Malyalam govt jobs   »   Malayalam Current Affairs   »   Daily Current Affairs

Daily Current Affairs (ദൈനംദിന സമകാലികം) 2022 | June 22, 2022

Daily Current Affairs in Malayalam: In this article, we can see the important Daily Current affairs in malayalam. Daily Current Affairs in Malayalam are useful for Competitive exams like Kerala PSC , SSC, RRB, and other competitive exams in Kerala.

Daily Current Affairs 2022

Daily Current Affairs 2022:- LDC, LGS, SECRETARIAT ASSISTANT, KTET, FOREST GUARD, KERALA POLICE, IBPS, SSC, RRB, IBPS RRB, IB ACIO, BIS, 10 -)o തരം , 12-)o തരം , ഡിഗ്രി തലത്തിലുള്ള ഇതര KPSC പരീക്ഷകൾ, മറ്റ് മത്സരപരീക്ഷകൾ എന്നിവയ്ക്കുള്ള ദിവസം മുഴുവനും നടക്കുന്ന പ്രധാനപ്പെട്ട വാർത്തകളുടെ പൂർണ്ണ സമാഹാരമാണ് ദൈനംദിന പൊതുവിജ്ഞാന അപ്‌ഡേറ്റ് (Daily Current Affairs). അതിനാൽ, കറന്റ് അഫയേഴ്സ് വിഭാഗത്തിനായി തയ്യാറെടുക്കാൻ നിങ്ങളെ സഹായിക്കുന്നതിന് 2022 ജൂൺ 22 തീയതിയിലെ പൊതുവിജ്ഞാന അപ്‌ഡേറ്റ് ഇതാ. ഈ ഭാഗം വായിച്ചതിനുശേഷം, നിങ്ങൾക്ക് കറന്റ് അഫയേഴ്സ് ക്വിസ് വിജയകരമായി പരീക്ഷിക്കാൻ കഴിയും.

Fill the Form and Get all The Latest Job Alerts – Click here

Daily Current Affairs in Malayalam 2022 | 22 June 2022_40.1Adda247 Kerala Telegram Link

അന്താരാഷ്ട്ര വാർത്തകൾ(KeralaPSC Daily Current Affairs)

1. Mongolia’s Khuvsgul lake added to UNESCO World Network of Biosphere Reserves (യുനെസ്‌കോ വേൾഡ് നെറ്റ്‌വർക്ക് ഓഫ് ബയോസ്ഫിയർ റിസർവിലേക്ക് മംഗോളിയയുടെ ഖുവ്‌സ്‌ഗുൽ തടാകത്തെ ചേർത്തു)

Daily Current Affairs in Malayalam 2022 | 22 June 2022_50.1
Mongolia’s Khuvsgul lake added to UNESCO World Network of Biosphere Reserves – Daily Current Affairs In Malayalam For Kerala PSC and Other Competitive Exams

മംഗോളിയയിലെ ഖുവ്‌സുൽ ലേക്ക് നാഷണൽ പാർക്കിനെ UNESCO യുടെ വേൾഡ് നെറ്റ്‌വർക്ക് ഓഫ് ബയോസ്ഫിയർ റിസർവിലേക്ക് ചേർത്തു. ഫ്രാൻസിലെ പാരീസിൽ നടക്കുന്ന ഇന്റർനാഷണൽ കോ-ഓർഡിനേറ്റിംഗ് കൗൺസിൽ ഓഫ് ദി മാൻ ആൻഡ് ബയോസ്ഫിയർ പ്രോഗ്രാമിന്റെ 34-ാമത് സെഷനിലാണ് തീരുമാനം നടത്തിയത്. മംഗോളിയയിലെ ശുദ്ധജലത്തിന്റെ 70 ശതമാനവും അല്ലെങ്കിൽ ലോകത്തിലെ മൊത്തം ജലത്തിന്റെ 0.4 ശതമാനവും കൈവശം വച്ചിരിക്കുന്നത് ഖുവ്‌സ്‌ഗുൽ തടാകമാണ്. ഈ തടാകം വടക്കൻ മംഗോളിയൻ പ്രവിശ്യയായ ഖുവ്‌സ്‌ഗുളിൽ റഷ്യൻ അതിർത്തിക്കടുത്തായാണ് സ്ഥിതി ചെയ്യുന്നത്.

