Table of Contents
Bharathappuzha (ഭാരതപ്പുഴ)|KPSC & HCA Study Material : ഭരത നദി, നിള എന്നും അറിയപ്പെടുന്നു, കേരള സംസ്ഥാനത്തിലെ പടിഞ്ഞാറോട്ടൊഴുകുന്ന ഒരു നദിയാണ് ഭാരതപ്പുഴ, ഇത് സംസ്ഥാനത്തെ രണ്ടാമത്തെ നീളമുള്ള നദിയാണ്. മലബാറിന്റെ തെക്കൻ പ്രദേശങ്ങളിലെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ് നദി. ഭാരതപ്പുഴയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി താഴെയുള്ള ലേഖനം വായിക്കുക.
Fil the Form and Get all The Latest Job Alerts – Click here
[sso_enhancement_lead_form_manual title=”ഒക്ടോബർ 2021 ആഴ്ചപ്പതിപ്പ് | സമകാലിക വിവരങ്ങൾ
October 3rd week” button=”ഡൗൺലോഡ് നൗ” pdf=”/jobs/wp-content/uploads/2021/10/25131834/Weekly-Current-Affairs-3rd-week-October-2021-in-Malayalam.pdf”]
Bharathappuzha (ഭാരതപ്പുഴ)
നദികളാൽ സമ്പന്നമാണ് കേരളം. 15 കിലോമീറ്ററിൽ കുറയാതെ നീളമുള്ള പുഴയെയാണ് നമ്മൾ നദികളിൽ ഉൾപ്പെടുത്തുന്നത്. 44 നദികളാണ് കേരളത്തിലുള്ളത്, ഇതിൽ 41 എണ്ണം പടിഞ്ഞാറോട്ടും മൂന്നെണ്ണം കിഴക്കോട്ടും ഒഴുകുന്നു. 209 കിലോമീറ്റർ ദൂരം കേരളത്തിലൂടെ ഒഴുകുന്ന ഭാരതപ്പുഴ കേരളത്തിലെ രണ്ടാമത്തെ നീളം കുടിയ നദിയാണ്. പുരാതന ഗ്രന്ഥങ്ങളിൽ പേരാർ എന്നും അറിയപ്പെടുന്ന ഈ നദി തമിഴ്നാട്ടിലെ ആനമലയിൽ നിന്നാണ് ഉത്ഭവിക്കുന്നത്. പടിഞ്ഞാറോട്ടൊഴുകുന്ന ഭാരതപ്പുഴ പാലക്കാട്, തൃശൂർ, മലപ്പുറം എന്നീ ജില്ലകളിൽ കൂടി ഒഴുകി അറബിക്കടലിൽ ചേരുന്നു. പല കൈവഴികളും ഇതിനിടയിൽ ഈ നദിയിൽ ചേരുന്നു. 40 കിലോമീറ്ററോളം ദൂരത്തിൽ പൊള്ളാച്ചി വരെ വടക്കോട്ടും ഈ പുഴ ഒഴുകുന്നുണ്ട്. ഗായത്രിപ്പുഴ, കണ്ണാടിപ്പുഴ, കൽപ്പാത്തിപ്പുഴ തൂതപ്പുഴ എന്നിവയാണ് ഭാരതപ്പുഴയുടെ പ്രധാന പോഷകനദികൾ. കണ്ണാടിപ്പുഴ ചിറ്റൂർപ്പുഴ എന്നും അറിയപ്പെടുന്നു. സൈലന്റ് വാലിയിലൂടെ ഒഴുകുന്ന കുന്തിപ്പുഴ കേരളത്തിലെ ഏറ്റവും മാലിന്യം കുറഞ്ഞ നദിയും ഭാരതപ്പുഴയുടെ പോഷകനദിയുമാണ്.
കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദിയാണു ഭാരതപ്പുഴ. നിള എന്നപേരിലും ഈ നദി അറിയപ്പെടുന്നു. കേരളത്തിലൂടെ ഒഴുകുന്ന നദികളിൽ ഏറ്റവും വലിയ നദിയാണ് ഭാരതപ്പുഴ. അതെ സമയം പൂർണമായും കേരളത്തിലൂടെ ഒഴുകുന്ന നദികളിൽ വലുത് പെരിയാർ ആണ്. പ്രകൃതി ഭംഗിയാൽ സമ്പന്നമായ നിളാ തീരങ്ങൾ ഏറെ പ്രശസ്തമാണ്. അമിതമായ മണൽ വാരൽ ഈ നദിയെ പാടെ തകർത്തു.ജലഗതാഗതത്തിന് യോഗ്യമല്ലാതാക്കി. മലയാള സാഹിത്യത്തിലും ഒട്ടേറെ മലയാളികളുടെ ജീവിതത്തിലും നിളയുടെ സാന്നിധ്യം അടയാളപ്പെടുത്തുന്നുണ്ട്. പേരാർ, കോരയാർ, വരട്ടാർ, വാളയാർ എന്നീ ശുദ്ധദ്രാവിഡനാമങ്ങളും ഭാരതപ്പുഴ, നിള, ഗായത്രി, മംഗലനദി എന്നീ സംസ്കൃതനാമങ്ങളും ഈ നദിക്കുണ്ട്.
കേരളത്തിന്റെ സാംസ്കാരികപരമായ രൂപീകരണത്തിൽ ഭാരതപുഴയുടെ സ്വാധീനം വളരെ വലുതാണ്. ഭാരതപ്പുഴയുടെ തീരമായ തിരുനാവായ എന്ന സ്ഥലത്ത് 12 വർഷത്തിൽ ഒരിക്കൽ നടന്നിരുന്ന നദീതീര ഉത്സവമായിരുന്നു മാമാങ്കം. ഇതിനോട് അനുബന്ധിച്ചു സാഹിത്യം,സംഗീതം,നൃത്തം, കാർഷിക മേളകൾ, കായിക പ്രകടനങ്ങൾ എന്നിവ ഭാരത പുഴയുടെ തീരത്ത് അരങ്ങേറിയിരുന്നു. ഭാരതീയ കലാരൂപങ്ങൾ അഭ്യസിപ്പിക്കുന്ന കേരളകലാമണ്ഡലം സ്ഥിതി ചെയ്യുന്നത് ഭാരതപ്പുഴയുടെ തീരത്താണ്. തുഞ്ചൻപറമ്പിൽ വിദ്യാരംഭം കുറിക്കുന്നതടക്കം പല ആചാര അനുഷ്‌ഠാനങ്ങൾക്കും ഭാരതപ്പുഴയുമായി അഭേദ്യമായ ബന്ധമുണ്ട്. വളരെ കാലം മുൻപ് തന്നെ കലാ-സാംസ്‌കാരിക ബന്ധമുള്ള ജനങ്ങൾ ഭാരതപ്പുഴയുടെ ഇരു കരകളിലും ജീവിച്ചു പോന്നിരുന്നു. മഹേന്ദ്രപല്ലവൻ ചക്രവർത്തിയുടെ കാലഘട്ടത്തിൽ ഇവിടേക്ക് ഒരു സാംസ്കാരിക പാലായനം നടന്നിട്ടുണ്ടാകണം എന്നാണ് ചില ചരിത്രകാരന്മാരുടെ നിഗമനം. ഒഴുക്കു നിലയ്ക്കാത്ത നിള, കുളിയും ജപനിഷ്ഠയുമുള്ള ഒരു ജനതയെ ഇങ്ങോട്ട് ആകർഷിച്ചിട്ടുണ്ടാകാം എന്ന് അവർ കരുതുന്നു. ആധുനിക മലയാള ഭാഷയുടെ പിതാവ് തുഞ്ചത്തു എഴുത്തച്ഛനും തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ കുഞ്ചൻ നമ്പ്യാരുമെല്ലാം ഭാരതപ്പുഴയുടെ തീരത്തു ജനിച്ചു വളർന്നവർ ആണ്. ആധുനിക സാഹിത്യകാരന്മാരായ എം ടി വാസുദേവൻ നായർ, എം ഗോവിന്ദൻ, വി കെ എൻ തുടങ്ങിയവരും ഇവിടെയാണ് ജനിച്ചത്. കേരളത്തിന്റെ സാംസ്കാരിക കേന്ദ്രങ്ങൾ ആയി അറിയപ്പെടുന്ന തിരുവില്ല്വാമല, ഒറ്റപ്പാലം, ഷൊർണൂർ, പട്ടാമ്പി, കുറ്റിപ്പുറം,തിരുനാവായ, തുഞ്ചൻ പറമ്പ് എന്നിവയെല്ലാം ഭാരതപ്പുഴയുടെ തീരങ്ങളിൽ ആണ്.
