Malyalam govt jobs   »   Notification   »   SBI അപ്രന്റീസ് റിക്രൂട്ട്മെന്റ്

SBI അപ്രന്റീസ് റിക്രൂട്ട്മെന്റ് 2023 OUT, കേരളത്തിൽ 424 ഒഴിവുകൾ, അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്നാണ്

SBI അപ്രന്റീസ് റിക്രൂട്ട്മെന്റ് 2023

SBI അപ്രന്റീസ് റിക്രൂട്ട്മെന്റ് 2023: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഔദ്യോഗിക വെബ്സൈറ്റായ @www.sbi.co.in/web/careers ൽ SBI അപ്രന്റീസ് റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം പ്രസിദ്ധീകരിച്ചു. അപ്രന്റീസ് തസ്തികയിലേക്കാണ് SBI അപേക്ഷകൾ സ്വീകരിക്കുന്നത്. ഓൺലൈൻ അപേക്ഷ പ്രക്രിയ സെപ്റ്റംബർ 01 ന് ആരംഭിച്ചു.  ഈ ലേഖനത്തിൽ SBI അപ്രന്റീസ് റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം റിലീസ് തീയതി,  ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി, ഒഴിവുകൾ, ശമ്പള സ്കെയിൽ, യോഗ്യത മാനദണ്ഡങ്ങൾ, പരീക്ഷാ തീയതി, അപേക്ഷിക്കേണ്ട രീതി എന്നിവയെക്കുറിച്ച് വിശദമായ വിവരങ്ങൾ ലഭിക്കും.

SBI അപ്രന്റീസ് റിക്രൂട്ട്മെന്റ്: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ SBI അപ്രന്റീസ് റിക്രൂട്ട്മെന്റ് സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

SBI അപ്രന്റീസ് റിക്രൂട്ട്മെന്റ്
ഓർഗനൈസേഷൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
കാറ്റഗറി സർക്കാർ ജോലി
തസ്തികയുടെ പേര് അപ്രന്റീസ്
SBI അപ്രന്റീസ് വിജ്ഞാപനം റിലീസ് തീയതി 31 ഓഗസ്റ്റ് 2023
SBI അപ്രന്റീസ് ഓൺലൈൻ അപേക്ഷ പ്രക്രിയ ആരംഭിക്കുന്ന തീയതി 01 സെപ്റ്റംബർ 2023
SBI അപ്രന്റീസ് അപേക്ഷിക്കാനുള്ള അവസാന തീയതി 21 സെപ്റ്റംബർ 2023
SBI അപ്രന്റീസ് പരീക്ഷാ തീയതി ഒക്ടോബർ/ നവംബർ 2023
ടോട്ടൽ ഒഴിവുകൾ 6160
കേരളത്തിലെ ഒഴിവുകൾ 424
ശമ്പളം Rs.15,000/-
സെലക്ഷൻ പ്രോസസ്സ് എഴുത്തു പരീക്ഷ
ഔദ്യോഗിക വെബ്സൈറ്റ് www.sbi.co.in/web/careers

Fill out the Form and Get all The Latest Job Alerts – Click here

SBI അപ്രന്റീസ് റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം PDF

SBI വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന അപ്രന്റീസ് തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് SBI അപ്രന്റീസ് റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

SBI അപ്രന്റീസ് റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം PDF

SBI അപ്രന്റീസ് കേരളത്തിലെ ഒഴിവുകൾ

അപ്രന്റീസ് തസ്തികയുടെ ഒഴിവ് വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

SBI അപ്രന്റീസ് കേരളത്തിലെ ഒഴിവുകൾ
സംസ്ഥാനം SC ST OBC EWS UR ടോട്ടൽ
കേരള 42 04 114 42 222 424

SBI അപ്രന്റീസ് റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ

SBI വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന അപ്രന്റീസ് തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 സെപ്റ്റംബർ 21 ആണ്.