എല്ലാ മത്സര പരീക്ഷകൾക്കുമുള്ള പ്രധാന വസ്തുതകൾ :

  • UNESCO സ്ഥാപിതമായത്: 16 നവംബർ 1945;
  • UNESCO ആസ്ഥാനം: പാരീസ്, ഫ്രാൻസ്;
  • UNESCO അംഗങ്ങൾ: 193 രാജ്യങ്ങൾ;
  • UNESCO തലവൻ: ഓഡ്രി അസോലെ.

ദേശീയ വാർത്തകൾ(KeralaPSC Daily Current Affairs)

2. India’s first ‘Balika Panchayat’ constituted in five villages of Gujarat (ഇന്ത്യയിലെ ആദ്യത്തെ ‘ബാലിക പഞ്ചായത്ത്’ ഗുജറാത്തിലെ അഞ്ച് ഗ്രാമങ്ങളിൽ സ്ഥാപിതമായി)

Daily Current Affairs in Malayalam 2022 | 22 June 2022_60.1
India’s first ‘Balika Panchayat’ constituted in five villages of Gujarat – Daily Current Affairs In Malayalam For Kerala PSC and Other Competitive Exams

ഗുജറാത്തിലെ കച്ച് ജില്ലയിലെ അഞ്ച് ഗ്രാമങ്ങളിൽ രാജ്യത്തെ ആദ്യ ‘ബാലിക പഞ്ചായത്ത്’ ആരംഭിച്ചു. പെൺകുട്ടികളുടെ സാമൂഹികവും രാഷ്ട്രീയവുമായ വികസനം പ്രോത്സാഹിപ്പിക്കുന്നതിനും രാഷ്ട്രീയത്തിൽ അവരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. കച്ച് ജില്ലയിലെ കുനാരിയ, മസ്‌ക, മൊട്ടാഗ്വ, വദ്‌സർ ഗ്രാമങ്ങളിളാണ് പഞ്ചായത്ത് ആരംഭിച്ചിരിക്കുന്നത്. ‘ബേട്ടി ബച്ചാവോ ബേഠി പഠാവോ’ കാമ്പെയ്‌നിന് കീഴിൽ ഗുജറാത്ത് ഗവൺമെന്റിന്റെ വനിതാ ശിശു വികസന ക്ഷേമ വകുപ്പാണ് ഈ മുൻകൈ എടുത്തിരിക്കുന്നത്.

3. ‘Single-Use Plastic’ use to banned by Union Government from 1st July, 2022 (2022 ജൂലൈ 1 മുതൽ ‘‘സിംഗിൾ-യൂസ് പ്ലാസ്റ്റിക്’ ഉപയോഗം കേന്ദ്രസർക്കാർ നിരോധിക്കും)

Daily Current Affairs in Malayalam 2022 | 22 June 2022_70.1
‘Single-Use Plastic’ use to banned by Union Govt. from 1st July, 2022 – Daily Current Affairs In Malayalam For Kerala PSC and Other Competitive Exams

കേന്ദ്ര ഗവൺമെന്റ് 2022 ജൂലൈ 1 മുതൽ ‘ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്’ ഉപയോഗം പുറന്തള്ളും. 2022 ജൂലൈ 1 മുതൽ രാജ്യവ്യാപകമായി (പ്രത്യേക പോളിസ്റ്റൈറൈൻ കൊണ്ടും വികസിപ്പിച്ച പോളിസ്റ്റൈറൈൻ കൊണ്ടും നിർമ്മിച്ച) സിംഗിൾ യൂസ് പ്ലാസ്റ്റിക്കുകൾ ഉൽപ്പാദിപ്പിക്കുന്നതിനും ഇറക്കുമതി ചെയ്യുന്നതിനും സ്റ്റോക്ക് ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനും വിൽക്കുന്നതിനും ഉപയോഗിക്കുന്നതിനും നിയമവിരുദ്ധമായിരിക്കും. ഈ മേഖലയിൽ ഏകോപിത ശ്രമങ്ങൾ നടത്താൻ പരിസ്ഥിതി മന്ത്രാലയം ഒരു ദേശീയ ടാസ്‌ക് ഗ്രൂപ്പും രൂപീകരിച്ചിട്ടുണ്ട്.

