Malyalam govt jobs   »   Notification   »   VSSC കേരള റിക്രൂട്ട്മെന്റ്

VSSC കേരള റിക്രൂട്ട്മെന്റ് 2023, അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്നാണ്

VSSC കേരള റിക്രൂട്ട്മെന്റ് 2023

VSSC കേരള റിക്രൂട്ട്മെന്റ് 2023: വിക്രം സാരാഭായ് സ്പേസ് സെന്റർ ഔദ്യോഗിക വെബ്സൈറ്റായ @www.vssc.gov.in ൽ VSSC കേരള റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിവിധ സയന്റിസ്റ്റ്/ എഞ്ചിനീയർ തസ്തികകളിലേക്കാണ് VSSC അപേക്ഷകൾ സ്വീകരിക്കുന്നത്. ഓൺലൈൻ രജിസ്ട്രേഷൻ പ്രക്രിയ ജൂലൈ 05 ന് ആരംഭിക്കും. താൽപ്പര്യമുള്ള  ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം സയന്റിസ്റ്റ്/ എഞ്ചിനീയർ തസ്തികയിലേക്ക് അപേക്ഷകൾ സമർപ്പിക്കാം. ഈ ലേഖനത്തിൽ VSSC കേരള വിജ്ഞാപനം റിലീസ് ചെയ്യുന്ന തീയതി,  ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി, ഒഴിവുകൾ, ശമ്പള സ്കെയിൽ, യോഗ്യത മാനദണ്ഡങ്ങൾ, പരീക്ഷാ തീയതി, അപേക്ഷിക്കേണ്ട രീതി എന്നിവയെക്കുറിച്ച് വിശദമായ വിവരങ്ങൾ ലഭിക്കും.

VSSC കേരള വിജ്ഞാപനം 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ VSSC കേരള വിജ്ഞാപനം 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

VSSC കേരള വിജ്ഞാപനം 2023
ഓർഗനൈസേഷൻ വിക്രം സാരാഭായ് സ്പേസ് സെന്റർ
കാറ്റഗറി സർക്കാർ ജോലി
തസ്തികയുടെ പേര് സയന്റിസ്റ്റ്/ എഞ്ചിനീയർ
VSSC കേരള വിജ്ഞാപനം റിലീസ് ചെയ്യുന്ന തീയതി 01 ജൂലൈ 2023
VSSC ഓൺലൈൻ അപേക്ഷ പ്രക്രിയ ആരംഭിക്കുന്ന തീയതി 05 ജൂലൈ 2023
VSSC അപേക്ഷിക്കാനുള്ള അവസാന തീയതി 21 ജൂലൈ 2023
ഒഴിവുകൾ 61
ശമ്പളം Rs.56,100- Rs.67,700/-
സെലക്ഷൻ പ്രോസസ്സ് സയന്റിസ്റ്റ്/ എഞ്ചിനീയർ SD- ഷോർട്ട്‌ലിസ്റ്റിംഗ് അഭിമുഖം
സയന്റിസ്റ്റ്/ എഞ്ചിനീയർ SC- എഴുത്തുപരീക്ഷ
ജോലി സ്ഥലം തിരുവനന്തപുരം
ഔദ്യോഗിക വെബ്സൈറ്റ് www.vssc.gov.in

Fill out the Form and Get all The Latest Job Alerts – Click here

VSSC റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം PDF

VSSC വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ സയന്റിസ്റ്റ്/ എഞ്ചിനീയർ തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് VSSC റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

VSSC റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം PDF ഡൗൺലോഡ്

VSSC തിരുവനന്തപുരം ഒഴിവുകൾ 2023

സയന്റിസ്റ്റ്/ എഞ്ചിനീയർ തസ്തികകളുടെ ഒഴിവ് വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

VSSC തിരുവനന്തപുരം ഒഴിവുകൾ 2023
പോസ്റ്റ് കോഡ് തസ്തികയുടെ പേര് ഒഴിവുകൾ
1503 സയന്റിസ്റ്റ്/ എഞ്ചിനീയർ SD 02
1504 01
1505 01
1506 സയന്റിസ്റ്റ്/ എഞ്ചിനീയർ SC 01
1507 04
1508 02
1509 02
1510 01
1511 01
1512 04
1513 10
1514 03
1515 03
1516 06
1517 04
1518 04
1519 02
1520 10
ടോട്ടൽ 61

VSSC തിരുവനന്തപുരം റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ

VSSC വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ സയന്റിസ്റ്റ്/ എഞ്ചിനീയർ തസ്തികകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ജൂലൈ 21 ആണ്.

