Malyalam govt jobs   »   Study Materials   »   യുനെസ്കോ ക്രിയേറ്റീവ് സിറ്റീസ് നെറ്റ്‌വർക്ക് (UCCN)

യുനെസ്കോ ക്രിയേറ്റീവ് സിറ്റിസ് നെറ്റ്‌വർക്ക് (UCCN)

യുനെസ്കോ ക്രിയേറ്റീവ് സിറ്റീസ് നെറ്റ്‌വർക്ക് (UCCN)

യുനെസ്കോ ക്രിയേറ്റീവ് സിറ്റീസ് നെറ്റ്‌വർക്ക് (UCCN)_3.1

സുസ്ഥിര നഗരവികസനത്തിനുള്ള പ്രധാന ഘടകമായി സർഗ്ഗാത്മകതയെ തിരിച്ചറിഞ്ഞ നഗരങ്ങളുമായുള്ള സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനായി 2004-ൽ യുനെസ്കോ ക്രിയേറ്റീവ് സിറ്റീസ് നെറ്റ്‌വർക്കിന് (UCCN) ആരംഭം കുറിച്ചു.
നിലവിൽ 350 നഗരങ്ങൾ 100 ലധികം രാജ്യങ്ങളിലായി ഈ ശൃംഘലയിലുണ്ട്. നഗരങ്ങൾ പ്രാദേശിക തലത്തിൽ അവരുടെ വികസന പദ്ധതികളുടെ ഹൃദയഭാഗത്ത് സർഗ്ഗാത്മകതയും സാംസ്കാരിക വ്യവസായങ്ങളും സ്ഥാപിക്കുകയും അന്താരാഷ്ട്ര തലത്തിൽ സജീവമായി സഹകരിക്കുകയും ചെയ്യുക എന്ന പൊതു ലക്ഷ്യമാണ് UCCN മുന്നോട്ടുവയ്ക്കുന്നത് .
UCCN ൽ ചേരുന്നതിലൂടെ, നഗരങ്ങൾ അവരുടെ മികച്ച സമ്പ്രദായങ്ങൾ പങ്കിടാനും പൊതു-സ്വകാര്യ മേഖലകളും സിവിൽ സമൂഹവും ഉൾപ്പെടുന്ന പങ്കാളിത്തം വികസിപ്പിക്കാനും പ്രതിജ്ഞാബദ്ധമാണ്

2023ൽ 55 പുതിയ നഗരങ്ങൾ UCCN ന്റെ ഭാഗമായി

2023 , ഒക്ടോബർ 31 ന് ലോക നഗരദിനത്തിൽ 55 നഗരങ്ങൾ UCCN ന്റെ ഭാഗമായി . മധ്യപ്രദേശിലെ ഗ്വാളിയർ, കേരളത്തിലെ കോഴിക്കോട് എന്നിവ ഇന്ത്യയിൽ നിന്നും UCCN ൽ പുതിയതായി ഉൾപ്പെട്ടിട്ടുണ്ട് .