4. Droupadi Murmu may become India’s First Tribal and Second Female President (ഇന്ത്യയിലെ ആദ്യത്തെ ആദിവാസി പ്രസിഡന്റായും രണ്ടാമത്തെ വനിതാ പ്രസിഡന്റായും ദ്രൗപതി മുർമുയെ തിരഞ്ഞെടുക്കപ്പെടും)

Daily Current Affairs in Malayalam 2022 | 22 June 2022_80.1
Droupadi Murmu may become India’s First Tribal and Second Female President – Daily Current Affairs In Malayalam For Kerala PSC and Other Competitive Exams

ദ്രൗപതി മുർമുയെ ഇന്ത്യയുടെ ആദ്യ ആദിവാസി വനിത പ്രെസിഡന്റായി തിരഞ്ഞെടുക്കപ്പെടും.മുൻ ജാർഖണ്ഡ് ഗവർണറായിരുന്ന ദ്രൗപതി മുർമു അടുത്ത രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെടും, അതായത് രാജ്യത്തെ പരമോന്നത പദവിയിലെത്തുന്ന ആദ്യ ആദിവാസി വനിതയായി ദ്രൗപതി മുർമു മാറുന്നതാണ്.

സംസ്ഥാന വാർത്തകൾ(KeralaPSC Daily Current Affairs)

5. Tamil Nadu became the largest state in outstanding microfinance loan (മൈക്രോഫിനാൻസ് വായ്പ കുടിശ്ശികയുള്ള ഏറ്റവും വലിയ സംസ്ഥാനമായി തമിഴ്‌നാട് മാറി)

Daily Current Affairs in Malayalam 2022 | 22 June 2022_90.1
Tamil Nadu became the largest state in outstanding microfinance loan – Daily Current Affairs In Malayalam For Kerala PSC and Other Competitive Exams

മൈക്രോഫിനാൻസിന്റെ കുടിശ്ശികയുള്ള പോർട്ട്‌ഫോളിയോയുടെ കാര്യത്തിൽ ബിഹാറിനേയും പശ്ചിമ ബംഗാളിനേയും മാറ്റി തമിഴ്‌നാട് ഏറ്റവും വലിയ സംസ്ഥാനമായി മാറി. മൈക്രോഫിനാൻസ് ഇൻസ്റ്റിറ്റ്യൂഷൻസ് നെറ്റ്‌വർക്ക് പ്രസിദ്ധീകരിച്ച ത്രൈമാസ റിപ്പോർട്ട് അനുസരിച്ച്, 2022 മാർച്ച് 31 വരെ തമിഴ്‌നാടിന്റെ മൊത്ത വായ്പാ പോർട്ട്‌ഫോളിയോ ₹36,806 കോടിയാണ്. തൊട്ടുപിന്നിൽ ബിഹാറും (35,941 കോടി രൂപ), പശ്ചിമ ബംഗാളും (34,016 കോടി രൂപ) ആണ്.

എല്ലാ മത്സര പരീക്ഷകൾക്കുമുള്ള പ്രധാന വസ്തുതകൾ :

  • തമിഴ്നാട് തലസ്ഥാനം: ചെന്നൈ;
  • തമിഴ്നാട് മുഖ്യമന്ത്രി: എം കെ സ്റ്റാലിൻ;
  • തമിഴ്നാട് ഗവർണർ: ആർഎൻ രവി.

6. Union Minister Bishweswar Tudu inaugurates 20th Folk Fair in Odisha’s Puri (ഒഡീഷയിലെ പുരിയിൽ 20-ാമത് നാടോടി മേള കേന്ദ്രമന്ത്രി ബിശ്വേശ്വര് ടുഡു ഉദ്ഘാടനം ചെയ്തു)

Daily Current Affairs in Malayalam 2022 | 22 June 2022_100.1
Union Minister Bishweswar Tudu inaugurates 20th Folk Fair in Odisha’s Puri – Daily Current Affairs In Malayalam For Kerala PSC and Other Competitive Exams

ഒഡീഷയിലെ പുരിയിലെ ശാരദാബലിയിൽ 20-ാമത് നാടോടി മേളയും (ദേശീയ ഗോത്രവർഗ/നാടൻ പാട്ട് നൃത്തോത്സവം) 2022-ലെ 13-ാമത് കൃഷി മേളയും ട്രൈബൽ അഫയേഴ്സ് ആൻഡ് ജലശക്തി സഹമന്ത്രി ബിശ്വേശ്വര് തുഡു ഉദ്ഘാടനം ചെയ്തു. ഗോത്രവർഗ സംസ്‌കാരം സംരക്ഷിക്കുന്നതിനും കാർഷിക മേഖലയിലെ നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള രണ്ട് മേളകൾ യഥാക്രമം അഞ്ച് ദിവസം തുടരുകയും ജൂൺ 24 ന് സമാപിക്കുകയും ചെയ്യും.

