Vishu in Kerala 2023: Vishu is celebrated in the second week of April, usually on the 14th or 15th. This year Vishu in Kerala is celebrated today, 15th April 2023. Through this article we will discuss about Vishu Festival in Kerala history, significance, Vishukkani, Vishu Kaineettam & Malayali celebrations.
Vishu in Kerala 2023
കേരളത്തിലെ ജനങ്ങൾ, കർണാടകയിലെ തുളുനാട് പ്രദേശം, പോണ്ടിച്ചേരിയിലെ മാഹി ജില്ല, തമിഴ്‌നാട്ടിലെ ചില ജില്ലകൾ എന്നിവിടങ്ങളിൽ ആഘോഷിക്കുന്ന ഹൈന്ദവ ആഘോഷമാണ് വിഷു. മലയാള മാസം മേടം ഒന്നിനാണ് വിഷു ആഘോഷിക്കുന്നത്. ഏപ്രിൽ രണ്ടാം വാരത്തിലാണ് വിഷു ആഘോഷിക്കുന്നത്, സാധാരണയായി 14 അല്ലെങ്കിൽ 15 തീയതികളിലാണ് വിഷു വരുന്നത്. ഈ വർഷം വിഷു (Vishu) ഇന്ന് ഏപ്രിൽ 15 ശനിയാഴ്ച ആഘോഷിക്കുന്നു. കാർഷിക ഉത്സവം എന്നും വിഷു അറിയപ്പെടുന്നു. ‘പൊലിക പൊലിക ദൈവമേ തൻ നെൽ പൊലിക’ എന്നും മറ്റുമുള്ള പുള്ളുവപ്പാട്ടും വിഷുവിന് പ്രധാനമുള്ളതാണ്.
Fill the Form and Get all The Latest Job Alerts – Click here
Vishu Fest in Kerala 2023 History
രാവണന്റെ മേൽ രാമൻ നേടിയ വിജയം ആഘോഷിക്കുവാനാണ് വിഷു എന്നാണ് ഒരു ഐതിഹ്യം. രാമൻ തന്നെ സീതയുമായി അയോദ്ധ്യയിൽ തിരിച്ചെത്തിയ ദിവസം ദീപാവലിയായും കൊണ്ടാടുന്നതെന്ന് മറ്റൊരു ഐതിഹ്യം.
എഡി 844 മുതൽ സ്ഥാണു രവിയുടെ ഭരണകാലത്താണ് കേരളത്തിൽ വിഷു ആഘോഷിക്കുന്നത്. നരകാസുരൻ ശ്രീകൃഷ്ണനാൽ വധിക്കപ്പെട്ട ദിവസമാണ് വിഷുവായി ആഘോഷിക്കുന്നതെന്നാണ് ഒരു ഐതിഹ്യം.
രാവണന്റെ കൊട്ടാരത്തിനുള്ളിൽ വെയിൽ തട്ടിയത് രാവണന് ഇഷ്ടപ്പെടാഞ്ഞതിനാൽ സൂര്യനെ നേരെ ഉദിക്കാൻ രാവണൻ സമ്മതിച്ചില്ലെന്നും രാവണനെ രാമൻ വധിച്ചശേഷമാണ് സൂര്യൻ നേരെ ഉദിച്ചതാണ് വിഷുവായി ആഘോഷിക്കുന്നതെന്നും മറ്റൊരു വിശ്വാസം ഉണ്ട്.
കേരളത്തിൽ ശ്രീകൃഷ്ണൻ്റെ ആരാധനയുമായി ബന്ധപ്പെട്ട് വിഷുവിന് പ്രാധാന്യമുണ്ട്.ഗുരുവായൂർ പോലെയുള്ള ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ മേടവിഷു വളരെ പ്രാധാന്യത്തോടെ ആഘോഷിക്കാറുണ്ട്.
വിഷുവിനു ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങൾ അടുത്ത ഒരു കൊല്ലക്കാലം നിലനിൽക്കുന്നു എന്നാണ് വിശ്വാസം.
