Malyalam govt jobs   »   Notification   »   SDSC SHAR റിക്രൂട്ട്മെന്റ്

SDSC SHAR റിക്രൂട്ട്മെന്റ് 2023 OUT, 56 ഒഴിവുകൾ, ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്നാണ്

SDSC SHAR റിക്രൂട്ട്മെന്റ് 2023

SDSC SHAR റിക്രൂട്ട്മെന്റ് 2023: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം ഔദ്യോഗിക വെബ്സൈറ്റായ @www.isro.gov.in ൽ SDSC SHAR റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിവിധ തസ്തികകളിലേക്കാണ് SDSC അപേക്ഷകൾ സ്വീകരിക്കുന്നത്. ഓൺലൈൻ രജിസ്ട്രേഷൻ പ്രക്രിയ ഓഗസ്റ്റ് 04 ന് ആരംഭിച്ചു. താൽപ്പര്യമുള്ള  ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം അപേക്ഷകൾ സമർപ്പിക്കാം. ഈ ലേഖനത്തിൽ SDSC SHAR റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം റിലീസ് തീയതി, ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി, ഒഴിവുകൾ, ശമ്പള സ്കെയിൽ, യോഗ്യത മാനദണ്ഡങ്ങൾ, പരീക്ഷാ തീയതി, അപേക്ഷിക്കേണ്ട രീതി എന്നിവയെക്കുറിച്ച് വിശദമായ വിവരങ്ങൾ ലഭിക്കും.

ISRO SDSC SHAR റിക്രൂട്ട്മെന്റ് 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ISRO SDSC SHAR റിക്രൂട്ട്മെന്റ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

ISRO SDSC SHAR റിക്രൂട്ട്മെന്റ് 2023
ഓർഗനൈസേഷൻ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം
കാറ്റഗറി സർക്കാർ ജോലി
തസ്തികയുടെ പേര് കാറ്ററിംഗ് സൂപ്പർവൈസർ, നഴ്സ്-ബി, ഫാർമസിസ്റ്റ്-എ, റേഡിയോഗ്രാഫർ- എ, ലാബ് ടെക്നീഷ്യൻ-എ, അസിസ്റ്റന്റ് (രാജ്ബാഷ), കുക്ക്, അസിസ്റ്റന്റ് (രാജ്ബാഷ), ഫയർമാൻ ‘എ’, ലൈറ്റ് വെഹിക്കിൾ ഡ്രൈവർ ‘എ, ഹെവി വെഹിക്കിൾ ഡ്രൈവർ ‘എ,
ISRO SDSC SHAR വിജ്ഞാപനം റിലീസ് തീയതി 04 ഓഗസ്റ്റ് 2023
ISRO SDSC SHAR ഓൺലൈൻ അപേക്ഷ പ്രക്രിയ ആരംഭിക്കുന്ന തീയതി 04 ഓഗസ്റ്റ് 2023
ISRO SDSC SHAR അപേക്ഷിക്കാനുള്ള അവസാന തീയതി 24 ഓഗസ്റ്റ് 2023
ഒഴിവുകൾ 56
ശമ്പളം Rs.28,258 – Rs.50,268/-
സെലക്ഷൻ പ്രോസസ്സ് എഴുത്തുപരീക്ഷ, സ്കിൽ ടെസ്റ്റ്
ഔദ്യോഗിക വെബ്സൈറ്റ് www.isro.gov.in

Fill out the Form and Get all The Latest Job Alerts – Click here

SDSC SHAR റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം PDF

SDSC SHAR വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് SDSC SHAR റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

SDSC SHAR റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം PDF

SDSC SHAR ഒഴിവുകൾ 2023

വിവിധ തസ്തികകളുടെ ഒഴിവ് വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

SDSC SHAR വിജ്ഞാപനം 2023
തസ്തികയുടെ പേര് ഒഴിവുകൾ
കാറ്ററിംഗ് സൂപ്പർവൈസർ 01
നഴ്സ്-ബി 07
ഫാർമസിസ്റ്റ്-എ 02
റേഡിയോഗ്രാഫർ- എ 04
ലാബ് ടെക്നീഷ്യൻ-എ 01
ലാബ് ടെക്നീഷ്യൻ-എ (ഡെന്റൽ ഹൈജീനിസ്റ്റ്) 01
അസിസ്റ്റന്റ് (രാജ്ബാഷ) 01
കുക്ക് 04
ലൈറ്റ് വെഹിക്കിൾ ഡ്രൈവർ ‘എ 13
ഹെവി വെഹിക്കിൾ ഡ്രൈവർ ‘എ 14
ഫയർമാൻ ‘എ’ 08
ടോട്ടൽ 56

SDSC SHAR റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ

SDSC SHAR വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ഓഗസ്റ്റ് 24 ആണ്.

