Table of Contents
SSC സ്റ്റെനോഗ്രാഫർ വിജ്ഞാപനം 2023
SSC സ്റ്റെനോഗ്രാഫർ വിജ്ഞാപനം 2023: ഓഗസ്റ്റ് 02 ന് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) ഔദ്യോഗിക വെബ്സൈറ്റായ @ssc.nic.in ൽ SSC സ്റ്റെനോഗ്രാഫർ വിജ്ഞാപനം 2023 പ്രസിദ്ധീകരിച്ചു. സ്റ്റെനോഗ്രാഫർ ഗ്രേഡ് സി, ഗ്രേഡ് ഡി തസ്തികകളിലേക്കാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. SSC സ്റ്റെനോഗ്രാഫർ ഓൺലൈൻ അപേക്ഷ പ്രക്രിയ ഓഗസ്റ്റ് 02 ന് ആരംഭിച്ചു. ഈ ലേഖനത്തിൽ SSC സ്റ്റെനോഗ്രാഫർ വിജ്ഞാപനം റിലീസ് ചെയ്യുന്ന തീയതി, ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി, ഒഴിവുകൾ, ശമ്പള സ്കെയിൽ, യോഗ്യത മാനദണ്ഡങ്ങൾ, പരീക്ഷാ തീയതി, അപേക്ഷിക്കേണ്ട രീതി എന്നിവയെക്കുറിച്ച് വിശദമായ വിവരങ്ങൾ ലഭിക്കും.
SSC സ്റ്റെനോഗ്രാഫർ 2023 വിജ്ഞാപനം: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ SSC സ്റ്റെനോഗ്രാഫർ 2023 വിജ്ഞാപനം സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
SSC സ്റ്റെനോഗ്രാഫർ 2023 വിജ്ഞാപനം | |
ഓർഗനൈസേഷൻ | സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ |
കാറ്റഗറി | സർക്കാർ ജോലി |
വകുപ്പ് | വിവിധ വകുപ്പുകൾ |
തസ്തികയുടെ പേര് | സ്റ്റെനോഗ്രാഫർ ഗ്രേഡ് സി & ഗ്രേഡ് ഡി |
SSC സ്റ്റെനോഗ്രാഫർ വിജ്ഞാപനം റിലീസ് ചെയ്യുന്ന തീയതി | 02 ഓഗസ്റ്റ് 2023 |
SSC സ്റ്റെനോഗ്രാഫർ ഓൺലൈൻ അപേക്ഷ പ്രക്രിയ ആരംഭിക്കുന്ന തീയതി | 02 ഓഗസ്റ്റ് 2023 |
SSC സ്റ്റെനോഗ്രാഫർ അപേക്ഷിക്കാനുള്ള അവസാന തീയതി | 23 ഓഗസ്റ്റ് 2023 |
അപേക്ഷാ രീതി | ഓൺലൈൻ |
ഒഴിവുകൾ | 1207 |
ശമ്പളം | Rs.5200- Rs.34800/- |
സെലക്ഷൻ പ്രോസസ്സ് | എഴുത്തുപരീക്ഷ, സ്കിൽ ടെസ്റ്റ് |
ഔദ്യോഗിക വെബ്സൈറ്റ് | ssc.nic.in |
Fill out the Form and Get all The Latest Job Alerts – Click here
SSC സ്റ്റെനോഗ്രാഫർ വിജ്ഞാപനം PDF ഡൗൺലോഡ്
SSC വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന സ്റ്റെനോഗ്രാഫർ തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് SSC സ്റ്റെനോഗ്രാഫർ വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.
SSC സ്റ്റെനോഗ്രാഫർ വിജ്ഞാപനം PDF ഡൗൺലോഡ്
SSC സ്റ്റെനോഗ്രാഫർ പ്രധാനപ്പെട്ട തീയതികൾ 2023
SSC സ്റ്റെനോഗ്രാഫർ 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട തീയതികൾ ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ലഭിക്കും.
SSC സ്റ്റെനോഗ്രാഫർ പ്രധാനപ്പെട്ട തീയതികൾ 2023 | |
ഇവന്റ് | തീയതി |
ഓൺലൈൻ അപേക്ഷ പ്രക്രിയ | 02 ഓഗസ്റ്റ് 2023 മുതൽ 23 ഓഗസ്റ്റ് 2023 വരെ |
ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി | 23 ഓഗസ്റ്റ് 2023 (11.00 PM) |
പേയ്മെന്റ് ഓഫ് അപ്ലിക്കേഷൻ ഫീസ് | 23 ഓഗസ്റ്റ് 2023 (11.00 PM) |
‘അപേക്ഷാ ഫോറം തിരുത്താനുള്ള ജാലകം’ | 24 ഓഗസ്റ്റ് 2023 മുതൽ 25 ഓഗസ്റ്റ് 2023 വരെ |
പരീക്ഷാ തീയതി | ഒക്ടോബർ 2023 |
SSC സ്റ്റെനോഗ്രാഫർ റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ
SSC വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന സ്റ്റെനോഗ്രാഫർ തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ഓഗസ്റ്റ് 23 ആണ്.
