Malyalam govt jobs   »   In the last hour reported 3600...

In the last hour reported 3600 vacancies to KPSC | അവസാന മണിക്കൂറിൽ 3600 ഒഴിവുകൾ കെപിഎസ്സിക്ക് റിപ്പോർട്ട് ചെയ്തു

 

Reported 3600 vacancies to KPSC:-റദ്ദാക്കുന്ന റാങ്ക് പട്ടികകളിൽ നിന്ന് നിയമനം നടത്തുന്നതിനായി കഴിഞ്ഞാഴ്ച പി എസ് സി യിലേക്ക് 3600 – ലേറെ ഒഴിവുകൾ റിപ്പോർട്ട് ചെയ്തു ഓഗസ്റ്റ് 4 -നു റദ്ദായ റാങ്ക് പട്ടികകളിൽ നിന്ന് നിയമനം നടത്താനാണ് ഇത്രയും ഒഴിവുകൾ അറിയിച്ചത്.  ഇവയിലേക്കുള്ള നിയമനശുപാർശകൾ  ഓണത്തോടെ തയ്യാറാക്കുമെന്ന് പി എസ് സി അധികൃതർ പറഞ്ഞു.

 

[sso_enhancement_lead_form_manual title=” ആഗസ്റ്റ് 2021 ആഴ്ചപ്പതിപ്പ് | ആനുകാലിക വിവരങ്ങൾ
August 1st week” button=”ഡൗൺലോഡ് നൗ” pdf=”/jobs/wp-content/uploads/2021/08/09114507/Weekly-Current-Affairs-1st-week-August-2021-in-Malayalam.pdf”]

 

3600 ഒഴിവുകൾ കെപിഎസ്സിക്ക് റിപ്പോർട്ട് ചെയ്തു

വിവിധ വകുപ്പുകളിലെ എൽ ഡി ക്ലാർക്ക് തസ്തികയിലാണ് ഏറ്റവും കൂടുതൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തത്.  14 ജില്ലകൾക്കായി 1401 ഒഴിവുകളാണ് ക്ലാർക്കിന്റേതായി എത്തിയത്.  ലാസ്റ്റ് ഗ്രേഡ് സെർവെൻറ്സിന്റെ 981 ഒഴിവു 14 ജില്ലകളിലായി റിപ്പോർട്ട് ചെയ്തു.  ഡ്രൈവർ – 215 , അസിസ്റ്റന്റ് സെയിൽസ്മാൻ – 225, സ്റ്റാഫ് നഴ്സ് -385, വനിതാ സിവിൽ പോലീസ് ഓഫീസർ -32 എന്നിങ്ങനെയാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്ത മറ്റ് പ്രധാന തസ്തികകൾ.  കൂടുതൽ നിയമനങ്ങൾ നടക്കാറുള്ള ഈ ആറ് തസ്തികകളിലായി മാത്രം 3239 ഒഴിവാണ് പി എസ് സി യെ അറിയിച്ചത്.  മറ്റു തസ്സ്തികകളിലേതുൾപ്പെടെ  3600 – ഓളം ഒഴിവുകൾ റിപ്പോർട്ട് ചെയ്തതാണ് കണക്ക്.  അന്തിമ വിവരം പി എസ് സി ശേഖരിക്കുന്നതേയുള്ളു.

 

[sso_enhancement_lead_form_manual title=”ജൂലൈ 2021 മാസപ്പതിപ്പ് | ജയം ആനുകാലികം പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും PDF മലയാളത്തിൽ ” button=”ഡൗൺലോഡ് നൗ” pdf=”/jobs/wp-content/uploads/2021/08/04092949/MONTHLY-CURRENT-AFFAIRS-IMPORTANT-QUESTION-AND-ANSWERS-IN-MALAYALAM-JULY-2021.docx-1.pdf”]

 

എൽ ഡി സി നിയമശതമാനം റെക്കോർഡിലേക്ക്

 

1400- ലേറെ ഒഴിവുകൾ അവസാന നിമിഷം റിപ്പോർട്ട് ചെയ്തതോടെ എൽ ഡി ക്ലാർക് നിയമനം , കഴിഞ്ഞ റാങ്ക്  പട്ടികയിലേതിനെ മറികടന്നു.  2015-ലെ റാങ്ക്പട്ടികയിൽ നിന്ന് 11,452  പേർക്കാണ് നിയമനശുപാർശ അയച്ചത്.  ഓഗസ്റ്റ് 4-നു റദ്ദായ റാങ്ക് പട്ടികയിൽ നിന്നുള്ള നിയമനശുപാർശ 11,800  കടന്നു.  കൃത്യമായ കണക്ക് ജില്ല തിരിച്ച് ശേഖരിക്കുന്നതേയുള്ളുവെന്നു പി എസ് സി അറിയിച്ചു.  റാങ്ക്പട്ടികയിൽ ഉൾപ്പെട്ടവരുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോൾ നിയമനത്തിന്റെ ശതമാന കണക്ക് കഴിഞ്ഞ 10 വർഷത്തിനുളളിലെ ഏറ്റവും ഉയർന്നതായി.  ഓഗസ്റ്റ് 4- നു റദ്ദായ റാങ്ക് പട്ടികയിൽ ആകെ 35,631 പേരാണുണ്ടായിരുന്നത്.  ഇതുവരെയുള്ള നിയമനം 29.28 ശതമാനമാണ്.  കഴിഞ്ഞതവണത്തെ റാങ്ക്പട്ടികയിലേത് 23.52 ശതമാനമായിരുന്നു.

