Malyalam govt jobs   »   Notification   »   SBI SO വിജ്ഞാപനം

SBI SO വിജ്ഞാപനം 2023 OUT, ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്നാണ്

SBI SO വിജ്ഞാപനം

SBI SO വിജ്ഞാപനം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഔദ്യോഗിക വെബ്സൈറ്റായ @www.sbi.co.in/web/careers ൽ SBI SO വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിവിധ സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികകളിലേക്കാണ് SBI അപേക്ഷകൾ സ്വീകരിക്കുന്നത്. ഓൺലൈൻ രജിസ്ട്രേഷൻ പ്രക്രിയ സെപ്റ്റംബർ 16 ന് ആരംഭിച്ചു. താൽപ്പര്യമുള്ള  ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം വിവിധ സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികകളിലേക്ക് അപേക്ഷകൾ സമർപ്പിക്കാം. ഈ ലേഖനത്തിൽ SBI SO വിജ്ഞാപനം റിലീസ് ചെയ്യുന്ന തീയതി,  ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി, ഒഴിവുകൾ, ശമ്പള സ്കെയിൽ, യോഗ്യത മാനദണ്ഡങ്ങൾ, പരീക്ഷാ തീയതി, അപേക്ഷിക്കേണ്ട രീതി എന്നിവയെക്കുറിച്ച് വിശദമായ വിവരങ്ങൾ ലഭിക്കും.

SBI SO റിക്രൂട്ട്‌മെന്റ് പ്രക്രിയയെക്കുറിച്ചോ പരീക്ഷാ തയ്യാറെടുപ്പിനെക്കുറിച്ചോ നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ, ചുവടെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കുക.

CLICK HERE

SBI SO വിജ്ഞാപനം 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ SBI SO വിജ്ഞാപനം 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

SBI SO വിജ്ഞാപനം 2023
ഓർഗനൈസേഷൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
കാറ്റഗറി സർക്കാർ ജോലി
തസ്തികയുടെ പേര് അസിസ്റ്റന്റ് മാനേജർ, ഡെപ്യൂട്ടി മാനേജർ, പ്രോജക്ട് മാനേജർ, മാനേജർ, ചീഫ് മാനേജർ
SBI SO വിജ്ഞാപനം റിലീസ് തീയതി 16 സെപ്റ്റംബർ 2023
SBI SO അപേക്ഷ പ്രക്രിയ ആരംഭിക്കുന്ന തീയതി 16 സെപ്റ്റംബർ 2023
SBI SO അപേക്ഷിക്കാനുള്ള അവസാന തീയതി 21 ഒക്ടോബർ 2023
SBI SO പരീക്ഷാ തീയതി ഡിസംബർ 2023, ജനുവരി 2024
അപേക്ഷാ രീതി ഓൺലൈൻ
ഒഴിവുകൾ 439
സെലെക്ഷൻ പ്രോസസ്സ് ഷോർട്ട് ലിസ്റ്റിംഗ്, എഴുത്തു പരീക്ഷ, അഭിമുഖം
ഔദ്യോഗിക വെബ്സൈറ്റ് www.sbi.co.in/web/careers

Fill out the Form and Get all The Latest Job Alerts – Click here

SBI SO വിജ്ഞാപനം PDF ഡൗൺലോഡ്

SBI വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് SBI SO വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

SBI SO വിജ്ഞാപനം PDF ഡൗൺലോഡ്

SBI SO ഒഴിവുകൾ 2023

വിവിധ സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികകളുടെ ഒഴിവ് വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

SBI SO ഒഴിവുകൾ
കാറ്റഗറി ഒഴിവുകൾ
SC 53
ST 22
OBC 94
EWS^ 30
GEN 240
ടോട്ടൽ 439

SBI SO റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ

SBI വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ഒക്ടോബർ 21 ആണ്.