കേരളത്തിലെ എല്ലാ നദീതടങ്ങളിലും വെച്ച് വലുതാണ് ഭാരതപ്പുഴയുടെ നദീതടം, 6,186 ചതുരശ്ര കിലോമീറ്റർ ആണ് ഇതിന്റെ വ്യാപ്തി. ഇതിന്റെ മൂന്നിൽ രണ്ട് ഭാഗത്തെക്കാൾ അൽപ്പം കൂടുതൽ (4400 ച.കി.മീ) ഭാഗം കേരളത്തിലും, ബാക്കി (1786 ച.കി.മീ) തമിഴ്‌നാട്ടിലുമാണ് സ്ഥിതിചെയ്യുന്നത്. കേരളത്തിലെ മറ്റു നദികളെ അപേക്ഷിച്ച് ഭാരതപ്പുഴയ്ക്ക് ഒഴുക്ക് കുറവാണ്. ഇതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് പുഴയുടെ വലിയൊരു ഭാഗവും അധികം മഴ ലഭിക്കാത്ത ഭൂപ്രദേശങ്ങളിലൂടെ ഒഴുകുന്നതാണ് എന്നതാണ്. മാത്രമല്ല പുഴയ്ക്ക് കുറുകെ കെട്ടിയ വിവിധ അണക്കെട്ടുകളും അനധികൃതമായ മണൽവാരലും ഭാരതപ്പുഴയുടെ ഒഴുക്ക് കുറയാൻ കാരണമായി. വേനൽക്കാലങ്ങളിൽ ഒട്ടും തന്നെ ഒഴുക്കില്ലാതെയാണ് പുഴയുടെ പല ഭാഗങ്ങളും ഇന്ന് കിടക്കുന്നത്. കടുത്ത മാലിന്യപ്രശ്നം ഈ നദി നേരിടുന്ന മറ്റൊരു പ്രശ്നമാണ്. നദിയിലെ ഒഴുക്ക് കൂട്ടാനും മാലിന്യം വരുന്നത് തടയാനും വിവിധ ശ്രമങ്ങൾ നടത്തിയെങ്കിലും ഒന്നും വിജയം കണ്ടിട്ടില്ല. നിളയുടെയും ഉപശാഖകളുടെയും കുറുകെ കെട്ടിയ അണക്കെട്ടുകളിൽ ഏറ്റവും വലുത് മലമ്പുഴ ഡാമാണ്. വാളയാർ ഡാം, മംഗലം ഡാം, പോത്തുണ്ടി ഡാം, മീങ്കാര ഡാം, ചുള്ളിയാർ ഡാം എന്നിവയാണ് നിളയിലെ മറ്റ് അണക്കെട്ടുകൾ. മിക്കവാറും എല്ലാ അണക്കെട്ടുകളും ജലസേചനത്തിന് മാത്രമുള്ളവയാണ്. ഏകദേശം 773 ച.കി.മീ ഭൂപ്രദേശത്തിന് ഈ ജലസേചന പദ്ധതികൾ ജലം നൽകുന്നു.
ഭാരതപ്പുഴ പല നഗരങ്ങളുടെയും ഗ്രാമങ്ങളുടെയും ജീവനാഡിയാണ്. പാലക്കാട്, പറളി, കിള്ളിക്കുറിശ്ശിമംഗലം, ഒറ്റപ്പാലം, ഷൊർണ്ണൂർ, പട്ടാമ്പി, തൃത്താല, വരണ്ട്കുറ്റിക്കടവ് ,തിരുവേഗപ്പുറ, കൂടല്ലൂർ, പള്ളിപ്പുറം,കുറ്റിപ്പുറം, കുമ്പിടി എന്നിവ ഭാരതപ്പുഴ ഒഴുകുന്ന പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഉൾപ്പെടും. പള്ളിപ്പുറം പട്ടണം ഉൾക്കൊള്ളുന്ന പരുതൂർ ഗ്രാമം തൂതപ്പുഴയുടെയും ഭാരതപ്പുഴയുടെയും സംഗമസ്ഥാനത്താണ്. മായന്നൂരിൽ വച്ച് ഗായത്രിപ്പുഴ ഭാരതപ്പുഴയിൽ ലയിക്കുന്നു.
