Malyalam govt jobs   »   Study Materials   »   ദുരന്ത നിവാരണത്തിനുള്ള അന്താരാഷ്ട്ര ദിനം

ദുരന്ത നിവാരണത്തിനുള്ള അന്താരാഷ്ട്ര ദിനം, പ്രമേയവും ചരിത്രവും

ദുരന്ത നിവാരണത്തിനുള്ള അന്താരാഷ്ട്ര ദിനം

എല്ലാ വർഷവും ഒക്ടോബർ 13ന് അന്താരാഷ്ട്ര ദുരന്ത നിവാരണ ദിനം ആചരിക്കുന്നു. ദുരന്തസാധ്യത കുറയ്ക്കുന്നതിനുള്ള ലോകമെമ്പാടുമുള്ള ആളുകളുടെയും സമൂഹങ്ങളുടെയും പ്രയത്‌നങ്ങളെ ഉയർത്തിക്കാട്ടുകയും അഭിനന്ദിക്കുകയും ചെയ്തുകൊണ്ടാണ് എല്ലാ വർഷവും ദുരന്തസാധ്യത കുറയ്ക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനം ആചരിക്കുന്നത്.

ദുരന്ത നിവാരണത്തിനുള്ള അന്താരാഷ്ട്ര ദിനം 2023 തീം

2023ലെ ദുരന്ത നിവാരണത്തിനുള്ള അന്താരാഷ്ട്ര ദിനത്തിന്റെ തീം “സുസ്ഥിരമായ ഭാവിക്കായി അസമത്വത്തിനെതിരെ പോരാടുക” (Fighting inequality for a resilient future) എന്നതാണ്. ദുരന്തങ്ങളും അസമത്വവും തമ്മിലുള്ള ബന്ധത്തെ പറ്റിയാണ് വർഷത്തെ പ്രമേയത്തിന്റെ പ്രതിപാദ്യം. ദാരിദ്ര്യവും അസമത്വവും വിവേചനവും വർദ്ധിച്ചുവരുന്ന ദുരന്തസാധ്യതയുടെ കാരണങ്ങളും അനന്തരഫലങ്ങളുമാണ്. ദുരന്തങ്ങൾ ഏറ്റവും ദരിദ്രരും അപകടസാധ്യതയുള്ളവരുമായ ആളുകളെയും അനുപാതമില്ലാതെ ബാധിക്കുന്നു. ദുരന്തങ്ങളുടെ പ്രത്യാഘാതങ്ങൾ അസമത്വങ്ങൾ വർദ്ധിപ്പിക്കുകയും ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ളവരെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്നു.

ചരിത്രം

ഐക്യരാഷ്ട്രസഭയുടെ പൊതുസഭയുടെ ആഹ്വാനത്തെത്തുടർന്ന് 1989- ൽ ആണ് ആദ്യമായി ദിനം ആചരിച്ചത്. ജനങ്ങളിൽ ദുരന്ത സാധ്യതകളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനും ജാഗ്രത പാലിക്കുന്നതിനും ദുരന്ത നിവാരണത്തിനായുള്ള ആഗോള സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ ദിവസം ആചരിക്കുന്നത്.

ദേശീയ ദുരന്തനിവാരണ നിയമം

ഇന്ത്യയിൽ ദേശീയ ദുരന്തനിവാരണ നിയമം നിലവിൽ വന്നത് 2005 ഡിസംബർ 23-നാണ്. ദേശീയ ദുരന്തനിവാരണ നിയമത്തിൽ 79 വകുപ്പുകളും 11 അധ്യായങ്ങളും ഉൾപ്പെടുന്നു. ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ ചെയർ പേഴ്സൺ  പ്രധാനമന്ത്രിയാണ്

ചെയർപേഴ്സൺ ഉൾപ്പെടെ 10 അംഗങ്ങളാണ് ദേശീയ ദുരന്തനിവാരണ അതോറിറ്റിയിൽ ഉള്ളത്. ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ ആസ്ഥാനം ന്യൂഡൽഹിയാണ്.

2007 മെയ് 4-നാണ് കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിലവിൽ വന്നത്. കേരള ദുരന്തനിവാരണ അതോറിറ്റിയുടെ ചെയർമാൻ മുഖ്യമന്ത്രിയും വൈസ് ചെയർമാൻ റവന്യൂ മന്ത്രിയും സി.ഇ.ഒ സംസ്ഥാന ചീഫ് സെക്രട്ടറിയുമാണ്. കേരള ദുരന്തനിവാരണ അതോറിറ്റിയുടെ ആസ്ഥാനം തിരുവനന്തപുരത്തു സ്ഥിതി ചെയ്യുന്ന ഒബ്സർവേറ്ററി ഹിൽസാണ്. കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ആപ്തവാക്യം സുരക്ഷായാനം ആണ്.

 

Sharing is caring!

FAQs

ദുരന്ത നിവാരണത്തിനുള്ള അന്താരാഷ്ട്ര ദിനം എന്നാണ് ആചരിക്കുന്നത്?

എല്ലാ വർഷവും ഒക്ടോബർ 13 ന് ദുരന്ത നിവാരണത്തിനുള്ള അന്താരാഷ്ട്ര ദിനം ആചരിക്കുന്നു.

ഈ വർഷത്തെ ദുരന്ത നിവാരണത്തിനുള്ള അന്താരാഷ്ട്ര ദിനത്തിന്റെ തീം എന്താണ്?

2023ലെ ദുരന്ത നിവാരണത്തിനുള്ള അന്താരാഷ്ട്ര ദിനത്തിന്റെ തീം "സുസ്ഥിരമായ ഭാവിക്കായി അസമത്വത്തിനെതിരെ പോരാടുക" (Fighting inequality for a resilient future) എന്നതാണ്.