Vishu in Kerala 2023: Significance
കേരളത്തിൽ വിളവെടുപ്പ് ആരംഭിക്കുന്നതിന്റെ അടയാളമായാണ് വിഷു ആഘോഷിക്കുന്നത്. നരകാസുരനെതിരെ ശ്രീകൃഷ്ണൻ നേടിയ വിജയം കൂടിയാണിത്. ഈ വർഷം വിഷു ആഘോഷിക്കുന്നത് ഏപ്രിൽ 15 നാണ്. മലയാളി പുതുവത്സരം എന്നും അറിയപ്പെടുന്നു, ഈ ദിവസം വിളവെടുപ്പ് ആരംഭിക്കുന്നതിന് അനുകൂലമായി കണക്കാക്കപ്പെടുന്നു, ഈ ദിവസം കർഷകർ നിലം ഉഴുതു തുടങ്ങുന്നു.
Vishukkani in Vishu (വിഷുക്കണി)
കുടുംബത്തിലെ മുതിർന്ന സ്ത്രീകൾക്കാണ് വിഷുക്കണി ഒരുക്കുവാനും അത് കാണിക്കുവാനുമുള്ള ചുമതല. തേച്ചൊരുക്കിയ ഓട്ടുരുളിയിൽ അരിയും നെല്ലും ഉപയോഗിച്ച് പാതി നിറച്ച്, പുതിയ കസവുമുണ്ടും, പൊന്നും, വാൽക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, പഴുത്ത അടയ്ക്കയും വെറ്റിലയും, കണ്മഷി, ചാന്ത്, സിന്തൂരം, നാരങ്ങ, കുറിക്കൂട്ടും, ഗ്രന്ഥവും, വെള്ളിപ്പണം, ചക്ക, മാങ്ങ, കത്തിച്ച ചന്ദനത്തിരിയും, വെള്ളം നിറച്ച ഓട്ടുകിണ്ടിയും എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും, നാളികേരപാതിയും, ശ്രീകൃഷ്ണന്റെ വിഗ്രഹവും വെച്ചാണ് വിഷുക്കണി ഒരുക്കുക.
പ്രായമായ സ്ത്രീ രാത്രി കണി ഒരുക്കി ഉറങ്ങാൻ കിടക്കും. പുലർച്ചെ എഴുന്നേറ്റ് കണികണ്ട്, മറ്റുള്ളവരെ കണികാണിക്കും. ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തി പുറകിൽ നിന്നും കണ്ണുപൊത്തി കൊണ്ടുപോയാണ് കണികാണിക്കുന്നത്.
Vishukkaineettam in Vishu [വിഷുക്കൈനീട്ടം]
കണി കണ്ടതിനുശേഷം ഗൃഹനാഥൻ കുടുംബാംഗങ്ങള്‍ക്ക് നൽകുന്ന സമ്മാനമാണ് വിഷുക്കൈനീട്ടം. കണി ഒരുക്കുന്നത് വീട്ടിലെ അമ്മമാരാണെങ്കിൽ കൈനീട്ടം നൽകുന്നത് ഗ്രഹനാഥനാണ്. വര്‍ഷം മുഴുവൻ സമ്പൽ സമൃദ്ധി ഉണ്ടാകട്ടെ എന്ന് അനുഗ്രഹിച്ചുകൊണ്ടാണ് കൈനീട്ടം നൽകുന്നത്.
Kanikkonna [കണിക്കൊന്ന]
വിഷുവുമായി ബന്ധമുള്ള ഒന്നാണ് കണിക്കൊന്ന (ഇന്ത്യൻ ലബർണം). കൊന്നപ്പൂ വിഷുക്കാലത്ത് കേരളത്തിലെങ്ങും പൂത്തു നിൽകുന്നത് നയനാന്ദകരമായ കാഴ്ചയൊരുക്കുന്നു. കർണ്ണികാരം എന്നും അറിയുന്ന കണികൊന്നകളിൽ വിരിയുന്ന മഞ്ഞപ്പൂക്കളാണ് കേരളത്തിന്റെ സംസ്ഥാന പുഷ്പവും. അതിർത്തി പ്രദേശങ്ങളിലും ഈ മരം കാണപ്പെടുന്നുണ്ട്. വിഷുവിനായി നാട് ഒരുങ്ങുമ്പോഴേ കൊന്നകളും പൂത്തു തുടങ്ങും. വേനലിൽ സ്വർണ്ണത്തിന്റെ നിധി ശേഖരം തരുന്ന വൃക്ഷം എന്നാണ് കൊന്നകളെപറ്റി പുരാണങ്ങളിൽ പറയുന്നത്.എന്നാൽ മറ്റൊരു ഉപകാരവുമില്ലാത്ത ഈ മരം വിഷുക്കാലത്ത് പൂത്തിരുന്നതിനാലാവാം ഈ പൂവും വിഷുച്ചടങ്ങുകളുമായി ബന്ധപ്പെടുന്നത് എന്ന് ചില ചരിത്രകാരന്മാർ കരുതുന്നു.
