Malyalam govt jobs   »   Malayalam Current Affairs   »   Daily Current Affairs

Daily Current Affairs in Malayalam (ദൈനംദിന ആനുകാലികം) | 02 January 2023

Daily Current Affairs in Malayalam are useful for Competitive exams like Kerala PSC , SSC, RRB, and other competitive exams in Kerala.

Fill the Form and Get all The Latest Job Alerts – Click here

Daily Current Affairs 2022

Daily Current Affairs 2022:- LDC, LGS, SECRETARIAT ASSISTANT, KTET, FOREST GUARD, KERALA POLICE, IBPS, SSC, RRB, IBPS RRB, IB ACIO, BIS, 10 -)o തരം , 12-)o തരം , ഡിഗ്രി തലത്തിലുള്ള ഇതര KPSC പരീക്ഷകൾ, മറ്റ് മത്സരപരീക്ഷകൾ എന്നിവയ്ക്കുള്ള ദിവസം മുഴുവനും നടക്കുന്ന പ്രധാനപ്പെട്ട വാർത്തകളുടെ പൂർണ്ണ സമാഹാരമാണ് ദൈനംദിന പൊതുവിജ്ഞാന അപ്‌ഡേറ്റ് (Daily Current Affairs). അതിനാൽ, കറന്റ് അഫയേഴ്സ് വിഭാഗത്തിനായി തയ്യാറെടുക്കാൻ നിങ്ങളെ സഹായിക്കുന്നതിന് 2023 ജനുവരി 02 തീയതിയിലെ പൊതുവിജ്ഞാന അപ്‌ഡേറ്റ് ഇതാ. ഈ ഭാഗം വായിച്ചതിനുശേഷം, നിങ്ങൾക്ക് കറന്റ് അഫയേഴ്സ് ക്വിസ് വിജയകരമായി പരീക്ഷിക്കാൻ കഴിയും.

Daily Current Affairs in Malayalam (ആനുകാലികം) | 02 January 2023_40.1
Daily Current Affairs

അന്താരാഷ്ട്ര വാർത്തകൾ(KeralaPSC Daily Current Affairs)

1. India and Pakistan Exchange Lists of Nuclear Assets and Prison Inmates (ഇന്ത്യയും പാകിസ്ഥാനും ആണവ സ്വത്തുക്കളുടെയും ജയിൽ തടവുകാരുടെയും പട്ടിക കൈമാറ്റം ചെയ്തു)

Daily Current Affairs in Malayalam (ആനുകാലികം) | 02 January 2023_50.1
India and Pakistan Exchange Lists of Nuclear Assets and Prison Inmates – Daily Current Affairs In Malayalam For Kerala PSC and Other Competitive Exams

യുദ്ധമുണ്ടായാൽ ആക്രമിക്കാൻ കഴിയാത്ത ആണവനിലയങ്ങളുടെ പട്ടിക ഇന്ത്യയും പാക്കിസ്ഥാനും പരസ്പരം കൈമാറി. ഇരുപക്ഷവും പരസ്പരം ജയിലുകളിൽ കഴിയുന്ന തടവുകാരുടെ പട്ടിക പരസ്പരം കൈമാറി, കൂടാതെ സിവിലിയൻ തടവുകാരെയും കാണാതായ പ്രതിരോധ ഉദ്യോഗസ്ഥരെയും മത്സ്യത്തൊഴിലാളികളെയും പാകിസ്ഥാന്റെ കസ്റ്റഡിയിൽ നിന്ന് അവരുടെ ബോട്ടുകൾ സഹിതം നേരത്തെ മോചിപ്പിക്കാനും തിരിച്ചയക്കാനും ഇന്ത്യൻ പക്ഷം ആവശ്യപ്പെട്ടു.