നഗരം രാജ്യം വിഭാഗം
അസബ നൈജീരിയ ഫിലിം
അഷ്ഗാബത്ത് തുർക്ക്മെനിസ്ഥാൻ ഡിസൈൻ
ബഞ്ച ലൂക്ക ബോസ്നിയ & ഹെർസഗോവിന സംഗീതം
ബട്ടംബാംഗ് കംബോഡിയ ഗ്യാസ്ട്രോണമി
ബിസ്സൗ ഗിനിയ-ബിസാവു സംഗീതം
ബോൾസാനോ ഇറ്റലി സംഗീതം
ബ്രെമെൻ ജർമ്മനി സാഹിത്യം
ബഫലോ സിറ്റി ന്യൂയോർക്ക് സ്റ്റേറ്റ് സാഹിത്യം
ബുഖാറ ഉസ്ബെക്കിസ്ഥാൻ കരകൗശലവും നാടോടി കലയും
ബൈഡ്‌ഗോസ്‌ക്‌സ് പോളണ്ട് സംഗീതം
കേൻ ഫ്രാൻസ് മീഡിയ ആർട്ട്സ്
കാരക്കാസ് വെനിസ്വേല സംഗീതം
കാസബ്ലാങ്ക മൊറോക്കോ മീഡിയ ആർട്ട്സ്
കാസ്റ്റെലോ ബ്രാങ്കോ പോർച്ചുഗൽ കരകൗശലവും നാടോടി കലയും
സെറ്റിൻജെ മോണ്ടിനെഗ്രോ ഡിസൈൻ
ചാവോസോ(Chaozhou) ചൈന ഗ്യാസ്ട്രോണമി
ചിയാങ് റായ്(Chiang Rai) തായ് ലാൻഡ്   ഡിസൈൻ
ചോങ്കിംഗ്(Chongqing) ചൈന ഡിസൈൻ
കൺസെപ്ഷൻ ചിലി സംഗീതം
ഡാ ലാറ്റ് വിയറ്റ്നാം സംഗീതം
ഫ്രിബോർഗ് സ്വിറ്റ്സർലൻഡ് ഗ്യാസ്ട്രോണമി
ഗാങ്‌നുങ് ദക്ഷിണ കൊറിയ ഗ്യാസ്ട്രോണമി
ഗ്രാനഡ സ്പെയിൻ ഡിസൈൻ
ഗ്വാളിയോർ ഇന്ത്യ സംഗീതം
ഹെരാക്ലിയോൺ ഗ്രീസ് ഗ്യാസ്ട്രോണമി
ഹോബാർട്ട് ഓസ്ട്രേലിയ സാഹിത്യം
ഹോയി ആൻ വിയറ്റ്നാം കരകൗശലവും നാടോടി കലയും
ഇയാസി റൊമാനിയ സാഹിത്യം
ഇലോയിലോ സിറ്റി ഫിലിപ്പീൻസ് ഗ്യാസ്ട്രോണമി
ഇപ്പോ മലേഷ്യ സംഗീതം
കാഠ്മണ്ഡു നേപ്പാൾ സിനിമ
കോഴിക്കോട് ഇന്ത്യ സാഹിത്യം
കുട്ടൈസി ജോർജിയ സാഹിത്യം
മെക്സിക്കലി മെക്സിക്കോ സംഗീതം
മോണ്ടെക്രിസ്റ്റി ഡൊമിനിഷ്യൻ  റിപ്പബ്ലിക്ക് കരകൗശലവും നാടോടി കലയും
മോൺട്രിയക്സ് സ്വിറ്റ്സർലൻഡ് സംഗീതം
എൻകോങ്സാംബ കാമറൂൺ ഗ്യാസ്ട്രോണമി
നോവി സാഡ് സെർബിയ മീഡിയ ആർട്ട്സ്
ഒകയാമ ജപ്പാൻ സാഹിത്യം
ഔറസസാറ്റ് മൊറോക്കോ ഫിലിം
ഔലു ഫിൻലാൻഡ് മീഡിയ ആർട്ട്സ്
പെനെഡോ പോർച്ചുഗൽ ഫിലിം
റിയോ ഡി ജനീറോ ബ്രസീൽ സാഹിത്യം
സൻലിഉർഫ(Şanlıurfa) തുർക്കി സംഗീതം
സുഫൻബുരി തായ് ലാൻഡ്   സംഗീതം
സുരകർത്താ ഇന്തോനേഷ്യ കരകൗശലവും നാടോടി കലയും
തായിഫ് സൗദി അറേബ്യ സാഹിത്യം
ടൗലൗസ് ഫ്രാൻസ് സംഗീതം
തുകുംസ് ലാത്വിയ സാഹിത്യം
ഉലാൻബാതർ മംഗോളിയ കരകൗശലവും നാടോടി കലയും
ഉംഗെനി ഹോവിക്ക് ദക്ഷിണാഫ്രിക്ക കരകൗശലവും നാടോടി കലയും
വലെൻസിയ സ്പെയിൻ ഡിസൈൻ
വരാജിൻ ക്രൊയേഷ്യ സംഗീതം
വെലിക്കി നോവ്ഗൊറോഡ് റഷ്യ സംഗീതം
വിസെന്റെ ലോപ്പസ് വിസെന്റെ ലോപ്പസ് സിനിമ

 2008 മുതൽ ക്രിയേറ്റീവ് സിറ്റി ഓഫ് മീഡിയ ആർട്‌സ് പദവി ഉണ്ടായിരുന്ന ലിയോണിന് ക്രിയേറ്റീവ് ഫീൽഡ് മാറ്റാനുള്ള അഭ്യർത്ഥനയെത്തുടർന്ന് ക്രിയേറ്റീവ് സിറ്റി ഓഫ് ലിറ്ററേച്ചറിന്റെ പദവി ലഭിച്ചു.

യുനെസ്കോ ക്രിയേറ്റീവ് സിറ്റീസ് നെറ്റ്‌വർക്ക് (UCCN) Full List

ഇന്ത്യയിൽ നിന്ന് UCNN ൽ ഉൾപ്പെട്ട നഗരങ്ങൾ 

നഗരം വിഭാഗം
ശ്രീനഗർ കരകൗശലവും നാടോടി കലകളും (2021)
മുംബൈ ഫിലിം (2019)
ഹൈദരാബാദ് ഗ്യാസ്ട്രോണമി (2019)
ചെന്നൈ സംഗീതം (2017)
ജയ്പൂർ കരകൗശലവും നാടോടി കലകളും (2015)
വാരണാസി സംഗീതം(2015)
ഗ്വാളിയോർ സംഗീതം (2023)
കോഴിക്കോട് സാഹിത്യം(2023)

“Bringing Youth to the table for the next decade” എന്ന പ്രമേയത്തിന് കീഴിൽ പോർച്ചുഗലിലെ ബ്രാഗയിൽ വച്ചാണ്  2024 UCCN വാർഷിക സമ്മേളനം നടക്കുന്നത്. 

 

Sharing is caring!

FAQs

എന്താണ് UCCN ?

നഗരങ്ങളുമായുള്ള സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനായി 2004-ൽ യുനെസ്കോ ആരംഭം കുറിച്ചതാണ് ക്രിയേറ്റീവ് സിറ്റീസ് നെറ്റ്‌വർക്ക് (UCCN)