VSSC തിരുവനന്തപുരം റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ ലിങ്ക്

VSSC സയന്റിസ്റ്റ്/ എഞ്ചിനീയർ പ്രായപരിധി

ഉദ്യോഗാർത്ഥികൾ വിവിധ സയന്റിസ്റ്റ്/ എഞ്ചിനീയർ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. VSSC വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:

VSSC കേരള റിക്രൂട്ട്മെന്റ് 2023
പോസ്റ്റ് കോഡ് പ്രായപരിധി
1503- 1505 35 വയസ്സ്
1506- 1511 ; 1513- 1519 30 വയസ്സ്
1512 & 1520 28 വയസ്സ്

VSSC സയന്റിസ്റ്റ്/ എഞ്ചിനീയർ വിദ്യാഭ്യാസ യോഗ്യത

ഉദ്യോഗാർത്ഥികൾ വിവിധ സയന്റിസ്റ്റ്/ എഞ്ചിനീയർ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. VSSC വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:

VSSC കേരള റിക്രൂട്ട്മെന്റ് 2023
പോസ്റ്റ് കോഡ് വിദ്യാഭ്യാസ യോഗ്യത
സയന്റിസ്റ്റ്/ എഞ്ചിനീയർ SD
1503 അന്തരീക്ഷ ശാസ്ത്രം അല്ലെങ്കിൽ സ്പേസ് സയൻസ് അല്ലെങ്കിൽ പ്ലാനറ്ററി സയൻസ് എന്നീ മേഖലകളിൽ Ph.D;
പ്രീ-എലിജിബിലിറ്റി യോഗ്യത:
എ) എഞ്ചിനീയറിംഗിൽ M.E/M.Tech അല്ലെങ്കിൽ ശാസ്ത്രത്തിൽ M.S/ M.Sc.
ബി) B.E/B. Tech
സി) B.Sc
1504 മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ മെറ്റൽ അഡിറ്റീവ് മാനുഫാക്ചറിംഗിൽ സ്പെഷ്യലൈസേഷനോട് കൂടിയ Ph.D;
പ്രീ-എലിജിബിലിറ്റി യോഗ്യത:
a) മെക്കാനിക്കൽ എഞ്ചിനീയറിംഗ് അല്ലെങ്കിൽ മെറ്റലർജിക്കൽ എഞ്ചിനീയറിംഗ് അല്ലെങ്കിൽ മെറ്റലർജിക്കൽ ആൻഡ് മെറ്റീരിയൽസ് എഞ്ചിനീയറിംഗ് അല്ലെങ്കിൽ മെറ്റീരിയൽ സയൻസ് എഞ്ചിനീയറിംഗ് എന്നിവയിൽ M.E/M.Tech
ബി) മെക്കാനിക്കൽ എഞ്ചിനീയറിംഗ് അല്ലെങ്കിൽ മെറ്റലർജിക്കൽ എഞ്ചിനീയറിംഗ് അല്ലെങ്കിൽ മെറ്റലർജിക്കൽ ആൻഡ് മെറ്റീരിയൽസ് എഞ്ചിനീയറിംഗ് അല്ലെങ്കിൽ മെറ്റീരിയൽ സയൻസ് എഞ്ചിനീയറിംഗ് എന്നിവയിൽ B.E/B.Tech
1505 എക്സ് പേരി മെന്റൽ കോൾഡ് ആറ്റോമിൽ Ph.D;
പ്രീ-എലിജിബിലിറ്റി യോഗ്യത:
ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ് ആൻഡ് അലൈഡിൽ അല്ലെങ്കിൽ ഇലക്ട്രിക്കൽ എൻജിനീയറിംഗ് ആൻഡ് അലൈഡിൽ M.E/M.Tech
അഥവാ
ഫിസിക്സ് അല്ലെങ്കിൽ അപ്ലൈഡ് ഫിസിക്സ് അല്ലെങ്കിൽ എഞ്ചിനീയറിംഗ് ഫിസിക്സ് അല്ലെങ്കിൽ സോളിഡ് സ്റ്റേറ്റ് ഫിസിക്സ് എന്നിവയിൽ M.Sc./M.S.
സയന്റിസ്റ്റ്/ എഞ്ചിനീയർ SC