2. Inacio Lula da Silva Sworn in As the President of Brazil for the 3rd Time (ഇനാസിയോ ലുല ഡ സിൽവ മൂന്നാം തവണയും ബ്രസീലിന്റെ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു)

Daily Current Affairs in Malayalam (ആനുകാലികം) | 02 January 2023_60.1
Inacio Lula da Silva Sworn in As the President of Brazil for the 3rd Time – Daily Current Affairs In Malayalam For Kerala PSC and Other Competitive Exams

ബ്രസീലില്‍ പ്രസിഡന്‍റായി ലുല ഡ സില്‍വ അധികാരമേറ്റു. സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷ്യം വഹിക്കാനായി പതിനായിരങ്ങളാണ് തലസ്ഥാനമായ ബ്രസീലിയില്‍ എത്തിച്ചേര്‍ന്നത്. രാജ്യത്തെ പാവപ്പെട്ടവർക്കും പരിസ്ഥിതിക്കുമായി പോരാടുമെന്ന് മൂന്നാമതും രാജ്യത്തിന്‍റെ പ്രസിഡന്‍റായി അധിരമേറ്റ ലുല ഡ സിൽവ രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു. നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്‍റായിരുന്ന ബൊൽസനാരോയുടെ വലതുപക്ഷ പാർട്ടിയെ തോൽപ്പിച്ചാണ് ഇടതുപക്ഷ വർക്കേഴ്‌സ്‌ പാർട്ടി നേതാവ് ലുല ഡ സിൽവയുടെ നേതൃത്വത്തിലുളള ഇടത്പക്ഷം അധികാരത്തിലെത്തിയത്.

മത്സര പരീക്ഷകൾക്കുള്ള പ്രധാന വസ്തുതകൾ :

  • ബ്രസീലിന്റെ തലസ്ഥാനം: ബ്രസീലിയ;
  • കറൻസി: ബ്രസീലിയൻ റിയൽ

3. Twitter CEO Elon Musk Becomes First Person Ever to Lose $200 Billion (ട്വിറ്റർ CEO എലോൺ മസ്‌കിന് 200 ബില്യൺ ഡോളറിന്റെ നഷ്ടം സംഭവിച്ചു)

Daily Current Affairs in Malayalam (ആനുകാലികം) | 02 January 2023_70.1
Twitter CEO Elon Musk Becomes First Person Ever to Lose $200 Billion – Daily Current Affairs In Malayalam For Kerala PSC and Other Competitive Exams

ടെസ്‌ലയുടെയും ട്വിറ്ററിന്റെയും CEO ആയ എലോൺ മസ്‌കിന് തന്റെ ആസ്തിയിൽ നിന്ന് 200 ബില്യൺ ഡോളറിന്റെ നഷ്ടം സംഭവിച്ചു. ടെസ്‌ല ഓഹരികളിൽ അടുത്തിടെയുണ്ടായ ഇടിവിനു ശേഷം എലോൺ മസ്‌കിന്റെ സമ്പത്തിൽ 137 ബില്യൺ ഡോളർ വരെ ഇടിവ് സംഭവിച്ചു. അദ്ദേഹത്തിന്റെ ഇലക്ട്രിക് കാർ കമ്പനിയുടെ ഓഹരികൾ ഏകദേശം 65 ശതമാനം ഇടിഞ്ഞു. ഇപ്പോൾ, ആഡംബര ബ്രാൻഡായ ലൂയിസ് വിട്ടന്റെ മാതൃ കമ്പനിയായ എൽവിഎംഎച്ചിന്റെ ചീഫ് എക്‌സിക്യൂട്ടീവായ ബെർണാഡ് അർനോൾട്ട് എലോൺ മസ്‌കിനെ മാറ്റി ലോകത്തിലെ ഏറ്റവും സമ്പന്നനായി മാറി.

