Malyalam govt jobs   »   Notification   »   RRB NTPC റിക്രൂട്ട്‌മെന്റ് 2024, 30000+ ഒഴിവ്,...

RRB NTPC റിക്രൂട്ട്‌മെന്റ് 2024, 30000+ ഒഴിവ്, യോഗ്യത, സെലക്ഷൻ പ്രോസസ്സ്, പരീക്ഷാ തീയതി

RRB NTPC റിക്രൂട്ട്‌മെന്റ് 2024

RRB NTPC വിജ്ഞാപനം 2024: റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ട് നോൺ-ടെക്നിക്കൽ പോപ്പുലർ കാറ്റഗറി വിജ്ഞാപനം അഥവാ RRB NTPC വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നു. ഈ വർഷത്തെ RRB NTPC റിക്രൂട്ട്മെന്റ് 2024  വിജ്ഞാപനം റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് ഉടൻ പ്രസിദ്ധീകരിക്കും. ക്ലർക്ക് കം ടൈപ്പിസ്റ്റ്, അക്കൗണ്ട്സ് ക്ലർക്ക് കം ടൈപ്പിസ്റ്റ്, ടൈം കീപ്പർ, ട്രെയിൻ ക്ലർക്ക്, കൊമേഴ്സ്യൽ കം ടിക്കറ്റ് ക്ലർക്ക്, ട്രാഫിക് അസിസ്റ്റന്റ്, ഗുഡ്സ് ഗാർഡ്, കൊമേഴ്സ്യൽ അപ്രന്റീസ്, സ്റ്റേഷൻ മാസ്റ്റർ എന്നി തസ്തികകളിലേക്കാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. ഈ ലേഖനത്തിൽ RRB NTPC ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി, അപ്ലിക്കേഷൻ ലിങ്ക് ലഭ്യത തീയതി, ഒഴിവുകൾ,  യോഗ്യത മാനദണ്ഡങ്ങൾ, പരീക്ഷാ തീയതി, അപേക്ഷിക്കേണ്ട രീതി എന്നിവയെക്കുറിച്ച് വിശദമായ വിവരങ്ങൾ ലഭിക്കും.

RRB NTPC 2024 വിജ്ഞാപനം: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ RRB NTPC 2024  വിജ്ഞാപനത്തോട് സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

RRB NTPC 2024 വിജ്ഞാപനം
നിയമന അധികാരി റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ്
കാറ്റഗറി സർക്കാർ ജോലി
തസ്തികയുടെ പേര് ജൂനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ്, അക്കൗണ്ട്സ് ക്ലാർക്ക് കം ടൈപ്പിസ്റ്റ്, ജൂനിയർ ടൈം കീപ്പർ, ട്രെയിൻ ക്ലർക്ക്, കൊമേഴ്സ്യൽ കം ടിക്കറ്റ് ക്ലർക്ക്, ട്രാഫിക് അസിസ്റ്റന്റ്, ഗുഡ്സ് ഗാർഡ്, സീനിയർ കൊമേഴ്സ്യൽ കം ടിക്കറ്റ് ക്ലർക്ക്, സീനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ്, ജൂനിയർ അക്കൗണ്ട് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ്, സീനിയർ ടൈം കീപ്പർ, കൊമേഴ്സ്യൽ അപ്രന്റീസ്, സ്റ്റേഷൻ മാസ്റ്റർ
ആകെ ഒഴിവുകൾ 30,000+
RRB NTPC 2024  വിജ്ഞാപനം റിലീസ് തീയതി ഫെബ്രുവരി 2024
RRB NTPC 2024 പരീക്ഷാ തീയതി  ജൂൺ 2024
RRB NTPC 2024  അപേക്ഷ പ്രക്രിയ ആരംഭിക്കുന്ന തീയതി ഉടൻ അപ്ഡേറ്റ് ചെയ്യും
RRB NTPC 2024  അപേക്ഷിക്കാനുള്ള അവസാന തീയതി ഉടൻ അപ്ഡേറ്റ് ചെയ്യും
ഇനിഷ്യൽ ശമ്പളം Rs.19900/- to Rs.35400/-
അപേക്ഷാ രീതി ഓൺലൈൻ
ഒഴിവുകൾ ഉടൻ അപ്ഡേറ്റ് ചെയ്യും
സെലെക്ഷൻ പ്രോസസ്സ് ഫേസ് 1, ഫേസ് 2 പരീക്ഷകൾ സ്കിൽ ടെസ്റ്റ്
ഔദ്യോഗിക വെബ്സൈറ്റ് indianrailways.gov.in

 

Fill out the Form and Get all The Latest Job Alerts – Click here

RRB NTPC റിക്രൂട്ട്മെന്റ് 2024 വിജ്ഞാപനം PDF

RRB NTPC വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. വിജ്ഞാപനം ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന ഉടൻ, അത് ഇവിടെയും ലഭ്യമാക്കും. ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ ലഭിക്കാൻ ഈ പേജ് ബുക്ക്‌മാർക്ക് ചെയ്യുക.