Vishuphalam [വിഷുഫലം]
വിഷുഫലം പറയുന്ന രീതി പണ്ടുകാലം മുതലേ നിലവിൽ ഉള്ള ഒന്നാണ്, അത് ഇന്നും ഒരു വിശ്വാസം പോലെ മലയാളികളുടെ ഇടയിൽ ഉണ്ട്. പണിക്കർ (കണിയാൻ) വീടുകളിൽ വന്ന് വിഷുഫലം ഗണിച്ച് പറയുന്നരീതിയാണിത്. ആ വർഷത്തെ മഴയുടെ ഏറ്റക്കുറച്ചിലനുസരിച്ചുള്ള കണക്കാണത്. എത്ര പറ മഴ കിട്ടും, മഴ ഇടിമിന്നലോടു കൂടിയാവുമോ, കാറ്റുണ്ടാവുമോ എന്നൊക്കെ വായിച്ച് കേൾപ്പിക്കും. വിഷു സംക്രാന്തി നാളിലാണ് പണിക്കർ വരുന്നത്. അവർക്ക് ഇതിനായി ലഭിക്കുന്ന പ്രതിഫലത്തെ “യാവന” എന്നാണ് പറയുക. വിഷു ഫലം സൂര്യൻ മേട രാശിയിൽ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു വർഷത്തെ ഗ്രഹങ്ങളുടെ ഗതിവിഗതികൾ അടിസ്ഥാനമാക്കി വിഷുഫലം പ്രവചിക്കുന്ന രീതി പുരാതന കാലം മുതൽ നില നിന്നിരുന്നു.
Vishu in Kerala 2023: Celebrations
വിഷുക്കണി കാണുന്നതോടു കൂടിയാണ് വിഷുപ്പുലരി ആരംഭിക്കുന്നത്. കുടുംബത്തിലെ സ്ത്രീകളാണ് വിഷുക്കണി ഒരുക്കുന്നത്. അവർ ആദ്യം വിഷുക്കണി കണ്ട ശേഷം വീട്ടിലെ മറ്റുള്ളവരെയും കണ്ണുംപ്പൂട്ടി കൊണ്ടുവന്നു വിഷുക്കണി കാണിക്കും. കൃഷ്ണവിഗ്രഹവും, കണിക്കൊന്നയും, പുതിയ മുണ്ടും നേരിയതും, പഴവർഗ്ഗങ്ങൾ, പച്ചക്കറികൾ, മാങ്ങാ, തേങ്ങാ, അങ്ങനെ എല്ലാം ഉണ്ടാവും വിഷുക്കണിയിൽ.
വിഷുക്കണി കഴിഞ്ഞാൽ കുടുംബത്തിലെ ഗൃഹനാഥന്മാർ എല്ലാവര്ക്കും വിഷുക്കൈനീട്ടം നൽകും അതും പണ്ടുമുതലേ ഉള്ള സമ്പ്രദായമായി ഇന്നും തുടരുന്നു.
വിഷുവിനോടനുബന്ധിച്ച് കുട്ടികൾ പടക്കം പൊട്ടിക്കാറുണ്ട്. രാവിലെ വഴിപാടുകൾ നടത്തുമ്പോൾ ആളുകൾ ആദ്യം കാണുന്നത് ലാബർണം മരത്തെയാണ്. തുടർന്ന് സദ്യകൾ തയ്യാറാക്കുകയും മറ്റ് കുടുംബാംഗങ്ങളോടും അയൽക്കാരോടും ഒപ്പം ഉത്സവം ആഘോഷിക്കുകയും ചെയ്യുന്നു.