1506 മെഷീൻ ഡിസൈനിലോ അപ്ലൈഡ് മെക്കാനിക്സിലോ M.E/M.Tech കൂടെ
മെക്കാനിക്കൽ എഞ്ചിനീയറിംഗിലോ എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗിലോ B.E/B.Tech
1507 മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ M.E/M.Tech അല്ലെങ്കിൽ മെഷീൻ ഡിസൈനിൽ സ്പെഷ്യലൈസേഷനുള്ള അപ്ലൈഡ് മെക്കാനിക്സ് അല്ലെങ്കിൽ
മെഷീൻ ഡൈനാമിക്സ് അല്ലെങ്കിൽ സ്ട്രക്ചറൽ ഡൈനാമിക്സ് അല്ലെങ്കിൽ സോളിഡ് മെക്കാനിക്സ് അല്ലെങ്കിൽ കമ്പ്യൂട്ടേഷണൽ, എക്സ്പിരിമെന്റൽ സോളിഡ് മെക്കാനിക്സ് കൂടെ
മെക്കാനിക്കൽ എഞ്ചിനീയറിംഗിലോ എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗിലോ B.E/B.Tech
1508 പ്രൊപ്പൽഷൻ എഞ്ചിനീയറിംഗിലോ എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗിലോ M.E/M.Tech കൂടെ
മെക്കാനിക്കൽ അല്ലെങ്കിൽ എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗിൽ B.E/B.Tech
1509 മെറ്റലർജിക്കൽ എഞ്ചിനീയറിംഗ് അല്ലെങ്കിൽ മെറ്റലർജിക്കൽ ആൻഡ് മെറ്റീരിയൽസ് എഞ്ചിനീയറിംഗ് അല്ലെങ്കിൽ മെറ്റീരിയൽ സയൻസ് എഞ്ചിനീയറിംഗ് എന്നിവയിൽ M.E/M.Tech
കൂടെ
മെറ്റലർജിക്കൽ എഞ്ചിനീയറിംഗ് അല്ലെങ്കിൽ മെറ്റലർജിക്കൽ ആൻഡ് മെറ്റീരിയൽസ് എഞ്ചിനീയറിംഗ് അല്ലെങ്കിൽ മെറ്റീരിയൽ സയൻസ് എഞ്ചിനീയറിംഗ് എന്നിവയിൽ B.E/B.Tech
1510 കെമിക്കൽ എഞ്ചിനീയറിംഗ് അല്ലെങ്കിൽ കെമിക്കൽ ടെക്നോളജിയിൽ M.E/M.Tech
കെമിക്കൽ എഞ്ചിനീയറിംഗ് അല്ലെങ്കിൽ കെമിക്കൽ ആൻഡ് ഇലക്ട്രോകെമിക്കൽ എഞ്ചിനീയറിംഗ് അല്ലെങ്കിൽ കെമിക്കൽ സയൻസ് ആൻഡ് ടെക്നോളജിയിൽ അല്ലെങ്കിൽ കെമിക്കൽ ടെക്നോളജിയിൽ B.E/B.Tech
1511 കൺട്രോൾ എൻജിനീയറിങ് അല്ലെങ്കിൽ കൺട്രോൾ ആൻഡ് ഇൻസ്ട്രുമെന്റേഷൻ അല്ലെങ്കിൽ കൺട്രോൾ ഗൈഡൻസ് ആൻഡ് നാവിഗേഷനിൽ M.E/M.Tech
കൂടെ
ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗിലോ ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗിലോ B.E/B.Tech
1512 രസതന്ത്രത്തിൽ (ജനറൽ കെമിസ്ട്രി) M.Sc.
കൂടെ
കെമിസ്ട്രിയിൽ മാത്തമാറ്റിക്സ്, ഫിസിക്സ് വിഷയങ്ങൾ മൈനർ സബ്ജക്ടുകളായി B.Sc.
