Malyalam govt jobs   »   Study Materials   »   Al ameen newspaper

Al Ameen Newspaper (അൽ അമീൻ പത്രം) | KPSC & HCA Study Material

Al Ameen Newspaper (അൽ അമീൻ പത്രം) , KPSC & HCA Study Material: – സ്വാതന്ത്ര്യസമരകാലത്ത് മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ നേതൃത്വത്തിൽ പുറത്തിറക്കിയ പത്രമായിരുന്നു ‘അൽ അമീൻ’. 1931 വരെ ‘അൽ അമീൻ‘ ത്രൈദിന പത്രവും 1936 വരെ ദിനപത്രവുമായിരുന്നു.

Fil the Form and Get all The Latest Job Alerts – Click here

 

[sso_enhancement_lead_form_manual title=” നവംബർ 2021 മാസപ്പതിപ്പ് | സമകാലിക വിവരങ്ങൾ
November 2021″ button=”ഡൗൺലോഡ് നൗ” pdf=”/jobs/wp-content/uploads/2021/12/02180928/Monthly-Current-Affairs-November-2021.pdf”]

Al Ameen Newspaper (അൽ അമീൻ പത്രം)

Al ameen newspaper (അൽ അമീൻ പത്രം) | KPSC & HCA Study Material_30.1
Al ameen newspaper

 

തരം വർത്തമാന പത്രം
എഡീറ്റർ മുഹമ്മദ് അബ്ദുൽ റഹ്മാൻ
സ്ഥാപിതം 1924
ഭാഷ മലയാളം
ആസ്ഥാനം കോഴിക്കോട്

 

1923 ഡിസംബറിൽ മുഹമ്മദ്‌ അബ്ദുറഹ്മാൻ സാഹിബ് മാനേജിംഗ് ഡയറക്റ്ററായും ടി. ഹസ്സൻ കോയ മുല്ല അടക്കം ആറുപേർ ഡയറക്റ്റർമാരായും അൽ അമീൻ കമ്പനി രജിസ്റ്റർ ചെയ്തു.

അൽ അമീൻ കമ്പനിക്കു ഷെയർ പിരിക്കുന്നതിനായി അബ്ദുറഹ്മാൻ സാഹിബ് ബർമ, സിലോൺ തുടങ്ങിയ സ്ഥലങ്ങളിൽ അടക്കം പര്യടനം നടത്തി.

കൂടാതെ തനിക്കു പൈതൃകമായി കിട്ടിയ ഭൂസ്വത്തുക്കൾ വിറ്റ് അച്ചടിയന്ത്രങ്ങളും മറ്റു സാമഗ്രികളും വാങ്ങി.

1924 ഒക്ടോബർ 15ന് ഒരു മീലാദ് ദിനത്തിൽ അൽ അമീന്റെ പ്രഥമ ലക്കം കോഴിക്കോട് നിന്ന് പുറത്തിറങ്ങി.

ആദ്യം ഞായർ, ചൊവ്വ, വ്യാഴം എന്നീ ദിവസങ്ങളിലായിരുന്നു പത്രം പ്രസിദ്ധീകരിച്ചിരുന്നത്.

അക്കാലത്തു ഉത്തരകേരളത്തിൽ മാതൃഭൂമി ഒഴികെയുള്ള പത്രങ്ങൾ (കേരള പത്രിക, കേരള സഞ്ചാരി, മിതവാദിതുടങ്ങിയ മലയാള പത്രങ്ങളും വെസ്റ്റ് കോസ്റ്റ്, സ്പെക്ടെറ്റർ, വെസ്റ്റ് കോസ്റ്റ് രിഫോർമാർ, ചാമ്പ്യൻ തുടങ്ങിയ ഇംഗ്ലീഷ് പത്രങ്ങളും) ദേശീയ പ്രസ്ഥാനത്തിന് എതിരായിരുന്നു.

കോണ്ഗ്രസ് നേതാക്കളുടെ പ്രസ്താവനകളും ലഘുലേഖകളും അടിച്ചു കൊടുക്കാൻ പോലും ഒരു പ്രസ്സും തയ്യാറായിരുന്നില്ല.