SSC സ്റ്റെനോഗ്രാഫർ റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ ലിങ്ക്
SSC സ്റ്റെനോഗ്രാഫർ ഒഴിവുകൾ 2023
സ്റ്റെനോഗ്രാഫർ തസ്തികയുടെ ഒഴിവ് വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
SSC സ്റ്റെനോഗ്രാഫർ ഒഴിവുകൾ 2023 | ||
കാറ്റഗറി | സ്റ്റെനോഗ്രാഫർ ഗ്രേഡ് സി | സ്റ്റെനോഗ്രാഫർ ഗ്രേഡ് ഡി |
SC | 13 | 165 |
ST | 03 | 88 |
OBC | 22 | 272 |
EWS | 06 | 90 |
UR | 49 | 499 |
ടോട്ടൽ | 93 | 1114 |
SSC സ്റ്റെനോഗ്രാഫർ പ്രായപരിധി
ഉദ്യോഗാർത്ഥികൾ സ്റ്റെനോഗ്രാഫർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. SSC വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:
SSC സ്റ്റെനോഗ്രാഫർ റിക്രൂട്ട്മെന്റ് 2023 | |
തസ്തികയുടെ പേര് | പ്രായപരിധി |
സ്റ്റെനോഗ്രാഫർ ഗ്രേഡ് സി | 18 നും 30 നും ഇടയിൽ |
സ്റ്റെനോഗ്രാഫർ ഗ്രേഡ് ഡി | 18 നും 27 നും ഇടയിൽ |
SSC സ്റ്റെനോഗ്രാഫർ വിദ്യാഭ്യാസ യോഗ്യത
ഉദ്യോഗാർത്ഥികൾ സ്റ്റെനോഗ്രാഫർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. SSC വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:
SSC സ്റ്റെനോഗ്രാഫർ റിക്രൂട്ട്മെന്റ് 2023 | |
തസ്തികയുടെ പേര് | വിദ്യാഭ്യാസ യോഗ്യത |
സ്റ്റെനോഗ്രാഫർ ഗ്രേഡ് സി & ഗ്രേഡ് ഡി | ഉദ്യോഗാർത്ഥികൾ ഒരു അംഗീകൃത ബോർഡിൽ നിന്നോ യൂണിവേഴ്സിറ്റിയിൽ നിന്നോ 12-ാം ക്ലാസ് അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം. |
SSC സ്റ്റെനോഗ്രാഫർ ശമ്പളം
സ്റ്റെനോഗ്രാഫർ തസ്തികയുടെ ശമ്പള സ്കെയിൽ ചുവടെ നൽകിയിരിക്കുന്നു.
SSC സ്റ്റെനോഗ്രാഫർ റിക്രൂട്ട്മെന്റ് 2023 | |
തസ്തികയുടെ പേര് | ശമ്പളം |
സ്റ്റെനോഗ്രാഫർ ഗ്രേഡ് സി | Rs.9300- Rs.34800/- |
സ്റ്റെനോഗ്രാഫർ ഗ്രേഡ് ഡി | Rs.5200 – Rs.20200/- |
SSC സ്റ്റെനോഗ്രാഫർ അപേക്ഷ ഫീസ്
സ്റ്റെനോഗ്രാഫർ തസ്തികയുടെ കാറ്റഗറി തിരിച്ചുള്ള അപേക്ഷ ഫീസ് ചുവടെ ചേർക്കുന്നു.
SSC സ്റ്റെനോഗ്രാഫർ റിക്രൂട്ട്മെന്റ് 2023 | |
കാറ്റഗറി | അപേക്ഷ ഫീസ് |
ജനറൽ | Rs.100/- |
SC/ST/PWD/എക്സ്-സർവീസ്മാൻ/ഫീമേൽ | NIL |
SSC സ്റ്റെനോഗ്രാഫർ റിക്രൂട്ട്മെന്റ് 2023 ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ
- ssc.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- പുതിയ രജിസ്ട്രേഷൻ ക്ലിക്ക് ചെയ്യുക. ഒരു രജിസ്ട്രേഷൻ ഫോം സ്ക്രീനിൽ ദൃശ്യമാകും. അത് പൂരിപ്പിക്കുക.
- ഉദ്യോഗാർത്ഥികൾ രജിസ്ട്രേഷൻ നമ്പറും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
- “ഏറ്റവും പുതിയ അറിയിപ്പുകൾ” ടാബിന് കീഴിലുള്ള ‘ജൂനിയർ എഞ്ചിനീയർ (സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ) പരീക്ഷ 2023’ വിഭാഗത്തിലെ ‘Apply’ ലിങ്ക് ക്ലിക്ക് ചെയ്യുക.
- ആവശ്യമായ എല്ലാ വിവരങ്ങളും നൽകുക.
- അപേക്ഷ സമർപ്പിക്കുക.
- ഭാവി റഫറൻസിനായി അപേക്ഷാ ഫോം പ്രിന്റ് ചെയ്യുക.