SDSC SHAR റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ ലിങ്ക്

SDSC SHAR റിക്രൂട്ട്മെന്റ് 2023 പ്രായപരിധി

ഉദ്യോഗാർത്ഥികൾ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. SDSC SHAR വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:

SDSC SHAR വിജ്ഞാപനം 2023
തസ്തികയുടെ പേര് പ്രായപരിധി
ഫയർമാൻ ‘എ’ 18-25 വയസ്സ്
അസിസ്റ്റന്റ് (രാജ്ബാഷ) 18-28 വയസ്സ്
കാറ്ററിംഗ് സൂപ്പർവൈസർ, നഴ്സ്-ബി, ഫാർമസിസ്റ്റ്-എ, റേഡിയോഗ്രാഫർ- എ, ലാബ് ടെക്നീഷ്യൻ-എ, അസിസ്റ്റന്റ് (രാജ്ബാഷ), കുക്ക്, LVD ‘A’, HVD ‘A’ 18-35 വയസ്സ്

SDSC SHAR റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത

ഉദ്യോഗാർത്ഥികൾ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. SDSC SHAR വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:

SDSC SHAR വിജ്ഞാപനം 2023
തസ്തികയുടെ പേര് വിദ്യാഭ്യാസ യോഗ്യത
കാറ്ററിംഗ് സൂപ്പർവൈസർ ഹോട്ടൽ മാനേജ്‌മെന്റ്/ ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി/ ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്‌ട്രേഷൻ/ കാറ്ററിംഗ് സയൻസ്, ഹോട്ടൽ മാനേജ്‌മെന്റ് എന്നിവയിൽ ബിരുദം; ഒരു വർഷത്തെ പ്രവർത്തി പരിചയവും.
അഥവാ
കാറ്ററിങ്ങിൽ ഡിപ്ലോമ; 3 വർഷത്തെ പ്രവൃത്തിപരിചയം.
അഥവാ
ഹോട്ടൽ മാനേജ്‌മെന്റിൽ ബിരുദാനന്തര ഡിപ്ലോമ; രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
നഴ്സ്-ബി സംസ്ഥാന/കേന്ദ്ര സർക്കാർ അംഗീകരിച്ച മൂന്ന് വർഷത്തിൽ കുറയാത്ത നഴ്‌സിംഗ് കോഴ്‌സ് ഒന്നാം ക്ലാസ് ഡിപ്ലോമ
ഫാർമസിസ്റ്റ്-എ സംസ്ഥാന/കേന്ദ്ര സർക്കാർ അംഗീകരിച്ചതും ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ളതുമായ കോളേജ്/ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് രണ്ട് വർഷത്തിൽ കുറയാത്ത ഫാർമസി കോഴ്സിൽ ഡിപ്ലോമ.
റേഡിയോഗ്രാഫർ- എ സംസ്ഥാന/കേന്ദ്ര ഗവൺമെന്റ് അംഗീകൃത കോളേജ്/ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് രണ്ട് വർഷത്തിൽ കുറയാത്ത റേഡിയോഗ്രാഫിയിൽ ഫസ്റ്റ് ക്ലാസ് ഡിപ്ലോമ.
ലാബ് ടെക്നീഷ്യൻ-എ സംസ്ഥാന/കേന്ദ്ര ഗവൺമെന്റ് അംഗീകൃത കോളേജ്/സ്ഥാപനത്തിൽ നിന്ന് രണ്ട് വർഷത്തിൽ കുറയാത്ത ദൈർഘ്യമുള്ള ഫസ്റ്റ് ക്ലാസ് ഡിപ്ലോമ ഇൻ മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി കോഴ്‌സ്.
ലാബ് ടെക്നീഷ്യൻ-എ (ഡെന്റൽ ഹൈജീനിസ്റ്റ്) ഡെന്റൽ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ച ഒരു കോളേജ്/സ്ഥാപനത്തിൽ നിന്ന് രണ്ട് വർഷത്തിൽ കുറയാത്ത ഡെന്റൽ ഹൈജീനിൽ ഫസ്റ്റ് ക്ലാസ് ഡിപ്ലോമ.
അസിസ്റ്റന്റ് (രാജ്ബാഷ) കുറഞ്ഞത് 60% മാർക്കോടെയുള്ള ബിരുദം
കമ്പ്യൂട്ടറിൽ ഹിന്ദി ടൈപ്പ് റൈറ്റിംഗ് വേഗത മിനിറ്റിൽ 25 വാക്ക്.
കമ്പ്യൂട്ടർ ഉപയോഗത്തിൽ പ്രാവീണ്യം
അഭികാമ്യം: ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗിലുള്ള പരിജ്ഞാനം
കുക്ക് SSLC/SSC/ Matric/10th ക്ലാസ്സ് പാസായിരിക്കണം
പാചകക്കാരനായി 05 വർഷത്തെ പരിചയം
ലൈറ്റ് വെഹിക്കിൾ ഡ്രൈവർ ‘എ SSLC/SSC/ Matric/10th ക്ലാസ്സ് പാസായിരിക്കണം
ലൈറ്റ് വെഹിക്കിൾ ഡ്രൈവായി 3 വർഷത്തെ പരിചയം
സാധുവായ എൽവിഡി ലൈസൻസ് ഉണ്ടായിരിക്കണം
ഹെവി വെഹിക്കിൾ ഡ്രൈവർ ‘എ SSLC/SSC/ Matric/10th ക്ലാസ്സ് പാസായിരിക്കണം
ഹെവി വെഹിക്കിൾ ഡ്രൈവായി 5 വർഷത്തെ പരിചയം
സാധുവായ HVD ലൈസൻസ് ഉണ്ടായിരിക്കണം
ഫയർമാൻ ‘എ’ SSLC/SSC/ Matric/10th ക്ലാസ്സ് പാസായിരിക്കണം
നിർദ്ദിഷ്ട ഫിസിക്കൽ ഫിറ്റ്നസ് മാനദണ്ഡങ്ങളും എൻഡ്യൂറൻസ് ടെസ്റ്റ് മാനദണ്ഡങ്ങളും പാലിക്കണം

