Children’s Day (ശിശു ദിനം)|KPSC & HCA Study Material: ശിശുദിനം എന്നു കേൾക്കുമ്പോൾ ആദ്യം ഓർമയിലെത്തുക റോസാപ്പൂ അണിഞ്ഞ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ചിത്രമാണ്. കുട്ടികളുടെ ഇഷ്ട ചങ്ങാതിയായിരുന്നു ചാച്ചാജി എന്ന ഓമനപ്പേരിൽ എന്നും ഓർമിക്കപ്പെടുന്ന നെഹ്‌റു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു 1889 നവംബര്‍ 14 നാണ് ജനിച്ചത്. അതിനാലാണ് അദ്ദേഹത്തിന്റെ ജന്മദിനമായ നവംബർ 14 ശിശുദിനം ആയി ആചരിച്ചുവരുന്നത്. ശിശുദിനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി താഴെയുള്ള ലേഖനം വായിക്കുക.
Fil the Form and Get all The Latest Job Alerts – Click here
Download your free content now!
Download success!

Thanks for downloading the guide. For similar guides, free study material, quizzes, videos and job alerts you can download the Adda247 app from play store.
Children’s Day (ശിശു ദിനം)

കുട്ടികളുടെ അവകാശങ്ങൾ, പരിചരണം, വിദ്യാഭ്യാസം എന്നിവയെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനാണ് ഇന്ത്യയിൽ കുട്ടികളുടെ ദിനം ആഘോഷിക്കുന്നത്.
ഇന്ത്യയിലെ ആദ്യത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ ജന്മദിനമായ നവംബർ 14 നാണ് എല്ലാവർഷവും കുട്ടികളുടെ ദിനം ആഘോഷിക്കുന്നത്.
നെഹ്രു കുട്ടികൾക്കിടയിൽ ‘ചാച്ചാ നെഹ്രു’ എന്നറിയപ്പെടുന്നു, കുട്ടികൾ വിദ്യാഭ്യാസം നേടണമെന്ന് അദ്ദേഹം വാദിച്ചു.
കുട്ടികളോടുള്ള അദ്ദേഹത്തിന്‍റെ സ്‌നേഹവും വാത്സല്യവുമാണ് അദ്ദേഹത്തിന്‍റെ ജന്‍മദിനം തന്നെ കുട്ടികളുടെ ആഘോഷത്തിനു വേണ്ടി തിരഞ്ഞെടുക്കുന്നതിനുള്ള കാരണം.
കുടാതെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള തന്‍റെ നീണ്ട സമരങ്ങള്‍ക്കൊടുവില്‍ ആദ്യത്തെ പ്രധാനമന്ത്രിയായ രാജ്യത്തിന്‍റെ ഒരു വിശിഷ്ട ശിശുവായി പണ്ഡിറ്റ് നെഹ്രു പരിഗണിക്കപ്പെടുന്നുണ്ട്.
എന്നാല്‍, നവംബര്‍ 14ന് ഇത് ഇന്ത്യയില്‍ ആഘോഷിക്കപ്പെടുന്നു. കാരണം ഈ ദിനം ഇതിഹാസ സ്വാതന്ത്ര്യപ്പോരാളിയും സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയുമായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന്‍റെ ജന്‍മദിനമാണ്.
കുട്ടികളോടുള്ള നെഹ്രുവിന്‍റെ സ്‌നേഹത്തിനുള്ള ആദരവും അദ്ദേഹം രാജ്യത്തിന് നല്‍കിയ സംഭാവനകളുമാണ് ശിശുദിനം അദ്ദേഹത്തിന്‍റെ ജന്‍മദിനത്തില്‍ ആഘോഷിക്കുന്നത്.