ഈ സന്ദർഭത്തിലാണ് കോഴിക്കോട്ടെ രണ്ടാമത്തെ പത്രമായി അൽ അമീൻ പ്രസിദ്ധീകരണമാരംഭിക്കുന്നത്.

മുസ്ലിങ്ങളുടെ സമരവീര്യം നിർവീര്യമാക്കാൻ ബ്രിട്ടീഷ് ഭരണകൂടം രൂപം നൽകിയ അന്തമാൻ സ്കീമിനെ പത്രം രൂക്ഷഭാഷയിൽ വിമർശിച്ചു.

സർക്കാരിന്റെ മര്ധക ജനവിരുദ്ധ നയങ്ങൾക്കെതിരെയും മുസ്ലിങ്ങൾക്കിടയിലെ അന്ധവിശ്വാസങ്ങളെയും പത്രം ശക്തിയുക്തം എതിർത്തു.

Al Ameen Daily Newspaper (ദിനപത്രം)

1930 ജൂൺ 25 മുതൽ അൽ അമീൻ ദിനപത്രമായി.

എന്നാൽ ആ വർഷം തന്നെ ആഗസ്റ്റ്‌ 4ന് സർക്കാർ പുറത്തിറക്കിയ ഓർഡിനൻസ് പ്രകാരം 2000രൂപ കെട്ടിവെക്കാൻ ഗവർമെന്റ് ഉത്തരവിറങ്ങിയെങ്കിലും ആ സമയത്ത് ജയിലിലായിരുന്ന അബ്ദുറഹ്മാൻ സാഹിബ് അന്യായമായ ആ കൽപ്പന അനുസരിക്കേണ്ടെന്നു സഹപ്രവർത്തകരെ അറിയിച്ചു, തുടർന്ന് പത്രം കണ്ടുകെട്ടി.

നവംബർ 20ന് പ്രസിദ്ധീകരണം പുനരാരംഭിച്ച അൽ അമീൻ സാമ്പത്തിക പ്രതി സന്ധിയെ തുടർന്ന് വീണ്ടും ത്രൈദിന പത്രമാക്കി.

സാമ്പത്തികപ്രതിസന്ധികളും ബ്രിട്ടീഷ് സർക്കാരിന്റെ ദ്രോഹനടപടികളും അൽ അമീന്റെ പ്രവർത്തനങ്ങളെ ബാധിച്ചു.

1939 സെപ്റ്റംബർ 29-ന് പ്രസിദ്ധീകരണം നിർത്തി .

പിന്നീട് പലതവണ പുനരാരംഭിച്ചെങ്കിലും തുടർന്നുകൊണ്ടുപോകാനായില്ല.

കോൺഗ്രസിലെ വലതുപക്ഷ നേതൃത്വത്തെ ശക്തമായി വിമർശിച്ച പത്രം ഇടതു പക്ഷ നേതാക്കളുടെ ലേഖനങ്ങളും തൊഴിലാളി – കർഷക – അധ്യാപക സംഘടനാ വാർത്തകളും കൃത്യമായി പ്രസിദ്ധീകരിച്ചിരുന്നു.

Reason for Stopping Al Ameen Newspaper (അൽ അമീൻ പത്രം നിർത്താനുള്ള കാരണം )

1939 മാർച്ച് 15 മുതൽ അൽ അമീൻ വീണ്ടും ദിനപത്രമായി പ്രസിദ്ധീകരിക്കാൻ തുടങ്ങി.

എന്നാൽ രണ്ടാം ലോകമഹാ യുദ്ധത്തിൽ ബ്രിട്ടനോട് നിസ്സഹകരിച്ചു നിയമലംഘനത്തിനും സ്വാതന്ത്ര സമരത്തിനും ആക്കം കൂട്ടാൻ ആഹ്വാനം ചെയ്തു കൊണ്ട് കോണ്ഗ്രസും യുദ്ധവും എന്ന പേരിൽ മുഖപ്രസംഗം പ്രസിദ്ധീകരിച്ചതിനെ തുടർന്ന് (1939 സെപ്റ്റംബർ 29) സർക്കാർ അൽ അമീൻ വീണ്ടും നിരോധിച്ചു.