നിയമന വാർത്തകൾ(KeralaPSC Daily Current Affairs)

4. Indian Overseas Bank: Ajay Kumar Srivastava appointed as MD and CEO (ഇന്ത്യൻ ഓവർസീസ് ബാങ്ക്: അജയ് കുമാർ ശ്രീവാസ്തവയെ MD യും CEO യുമായി നിയമിച്ചു)

Daily Current Affairs in Malayalam (ആനുകാലികം) | 02 January 2023_80.1
Indian Overseas Bank: Ajay Kumar Srivastava appointed as MD and CEO – Daily Current Affairs In Malayalam For Kerala PSC and Other Competitive Exams

നിലവിലെ എക്സിക്യൂട്ടീവ് ഡയറക്ടറായ അജയ് കുമാർ ശ്രീവാസ്തവയെ 2023 ജനുവരി 1 മുതൽ ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും CEO യുമായി നിയമനം നൽകി. 1991 ൽ അലഹബാദ് ബാങ്കിൽ പ്രൊബേഷണറി ഓഫീസറായി ബാങ്കിംഗ് ജീവിതം ആരംഭിച്ച അദ്ദേഹം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ തലങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്.

എല്ലാ മത്സര പരീക്ഷകൾക്കുമുള്ള പ്രധാന വസ്തുതകൾ :

  • ഇന്ത്യൻ ഓവർസീസ് ബാങ്ക് സ്ഥാപിതമായത്: 1937 ഫെബ്രുവരി 10, ചെന്നൈ;
  • ഇന്ത്യൻ ഓവർസീസ് ബാങ്ക് സ്ഥാപകൻ: എം. സി.ടി. എം.ചിദംബരം ചെട്ടിയാർ;
  • ഇന്ത്യൻ ഓവർസീസ് ബാങ്ക് ആസ്ഥാനം: ചെന്നൈ

പദ്ധതികൾ (KeralaPSC Daily Current Affairs)

5. Prajjwala Challenge Launched Ministry of Rural Development in New Delhi (ന്യൂഡൽഹിയിൽ ഗ്രാമവികസന മന്ത്രാലയം പ്രജ്ജ്വല ചലഞ്ച് ആരംഭിച്ചു)

Daily Current Affairs in Malayalam (ആനുകാലികം) | 02 January 2023_90.1
Prajjwala Challenge Launched Ministry of Rural Development in New Delhi – Daily Current Affairs In Malayalam For Kerala PSC and Other Competitive Exams

ദീൻദയാൽ അന്ത്യോദയ യോജന-നാഷണൽ റൂറൽ ലൈവ് ലിഹുഡ് മിഷൻ (DAY-NRLM) പ്രജ്ജ്വല ചലഞ്ച് ആരംഭിച്ചു. ഗ്രാമവികസനത്തെ പരിവർത്തനം ചെയ്യാൻ കഴിയുന്ന ആശയങ്ങളും പരിഹാരങ്ങളും പ്രവർത്തനങ്ങളും ക്ഷണിക്കുന്നതിനാണ് പ്രജ്ജ്വല ചലഞ്ച് ആരംഭിച്ചിരിക്കുന്നത്.

ശാസ്ത്ര – സാങ്കേതിക വാർത്തകൾ(KeralaPSC Daily Current Affairs)

6. ISRO, Andhra University to Set up Equipment Along Beaches to Predict Rip Currents (ISRO യും ആന്ധ്രാ സർവ്വകലാശാലയും ബീച്ചുകളിൽ പ്രവാഹം പ്രവചിക്കാൻ ഉപകരണങ്ങൾ സ്ഥാപിക്കുന്നു)

Daily Current Affairs in Malayalam (ആനുകാലികം) | 02 January 2023_100.1
ISRO, Andhra University to Set up Equipment Along Beaches to Predict Rip Currents – Daily Current Affairs In Malayalam For Kerala PSC and Other Competitive Exams

