Malyalam govt jobs   »   Notification   »   SSC CPO വിജ്ഞാപനം

SSC CPO വിജ്ഞാപനം 2023 OUT, ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി നാളെ

SSC CPO വിജ്ഞാപനം 2023

SSC CPO വിജ്ഞാപനം 2023: ജൂലൈ 21 ന് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) ഔദ്യോഗിക വെബ്സൈറ്റായ @ssc.nic.in ൽ SSC CPO വിജ്ഞാപനം 2023 പ്രസിദ്ധീകരിച്ചു. ബിഎസ്എഫ്, സിഐഎസ്എഫ്, ഡൽഹി പൊലീസ്, സിആർപിഎഫ്, ഐടിബിപി, എസ്എസ്ബി തുടങ്ങിയ വിവിധ സേനകളിലെ സബ് ഇൻസ്പെക്ടർ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് SSC ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. SSC CPO ഓൺലൈൻ അപേക്ഷ പ്രക്രിയ ജൂലൈ 22 ന് ആരംഭിക്കും. ഈ ലേഖനത്തിൽ SSC CPO വിജ്ഞാപനം റിലീസ് ചെയ്യുന്ന തീയതി,  ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി, ഒഴിവുകൾ, ശമ്പള സ്കെയിൽ, യോഗ്യത മാനദണ്ഡങ്ങൾ, പരീക്ഷാ തീയതി, അപേക്ഷിക്കേണ്ട രീതി എന്നിവയെക്കുറിച്ച് വിശദമായ വിവരങ്ങൾ ലഭിക്കും.

SSC CPO 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ SSC CPO 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

SSC CPO 2023
ഓർഗനൈസേഷൻ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ
കാറ്റഗറി സർക്കാർ ജോലി
തസ്തികയുടെ പേര് സബ് ഇൻസ്പെക്ടർ (GD) CAPFs, സബ് ഇൻസ്പെക്ടർ (എക്‌സിക്യൂട്ടീവ്) – (മേൽ /ഫീമേൽ) ഡൽഹി പോലീസ്
SSC CPO വിജ്ഞാപനം റിലീസ് ചെയ്യുന്ന തീയതി 21 ജൂലൈ 2023
SSC CPO ഓൺലൈൻ അപേക്ഷ പ്രക്രിയ ആരംഭിക്കുന്ന തീയതി 22 ജൂലൈ 2023
SSC CPO അപേക്ഷിക്കാനുള്ള അവസാന തീയതി 15 ഓഗസ്റ്റ് 2023
SSC CPO പരീക്ഷാ തീയതി ഒക്ടോബർ 2023
അപേക്ഷാ രീതി ഓൺലൈൻ
ഒഴിവുകൾ 1876
ശമ്പളം Rs.35,400-Rs.1,12,400/-
സെലക്ഷൻ പ്രോസസ്സ് പേപ്പർ 1, PST & PET, പേപ്പർ 2, മെഡിക്കൽ എക്സാമിനേഷൻ
ജോലി സ്ഥലം ഡൽഹി
ഔദ്യോഗിക വെബ്സൈറ്റ് ssc.nic.in

Fill the Form and Get all The Latest Job Alerts – Click here

SSC CPO വിജ്ഞാപനം PDF ഡൗൺലോഡ്

SSC CPO വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന സബ് ഇൻസ്പെക്ടർ തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് SSC CPO വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

SSC CPO വിജ്ഞാപനം PDF ഡൗൺലോഡ്  

SSC CPO ഷോർട്ട് നോട്ടീസ് PDF

SSC CPO ഒഴിവുകൾ 2023

സബ് ഇൻസ്പെക്ടർ തസ്തികയുടെ ഒഴിവ് വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

സബ് ഇൻസ്പെക്ടർ (എക്‌സിക്യൂട്ടീവ്) ഡൽഹി പോലീസ് – (മേൽ)

സബ് ഇൻസ്പെക്ടർ (എക്‌സിക്യൂട്ടീവ്) ഡൽഹി പോലീസ് – (മേൽ)
വിശദാംശങ്ങൾ UR OBC SC ST EWS ടോട്ടൽ
ഓപ്പൺ 39 21 12 06 10 88
എക്സ് സർവീസ്‌മെൻ (ESM) 03 02 01 01 0 07
എക്സ് സർവീസ്‌മെൻ (സ്പെഷ്യൽ കാറ്റഗറി) 02 01 0 0 0 03
ഡിപ്പാർട്മെന്റൽ ക്യാൻഡിഡേറ്റ്സ് 04 03 01 02 01 11
ടോട്ടൽ 48 27 14 09 11 109

സബ് ഇൻസ്പെക്ടർ (എക്‌സിക്യൂട്ടീവ്) ഡൽഹി പോലീസ് – (ഫീമേൽ) 

സബ് ഇൻസ്പെക്ടർ (എക്‌സിക്യൂട്ടീവ്) ഡൽഹി പോലീസ് – (ഫീമേൽ) 
വിശദാംശങ്ങൾ UR OBC SC ST EWS ടോട്ടൽ
ടോട്ടൽ 24 13 07 04 05 53