SBI SO റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ ലിങ്ക്

SBI സ്പെഷ്യലിസ്റ്റ് ഓഫീസർ പ്രായപരിധി

ഉദ്യോഗാർത്ഥികൾ സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. SBI SO വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:

SBI SO റിക്രൂട്ട്മെന്റ് 2023
തസ്തികയുടെ പേര് പ്രായപരിധി
അസിസ്റ്റന്റ് മാനേജർ 32 വയസ്സ്
ഡെപ്യൂട്ടി മാനേജർ 35 വയസ്സ്
മാനേജർ 38 വയസ്സ്
ചീഫ് മാനേജർ 42 വയസ്സ്
അസിസ്റ്റന്റ് ജനറൽ മാനേജർ 45 വയസ്സ്

SBI സ്പെഷ്യലിസ്റ്റ് ഓഫീസർ വിദ്യാഭ്യാസ യോഗ്യത

ഉദ്യോഗാർത്ഥികൾ സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. പോസ്റ്റ് തിരിച്ചുള്ള സ്പെഷ്യലിസ്റ്റ് ഓഫീസർമാരുടെ വിദ്യാഭ്യാസ യോഗ്യത പരിശോധിക്കാൻ ഉദ്യോഗാർത്ഥികൾ വിജ്ഞാപനം വിശദമായി വായിക്കേണ്ടതാണ്.

SBI SO റിക്രൂട്ട്മെന്റ് 2023 അപേക്ഷ ഫീസ്

സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയുടെ കാറ്റഗറി തിരിച്ചുള്ള അപേക്ഷ ഫീസ് ചുവടെ ചേർക്കുന്നു.

SBI SO 2023 വിജ്ഞാപനം
കാറ്റഗറി അപേക്ഷ ഫീസ്
Gen/OBC/EWS Rs.750/-
ST/SC/PWD Nil

SBI SO റിക്രൂട്ട്മെന്റ് 2023 ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ

  • www.sbi.co.in/web/careers എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • പുതിയ രജിസ്ട്രേഷൻ ക്ലിക്ക് ചെയ്യുക. ഒരു രജിസ്ട്രേഷൻ ഫോം സ്ക്രീനിൽ ദൃശ്യമാകും. അത് പൂരിപ്പിക്കുക.
  • ഉദ്യോഗാർത്ഥികൾ രജിസ്ട്രേഷൻ നമ്പറും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ആവശ്യമായ എല്ലാ വിവരങ്ങളും നൽകി അപേക്ഷ സമർപ്പിക്കുക.
  • ഭാവി റഫറൻസിനായി അപേക്ഷാ ഫോം പ്രിന്റ് ചെയ്യുക.

Sharing is caring!

FAQs

SBI SO വിജ്ഞാപനം എപ്പോൾ പ്രസിദ്ധീകരിക്കും?

SBI SO വിജ്ഞാപനം സെപ്റ്റംബർ 16 ന് പ്രസിദ്ധീകരിച്ചു.

അപേക്ഷിക്കാനുള്ള അവസാന തീയതി എന്നാണ്?

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 21 ആണ്.

സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയുടെ യോഗ്യത മാനദണ്ഡങ്ങൾ എന്തൊക്കെയാണ്?

സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയുടെ യോഗ്യത മാനദണ്ഡങ്ങൾ ലേഖനത്തിൽ നൽകിയിരിക്കുന്നു.

SBI SO തസ്തികയിലേക്ക് എങ്ങനെ അപേക്ഷകൾ സമർപ്പിക്കാം ?

SBI SO തസ്തികയിലേക്ക് അപേക്ഷകൾ സമർപ്പിക്കാനുള്ള ഘട്ടം ഘട്ടമായ പ്രക്രിയ ലേഖനത്തിൽ നൽകിയിരിക്കുന്നു.

SBI SO അപ്ലിക്കേഷൻ ലിങ്ക് എവിടെ നിന്ന് ലഭിക്കും?

SBI SO അപ്ലിക്കേഷൻ ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.