നിലവിൽ കോൺഗ്രസ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് വീക്ഷണം മുഹമ്മദിന്റെ പേരിലാണ് പത്രത്തിന്റെ രജിസ്‌ട്രേഷൻ.

എഴുത്തുകാരനും അധ്യാപകനുമായ കോഡൂർ അബ്ദുൽ ബായിസ് എഡിറ്ററും ഡി.സി.സി. സെക്രട്ടറി ഉമ്മർ ഗുരിക്കൾ മനേജിങ് ഡയറക്ടറുമാണ്.

വെബ്‌സൈറ്റ്, ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് പ്ലാറ്റ് ഫോമുകളിൽ ഇനി ‘അൽ അമീൻ’ ലഭ്യമാകും.

ഓൺലൈൻ എഡിഷന്റെ ലോഗോ അൽ അമീന്റെ 96-ാം വാർഷികദിനത്തിൽ മലപ്പുറം പ്രസ്‌ക്ലബ്ബിൽ നടന്ന ചടങ്ങിൽ സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദ് പ്രകാശനംചെയ്തു.

മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് ട്രസ്റ്റ്‌ ചെയർമാൻ സി. ഹരിദാസ് എറ്റുവാങ്ങി. വീക്ഷണം മുഹമ്മദ് അധ്യക്ഷതവഹിച്ചു.

കോഡൂർ അബ്ദുൽ ബായിസ്, മാനേജിങ് ഡയറക്ടർ ഉമ്മർ ഗുരിക്കൾ തുടങ്ങിയവർ പ്രസംഗിച്ചു.

സ്വാതന്ത്ര സമരത്തിന്‌ വേണ്ടിയും അധാര്മികതക്കെതിരെയും ശക്തമായി ശബ്ദിച്ച അൽ അമീനിനു ശത്രുക്കൾ ധാരാളം ഉണ്ടായി.

അൽ അമീനിനെ ഹിന്ദുക്കളെ അനുകൂലിക്കുന്ന പത്രമായി മുസ്‌ലിങ്ങൾക്കിടയിലെ ചിലർ തന്നെ മുദ്ര കുത്തിയപ്പോൾ വലതു പക്ഷ കൊണ്ഗ്രസ്സുകാരായ ഹിന്ദുക്കൾ അൽ അമീനെ മാപ്പിള പത്രമായി മുദ്രകുത്തി.

മുസ്‌ലിം സമുദായത്തിലെ അനാചാരങ്ങളെ തുറന്നെതിർത്തതിനാൽ യാതാസ്ഥിതികാർക്ക് അൽ അമീൻ വഹാബി പത്രമായിരുന്നു.

അങ്ങനെ സർക്കാരിന്റെ എതിർപ്പുകളും വിവിധ വിഭാഗങ്ങളുടെ ശത്രുതയും അബ്ദുറഹ്മാൻ സാഹിബിന്റെ നിരന്തരമായ ജയിൽ വാസവും മറ്റും കാരണമായി പത്രത്തിന് തുടർന്ന് പോവാൻ കഴിഞ്ഞില്ല.

 

PSC Questions for Al Ameen Newspaper (പിഎസ്‌സി ചോദ്യങ്ങൾ)

Q1. 1924-ൽ കോഴിക്കോട്ട് ആരംഭിച്ച “അൽ അമീൻ” പത്രത്തിന്റെ എഡിറ്റർ ആരായിരുന്നു?

Ans. മുഹമ്മദ് അബ്ദുൾ റഹ്മാൻ

Q2. മുഹമ്മദ് അബ്ദുൾ റഹ്മാൻ അറിയപ്പെടുന്ന മറ്റൊരു പേര്?

Ans. കേരള സുഭാഷ് ചന്ദ്രബോസ്

Q3. അൽ അമീൻ പത്രം ആരംഭിച്ചത് എവിടെ?

Ans. കോഴിക്കോട്

 

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ  മലയാളത്തിൽ പരിശീലനം ആരംഭിക്കുക*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!