Malyalam govt jobs   »   Notification   »   SSC CHSL വിജ്ഞാപനം

SSC CHSL വിജ്ഞാപനം 2024 OUT, ഡൗൺലോഡ് PDF

SSC CHSL വിജ്ഞാപനം 2024

SSC CHSL വിജ്ഞാപനം 2024: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @ssc.gov.in ൽ SSC CHSL വിജ്ഞാപനം 2024 പ്രസിദ്ധീകരിച്ചു. 2024 ഏപ്രിൽ 08 നാണ് SSC CHSL വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. താൽപ്പര്യമുള്ള  ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം അപേക്ഷിക്കാം. അപേക്ഷാ ഫോറം സമർപ്പിക്കേണ്ട അവസാന തീയതി 2024 മെയ് 07 ആണ്. SSC CHSL റിക്രൂട്ട്‌മെന്റ് 2024 നെക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ലഭിക്കും.

SSC CHSL 2024 വിജ്ഞാപനം: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ SSC CHSL 2024 വിജ്ഞാപനം  സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

SSC CHSL 2024 വിജ്ഞാപനം
ഓർഗനൈസേഷൻ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ, SSC
കാറ്റഗറി സർക്കാർ ജോലി
തസ്തികയുടെ പേര് ലോവർ ഡിവിഷൻ ക്ലർക്ക്, ജൂനിയർ സെക്രട്ടേറിയൽ അസിസ്റ്റന്റ്, പോസ്റ്റൽ അസിസ്റ്റന്റ്, സോർട്ടിംഗ് അസിസ്റ്റന്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ
SSC CHSL 2024 ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി 08 ഏപ്രിൽ 2024
SSC CHSL 2024 അപേക്ഷിക്കേണ്ട അവസാന തീയതി 07 മെയ് 2023 (11 pm വരെ)
ആപ്ലിക്കേഷൻ മോഡ് ഓൺലൈൻ
ഒഴിവ് 3712
ശമ്പളം 19,900/- രൂപ മുതൽ 92300/- രൂപ വരെ
സെലക്ഷൻ പ്രോസസ്സ് ടയർ 1, ടയർ 2
ഔദ്യോഗിക വെബ്സൈറ്റ് https://ssc.gov.in/

Fill the Form and Get all The Latest Job Alerts – Click here

SSC CHSL വിജ്ഞാപനം PDF

SSC CHSL വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി അറിയിപ്പ് പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് SSC CHSL 2024 വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

SSC CHSL 2024 വിജ്ഞാപനം PDF ഡൗൺലോഡ്

SSC CHSL 2024 പ്രധാന തീയതികൾ

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ SSC CHSL 2024 വിജ്ഞാപനം  സംബന്ധമായ എല്ലാ പ്രധാനപ്പെട്ട തീയതികളും ലഭിക്കും.

SSC CHSL 2024 പ്രധാന തീയതികൾ
SSC CHSL 2024 വിജ്ഞാപനം പ്രസിദ്ധീകരിച്ച തീയതി 8 ഏപ്രിൽ 2024
SSC CHSL 2024 ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി 9 ഏപ്രിൽ 2024
SSC CHSL 2024 അപേക്ഷിക്കേണ്ട അവസാന തീയതി  7 മെയ് 2024 (11 pm വരെ)
ഓൺലൈൻ ഫീസ് അടയ്‌ക്കുന്നതിനുള്ള അവസാന തീയതി  8 മെയ് 2024 (11 pm വരെ)
അപേക്ഷാ ഫോം തിരുത്തലിനുള്ള തീയതി   10 മെയ് 2024 – 11 മെയ് 2024 (11 pm വരെ)
SSC CHSL ടയർ-1 പരീക്ഷാ തീയതി ജൂൺ – ജൂലൈ 2024
SSC CHSL ടയർ-2 പരീക്ഷാ തീയതി പിന്നീട് അറിയിക്കും

SSC CHSL അപ്ലൈ ഓൺലൈൻ 2024

SSC CHSL വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ  ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2024 മെയ് 7 ആണ്.

SSC CHSL 2024 ഓൺലൈൻ അപേക്ഷാ ലിങ്ക്

SSC CHSL 2024 പ്രായപരിധി

ഉദ്യോഗാർത്ഥികൾ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. SSC CHSL വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:

  • ഉദ്യോഗാർത്ഥിയുടെ കുറഞ്ഞ പ്രായം 18 വയസ്സ് ആയിരിക്കണം.
  • ഉദ്യോഗാർത്ഥിയുടെ പരമാവധി പ്രായം 27 വയസ്സ് ആയിരിക്കണം

 

SSC CHSL 2024 വിദ്യാഭ്യാസ യോഗ്യത

ഉദ്യോഗാർത്ഥികൾ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. SSC CHSL വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:

SSC CHSL വിദ്യാഭ്യാസ യോഗ്യത
തസ്തികയുടെ പേര് വിദ്യാഭ്യാസ യോഗ്യത
LDC/ JSA, PA/ SA, DEO (C & AG എന്നിവയിലെ DEOs ഒഴികെ) അപേക്ഷകർ ഒരു അംഗീകൃത ബോർഡിൽ നിന്നോ സർവകലാശാലയിൽ നിന്നോ 12-ാം ക്ലാസ് അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം
ഡാറ്റാ എൻട്രി ഓപ്പറേറ്റർ (DEO), ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ (C& AG) അംഗീകൃത ബോർഡിൽ നിന്ന് സയൻസ് സ്ട്രീമിൽ മാത്തമാറ്റിക്‌സിനൊപ്പം 12-ാം ക്ലാസ് പാസ് അല്ലെങ്കിൽ തത്തുല്യം.

 

SSC CHSL 2024 അപേക്ഷ ഫീസ്

SSC CHSL അപേക്ഷാ ഫീസ് വിഭാഗം തിരിച്ച് ചുവടെ പട്ടികപ്പെടുത്തിയിരിക്കുന്നു.

SSC CHSL 2024 അപേക്ഷ ഫീസ്
വിഭാഗം അപേക്ഷാ ഫീസ്
ജനറൽ/OBC 100/- രൂപ
SC/ST/എക്സ്-സർവീസ്മാൻ/സ്ത്രീകൾ ഇല്ല

SSC CHSL റിക്രൂട്ട്മെന്റ് 2024 ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ

  • ssc.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • പുതിയ രജിസ്ട്രേഷൻ ക്ലിക്ക് ചെയ്യുക. ഒരു രജിസ്ട്രേഷൻ ഫോം സ്ക്രീനിൽ ദൃശ്യമാകും. അത് പൂരിപ്പിക്കുക.
  • ഉദ്യോഗാർത്ഥികൾ രജിസ്ട്രേഷൻ നമ്പറും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ആവശ്യമായ എല്ലാ വിവരങ്ങളും നൽകുക.
  • നിങ്ങളുടെ അടുത്തിടെ എടുത്ത ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യുക.
  • അപേക്ഷ സമർപ്പിക്കുക.
  • ഭാവി റഫറൻസിനായി അപേക്ഷാ ഫോം പ്രിന്റ് ചെയ്യുക.

Sharing is caring!