SBI അപ്രന്റീസ് റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ ലിങ്ക്

SBI അപ്രന്റീസ് പ്രായപരിധി

ഉദ്യോഗാർത്ഥികൾ അപ്രന്റീസ് തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. SBI വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:

SBI അപ്രന്റീസ് വിജ്ഞാപനം 2023
തസ്തികയുടെ പേര് പ്രായപരിധി
അപ്രന്റീസ് 20-നും 28-നും ഇടയിൽ

SBI അപ്രന്റീസ് വിദ്യാഭ്യാസ യോഗ്യത

ഉദ്യോഗാർത്ഥികൾ അപ്രന്റീസ് തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. SBI വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:

SBI അപ്രന്റീസ് വിജ്ഞാപനം 2023
തസ്തികയുടെ പേര് വിദ്യാഭ്യാസ യോഗ്യത
അപ്രന്റീസ് ഒരു അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം

SBI അപ്രന്റീസ് ശമ്പളം

അപ്രന്റീസ് തസ്തികയുടെ ശമ്പള സ്കെയിൽ ചുവടെ നൽകിയിരിക്കുന്നു.

SBI അപ്രന്റീസ് വിജ്ഞാപനം 2023
തസ്തികയുടെ പേര് ശമ്പളം
അപ്രന്റീസ് Rs.15000/-

SBI അപ്രന്റീസ് റിക്രൂട്ട്മെന്റ് 2023 അപേക്ഷ ഫീസ്

കാറ്റഗറി തിരിച്ചുള്ള അപേക്ഷ ഫീസ് ചുവടെ ചേർക്കുന്നു.

SBI അപ്രന്റീസ് വിജ്ഞാപനം 2023
കാറ്റഗറി അപേക്ഷ ഫീസ്
UR/ OBC/ EWS Rs.300/-
SC/ ST/ PwBD Nil

SBI അപ്രന്റീസ് റിക്രൂട്ട്മെന്റ് 2023 ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ

  • www.sbi.co.in/web/careers എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • “കരിയേഴ്സ്” ടാബിൽ ക്ലിക്ക് ചെയ്യുക, തുടർന്ന് “ജോയിൻ SBI ” ടാബിന് താഴെയുള്ള “കറന്റ് ഓപ്പണിങ്‌സ് ” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • “എൻഗേജ്മെന്റ് ഓഫ് അപ്രന്റീസ് ഇൻ SBI” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • അപ്ലൈ ഓൺലൈൻ ക്ലിക്ക് ചെയ്യുക.
  • പുതിയ രജിസ്ട്രേഷൻ ക്ലിക്ക് ചെയ്യുക. ഒരു രജിസ്ട്രേഷൻ ഫോം സ്ക്രീനിൽ ദൃശ്യമാകും. അത് പൂരിപ്പിക്കുക.
  • ഉദ്യോഗാർത്ഥികൾ രജിസ്ട്രേഷൻ നമ്പറും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ആവശ്യമായ എല്ലാ വിവരങ്ങളും നൽകി അപേക്ഷ സമർപ്പിക്കുക.
  • ഭാവി റഫറൻസിനായി അപേക്ഷാ ഫോം പ്രിന്റ് ചെയ്യുക.

 

Sharing is caring!

FAQs

SBI അപ്രന്റീസ് വിജ്ഞാപനം എപ്പോൾ പ്രസിദ്ധീകരിച്ചു?

SBI അപ്രന്റീസ് വിജ്ഞാപനം ഓഗസ്റ്റ് 31 ന് പ്രസിദ്ധീകരിച്ചു.

ഓൺലൈൻ ആപ്ലിക്കേഷൻ പ്രക്രിയ എപ്പോൾ ആരംഭിക്കും?

ഓൺലൈൻ ആപ്ലിക്കേഷൻ പ്രക്രിയ സെപ്റ്റംബർ 01 ന് ആരംഭിച്ചു.

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി എന്നാണ്?

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 21 ആണ്.

SBI അപ്രന്റീസ് തസ്തികയിലേക്ക് എങ്ങനെ അപേക്ഷകൾ സമർപ്പിക്കാം ?

SBI അപ്രന്റീസ് തസ്തികയിലേക്ക് അപേക്ഷകൾ സമർപ്പിക്കാനുള്ള ഘട്ടം ഘട്ടമായ പ്രക്രിയ ലേഖനത്തിൽ നൽകിയിരിക്കുന്നു.

SBI അപ്രന്റീസ് അപ്ലിക്കേഷൻ ലിങ്ക് എവിടെ നിന്ന് ലഭിക്കും?

SBI അപ്രന്റീസ് അപ്ലിക്കേഷൻ ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.