ബ്ലൂ ഫ്ലാഗ് സാക്ഷ്യപ്പെടുത്തിയ റുഷിക്കൊണ്ട ബീച്ചിലെയും RK ബീച്ചിലെയും നിരന്തരമായ റിപ്പ് കറന്റ് സോണുകൾ ബീച്ച് സന്ദർശകർക്ക് അപകടകരമായി മാറിയിരിക്കുന്നുവെന്ന് ഇന്ത്യൻ സ്പേസ് ആൻഡ് റിസർച്ച് ഓർഗനൈസേഷൻ (ISRO), നാഷണൽ സെന്റർ ഫോർ എർത്ത് സയൻസസ് (NCES), ആന്ധ്രാ യൂണിവേഴ്സിറ്റി (AU) എന്നിവർ ഗവേഷണത്തിലൂടെ കണ്ടെത്തി. 2012 നും 2022 നും ഇടയിൽ വിശാഖപട്ടണത്തും പരിസരത്തുമുള്ള വിവിധ ബീച്ചുകളിലായി 200-ലധികം ആളുകൾ കടലിൽ മുങ്ങിമരിച്ചു, കൂടാതെ 60 ശതമാനം മരണങ്ങളും ആർകെ ബീച്ചിൽ സംഭവിച്ചു.

കായിക വാർത്തകൾ(KeralaPSC Daily Current Affairs)

7. Haryana Women’s Hockey U-18 team won Khelo India Youth Games 2022 (2022ലെ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ ഹരിയാന വനിതാ ഹോക്കി അണ്ടർ-18 ടീം ജേതാക്കളായി)

Daily Current Affairs in Malayalam (ആനുകാലികം) | 02 January 2023_110.1
Haryana Women’s Hockey U-18 team won Khelo India Youth Games 2022 – Daily Current Affairs In Malayalam For Kerala PSC and Other Competitive Exams

ഭുവനേശ്വറിൽ നടന്ന ഫൈനലിൽ മധ്യപ്രദേശിനെ (2-0) പരാജയപ്പെടുത്തി ഹരിയാനയുടെ ഹോക്കി വനിതാ ടീം 2022 ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് 2022 വനിതാ അണ്ടർ 18 യോഗ്യതാ മത്സരത്തിൽ വിജയിച്ചു. അവസാന മത്സരത്തിൽ ഹരിയാനയ്ക്ക് വേണ്ടി പൂജയും ഗുർമൈൽ കൗറും ഓരോ ഗോൾ വീതം നേടി മത്സരം അവർക്ക് അനുകൂലമാക്കി. മൂന്നും നാലും സ്ഥാനങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ 2-1ന് ജാർഖണ്ഡ് ഹോക്കി ടീമിനെ പരാജയപ്പെടുത്തിയാണ് ഒഡീഷ മൂന്നാം സ്ഥാനത്തേക്ക് മുന്നേറിയത്. അടുത്ത വർഷം മധ്യപ്രദേശിൽ നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന് (വനിതകൾ) ഹരിയാന, മധ്യപ്രദേശ്, ഒഡീഷ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങൾ യോഗ്യത നേടിയിട്ടുണ്ട്.

ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് 2022 വനിതാ അണ്ടർ 18: അവാർഡ് ലിസ്റ്റ്

  • മികച്ച ഗോൾകീപ്പർ: കവിത (ഹരിയാന);
  • മികച്ച ഡിഫൻഡർ: യോഗിത വർമ (മധ്യപ്രദേശ്);
  • മികച്ച മിഡ്ഫീൽഡർ: മനീഷ (ഹരിയാന);
  • മികച്ച സ്‌ട്രൈക്കർ: ഭൂംഷിക സാഹു (മധ്യപ്രദേശ്).

Fill the Form and Get all The Latest Job Alerts – Click here

Daily Current Affairs in Malayalam (ആനുകാലികം) | 02 January 2023_120.1                                                                                                                                    Adda247 Kerala Telegram Link

8. Hockey Men’s Madhya Pradesh clinched Khelo India Youth Games 2022 U-18 title (ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് 2022 അണ്ടർ 18 ഹോക്കി പുരുഷവിഭാഗത്തിൽ മധ്യപ്രദേശ് കിരീടം നേടി)

Daily Current Affairs in Malayalam (ആനുകാലികം) | 02 January 2023_130.1
Hockey Men’s Madhya Pradesh clinched Khelo India Youth Games 2022 U-18 title – Daily Current Affairs In Malayalam For Kerala PSC and Other Competitive Exams