പണ്ട് ഈ നദി പേരാർ, കോരയാർ, വരട്ടയാർ, വാളയാർ എന്ന പേരുകളിലായിരുന്നു അറിയപ്പെട്ടിരുന്നത്. പിന്നീട് നിള, ഭാരതപ്പുഴ, ഗായത്രി, മംഗലംനദി എന്ന പേരുകളിൽ അറിയപ്പെട്ടു.ഭാരതപ്പുഴയുടെ തീരം കേരളത്തിലെ പ്രകൃതിഭംഗി പ്രദേശമാണ്. അതുകൊണ്ടുതന്നെ സമകാലീന സിനിമകളിൽ ഈ പ്രദേശം വളരെയധികം രംഗങ്ങളിൽ ദ്രുശ്യവൽകരിയ്ക്കപ്പെടുന്നു. ചരിത്രകാരന്മാരുടെ നിഗമനത്തിൽ മഹേന്ദ്രപല്ലവൻ ചക്രവർത്തിയുടെ കാലഘട്ടത്തിൽ തദ്ദേശത്ത് നിന്നും ഒരു സാംസ്കാരിക പാലായനം നടന്നിട്ടുണ്ടാകണം എന്നാണ്. ഒഴുക്കു നിലയ്ക്കാത്ത നിള, കുളിയും ജപനിഷ്ഠയുമുള്ള ഒരു ജനതയെ ഇങ്ങോട്ട് ആകർഷിച്ചിരിയ്ക്കാം. അങ്ങനെ കലാപാരമ്പര്യമുള്ളവരുടെ ജനവാസം ഇവിടെ ഇരു കരകളിലുമായി ഉടലെടുത്തിരിയ്ക്കണം. അവരുടെ പിന്തലമുറക്കാരും താവഴികളുമായി ഒരു കൂട്ടം കലാസാഹിത്യനിപുണന്മാർ അങ്ങനെ ഈ മണ്ണിൽ പിറവി കൊണ്ടു. കുഞ്ചൻ നമ്പ്യാർ, തുഞ്ചത്തെഴുത്തച്ഛൻ മുതൽ പല ആധുനിക എഴുത്തുകാരും ഭാരതപ്പുഴയുടെ തീരത്താണ് ജനിച്ചുവളർന്നത്. എം.ടി. വാസുദേവൻ നായർ, എം. ഗോവിന്ദൻ, വി.കെ.എൻ. തുടങ്ങിയവർ ഈ ഗണത്തിൽ പെടുന്നു.
(Tributaries) പോഷകനദികൾ
- തൂതപ്പുഴ
- കുന്തിപ്പുഴ
- കാഞ്ഞിരപ്പുഴ
- അമ്പൻകടവ്
- തുപ്പാണ്ടിപ്പുഴ
- ഗായത്രിപ്പുഴ
- മംഗലം നദി
- അയലൂർപ്പുഴ
- വണ്ടാഴിപ്പുഴ
- മീങ്കാരപ്പുഴ
- ചുള്ളിയാർ
- കൽപ്പാത്തിപ്പുഴ
- കോരയാറ്
- വരട്ടാറ്
- വാളയാർ
- മലമ്പുഴ
- കണ്ണാടിപ്പുഴ
- പാലാറ്
- അലിയാറ്
- ഉപ്പാറ്
ഇതര പരീക്ഷകളിലെ വാർത്തകൾ, തന്ത്രങ്ങൾ എന്നിവയ്ക്കായി ADDA247 മലയാളം പ്രോസസ്സർ ഡൺലോഡു ചെയ്യുക
Download the app now, Click here
ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.
*വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക*
Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)
*മലയാളത്തിലെ തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*
*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ മലയാളത്തിൽ പരിശീലനം ആരംഭിക്കുക*
Telegram group:- KPSC Sure Shot Selection
KPSC Exam Online Test Series, Kerala Police and Other State Government Exams