എല്ലാ മത്സര പരീക്ഷകൾക്കുമുള്ള പ്രധാന വസ്തുതകൾ :

  • ഒഡീഷ തലസ്ഥാനം: ഭുവനേശ്വർ;
  • ഒഡീഷ ഗവർണർ: ഗണേഷി ലാൽ;
  • ഒഡീഷ മുഖ്യമന്ത്രി: നവീൻ പട്നായിക്.

7. Assam becomes 36th State/UT to implement One Nation One Ration Card (ഒരു രാഷ്ട്രം ഒരു റേഷൻ കാർഡ് നടപ്പിലാക്കുന്ന 36-ാമത്തെ സംസ്ഥാനമായി ആസാം മാറി)

Daily Current Affairs in Malayalam 2022 | 22 June 2022_110.1
Assam becomes 36th State/UT to implement One Nation One Ration Card – Daily Current Affairs In Malayalam For Kerala PSC and Other Competitive Exams

ഒരു രാജ്യം ഒരു റേഷൻ കാർഡ് (ONORC) പദ്ധതി നടപ്പാക്കുന്ന 36-ാമത്തെ സംസ്ഥാനമായി ആസാം മാറി. ഇതോടെ, 36 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ONORC പദ്ധതി വിജയകരമായി നടപ്പാക്കി. 2019 ഓഗസ്റ്റിൽ ആരംഭിച്ചതിന് ശേഷം ഏകദേശം 80 കോടി ഗുണഭോക്താക്കളെ ഉൾപ്പെടുത്തി ചുരുങ്ങിയ സമയത്തിനുള്ളിൽ അതിവേഗം നടപ്പിലാക്കിയ രാജ്യത്തെ പൗരകേന്ദ്രീകൃത സംരംഭമാണിത്.

എല്ലാ മത്സര പരീക്ഷകൾക്കുമുള്ള പ്രധാന വസ്തുതകൾ :

  • അസം തലസ്ഥാനം: ദിസ്പൂർ;
  • അസം മുഖ്യമന്ത്രി: ഹിമന്ത ബിശ്വ ശർമ്മ;
  • അസം ഗവർണർ: ജഗദീഷ് മുഖി.

പ്രതിരോധ വാർത്തകൾ (KeralaPSC Daily Current Affairs)

8. Shanan Dhaka secured 1st rank to the First Women’s NDA Batch (ആദ്യ വനിതാ NDA ബാച്ചിൽ ഷനൻ ധാക്ക ഒന്നാം റാങ്ക് നേടി)

Daily Current Affairs in Malayalam 2022 | 22 June 2022_120.1
Shanan Dhaka secured 1st rank to the First Women’s NDA Batch – Daily Current Affairs In Malayalam For Kerala PSC and Other Competitive Exams

രാജ്യത്തെ ആദ്യ വനിതാ NDA ബാച്ചിലേക്കുള്ള പ്രവേശനത്തിനുള്ള പരീക്ഷയിൽ റോഹ്തക്കിലെ സുന്ദന ഗ്രാമത്തിലുള്ള ഷാനൻ ധാക്ക ഒന്നാം റാങ്ക് കരസ്ഥമാക്കി. രാജ്യത്തുടനീളം നടക്കുന്ന പെൺകുട്ടികളുടെ പരീക്ഷയിൽ ഒന്നാം സ്ഥാനവും ആൺകുട്ടികളുടെ പരീക്ഷയിൽ പത്താം സ്ഥാനവുമാണ് ഷാനൻ നേടിയത്. ലെഫ്റ്റനന്റായി തിരഞ്ഞെടുക്കപ്പെട്ട ഷാനൻ ധാക്ക, മുത്തച്ഛൻ സുബേദാർ ചന്ദ്രഭൻ ധാക്കയിൽ നിന്നും പിതാവ് നായക് സുബേദാർ വിജയ് കുമാരിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് സൈന്യത്തിൽ ചേരുകയും രാജ്യത്തെ സേവിക്കാൻ തീരുമാനിക്കുകയും ചെയ്തത്.