ഭുവനേശ്വറിൽ നടന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് 2022 ലെ അണ്ടർ 18 പുരുഷ ഹോക്കിയിൽ മധ്യപ്രദേശ് 6-5ന് ഒഡീഷയെ പരാജയപ്പെടുത്തി ക്വാളിഫയർ കിരീടം നേടി. ആവേശകരമായ ഫൈനലിൽ മധ്യപ്രദേശിനായി അലി അഹമ്മദ്, മുഹമ്മദ് സായിദ് ഖാൻ, ക്യാപ്റ്റൻ അങ്കിത് പാൽ എന്നിവർ ഓരോ ഗോളും നേടിയപ്പോൾ ഹാട്രിക് നേടി ജമീർ മുഹമ്മദ് ഫൈനലിലെ താരമായി മാറി. മറുവശത്ത് ഒഡീഷയ്ക്കായി അൻമോൾ എക്ക, പൗലോസ് ലക്ര, ദീപക് മിൻസ്, ആകാശ് സോറെങ് എന്നിവർ ഓരോ ഗോൾ വീതം നേടി.

ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് 2022 പുരുഷന്മാരുടെ അണ്ടർ-18: അവാർഡ് ലിസ്റ്റ്

  • മികച്ച ഗോൾകീപ്പർ: രവി (ഹരിയാന)
  • മികച്ച ഡിഫൻഡർ: സുന്ദരം രജാവത്ത് (മധ്യപ്രദേശ്)
  • മികച്ച മിഡ്ഫീൽഡർ: പ്രേം ദയാൽ ഗിരി (ഒഡീഷ)
  • മികച്ച സ്‌ട്രൈക്കർ: അലി അഹമ്മദ് (മധ്യപ്രദേശ്)

9. Koneru Humpy won Silver at the World Chess Blitz Championship (ലോക ചെസ് ബ്ലിറ്റ്‌സ് ചാമ്പ്യൻഷിപ്പിൽ കൊനേരു ഹംപി വെള്ളി നേടി)

Daily Current Affairs in Malayalam (ആനുകാലികം) | 02 January 2023_140.1
Koneru Humpy won Silver at the World Chess Blitz Championship – Daily Current Affairs In Malayalam For Kerala PSC and Other Competitive Exams

ഫിഡെ ലോക ബ്ലിറ്റ്സ് ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരം​ കൊനേരു ഹംപി വെള്ളി നേടി. ആദ്യമായാണ് ഒരു ഇന്ത്യൻ വനിത അതിവേഗ ചെസിൽ രാജ്യത്തെ ഉയരത്തിൽ നിർത്തുന്നത്. സ്വർണമെഡൽ ജേതാവ് കസഖ്സ്ഥാന്റെ ബിബിസാര ബാലബയേവക്കു തൊട്ടുപിറകിൽ 12.5 പോയിന്റ് നേടിയായിരുന്നു ഹംപിയുടെ ചരിത്രനേട്ടം. അവസാന മത്സരത്തിൽ എതിരാളിയായിവന്ന ചൈനയുടെ ഷോംഗുയി ടാനിന്റെ സുവർണ പ്രതീക്ഷകൾ തകർത്താണ് താരം ജയം പിടിച്ചത്.

10. Koustav Chatterjee becomes India’s 78th Grandmaster (കൗസ്താവ് ചാറ്റർജി ഇന്ത്യയുടെ 78-ാമത് ഗ്രാൻഡ്മാസ്റ്ററായി മാറി)

Daily Current Affairs in Malayalam (ആനുകാലികം) | 02 January 2023_150.1
Koustav Chatterjee becomes India’s 78th Grandmaster – Daily Current Affairs In Malayalam For Kerala PSC and Other Competitive Exams

പത്തൊമ്പതുകാരനായ കൗസ്താവ് ചാറ്റർജി ഇന്ത്യയുടെ 78-ാമത്തെ ഗ്രാൻഡ്മാസ്റ്ററായി മാറി. കൗസ്താവ് ചാറ്റർജി പശ്ചിമ ബംഗാളിൽ നിന്നുള്ള പത്താമത്തെ GM കൂടിയാണ്. 2021 ഒക്ടോബറിൽ ബംഗ്ലാദേശിൽ നടന്ന ഒരു ഗ്രാൻഡ്മാസ്റ്റേഴ്‌സ് ചെസ് ടൂർണമെന്റിൽ വെച്ചാണ് കൗസ്താവ് തന്റെ ആദ്യ GM പട്ടം നേടിയത്. 2022 നവംബർ ആദ്യവാരത്തിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ രണ്ടാമത്തെ GM പട്ടവും ലഭിച്ചു.