Children’s day: The story behind the rose (റോസാപ്പൂവിനു പിന്നിലെ കഥ)

പൂക്കളെ സ്നേഹിച്ചിരുന്ന ചാച്ചാജിയുടെ ഓർമയ്ക്കായി കുരുന്നുകൾ ശിശുദിനത്തിൽ റോസാപ്പൂ പരസ്പരം കൈമാറാറുണ്ട്, നെഹ്റുവിന്റെ വസ്ത്രത്തിൽ എപ്പോഴും റോസാപ്പൂ കാണാറുമുണ്ട്.
റോസാപ്പൂവിനു പിന്നിലെ കഥ: ഇന്ത്യ സ്വാതന്ത്ര്യം നേടിയശേഷം ധാരാളം പേർ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹർ നെഹ്റുവിനെ കാണാൻ ദിവസം എത്താറുണ്ടായിരുന്നു.
ഒരു ദിവസം ഗ്രാമവാസിയായ ഒരു സ്ത്രീ നെഹ്‌റുവിന് ഒരു റോസാപ്പൂ സമ്മാനമായി നല്‍കുവാനായി ക്യൂവിൽനിന്നു.
എന്നാൽ സുരക്ഷാ ജീവനക്കാർ അവരെ നെഹ്റുവിന് അടുത്തേക്ക് കടത്തിവിട്ടില്ല.
വിലപിടിച്ച സമ്മാനങ്ങളും മനോഹരമായി വസ്ത്രം ധരിച്ച സന്ദർശകരെയുമാണ് അവർ കടത്തിവിട്ടത്.
ഇത് ആ സ്ത്രീയിൽ മാനസിക വിഷമമുണ്ടാക്കി. തന്റെ വീട്ടുമുറ്റത്ത് വളർന്ന റോസാപ്പൂവല്ലാതെ മറ്റൊന്നും സമ്മാനമായി നൽകാൻ ആ സ്ത്രീക്ക് ഇല്ലായിരുന്നു.
പക്ഷേ നെഹ്റുവിന് തന്റെ സമ്മാനം എങ്ങനെയും നൽകണമെന്ന ആഗ്രഹത്താൽ ഓരോ ദിവസവും റോസാപ്പൂവുമായി അവർ കാണാനെത്തി.
ഈ വിവരം നെഹ്റു അറിഞ്ഞില്ല. ഒരു ദിവസം സുരക്ഷാ ജീവനക്കാരുമായി സ്ത്രീ തർക്കിക്കുന്നത് നെഹ്റുവിന്റെ ശ്രദ്ധയിൽപ്പെട്ടു.
അവരെ കടത്തി വിടാൻ നിർദേശിച്ചു. അവർ കൊണ്ടുവന്ന റോസാപ്പൂ വളരെ സന്തോഷത്തോടെ സ്വീകരിക്കുകയും കുപ്പായത്തിന്റെ ഒരു ഭാഗത്ത് കുത്തിവയ്ക്കുകയും ചെയ്തു.
സമ്മാനമെന്തായാലും അത് തരാനുളള മനസിനെ നെഹ്റു പ്രകീർത്തിച്ചു. പിന്നീട് നെഹ്റുവിന്റെ അടയാളമായി റോസാപ്പൂ മാറി.
Global Children’s Day (ആഗോളതല ശിശുദിനം)
എല്ലാ വര്‍ഷവും നവംബര്‍ 20 ാം തീയതിയാണ് ആഗോളതലത്തില്‍ ശിശുദിനം ആഘോഷിക്കപ്പെടുന്നത്.
ശൈശവം ആഘോഷിക്കണ്ട ദിനമായിട്ടാണ് ഈ ദിവസത്തെ തിരഞ്ഞെടുത്തത്. 1959 ന് മുന്‍പ് ഒക്ടോബറിലാണ് ആഗോളതലത്തില്‍ ശിശുദിനം ആഘോഷിക്കപ്പെട്ടിരുന്നത്.
യു.എന്‍ പൊതുസമിതിയുടെ (UN General Assembly) തീരുമാനപ്രകാരം 1954 ലാണ് ആദ്യമായി ഇത് ആഘോഷിച്ചത്.