റാങ്ക് & റിപ്പോർട്ട് വാർത്തകൾ(KeralaPSC Daily Current Affairs)

9. India comes third in Renewable Energy Installations in 2021 (2021 ലെ റിന്യൂവബിൾ എനർജി ഇൻസ്റ്റലേഷനിൽ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തി)

Daily Current Affairs in Malayalam 2022 | 22 June 2022_130.1
India comes third in Renewable Energy Installations in 2021 – Daily Current Affairs In Malayalam For Kerala PSC and Other Competitive Exams

2021-ൽ 15.4 ജിഗാവാട്ട് ഉപയോഗിച്ച് മൊത്തം പുനരുപയോഗിക്കാവുന്ന ഊർജ്ജ ശേഷി വർധിപ്പിക്കുന്നതിൽ ഇന്ത്യ ആഗോളതലത്തിൽ മൂന്നാം സ്ഥാനത്താണ്, തൊട്ടു പിന്നിൽ ചൈനയും (136 ജിഗാവാട്ട്), U S ഉം (43 ജിഗാവാട്ട്) ഉണ്ട്. REN21-ന്റെ റിന്യൂവബിൾസ് 2022 ഗ്ലോബൽ സ്റ്റാറ്റസ് റിപ്പോർട്ട് (GSR 2022) അനുസരിച്ച്, ഈ ദശകത്തിൽ ലോകത്തിന് പ്രധാനപ്പെട്ട കാലാവസ്ഥാ ലക്ഷ്യങ്ങൾ കൈവരിക്കാൻ സാധ്യതയില്ല. ഇതിനു കാരണം ആഗോള ക്ലീൻ എനർജി സംക്രമണം നടക്കാത്തതിനാലാണ്.

നിയമന വാർത്തകൾ(KeralaPSC Daily Current Affairs)

10. Ruchira Kamboj named as next Permanent Representative of India to the UN (UN ലേക്ക് ഇന്ത്യയുടെ അടുത്ത സ്ഥിര പ്രതിനിധിയായി രുചിര കാംബോജിനെ തിരഞ്ഞെടുത്തു)

Daily Current Affairs in Malayalam 2022 | 22 June 2022_140.1
Ruchira Kamboj named as next Permanent Representative of India to the UN – Daily Current Affairs In Malayalam For Kerala PSC and Other Competitive Exams

നിലവിൽ ഭൂട്ടാനിലെ ഇന്ത്യൻ അംബാസിഡറും മുതിർന്ന നയതന്ത്രജ്ഞയുമായ രുചിര കാംബോജിനെ ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ അടുത്ത സ്ഥിര പ്രതിനിധിയായി നിയമിച്ചു. ടി എസ് തിരുമൂർത്തിയുടെ പിൻഗാമിയായാണ് അവർ ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യൻ അംബാസഡറാകുന്നത്. രുചിര കാംബോജ് ഉടൻ തന്നെ ചുമതലയേൽക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

സാമ്പത്തിക വാർത്തകൾ(KeralaPSC Daily Current Affairs)

11. Indian’s funds in Swiss banks jumps over Rs 30 lakh crore in 2021 (2021-ൽ സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ ഫണ്ട് 30 ലക്ഷം കോടി രൂപ കവിഞ്ഞു)

Daily Current Affairs in Malayalam 2022 | 22 June 2022_150.1
Indian’s funds in Swiss banks jumps over Rs 30 lakh crore in 2021 – Daily Current Affairs In Malayalam For Kerala PSC and Other Competitive Exams

സ്വിറ്റ്‌സർലൻഡിലെ സെൻട്രൽ ബാങ്കിന്റെ വാർഷിക കണക്കുകൾ പ്രകാരം, ഇന്ത്യ ആസ്ഥാനമായുള്ള ശാഖകൾ വഴിയും മറ്റ് ധനകാര്യ സ്ഥാപനങ്ങൾ വഴിയും ഇന്ത്യൻ വ്യക്തികളും സ്ഥാപനങ്ങളും സ്വിസ് ബാങ്കുകളിൽ നൽകിയിരിക്കുന്ന ഫണ്ടുകൾ 2021-ൽ 14 വർഷത്തെ ഏറ്റവും ഉയർന്ന തുകയായ 3.83 ബില്യൺ സ്വിസ് ഫ്രാങ്കിലേക്ക് (30,500 കോടി രൂപയിലധികം) കുതിച്ചു.