RRB NTPC റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം PDF ഡൗൺലോഡ്(Inactive)

RRB NTPC ശമ്പളം 2024

വിവിധ തസ്തികകളുടെ ശമ്പള സ്കെയിൽ ചുവടെ നൽകിയിരിക്കുന്നു

RRB NTPC ശമ്പളം 2024
തസ്തികയുടെ പേര് ഇനിഷ്യൽ ശമ്പളം
12th ലെവൽ പോസ്റ്റുകൾ
ജൂനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ്, അക്കൗണ്ട്സ് ക്ലാർക്ക് കം ടൈപ്പിസ്റ്റ്, ജൂനിയർ ടൈം കീപ്പർ, ട്രെയിൻ ക്ലർക്ക് Rs.19900/-
കൊമേഴ്സ്യൽ കം ടിക്കറ്റ് ക്ലർക്ക് Rs.21700/-
ഡിഗ്രി ലെവൽ പോസ്റ്റുകൾ
ട്രാഫിക് അസിസ്റ്റന്റ് Rs.25500/-
ഗുഡ്സ് ഗാർഡ്, സീനിയർ കൊമേഴ്സ്യൽ കം ടിക്കറ്റ് ക്ലർക്ക്, സീനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ്, ജൂനിയർ അക്കൗണ്ട് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ്, സീനിയർ ടൈം കീപ്പർ Rs.29200/-
കൊമേഴ്സ്യൽ അപ്രന്റീസ്, സ്റ്റേഷൻ മാസ്റ്റർ Rs.35400/-

RRB NTPC റിക്രൂട്ട്മെന്റ് 2024 അപ്ലൈ ഓൺലൈൻ

RRB NTPC വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഔദ്യോഗിക വെബ്‌സൈറ്റിൽ ലിങ്ക് ലഭ്യമാകുന്ന ഉടൻ, ഈ ലിങ്ക് സജീവമാകും. ലിങ്ക് നിലവിൽ പ്രവർത്തനരഹിതമാണ്.

RRB NTPC റിക്രൂട്ട്മെന്റ് 2024 അപ്ലൈ ഓൺലൈൻ  ലിങ്ക് (Inactive)

RRB NTPC വിജ്ഞാപനം 2024 പ്രായപരിധി

ഉദ്യോഗാർത്ഥികൾ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. RRB NTPC വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:

അണ്ടർ ഗ്രാജ്വേറ്റ് ലെവൽ/ 12th ലെവൽ പോസ്റ്റുകൾ
തസ്തികയുടെ പേര് പ്രായപരിധി
ജൂനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ്, അക്കൗണ്ട്സ് ക്ലാർക്ക് കം ടൈപ്പിസ്റ്റ്, ജൂനിയർ ടൈം കീപ്പർ, ട്രെയിൻ ക്ലർക്ക്, കൊമേഴ്സ്യൽ കം ടിക്കറ്റ് ക്ലർക്ക് 18 മുതൽ 30 വയസ്സ് വരെ

 

ഗ്രാജ്വേറ്റ് ലെവൽ പോസ്റ്റുകൾ
തസ്തികയുടെ പേര് പ്രായപരിധി
ട്രാഫിക് അസിസ്റ്റന്റ്, ഗുഡ്സ് ഗാർഡ്, സീനിയർ കൊമേഴ്സ്യൽ കം ടിക്കറ്റ് ക്ലർക്ക്, സീനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ്, ജൂനിയർ അക്കൗണ്ട് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ്, സീനിയർ ടൈം കീപ്പർ, കൊമേഴ്സ്യൽ അപ്രന്റീസ്, സ്റ്റേഷൻ മാസ്റ്റർ 18 മുതൽ 33 വയസ്സ് വരെ

RRB NTPC വിജ്ഞാപനം 2024 വിദ്യാഭ്യാസ യോഗ്യത

ഉദ്യോഗാർത്ഥികൾ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. RRB NTPC വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:

RRB NTPC വിജ്ഞാപനം 2023
തസ്തികയുടെ പേര് വിദ്യാഭ്യാസ യോഗ്യത
അണ്ടർ ഗ്രാജ്വേറ്റ് ലെവൽ/ 12th ലെവൽ പോസ്റ്റുകൾ 12-ാം ക്ലാസ് അല്ലെങ്കിൽ തത്തുല്യമായ യോഗ്യത
ഗ്രാജ്വേറ്റ് ലെവൽ പോസ്റ്റുകൾ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത

RRB NTPC സെലെക്ഷൻ പ്രോസസ്സ്

വിവിധ തസ്തികകളുടെ സെലെക്ഷൻ പ്രക്രിയ ചുവടെ ചേർക്കുന്നു.