ലോകത്തെ മുഴുവന്‍ കുട്ടികളുടെ ക്ഷേമത്തെ ഉദ്ധരിക്കുന്നതിനുള്ള പ്രയോജനപ്രദമായ നടപടികള്‍ കൊണ്ടുവരുവാന്‍ എന്നതിന് പുറമെ കുട്ടികളുടെ ഇടയില്‍ സഹകരണമനോഭാവവും സഹവര്‍ത്തിത്വം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് അടിസ്ഥാനപരമായും ഈ ദിവസത്തെ സ്ഥാപിച്ചെടുത്തത്.
1959 ലെ വാര്‍ഷികത്തെ സൂചിപ്പിക്കുന്നതു കൊണ്ട്, ശിശു അവകാശപ്രഖ്യാപനം (Declaration of the Rights of the Child) ഐക്യരാഷ്ട്ര പൊതുസഭ (United Nations General Assembly) അംഗീകരിക്കുന്പോള്‍ നവംബറ് 20 ാം തീയതിയെ തിരഞ്ഞെടുക്കുകയാണുണ്ടായത്.
1989 ല്‍ അതേ ദിവസം ശിശു അവകാശപ്രമേയം (Convention on the Rights of the Child) ഒപ്പുവയ്ക്കുകയും, അതുമുതല്‍ 191 രാജ്യങ്ങള്‍ അതിനെ അംഗീകരിച്ച് പോരുകയും ചെയ്യുന്നു.
ജനീവയിലെ അന്തര്‍ദേശീയ ശിശുക്ഷേമ സംഘടനയുടെ (International Union for Child Welfare) മേല്‍നോട്ടത്തില്‍ 1953 ഒക്ടോബറിലാണ് ശിശുദിനം ലോകത്താകമാനം ആഘോഷിക്കപ്പെട്ടത്.
ആഗേളതല ശിശുദിനം എന്ന ആശയം അന്തരിച്ച ശ്രീ. വി.കെ.കൃഷ്ണമേനോന്‍ വാദിക്കുകയും, 1954 ല്‍ ഐക്യരാഷ്ട്ര പൊതുസമിതി അതിനെ അംഗീകരിക്കുകയും ചെയ്തു.
നവംബര്‍ 20 ലോക ശിശുദിനം 1954 ല്‍ ഐക്യരാഷ്ട്ര പൊതുസമിതി ആദ്യമായി ഇത് പ്രഖ്യാപിക്കുകയും ചെയ്തു.
ഒന്നാമതായി കുട്ടികളില്‍ പരസ്പര സഹകരണവും സഹവര്‍ത്തിത്വവും വളര്‍ത്താനും, രണ്ടാമതായി ലോകത്തിലെ കുട്ടികളുടെ ക്ഷേമത്തെ ഉദ്ധരിക്കുന്നതിനും പ്രയോജനകരമാക്കുന്നതിനുമുള്ള പ്രവര്‍ത്തനം തുടങ്ങുന്നതിനുമായി ഒരു ദിവസം നിര്‍ണ്ണയിക്കുവാന്‍ എല്ലാ രാജ്യങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ് ഇത് സ്ഥാപിക്കപ്പെട്ടത്.
നേരത്തേ സൂചിപ്പിച്ചതുപോലെ, പണ്ഡിറ്റ് ജവഹര്‍ ലാല്‍ നെഹ്രുവിന്‍റെ ജന്‍മദിനമാണ് ഇന്ത്യയില്‍ ശിശുദിനമായി ആഘോഷിക്കുന്നത്. ആനന്ദത്തിന്‍റെയും, ആര്‍പ്പുവിളുകളുടെയും, ശൈശവാഘോഷത്തിന്‍റെയും ദിനമാണിത്.