എല്ലാ മത്സര പരീക്ഷകൾക്കുമുള്ള പ്രധാന വസ്തുതകൾ :

  • ഗവേണിംഗ് ബോർഡിന്റെ സ്വിസ് നാഷണൽ ബാങ്ക് ചെയർമാൻ: തോമസ് ജെ ജോർദാൻ;
  • സ്വിസ് നാഷണൽ ബാങ്ക് ഹെഡ് ഓഫീസുകൾ: ബേൺ, സൂറിച്ച്;
  • സ്വിസ് നാഷണൽ ബാങ്ക് സ്ഥാപിതമായത്: 1854.

കരാർ വാർത്തകൾ(KeralaPSC Daily Current Affairs)

12. PhonePe and Kotak General Insurance come Together to Provide Motor Insurance (ഫോൺ പേയും കൊട്ടക് ജനറൽ ഇൻഷുറൻസും ഒരുമിച്ച് മോട്ടോർ ഇൻഷുറൻസ് നൽകാൻ തുടങ്ങുന്നു)

Daily Current Affairs in Malayalam 2022 | 22 June 2022_160.1
PhonePe and Kotak General Insurance come Together to Provide Motor Insurance – Daily Current Affairs In Malayalam For Kerala PSC and Other Competitive Exams

കൊട്ടക് മഹീന്ദ്ര ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് (കൊട്ടക് ജനറൽ ഇൻഷുറൻസ്) ഫോൺപേ-യുടെ 380 ദശലക്ഷം ഉപയോക്താക്കൾക്ക് മോട്ടോർ ഇൻഷുറൻസ് വാഗ്ദാനം ചെയ്യുന്നതിനായി ഫോൺപേ ഇൻഷുറൻസ് ബ്രോക്കിംഗ് സർവീസസ് പ്രൈവറ്റ് ലിമിറ്റഡുമായി (ഫോൺപേ) പങ്കാളികളായതായി പ്രഖ്യാപിച്ചു.

കായിക വാർത്തകൾ(KeralaPSC Daily Current Affairs)

13. Indian women’s Wrestling team wins Under-17 Asian Championship (അണ്ടർ 17 ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ വനിതാ ഗുസ്തി ടീം ജേതാക്കളായി)

Daily Current Affairs in Malayalam 2022 | 22 June 2022_170.1
Indian women’s Wrestling team wins Under-17 Asian Championship – Daily Current Affairs In Malayalam For Kerala PSC and Other Competitive Exams

കിർഗിസ്ഥാനിലെ ബിഷ്‌കെക്കിൽ നടന്ന അണ്ടർ 17 ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ വനിതാ ഗുസ്തി ടീം അഞ്ച് മെഡലുകൾ നേടി. ഇപ്പോൾ മൊത്തം എട്ട് സ്വർണ്ണ മെഡലുകൾ ഇന്ത്യക്ക് ല്കാഭിച്ചു. എട്ട് സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവുമായി ആകെ 235 പോയിന്റ് നേടിയാണ് ഇന്ത്യ കിരീടം ഉയർത്തിയത്. ജപ്പാന് 143 പോയിന്റുമായി റണ്ണേഴ്‌സ് അപ്പ് ട്രോഫിയിൽ തൃപ്തിപ്പെടേണ്ടിവന്നു, മംഗോളിയ 138 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി.

പുസ്‌തകങ്ങളും രചയിതാക്കളും (KeralaPSC Daily Current Affairs)

14. Haryana CM releases a book ‘Ashtang Yoga’ by Dr Sonu Phogat (ഡോ സോനു ഫോഗട്ടിന്റെ ‘അഷ്ടാംഗ് യോഗ’ എന്ന പുസ്തകം ഹരിയാന മുഖ്യമന്ത്രി പ്രകാശനം ചെയ്തു)

Daily Current Affairs in Malayalam 2022 | 22 June 2022_180.1
Haryana CM releases a book ‘Ashtang Yoga’ by Dr Sonu Phogat – Daily Current Affairs In Malayalam For Kerala PSC and Other Competitive Exams

ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ എട്ടാമത് അന്താരാഷ്ട്ര യോഗ ദിനത്തിന്റെ തലേന്ന് ഡോ സോനു ഫോഗട്ട് രചിച്ച അഷ്ടാംഗ് യോഗ എന്ന പുസ്തകം പ്രകാശനം ചെയ്തു. ഓരോ വ്യക്തിക്കും യോഗയ്ക്കായി ഒരു പ്രതിജ്ഞ എടുക്കണമെന്നും അദ്ദേഹം ആ പ്രതിജ്ഞയുമായി സ്വയം ബന്ധിപ്പിക്കണമെന്നും മനോഹർ ലാൽ ഖട്ടർ പറഞ്ഞു. യോഗ് ടു സെഹ്യോഗ് എന്ന മന്ത്രം ഭാവിയിലേക്കുള്ള ഒരു പുതിയ വഴി നമുക്ക് കാണിച്ചുതരുമെന്ന് അദ്ദേഹം പറഞ്ഞു.

പൊതു പഠന വാർത്തകൾ (Daily Current Affairs for Kerala state exams)

15. Mukhyamantri Matrushakti Yojana Launched by Prime Minister Narendra Modi (മുഖ്യമന്ത്രി മാതൃശക്തി യോജന പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു)

Daily Current Affairs in Malayalam 2022 | 22 June 2022_190.1
Mukhyamantri Matrushakti Yojana Launched by Prime Minister Narendra Modi – Daily Current Affairs In Malayalam For Kerala PSC and Other Competitive Exams

ഇന്ന് വഡോദരയിൽ നടന്ന ഗുജറാത്ത് ഗൗരവ് അഭിയാനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. അവിടെ അദ്ദേഹം 21000 കോടി രൂപ വിലമതിക്കുന്ന വികസന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നടത്തി. മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര ഭായ് പട്ടേൽ, കേന്ദ്ര-സംസ്ഥാന മന്ത്രിമാർ, ജനപ്രതിനിധികൾ, മറ്റ് പ്രമുഖ വ്യക്തികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ബഹുവിധ വാർത്തകൾ (Daily Current Affairs for Kerala state exams)

16. Huge Stingray breaks the record for the Biggest Freshwater Fish (ഏറ്റവും വലിയ ശുദ്ധജല മത്സ്യത്തിനുള്ള റെക്കോർഡ് ഇനി ഭീമൻ തിരണ്ടിയുടെ പേരിൽ)

Daily Current Affairs in Malayalam 2022 | 22 June 2022_200.1
Huge Stingray breaks the record for the Biggest Freshwater Fish – Daily Current Affairs In Malayalam For Kerala PSC and Other Competitive Exams

ഭീമൻ തിരണ്ടിയായ മൗൾ തുനിനെ ഏതൊരു മത്സ്യത്തേക്കാളും ഏറ്റവും വലിയ മൽസ്യമായി പ്രഖ്യാപിച്ചു. വടക്കൻ കംബോഡിയയിലെ മെകോങ് നദിയിലെ ഒറ്റപ്പെട്ട ദ്വീപായ കാവോ പ്രീയിലാണ് ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല മൽസ്യമായ ഈ ഭീമൻ തിരണ്ടി വസിച്ചിരുന്നത്.

 

ഇതര പരീക്ഷകളിലെ വാർത്തകൾ, തന്ത്രങ്ങൾ എന്നിവയ്ക്കായി ADDA247 മലയാളം  പ്രോസസ്സർ ഡൺലോഡു ചെയ്യുക

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

*വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക*

Use Coupen Code:- KPSC (എക്കാലത്തെയും വിലക്കുറവ്)

മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്

Daily Current Affairs in Malayalam 2022 | 22 June 2022_210.1
Kerala Padanamela

തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ  മലയാളത്തിൽ പരിശീലനം ആരംഭിക്കുക

Adda247App|

Adda247KeralaPSCyoutube|

Telegram Name:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!

Download your free content now!

Congratulations!

Daily Current Affairs in Malayalam 2022 | 22 June 2022_230.1

മാർച്ച് 2022 മാസപ്പതിപ്പ് | സമകാലിക വിവരങ്ങൾ PDF March 2022

Download your free content now!

We have already received your details!

Daily Current Affairs in Malayalam 2022 | 22 June 2022_240.1

Please click download to receive Adda247's premium content on your email ID

Incorrect details? Fill the form again here

മാർച്ച് 2022 മാസപ്പതിപ്പ് | സമകാലിക വിവരങ്ങൾ PDF March 2022

Thank You, Your details have been submitted we will get back to you.