സബ് ഇൻസ്പെക്ടർ (GD) CAPFs

സബ് ഇൻസ്പെക്ടർ (GD) CAPFs
CAPF ലിംഗം UR EWS OBC SC ST ടോട്ടൽ ഗ്രാൻഡ് ടോട്ടൽ
BSF മേൽ 43 11 29 16 08 107 113
ഫീമേൽ 02 01 02 01 0 06
CISF മേൽ 231 56 153 85 42 567 630
ഫീമേൽ 26 06 17 09 05 63
CRPF മേൽ 319 79 213 118 59 788 818
ഫീമേൽ 12 03 08 05 02 30
ITBP മേൽ 21 10 13 07 03 54 63
ഫീമേൽ 04 02 02 01 0 09
SSB മേൽ 38 09 25 11 02 85 90
ഫീമേൽ 0 0 02 03 0 05
ടോട്ടൽ മേൽ 652 165 433 237 114 1601 1714
ഫീമേൽ 44 12 31 19 07 113

SSC CPO റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ

SSC CPO വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന സബ് ഇൻസ്പെക്ടർ തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ഓഗസ്റ്റ് 15 ആണ്.

SSC CPO റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ ലിങ്ക് 

SSC CPO പ്രായപരിധി

ഉദ്യോഗാർത്ഥികൾ ഇൻസ്പെക്ടർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. SSC CPO വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:

SSC CPO റിക്രൂട്ട്മെന്റ്
തസ്തികയുടെ പേര് പ്രായപരിധി
സബ് ഇൻസ്പെക്ടർ 20-നും 25-നും ഇടയിൽ

SSC CPO വിദ്യാഭ്യാസ യോഗ്യത

ഉദ്യോഗാർത്ഥികൾ ഇൻസ്പെക്ടർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. SSC CPO വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:

SSC CPO റിക്രൂട്ട്മെന്റ്
തസ്തികയുടെ പേര് വിദ്യാഭ്യാസ യോഗ്യത
സബ് ഇൻസ്പെക്ടർ 1. ഒരു അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ലഭിച്ച ബിരുദം
2. ഡൽഹി പോലീസിലെ സബ് ഇൻസ്പെക്ടർ തസ്തികയിലേക്ക് (മാത്രം) – പുരുഷ ഉദ്യോഗാർത്ഥികൾ സാധുവായ LMV ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.

SSC CPO ശമ്പളം

സബ് ഇൻസ്പെക്ടർ തസ്തികയുടെ ശമ്പള സ്കെയിൽ ചുവടെ നൽകിയിരിക്കുന്നു.

SSC CPO ശമ്പളം 2023
തസ്തികയുടെ പേര് ശമ്പളം
സബ് ഇൻസ്പെക്ടർ (GD) CAPFs, സബ് ഇൻസ്പെക്ടർ (എക്‌സിക്യൂട്ടീവ്) – (മേൽ /ഫീമേൽ ) ഡൽഹി പോലീസ് Rs.35,400-Rs.1,12,400/-

SSC CPO അപേക്ഷ ഫീസ്

കാറ്റഗറി തിരിച്ചുള്ള അപേക്ഷ ഫീസ് ചുവടെ ചേർക്കുന്നു.

SSC CPO റിക്രൂട്ട്മെന്റ്
കാറ്റഗറി അപേക്ഷ ഫീസ്
ജനറൽ Rs.100/-
 SC/ST/PWD/എക്സ്-സർവീസ്മാൻ/സ്ത്രീകൾ NIL

SSC CPO വിജ്ഞാപനം 2023 ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ

  • ssc.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • പുതിയ രജിസ്ട്രേഷൻ ക്ലിക്ക് ചെയ്യുക. ഒരു രജിസ്ട്രേഷൻ ഫോം സ്ക്രീനിൽ ദൃശ്യമാകും. അത് പൂരിപ്പിക്കുക.
  • ഉദ്യോഗാർത്ഥികൾ രജിസ്ട്രേഷൻ നമ്പറും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
  • “ഏറ്റവും പുതിയ അറിയിപ്പുകൾ” ടാബിന് കീഴിലുള്ള ‘സബ്-ഇൻസ്‌പെക്ടർ ഇൻ ഡൽഹി പോലീസ് ആൻഡ് സെൻട്രൽ ആംഡ് പോലീസ് ഫോഴ്‌സ് എക്സാമിനേഷൻ 2023’ വിഭാഗത്തിലെ ‘Apply’ ലിങ്ക് ക്ലിക്ക് ചെയ്യുക.
  • ആവശ്യമായ എല്ലാ വിവരങ്ങളും നൽകുക.
  • അപേക്ഷ സമർപ്പിക്കുക.
  • ഭാവി റഫറൻസിനായി അപേക്ഷാ ഫോം പ്രിന്റ് ചെയ്യുക.

Sharing is caring!

FAQs

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ SSC CPO വിജ്ഞാപനം എപ്പോൾ പ്രസിദ്ധീകരിക്കും?

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ SSC CPO വിജ്ഞാപനം ജൂലൈ 21 ന് പ്രസിദ്ധീകരിച്ചു.

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി എന്നാണ്?

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 15 ആണ്.

SSC CPO തസ്തികയിലേക്ക് എങ്ങനെ അപേക്ഷകൾ സമർപ്പിക്കാം ?

SSC CPO തസ്തികയിലേക്ക് അപേക്ഷകൾ സമർപ്പിക്കാനുള്ള ഘട്ടം ഘട്ടമായ പ്രക്രിയ ലേഖനത്തിൽ നൽകിയിരിക്കുന്നു.

SSC CPO അപ്ലിക്കേഷൻ ലിങ്ക് എവിടെ നിന്ന് ലഭിക്കും?

SSC CPO അപ്ലിക്കേഷൻ ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.