നെഹ്രുവിനോടുള്ള ആദരവുകൂടിയാണ് ശിശുദിനത്തിലൂടെ ആഘോഷിക്കുന്നത്.
Children’s Day in Other Countries (വിവിധ രാജ്യങ്ങളിലെ ശിശുദിനം)
1964 നു മുൻപുവരെ നവംബർ 20 ആണ് ശിശുദിനമായി ഇന്ത്യയും ആചരിച്ചിരുന്നത്.
1964 ൽ നെഹ്റുവിന്റെ മരണശേഷം അദ്ദേഹത്തിന്റെ ജന്മദിനമായ നവംബർ 14 ശിശുദിനമായി ആചരിക്കാൻ തീരുമാനിക്കുകയായിരുന്നു.
വിവിധ രാജ്യങ്ങളിൽ പലദിനങ്ങളിലായി ശിശുദിനം ആഘോഷിച്ചുവരുന്നു.
- പാക്കിസ്ഥാൻ- നവംബർ 20
- ചൈന- ജൂൺ 1
- ബ്രിട്ടൻ- ഓഗസ്റ്റ് 30
- ജപ്പാൻ- മേയ് 5
- യുഎസ്- ജൂൺ മാസത്തിലെ ആദ്യത്തെയോ രണ്ടാമത്തെയോ ഞായറാഴ്ച
- ഓസ്ട്രേലിയ- ജൂലൈ മാസത്തിലെ ആദ്യ ഞായറാഴ്ച
- ജർമനി- ജൂൺ 1
- മെക്സിക്കോ- ഏപ്രിൽ 30
- സിംഗപ്പൂർ- ഒക്ടോബർ 1
- ശ്രീലങ്ക ഒക്ടോബർ-1
- ബ്രസീൽ- ഒക്ടോബർ 12
- തുർക്കി- ഏപ്രിൽ 23
- നൈജീരിയ-മേയ് 27
Nehru’s Top 10 Quotes(നെഹ്റുവിന്റെ 10 മഹത് വചനങ്ങൾ)
1. ആദർശങ്ങളും ലക്ഷ്യങ്ങളും തത്വങ്ങളും നാം മറക്കുമ്പോൾ മാത്രമാണ് പരാജയം സംഭവിക്കുന്നത്
2. മറ്റുള്ളവർ നമ്മളെക്കുറിച്ച് ചിന്തിക്കുന്നതിനേക്കാൾ പ്രധാനം നമ്മൾ എന്താണെന്നുളളതാണ്
3. ഒരാൾ വാങ്ങുന്ന ശമ്പളമോ, ധരിക്കുന്ന വസ്ത്രമോ, പാർക്കുന്ന ഭവനമോ അല്ല അയാളുടെ യോഗ്യത നിശ്ചയിക്കുന്നത്
4. ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസ്സിനു ചുറ്റും നാം പണിയുന്നതാണ്
5. രാജ്യത്തിന്റെ സേവനത്തിൽ പൗരത്വം അടങ്ങിയിരിക്കുന്നു
6. വസ്തുതകൾ വസ്തുതകളാണ്, നിങ്ങളുടെ ഇഷ്‌ടങ്ങൾ കാരണം അവ അപ്രത്യക്ഷമാകില്ല
7. സമാധാനമില്ലെങ്കിൽ, മറ്റെല്ലാ സ്വപ്നങ്ങളും അപ്രത്യക്ഷമാവുകയും ചാരമായിത്തീരുകയും ചെയ്യും
8. മനസിന്റെയും ആത്മാവിന്റെയും വിശാലതയാണ് സംസ്കാരം
9. ഒരു ജനതയുടെ കല അവരുടെ മനസിന്റെ യഥാർഥ കണ്ണാടിയാണ്
10. നമ്മുടെ മതമോ മതവിശ്വാസമോ എന്തുമാകട്ടെ, നാമെല്ലാം ഒരു ജനതയാണെന്ന് നിരന്തരം ഓർമിക്കണം