1513 മൈക്രോ ഇലക്ട്രോണിക്സ് അല്ലെങ്കിൽ വിഎൽഎസ്ഐ ഡിസൈൻ അല്ലെങ്കിൽ വിഎൽഎസ്ഐ ആൻഡ് എംബഡഡ് സിസ്റ്റം ഡിസൈൻ അല്ലെങ്കിൽ വിഎൽഎസ്ഐ ആൻഡ് മൈക്രോ സിസ്റ്റങ്ങൾ അല്ലെങ്കിൽ ഇന്റഗ്രൽ സർക്യൂട്ട് ആൻഡ് സിസ്റ്റം അല്ലെങ്കിൽ മൈക്രോ ഇലക്ട്രോണിക്സ്, വിഎൽഎസ്ഐ ഡിസൈൻ എന്നിവയിൽ M.E/ M.Tech
കൂടെ
ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിലോ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗിലോ B.E/B.Tech
1514 പവർ ഇലക്ട്രോണിക്സ് അല്ലെങ്കിൽ പവർ സിസ്റ്റംസ് എഞ്ചിനീയറിംഗ് അല്ലെങ്കിൽ പവർ ഇലക്ട്രോണിക്സ് ആൻഡ് ഡ്രൈവ് അല്ലെങ്കിൽ പവർ കൺട്രോൾ ആൻഡ് ഡ്രൈവ് അല്ലെങ്കിൽ പവർ ആൻഡ് ഇൻഡസ്ട്രിയൽ ഡ്രൈവിൽ M.E/M.Tech
കൂടെ
ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് അല്ലെങ്കിൽ അപ്ലൈഡ് ഇലക്ട്രോണിക്സ് അല്ലെങ്കിൽ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ അല്ലെങ്കിൽ ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ അല്ലെങ്കിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് എന്നിവയിൽ B.E/B.Tech
1515 RF എഞ്ചിനീയറിംഗിലോ മൈക്രോവേവ് എഞ്ചിനീയറിംഗിലോ റഡാർ എഞ്ചിനീയറിംഗിലോ M.E/M.Tech
കൂടെ
ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ B.E/B.Tech
1516 ഇൻഡസ്ട്രിയൽ എഞ്ചിനീയറിംഗ് അല്ലെങ്കിൽ ഇൻഡസ്ട്രിയൽ എഞ്ചിനീയറിംഗ് ആൻഡ് മാനേജ്മെന്റ് അല്ലെങ്കിൽ ഇൻഡസ്ട്രിയൽ ആൻഡ് പ്രൊഡക്ഷൻ എഞ്ചിനീയറിംഗ് എന്നിവയിൽ M.E/M.Tech
കൂടെ
മെക്കാനിക്കൽ എഞ്ചിനീയറിംഗ് അല്ലെങ്കിൽ പ്രൊഡക്ഷൻ എഞ്ചിനീയറിംഗ് അല്ലെങ്കിൽ ഇൻഡസ്ട്രിയൽ എഞ്ചിനീയറിംഗ് എന്നിവയിൽ B.E/B.Tech
1517 ഇൻഡസ്ട്രിയൽ സേഫ്റ്റി എൻജിനീയറിങ്ങിൽ M.E/M.Tech
കൂടെ
ഫയർ ആൻഡ് സേഫ്റ്റി എഞ്ചിനീയറിംഗിലോ മെക്കാനിക്കൽ എഞ്ചിനീയറിംഗിലോ B.E/B.Tech
1518 മാനുഫാക്ചറിംഗ് എഞ്ചിനീയറിംഗിലോ പ്രൊഡക്ഷൻ എഞ്ചിനീയറിംഗിലോ M.E/M.Tech
കൂടെ
മെക്കാനിക്കൽ എഞ്ചിനീയറിംഗിലോ പ്രൊഡക്ഷൻ എഞ്ചിനീയറിംഗിലോ B.E/B.Tech
1519 നോൺ ഡിസ്ട്രക്റ്റീവ് ടെസ്റ്റിംഗിൽ M.E/M.Tech
മെറ്റലർജി അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് അല്ലെങ്കിൽ പ്രൊഡക്ഷൻ എഞ്ചിനീയറിംഗിൽ B.E/B.Tech
1520 കെമിക്കൽ എഞ്ചിനീയറിംഗ് അല്ലെങ്കിൽ കെമിക്കൽ ആൻഡ് ഇലക്ട്രോകെമിക്കൽ എഞ്ചിനീയറിംഗ് അല്ലെങ്കിൽ കെമിക്കൽ സയൻസ് ആൻഡ് ടെക്നോളജിയിൽ അല്ലെങ്കിൽ കെമിക്കൽ ടെക്നോളജിയിൽ B.E/B.Tech

