Table of Contents
യൂണിവേഴ്സിറ്റി അസിസ്റ്റന്റ് മെയിൻസ് കട്ട് ഓഫ് 2023
യൂണിവേഴ്സിറ്റി അസിസ്റ്റന്റ് മെയിൻസ് കട്ട് ഓഫ് 2023: ഓഗസ്റ്റ് 25 ന് യൂണിവേഴ്സിറ്റി അസിസ്റ്റന്റ് തസ്തികയിലേക്കുള്ള മെയിൻസ് പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾ കട്ട് ഓഫ് മാർക്ക് എങ്ങനെ ആവും എന്നുള്ളതിൽ ആശങ്കാകുലരാണ്. യൂണിവേഴ്സിറ്റി അസിസ്റ്റന്റ് മെയിൻസ് പരീക്ഷയുടെ കട്ട് ഓഫ് മാർക്കിനെ അടിസ്ഥാനമാക്കിയാണ് റാങ്ക് ലിസ്റ്റിലേക്ക് യോഗ്യത നേടാൻ കഴിയൂ. ആയതിനാൽ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് മെയിൻസ് പരീക്ഷയുടെ പ്രതീക്ഷിത കട്ട് ഓഫ് മാർക്ക് ഞങ്ങൾ ഈ ലേഖനത്തിലൂടെ നിങ്ങളിലേക്ക് എത്തിക്കുന്നു.
കേരള PSC യൂണിവേഴ്സിറ്റി അസിസ്റ്റന്റ് മെയിൻസ് കട്ട് ഓഫ് 2023: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC യൂണിവേഴ്സിറ്റി അസിസ്റ്റന്റ് മെയിൻസ് കട്ട് ഓഫ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
കേരള PSC യൂണിവേഴ്സിറ്റി അസിസ്റ്റന്റ് മെയിൻസ് കട്ട് ഓഫ് 2023 | |
ഓർഗനൈസേഷൻ | കേരള പബ്ലിക് സർവീസ് കമ്മീഷൻ |
കാറ്റഗറി | കട്ട് ഓഫ് |
വകുപ്പ് | കേരളത്തിലെ സർവ്വകലാശാലകൾ |
തസ്തികയുടെ പേര് | അസിസ്റ്റന്റ് |
കാറ്റഗറി നമ്പർ | 486/2022 |
യൂണിവേഴ്സിറ്റി അസിസ്റ്റന്റ് മെയിൻസ് പരീക്ഷാ തീയതി | 25 ഓഗസ്റ്റ് 2023 |
യൂണിവേഴ്സിറ്റി അസിസ്റ്റന്റ് റിസൾട്ട് റിലീസ് തീയതി | ഉടൻ പ്രസിദ്ധീകരിക്കും |
യൂണിവേഴ്സിറ്റി അസിസ്റ്റന്റ് കട്ട് ഓഫ് റിലീസ് തീയതി | ഉടൻ പ്രസിദ്ധീകരിക്കും |
ഔദ്യോഗിക വെബ്സൈറ്റ് | keralapsc.gov.in |
Fill out the Form and Get all The Latest Job Alerts – Click here
യൂണിവേഴ്സിറ്റി അസിസ്റ്റന്റ് മെയിൻസ് പ്രതീക്ഷിത കട്ട് ഓഫ് 2023
യൂണിവേഴ്സിറ്റി അസിസ്റ്റന്റ് മെയിൻസ് പരീക്ഷാ വിശകലനത്തിന്റെയും, മുൻവർഷങ്ങളിലെ കട്ട് ഓഫ് മാർക്കിന്റെയും അടിസ്ഥാനത്തിലാണ് യൂണിവേഴ്സിറ്റി അസിസ്റ്റന്റ് മെയിൻസ് എഴുത്തു പരീക്ഷയുടെ പ്രതീക്ഷിക്കാവുന്ന കട്ട് ഓഫ് മാർക്ക് തയ്യാറാക്കിയിക്കുന്നത്. യൂണിവേഴ്സിറ്റി അസിസ്റ്റന്റ് മെയിൻസ് പരീക്ഷയുടെ ഡിഫിക്കൽറ്റി ലെവൽ=> മോഡറേറ്റ്- ഡിഫിക്കൽറ്റ് എന്നായി കണക്കാക്കാം. പരീക്ഷയുടെ പൊതുസ്വഭാവം വെച്ച് നോക്കുമ്പോൾ കട്ട് ഓഫ് മാർക്ക് 50- 55 നു ഇടയിൽ ആവാനാണ് കൂടുതൽ സാധ്യത.
യൂണിവേഴ്സിറ്റി അസിസ്റ്റന്റ് മെയിൻസ് കട്ട് ഓഫ് 2023 | |
തസ്തികയുടെ പേര് | പ്രതീക്ഷിത കട്ട് ഓഫ് |
യൂണിവേഴ്സിറ്റി അസിസ്റ്റന്റ് | 50- 55 |
യൂണിവേഴ്സിറ്റി അസിസ്റ്റന്റ് മെയിൻസ് കട്ട് ഓഫ് 2023: പ്രാധാന്യം
- ഏതൊരു അപേക്ഷകനും സ്കോർ ചെയ്യേണ്ട ഏറ്റവും കുറഞ്ഞ മാർക്കാണിത്.
- ഏതെങ്കിലും ഉദ്യോഗാർത്ഥി ഏറ്റവും കുറഞ്ഞ കട്ട് ഓഫ് മാർക്ക് നേടുന്നതിൽ പരാജയപ്പെട്ടാൽ അവരെ അയോഗ്യരായ ഉദ്യോഗാർത്ഥികളായി കണക്കാക്കുന്നു.
- ഇത്തരത്തിലുള്ള മാർക്കുകൾ ചില തൊഴിൽ അവസരങ്ങളും യോഗ്യതാ മാനദണ്ഡമായി കണക്കാക്കുന്നു.
- കട്ട് ഓഫ് നേടുന്ന ഉദ്യോഗാർത്ഥികൾ കേരള PSC യൂണിവേഴ്സിറ്റി അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിലേക്ക് യോഗ്യരായിരിക്കും.
- ചുവടെ കൊടുത്തിരിക്കുന്ന ചില ഘടകങ്ങളെ അടിസ്ഥാനമാക്കി ഉദ്യോഗസ്ഥർ കേരള PSC യൂണിവേഴ്സിറ്റി അസിസ്റ്റന്റ് മെയിൻസ് കട്ട് ഓഫ് മാർക്ക് 2023 തയ്യാറാക്കും
- പരീക്ഷയിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികളുടെ എണ്ണം
- ഉദ്യോഗാർത്ഥികളുടെ വിഭാഗം
- മുൻ വർഷത്തെ കട്ട് ഓഫ് മാർക്ക്
- ലഭ്യമായ ഒഴിവുകളുടെ എണ്ണം
- ചോദ്യപേപ്പറിന്റെ കാഠിന്യം