Malyalam govt jobs   »   Study Materials   »   ലോക സന്ധിവാത ദിനം

ലോക സന്ധിവാത ദിനം 2023, ചരിത്രവും പ്രാധാന്യവും

ലോക സന്ധിവാത ദിനം

എല്ലാ വർഷവും ഒക്ടോബർ 12 ന് ലോക സന്ധിവാത ദിനം ആചരിക്കുന്നു. ആർത്രൈറ്റിസ് എന്ന അവസ്ഥയുടെ ലക്ഷണങ്ങൾ, കാരണങ്ങൾ, നേരത്തെയുള്ള രോഗനിർണയം, പ്രതിരോധം, ചികിത്സ എന്നിവയെക്കുറിച്ച് ആളുകളെ ബോധവൽക്കരിക്കുകന്നതിനാണ് ലോക സന്ധിവാത ദിനം ആചരിക്കുന്നത്.

ലോക സന്ധിവാത ദിനം 2023 തീം

2023ലെ ലോക സന്ധിവാത ദിനത്തിന്റെ തീം “Living with an RMD at all stages of life” എന്നതാണ്. ലോക ആർത്രൈറ്റിസ് ദിനം റുമാറ്റിക്, മസ്കുലോസ്കെലെറ്റൽ രോഗങ്ങളുടെ (RMD) വിവിധ വശങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നു. ഇത് RMD മേഖലയിൽ ശാസ്ത്രീയ ഗവേഷണവും മെഡിക്കൽ വിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

ചരിത്രം

1996 ഒക്ടോബർ 12 ന് ആർത്രൈറ്റിസ് ആൻഡ് റുമാറ്റിസം ഇന്റർനാഷണൽ (ARI) ആദ്യമായി ലോക ആർത്രൈറ്റിസ് ദിനം (WAD) ആചരിച്ചു. ആർത്രൈറ്റിസ് ഫൗണ്ടേഷൻ വർഷം തോറും സന്ധിവാതത്തെ പറ്റി നിരവധി ബോധവത്കരണ പരിപാടികൾ ആഗോളതലത്തിൽ നടത്തിവരുകയും, ശക്തമായ നയങ്ങൾക്കായി വാദിക്കുകയും സന്ധിവാതവുമായി ബന്ധപ്പെട്ട ഗവേഷണ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

പ്രാധാന്യം

സന്ധിവാതം ഒരു ഇൻഫ്ലമേറ്ററി ജോയിന്റ് ഡിസോർഡറാണ്, ഇത് ജോയിന്റിനു ചുറ്റുമുള്ള സന്ധി കോശങ്ങളെയും മറ്റ് ടിഷ്യുകളെയും ബാധിക്കുന്നു. റൂമറ്റോയ്ഡ് ആർത്രൈറ്റിസ്, ഓസ്റ്റിയോ ആർത്രൈറ്റിസ്, ജുവനൈൽ ഇഡിയൊപതിക് ആർത്രൈറ്റിസ്, സന്ധിവാതം, സോറിയാറ്റിക് ആർത്രൈറ്റിസ്, സെപ്റ്റിക് ആർത്രൈറ്റിസ് എന്നിവ ഉൾപ്പെടെ വിവിധ തരത്തിലുള്ള ആർത്രൈറ്റിസ് ഉണ്ട്. ഓരോ ആർത്രൈറ്റിസും ലക്ഷണങ്ങൾ,കാരണങ്ങൾ എന്നിവയിൽ വ്യത്യാസപ്പെട്ടിരിക്കുന്നു.
ലോക സന്ധിവാത ദിനം ആളുകളുടെ ജീവിതത്തിൽ സന്ധിവാത അവസ്ഥകളുടെ സ്വാധീനത്തെക്കുറിച്ച് അവബോധം വളർത്തുക മാത്രമല്ല, സന്ധിവാതവുമായി ജീവിക്കുന്നവർക്ക് കൂടുതൽ പിന്തുണ നൽകാനും ഈ അവസ്ഥകൾ തടയുന്നതിനും ചികിത്സിക്കുന്നതിനുമുള്ള മാർഗങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

Sharing is caring!

FAQs

ലോക സന്ധിവാത ദിനം എന്നാണ് ആചരിക്കുന്നത്?

എല്ലാ വർഷവും ഒക്ടോബർ 12 ന് ലോക സന്ധിവാത ദിനം ആചരിക്കുന്നു.

ഈ വർഷത്തെ ലോക സന്ധിവാത ദിനത്തിന്റെ തീം എന്താണ്?

2023ലെ ലോക സന്ധിവാത ദിനത്തിന്റെ തീം "Living with an RMD at all stages of life" എന്നതാണ്.