SDSC SHAR ശമ്പളം 2023

വിവിധ തസ്തികകളുടെ ശമ്പള സ്കെയിൽ ചുവടെ നൽകിയിരിക്കുന്നു.

SDSC SHAR വിജ്ഞാപനം 2023
തസ്തികയുടെ പേര് ശമ്പളം
കാറ്ററിംഗ് സൂപ്പർവൈസർ ലെവൽ – 6 (Rs.35400- Rs.112400)
നഴ്സ്-ബി ലെവൽ – 7 (Rs.44900- Rs.142400)
ഫാർമസിസ്റ്റ്-എ ലെവൽ – 5 (Rs.29,200- Rs.92,300)
റേഡിയോഗ്രാഫർ- എ, ലാബ് ടെക്നീഷ്യൻ-എ, അസിസ്റ്റന്റ് (രാജ്ബാഷ) ലെവൽ – 4 (Rs.25,500- Rs.81,100)
കുക്ക്, ലൈറ്റ് വെഹിക്കിൾ ഡ്രൈവർ ‘എ, ഹെവി വെഹിക്കിൾ ഡ്രൈവർ ‘എ, ഫയർമാൻ ‘എ’ ലെവൽ – 2 (Rs. 19,900 – Rs.63,200/-)

SDSC SHAR റിക്രൂട്ട്മെന്റ് 2023 ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ

  • www.isro.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • “CAREER” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • “SDSC SHAR റിക്രൂട്ട്മെന്റ്” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • “അപ്ലൈ ഓൺലൈൻ” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • പുതിയ രജിസ്ട്രേഷൻ ക്ലിക്ക് ചെയ്യുക. ഒരു രജിസ്ട്രേഷൻ ഫോം സ്ക്രീനിൽ ദൃശ്യമാകും. അത് പൂരിപ്പിക്കുക.
  • ഉദ്യോഗാർത്ഥികൾ രജിസ്ട്രേഷൻ നമ്പറും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ആവശ്യമായ എല്ലാ വിവരങ്ങളും നൽകി അപേക്ഷ സമർപ്പിക്കുക.
  • ഭാവി റഫറൻസിനായി അപേക്ഷാ ഫോം പ്രിന്റ് ചെയ്യുക.

Sharing is caring!

FAQs

SDSC SHAR റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം എന്നാണ് പ്രസിദ്ധീകരിച്ചത്?

SDSC SHAR റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം ഓഗസ്റ്റ് 04 ന് പ്രസിദ്ധീകരിച്ചു.

ഓൺലൈൻ അപേക്ഷ പ്രക്രിയ എപ്പോൾ ആരംഭിക്കും?

ഓൺലൈൻ അപേക്ഷ പ്രക്രിയ ഓഗസ്റ്റ് 4 ന് ആരംഭിച്ചു.

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി എന്നാണ്?

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 24 ആണ്.

വിവിധ തസ്തികയിലേക്ക് എങ്ങനെ അപേക്ഷകൾ സമർപ്പിക്കാം ?

വിവിധ തസ്തികയിലേക്ക് അപേക്ഷകൾ സമർപ്പിക്കാനുള്ള ഘട്ടം ഘട്ടമായ പ്രക്രിയ ലേഖനത്തിൽ നൽകിയിരിക്കുന്നു.

SDSC SHAR അപ്ലിക്കേഷൻ ലിങ്ക് എവിടെ നിന്ന് ലഭിക്കും?

SDSC SHAR അപ്ലിക്കേഷൻ ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.