Malyalam govt jobs   »   Study Materials   »   ലോക അധ്യാപക ദിനം

ലോക അധ്യാപക ദിനം 2023, ചരിത്രവും പ്രാധാന്യവും

ആമുഖം

ലോക അധ്യാപക ദിനം: സമൂഹത്തിന് അധ്യാപകർ നൽകുന്ന അമൂല്യമായ സംഭാവനകളെ ആദരിക്കുന്നതിനായി എല്ലാ വർഷവും ഒക്ടോബർ 5 ന് ലോക അധ്യാപക ദിനം ആചരിക്കുന്നു. ഭാവിയെ രൂപപ്പെടുത്തുന്നതിൽ അധ്യാപകർ വഹിക്കുന്ന പ്രധാന പങ്ക് തിരിച്ചറിയാനും അവർ നേരിടുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കാനുമുള്ള അവസരമായി ഈ ദിനം വർത്തിക്കുന്നു.

ലോക അധ്യാപക ദിനം ആചരിക്കുന്നതിന്റെ ലക്ഷ്യങ്ങൾ :

  • മാന്യവും മൂല്യവത്തായതുമായ അധ്യാപക തൊഴിലിന് വേണ്ടി വാദിക്കുക.
  • അധ്യാപകർ നേരിടുന്ന വെല്ലുവിളികൾ സൂക്ഷ്മമായി പരിശോധിക്കുക.
  • അദ്ധ്യാപകരെ പ്രചോദിപ്പിക്കുന്നതിന് പ്രേരണാത്മകമായ സമ്പ്രദായങ്ങൾ പ്രദർശിപ്പിക്കുക.
  • വിദ്യാഭ്യാസ സംവിധാനങ്ങളും കമ്മ്യൂണിറ്റികളും അധ്യാപകരെ അഭിനന്ദിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന രീതികൾ പരിശോധിക്കുക.

ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ (ILO), UNICEF, എജ്യുക്കേഷൻ ഇന്റർനാഷണൽ (EI) എന്നിവയുടെ സഹകരണത്തോടെയാണ് ലോക അധ്യാപക ദിനം സംഘടിപ്പിക്കുന്നത്.

ലോക അധ്യാപക ദിനം 2023 തീം

ലോക അധ്യാപക ദിനം 2023 തീം: 2023ലെ ലോക അധ്യാപക ദിനത്തിന്റെ തീം “നമുക്ക് ആവശ്യമുള്ള വിദ്യാഭ്യാസത്തിന് ആവശ്യമായ അധ്യാപകർ: അദ്ധ്യാപക ക്ഷാമം മാറ്റാനുള്ള ആഗോള അനിവാര്യത” (The Teachers We Need for the Education We Want: The Global Imperative to Reverse the Teacher Shortage) എന്നതാണ്. അധ്യാപകർ നൽകുന്ന സംഭാവനകളെ ആദരിക്കുകയും, ഓരോ പഠിതാവിന്റെയും ആവശ്യങ്ങൾ നിറവേറ്റുന്നതിന് അധ്യാപകർക്ക് ആവശ്യമായ പിന്തുണ നൽകുകയും, കൂടുതൽ ആകർഷകവും മൂല്യവത്തായതുമായ ഒരു തൊഴിലായി അധ്യാപനത്തെ മാറ്റേണ്ടതിന്റെ ആവശ്യകതയെ പ്രമേയം ഊന്നിപ്പറയുന്നു.

ചരിത്രം

1966-ൽ യുനെസ്‌കോയും ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷനും (ILO) ചേർന്ന് പാരീസിൽ അധ്യാപകരുടെ അവസ്ഥയെക്കുറിച്ചുള്ള പ്രത്യേക ഇന്റർഗവൺമെന്റൽ കോൺഫറൻസ് വിളിച്ചുകൂട്ടി. അധ്യാപകരുടെ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും, അവരുടെ തയ്യാറെടുപ്പ്, റിക്രൂട്ട്‌മെന്റ്, തൊഴിൽ, തൊഴിൽ സാഹചര്യങ്ങൾ എന്നിവയ്‌ക്കായുള്ള മാനദണ്ഡങ്ങൾ നിർവചിക്കുന്ന ഒരു അടിസ്ഥാന രേഖയായ ‘അദ്ധ്യാപകരുടെ നിലയെ സംബന്ധിച്ച UNESCO/ ILO ശുപാർശ’ (UNESCO/ ILO Recommendation concerning the Status of Teachers) അംഗീകരിക്കുന്നതിലേക്ക് സമ്മേളനം നയിച്ചു. 1966-ലെ സമ്മേളനത്തിന്റെ 30-ാം വാർഷികത്തോടനുബന്ധിച്ച് 1994 ഒക്ടോബർ 5-ന് ലോക അധ്യാപക ദിനം ഔദ്യോഗികമായി ആചരിച്ചു.

പ്രാധാന്യം

വിദ്യാഭ്യാസ പരിവർത്തനത്തിന് ഉത്തേജകമായി പ്രവർത്തിക്കുന്ന അധ്യാപകരെ ആദരിക്കാനുള്ള സുപ്രധാന സന്ദർഭമാണ് ലോക അധ്യാപക ദിനം. അഭൂതപൂർവമായ ആഗോള അധ്യാപക ക്ഷാമമാണ് ലോകം ഇപ്പോൾ അഭിമുഖീകരിക്കുന്നത്. തൊഴിൽ സാഹചര്യങ്ങളും അധ്യാപന തൊഴിലിന്റെ നിലവാരത്തകർച്ചയും ക്ഷാമം രൂക്ഷമാക്കി. ഈ പ്രവണത മാറ്റേണ്ടതിന്റെ ആവശ്യകതയെ 2023 തീം എടുത്തുകാണിക്കുന്നു.

Sharing is caring!

FAQs

ലോക അധ്യാപക ദിനം എന്നാണ് ആചരിക്കുന്നത്?

എല്ലാ വർഷവും ഒക്ടോബർ 05 ന് ലോക അധ്യാപക ദിനം ആചരിക്കുന്നു.

ഈ വർഷത്തെ ലോക അധ്യാപക ദിനത്തിന്റെ തീം എന്താണ്?

2023ലെ ലോക അധ്യാപക ദിനത്തിന്റെ തീം "നമുക്ക് ആവശ്യമുള്ള വിദ്യാഭ്യാസത്തിന് ആവശ്യമായ അധ്യാപകർ: അദ്ധ്യാപക ക്ഷാമം മാറ്റാനുള്ള ആഗോള അനിവാര്യത" എന്നതാണ്.