനം(World Television Day)
November 21-ലോക ടെലിവിഷൻ ദിനം(World Television Day) ആഗോള ആശയവിനിമയത്തിൽ ടെലിവിഷന്റെ പങ്ക് എടുത്തുകാണിക്കുന്നു.