RRB NTPC സെലെക്ഷൻ പ്രോസസ്സ്
തസ്തികയുടെ പേര് ലെവൽ സ്റ്റേജ് 1 CBT സ്റ്റേജ് 2 CBT സ്കിൽ ടെസ്റ്റ്
ജൂനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ് 2 എല്ലാ പോസ്റ്റുകൾക്കും പൊതുവായ പരീക്ഷ എല്ലാ ലെവൽ 2 പോസ്റ്റുകൾക്കും പൊതുവായ പരീക്ഷ ടൈപ്പിംഗ് ടെസ്റ്റ്
അക്കൗണ്ട്സ് ക്ലാർക്ക് കം ടൈപ്പിസ്റ്റ് 2 ടൈപ്പിംഗ് ടെസ്റ്റ്
ജൂനിയർ ടൈം കീപ്പർ 2 ടൈപ്പിംഗ് ടെസ്റ്റ്
ട്രെയിൻ ക്ലർക്ക് 2
കൊമേഴ്സ്യൽ കം ടിക്കറ്റ് ക്ലർക്ക് 3 ലെവൽ 3 പോസ്റ്റിനായി പ്രത്യേക പരീക്ഷ
ട്രാഫിക് അസിസ്റ്റന്റ് 4 ലെവൽ 4 പോസ്റ്റിനായി പ്രത്യേക പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിത ആപ്റ്റിട്യൂഡ് ടെസ്റ്റ്
ഗുഡ്സ് ഗാർഡ് 5 എല്ലാ ലെവൽ 5 പോസ്റ്റുകൾക്കും പൊതുവായ പരീക്ഷ
സീനിയർ കൊമേഴ്സ്യൽ കം ടിക്കറ്റ് ക്ലർക്ക് 5
സീനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ് 5 ടൈപ്പിംഗ് ടെസ്റ്റ്
ജൂനിയർ അക്കൗണ്ട് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ് 5 ടൈപ്പിംഗ് ടെസ്റ്റ്
സീനിയർ ടൈം കീപ്പർ 5 ടൈപ്പിംഗ് ടെസ്റ്റ്
കൊമേഴ്സ്യൽ അപ്രന്റീസ് 6 എല്ലാ ലെവൽ 6 പോസ്റ്റുകൾക്കും പൊതുവായ പരീക്ഷ
സ്റ്റേഷൻ മാസ്റ്റർ 6 കമ്പ്യൂട്ടർ അധിഷ്ഠിത ആപ്റ്റിട്യൂഡ് ടെസ്റ്റ്

RRB NTPC റിക്രൂട്ട്മെന്റ് 2023 അപേക്ഷ ഫീസ്

RRB NTPC അപേക്ഷാ ഫീസ് വിഭാഗം തിരിച്ച് ചുവടെ പട്ടികപ്പെടുത്തിയിരിക്കുന്നു.

RRB NTPC റിക്രൂട്ട്മെന്റ് 2023
കാറ്റഗറി അപേക്ഷ ഫീസ്
PwBD / Female /Transgender/ Ex-Servicemen/ SC/ST/EWS Rs.250/-
Others Rs.500/-

RRB NTPC പരീക്ഷ പാറ്റേൺ 2024

RRB NTPC പരീക്ഷ പല ഘട്ടങ്ങളിലായാണ് നടത്തുന്നത്:

1. ആദ്യ ഘട്ട കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് (CBT)

2. രണ്ടാം ഘട്ടം CBT

3. കമ്പ്യൂട്ടർ അധിഷ്ഠിത അഭിരുചി പരീക്ഷ (CBAT)

4. ടൈപ്പിംഗ് സ്കിൽ ടെസ്റ്റ്

ആദ്യ ഘട്ട CBT ഇനിപ്പറയുന്നവ ഉൾക്കൊള്ളുന്നു:

1.100 ഒബ്ജക്റ്റീവ്-ടൈപ്പ് ചോദ്യങ്ങൾ

2.വിഷയങ്ങളിൽ പൊതുവായ അവബോധം, ഗണിതം, ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിംഗ് എന്നിവ ഉൾപ്പെടുന്നു.

CBT യുടെ രണ്ടാം ഘട്ടത്തിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു:

1.120 ഒബ്‌ജക്‌റ്റീവ്-ടൈപ്പ് ചോദ്യങ്ങൾ

2.വിഷയങ്ങളിൽ പൊതുവായ അവബോധം, ഗണിതം, ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിംഗ് എന്നിവ ഉൾപ്പെടുന്നു.

3.CBAT, ടൈപ്പിംഗ് സ്കിൽ ടെസ്റ്റ് എന്നിവ പ്രത്യേക തസ്തികകൾക്കായി നടത്തുന്നു.

ശ്രദ്ധിക്കുക: RRB NTPC റിക്രൂട്ട്‌മെന്റ് 2024-നെക്കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പ് 2024 ഫെബ്രുവരി ആദ്യവാരം പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. അതുവരെ കൂടുതൽ അറിയിപ്പുകൾക്കായി ബന്ധപ്പെട്ട RRB- കളുടെ ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിക്കുക.

Sharing is caring!

FAQs

റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് RRB NTPC വിജ്ഞാപനം എപ്പോൾ പ്രസിദ്ധീകരിക്കും?

റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് RRB NTPC വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കും.

RRB NTPC വിജ്ഞാപനത്തിലെ വിവിധ തസ്തികകളുടെ ശമ്പള സ്കെയിൽ എത്രയാണ്?

RRB NTPC വിജ്ഞാപനത്തിലെ വിവിധ തസ്തികകളുടെ ശമ്പള സ്കെയിൽ ലേഖനത്തിൽ ലഭിക്കും.