ചരമ വാർത്തകൾ(KeralaPSC Daily Current Affairs)

11. Former Pope Benedict XVI passes away at the age of 95 (മുൻ പോപ്പ് ബെനഡിക്ട് പതിനാറാമൻ 95-ആം വയസ്സിൽ അന്തരിച്ചു)

Daily Current Affairs in Malayalam (ആനുകാലികം) | 02 January 2023_160.1
Former Pope Benedict XVI passes away at the age of 95 – Daily Current Affairs In Malayalam For Kerala PSC and Other Competitive Exams

വത്തിക്കാൻ പുറത്തിറക്കിയ പ്രസ്താവന പ്രകാരം, മുൻ പോപ്പ് ബെനഡിക്ട് പതിനാറാമൻ വത്തിക്കാനിലെ മാറ്റർ എക്ലീസിയാ മൊണാസ്ട്രിയിൽ വച്ച് അന്തരിച്ചു. അദ്ദേഹത്തിന് 95 വയസ്സുണ്ടായിരുന്നു. കത്തോലിക്കാ സഭയുടെ തലവനായിരുന്ന മുൻ പോപ്പ് ബെനഡിക്റ്റ് 600 വർഷത്തിനിടെ സ്ഥാനമൊഴിയുന്ന ആദ്യത്തെ മാർപാപ്പയും കൂടിയാണ്. 2013-ൽ അദ്ദേഹം സ്ഥാനമൊഴിയുകയും പകരം നിലവിലെ ഫ്രാൻസിസ് മാർപാപ്പയെ നിയമിക്കുകയും ചെയ്തു.

12. RK Krishnakumar, a Tata veteran, passes away at 84 (ടാറ്റയിലെ പ്രമുഖനായ ആർകെ കൃഷ്ണകുമാർ (84) അന്തരിച്ചു)

Daily Current Affairs in Malayalam (ആനുകാലികം) | 02 January 2023_170.1
RK Krishnakumar, a Tata veteran, passes away at 84 – Daily Current Affairs In Malayalam For Kerala PSC and Other Competitive Exams

രത്തൻ ടാറ്റയുടെ വിശ്വസ്തനും ഗ്രൂപ്പിലെ മുതിർന്ന നേതാവുമായ ആർ കൃഷ്ണകുമാർ അന്തരിച്ചു. കേരളത്തിൽ ജനിച്ച കൃഷ്ണകുമാർ ഇന്ത്യൻ ഹോട്ടൽസിന്റെ ഹോസ്പിറ്റാലിറ്റി വിഭാഗത്തിന്റെ തലവൻ ഉൾപ്പെടെ ഗ്രൂപ്പിൽ ഒന്നിലധികം സ്ഥാനങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2009ൽ കൃഷ്ണകുമാറിന് പത്മശ്രീ ലഭിച്ചു.

പ്രധാന ദിവസങ്ങൾ (Daily Current Affairs for Kerala state exams)

13. International Year of millets 2023 (അന്താരാഷ്ട്ര മില്ലറ്റ് വർഷം 2023)

Daily Current Affairs in Malayalam (ആനുകാലികം) | 02 January 2023_180.1
International Year of millets 2023 – Daily Current Affairs In Malayalam For Kerala PSC and Other Competitive Exams

ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി (UNGA) അംഗീകരിച്ച അന്താരാഷ്ട്ര മില്ലറ്റ് വർഷം (IYM) 2023 എന്ന നിർദ്ദേശം ഇന്ത്യാ ഗവൺമെന്റ് സ്പോൺസർ ചെയ്തു. IYM ആഘോഷിക്കുന്നതിൽ ഇന്ത്യാ ഗവൺമെന്റിന് മുൻനിരയിൽ നിൽക്കാൻ ഈ പ്രഖ്യാപനം സഹായകമായിട്ടുണ്ട്. ഇന്ത്യയെ ‘ധാന്യങ്ങളുടെ ആഗോള ഹബ്’ ആയി ഉയർത്തുന്നതിനൊപ്പം IYM 2023 നെ ഒരു ‘പീപ്പിൾസ് മൂവ്‌മെന്റ്’ ആക്കാനുള്ള തന്റെ കാഴ്ചപ്പാടും പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കിട്ടു.

ബഹുവിധ വാർത്തകൾ (Daily Current Affairs for Kerala state exams)

14. High-Temperature Stars Revealed in the Globular Cluster Omega Centauri (ഗ്ലോബുലാർ ക്ലസ്റ്റർ ഒമേഗ സെന്റോറിയിൽ ഉയർന്ന താപനിലയുള്ള നക്ഷത്രങ്ങളെ കണ്ടെത്തി)

Daily Current Affairs in Malayalam (ആനുകാലികം) | 02 January 2023_190.1
High-Temperature Stars Revealed in the Globular Cluster Omega Centauri – Daily Current Affairs In Malayalam For Kerala PSC and Other Competitive Exams

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിലെ ശാസ്ത്രജ്ഞരുടെയും അവരുടെ അന്തർദേശീയ സഹകാരികളുടെയും നേതൃത്വത്തിലുള്ള ജ്യോതിശാസ്ത്രജ്ഞരുടെ ഒരു സംഘം നമ്മുടെ ഗാലക്സിയായ ഒമേഗ സെന്റോറിയിലെ ഏറ്റവും വലിയ ഗ്ലോബുലാർ ക്ലസ്റ്റർ സിസ്റ്റത്തെക്കുറിച്ച് പഠിക്കാൻ തീരുമാനിച്ചു. ആസ്ട്രോസാറ്റിലെ അൾട്രാവയലറ്റ് ഇമേജിംഗ് ടെലിസ്കോപ്പ് (UVIT) ചിത്രം ഉപയോഗിച്ച് അവർ ക്ലസ്റ്ററിലെ വിചിത്രമായ ചൂടുള്ള നക്ഷത്രങ്ങളെ കണ്ടെത്തി.

 

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

ഇതര പരീക്ഷകളിലെ വാർത്തകൾ‌, തന്ത്രങ്ങൾ‌ എന്നിവയ്‌ക്കായി ADDA247 മലയാളം  പ്രോസസ്സർ‌ ഡൺ‌ലോഡുചെയ്യുക

Download the app now, Click here

 

Home page Adda247 Malayalam
Kerala PSC Kerala PSC Notification
Current Affairs Malayalam Current Affairs
December Month Exam calander Upcoming Kerala PSC 

 

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

 

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Daily Current Affairs in Malayalam (ആനുകാലികം) | 02 January 2023_200.1
Kerala Exams Mahapack

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!

FAQs

What is the use of the daily current affairs in malayalam ?

Daily Current Affairs in Malayalam are useful for Competitive exams like Kerala PSC , SSC, RRB, and other competitive exams in Kerala.

Download your free content now!

Congratulations!

Daily Current Affairs in Malayalam (ആനുകാലികം) | 02 January 2023_220.1

മാർച്ച് 2022 മാസപ്പതിപ്പ് | സമകാലിക വിവരങ്ങൾ PDF March 2022

Download your free content now!

We have already received your details!

Daily Current Affairs in Malayalam (ആനുകാലികം) | 02 January 2023_230.1

Please click download to receive Adda247's premium content on your email ID

Incorrect details? Fill the form again here

മാർച്ച് 2022 മാസപ്പതിപ്പ് | സമകാലിക വിവരങ്ങൾ PDF March 2022

Thank You, Your details have been submitted we will get back to you.