VSSC സയന്റിസ്റ്റ്/ എഞ്ചിനീയർ ശമ്പളം

സയന്റിസ്റ്റ്/ എഞ്ചിനീയർ തസ്തികകളുടെ ശമ്പള സ്കെയിൽ ചുവടെ നൽകിയിരിക്കുന്നു.

VSSC കേരള റിക്രൂട്ട്മെന്റ് 2023
തസ്തികയുടെ പേര് ശമ്പളം
സയന്റിസ്റ്റ്/ എഞ്ചിനീയർ SD Rs.67,700- Rs.2,08,700/-
സയന്റിസ്റ്റ്/ എഞ്ചിനീയർ SC Rs.56,100 – Rs.1,77,500/-

VSSC കേരള റിക്രൂട്ട്മെന്റ് 2023 ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ

  • www.vssc.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • “CAREER” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • “VSSC റിക്രൂട്ട്‌മെന്റ് പരസ്യ നമ്പർ: RMT327” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • “അപ്ലൈ ഓൺലൈൻ” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • പുതിയ രജിസ്ട്രേഷൻ ക്ലിക്ക് ചെയ്യുക. ഒരു രജിസ്ട്രേഷൻ ഫോം സ്ക്രീനിൽ ദൃശ്യമാകും. അത് പൂരിപ്പിക്കുക.
  • ഉദ്യോഗാർത്ഥികൾ രജിസ്ട്രേഷൻ നമ്പറും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ആവശ്യമായ എല്ലാ വിവരങ്ങളും നൽകി അപേക്ഷ സമർപ്പിക്കുക.
  • ഭാവി റഫറൻസിനായി അപേക്ഷാ ഫോം പ്രിന്റ് ചെയ്യുക.

 

Sharing is caring!

FAQs

VSSC കേരള റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം എന്നാണ് പ്രസിദ്ധീകരിച്ചത്?

VSSC കേരള റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം ജൂലൈ 01 ന് പ്രസിദ്ധീകരിച്ചു.

ഓൺലൈൻ അപേക്ഷ പ്രക്രിയ എപ്പോൾ ആരംഭിക്കും?

ഓൺലൈൻ അപേക്ഷ പ്രക്രിയ ജൂലൈ 05 ന് ആരംഭിച്ചു.

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി എന്നാണ്?

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 21 ആണ്.

VSSC സയന്റിസ്റ്റ്/ എഞ്ചിനീയർ തസ്തികയിലേക്ക് എങ്ങനെ അപേക്ഷകൾ സമർപ്പിക്കാം ?

VSSC സയന്റിസ്റ്റ്/ എഞ്ചിനീയർ തസ്തികയിലേക്ക് അപേക്ഷകൾ സമർപ്പിക്കാനുള്ള ഘട്ടം ഘട്ടമായ പ്രക്രിയ ലേഖനത്തിൽ നൽകിയിരിക്കുന്നു.

VSSC അപ്ലിക്കേഷൻ ലിങ്ക് എവിടെ നിന്ന് ലഭിക്കും?

VSSC അപ്ലിക്കേഷൻ ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.