Malyalam govt jobs   »   Study Materials   »   ലോക ഭക്ഷ്യ ദിനം

ലോക ഭക്ഷ്യ ദിനം 2023, പ്രമേയവും ചരിത്രവും

ലോക ഭക്ഷ്യ ദിനം 2023

ലോക ഭക്ഷ്യ ദിനം 2023: 1945 ഒക്ടോബര്‍ 16 നാണ് ഐക്യരാഷ്ട്രസഭ, ഭക്ഷ്യ കാര്‍ഷിക സംഘടന ( FAO) രൂപീകരിച്ചത്. ഈ ദിനത്തിന്റെ സ്മരണക്കായാണ് 1979 മുതല്‍ എല്ലാവര്‍ഷവും ഒക്ടോബര്‍ 16, ലോക ഭക്ഷ്യ ദിനം ആയി ആചരിക്കുന്നത്.

പ്രാധാന്യം

ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക, പട്ടിണി നിർമാർജനം ചെയ്യുക, എല്ലാവർക്കും ആരോഗ്യകരമായ ഭക്ഷണം ലഭിക്കുന്നു എന്ന് ഉറപ്പു വരുത്തുന്നതിനുമുള്ള അവബോധം സൃഷ്ടിക്കാനും ലോക ഭക്ഷ്യദിനം ലക്ഷ്യമിടുന്നു. പട്ടിണി, പോഷകാഹാരക്കുറവ്, സുസ്ഥിരത, ഭക്ഷ്യ ഉത്പാദനം തുടങ്ങിയ പ്രശ്നങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാനുള്ള പ്രധാന മാർഗങ്ങളിലൊന്നായി ഭക്ഷ്യദിനാചരണം മാറി.

ലോക ഭക്ഷ്യ ദിനം 2023 തീം

2023 ലെ പ്രമേയം: “World Food Day: Water is life, water is food – Leave no one behind is life, water is food”.

2023-ലെ ലോക ഭക്ഷ്യദിനം ജീവന്റെയും ഭക്ഷണത്തിന്റെയും അടിത്തറ ജലം ആണെന്ന് പ്രസ്താവിക്കുന്നു. ജലത്തിന്റെ ലഭ്യതക്ക് ഭീഷണിയാകുന്ന പ്രധാന ഘടകങ്ങളാണ് ദ്രുതഗതിയിലുള്ള ജനസംഖ്യാ വളർച്ച, നഗരവൽക്കരണം, സാമ്പത്തിക വികസനം, കാലാവസ്ഥാ വ്യതിയാനം എന്നിവ. ആയതിനാൽ ജലം വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം എന്ന് പ്രമേയം വ്യക്തമാക്കുന്നു. ഭക്ഷണവും വെള്ളവും സുരക്ഷിതമായി ഉപയോഗിക്കുന്നതിനെ കുറിച്ച് വ്യക്തികളെ ബോധവാന്മാരാക്കുകയൂം ചെയ്യുന്നു.

ഗ്ലോബൽ ഹംഗർ ഇൻഡക്സ് 2023

ആഗോള പട്ടിണി സൂചിക (GHI) 2023-ൽ 125 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 111 ആണ്. 28.7 ആണ് ഇന്ത്യയുടെ സ്കോർ. പോഷകാഹാരക്കുറവ്, അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ ഉയരത്തിന് അനുപാതമായി കുറഞ്ഞ ഭാരം, കുട്ടികളുടെ വളർച്ച മുരടിപ്പ്, ശിശുമരണനിരക്ക് എന്നി സൂചകങ്ങളിലാണ് ​ഗ്ലോബൽ ഹംഗർ ഇൻഡക്സ് സ്കോർ കണക്കാക്കുന്നത്.

Sharing is caring!

FAQs

ലോക ഭക്ഷ്യ ദിനം എന്നാണ് ആചരിക്കുന്നത്?

എല്ലാ വർഷവും ഒക്ടോബർ 16 ന് ലോക ഭക്ഷ്യ ദിനം ആചരിക്കുന്നു.

ഈ വർഷത്തെ ലോക ഭക്ഷ്യ ദിനത്തിന്റെ തീം എന്താണ്?

2023ലെ ലോക ഭക്ഷ്യ ദിനത്തിന്റെ തീം "World Food Day: Water is life, water is food - Leave no one behind is life, water is food" എന്നതാണ്.