 

ലാസ്റ്റ് ഗ്രേഡ് സെർവെൻറ് നിയമശതമാനം താഴേക്ക്

 

900 – ത്തിലേറെ ഒഴിവുകൾ റിപ്പോർട്ട്ചെയ്തിട്ടും ലാസ്റ്റ് ഗ്രേഡ് സെർവെൻറ്സ് റാങ്ക് പട്ടികയിൽ നിന്നുള്ള നിയമനശുപാർശകൾ മുൻപത്തെ ലിസ്റ്റിനേക്കാൾ കുറഞ്ഞു.   ഓഗസ്റ്റ് 4 ഉച്ചവരെയുള്ള കണക്കനുസരിച്ച് 14  ജില്ലകളിലേക്ക് 8071 ആണ് ആകെ നിയമനശുപാർശ.  മുൻ റാങ്ക്പട്ടികയിൽ നിന്ന് മൊത്തം 11,455  പേർക്ക് ശുപാർശ അയച്ചതാണ്.  പത്തുവർഷം മുൻപുവരെ ഏറ്റവും കൂടുതൽ പേർക്ക് നിയമനശുപാർശ ലഭിച്ചിരുന്ന തസ്തികയാണ് ലാസ്റ്റ്  ഗ്രേഡ് സെർവെൻറ്സ്.  2012-ൽ പ്രസിദ്ധീകരിച്ച റാങ്ക്പട്ടികയിൽ നിന്ന് 11,425  പേർക്കാണ് നിയമനശുപാർശ നൽകിയത്.  2015 -ലെ റാങ്ക്പട്ടികയിൽ നിന്ന് 11,425 പേർക്ക് നിയമനശുപാർശ ലഭിച്ചു.  ബിരുദധാരികളെ ഒഴിവാക്കിയതാണ് നിയമനങ്ങളിൽ കുറവുണ്ടാകാനുള്ള പ്രധാന കാരണമെന്ന് പി എസ് സി വിശദീകരിക്കുന്നു.  2015 വരെയുള്ള റാങ്ക് പട്ടികയിൽ ബിരുദധാരികളെയും ഉൾപ്പെടുത്തിയിരുന്നു.  ലാസ്റ്റ് ഗ്രേഡ് സെർവെന്റായി ജോലിയിൽ പ്രവേശിച്ച ശേഷം ഉയർന്ന തസ്തികയിലേക്ക് മാറിപ്പോകുന്നവർ ധാരാളമുണ്ടായിരുന്നു.  ഇങ്ങനെയുണ്ടാകുന്ന എൻ.ജെ ഡി ഒഴിവുകൾ വീണ്ടും പി എസ് സി ക്കു റിപ്പോർട്ട്ചെയ്യുന്നതുകൊണ്ടാണ് നിയമനശുപാർശകൾ കൂടുന്നത്.  2012 – ലെ റാങ്ക് പട്ടികയിൽ നിന്ന് 2882 -ഉം 2015 -ലെ പട്ടികയിൽ നിന്ന് 2777 – എൻ ജെ ഡി ഒഴിവാണ് റിപ്പോർട്ട് ചെയ്തത്.  ഇപ്പോൾ അവസാനിച്ച റാങ്ക് പട്ടികയിൽ നിന്ന് വെറും 855 എൻ ജെ ഡി ഒഴിവാണ് റിപ്പോർട്ട് ചെയ്തത്.  സെക്രെട്ടറിയേറ്റ് , പി എസ് സി തുടങ്ങിയ സ്ഥാപനങ്ങളിലേക്കുള്ള നിയമനങ്ങളും ഈ റാങ്ക് പട്ടികയിൽ നിന്ന് ഒഴിവാക്കിയതും നിയമനം കുറയുന്നതിന് കാരണമായി.

 

493  റാങ്ക് പട്ടികകൾ റദ്ദാക്കി

 

എൽ ഡി ക്ലാർക്ക് , ലാസ്റ്റ് ഗ്രേഡ് സെർവെൻറ്സ്, വനിതാ പോലീസ് സിവിൽ ഓഫീസർ, ഡ്രൈവർ തുടങ്ങി 2017  -18 വർഷങ്ങളിലായി നിലവിൽ വന്ന 493 റാങ്ക് പട്ടികകൾ ഓഗസ്റ്റ് 4 രാത്രി 12 മണിക്ക് റദ്ദായി.  കഴിഞ്ഞ ഫെബ്രുവരി 5 മുതൽ ഓഗസ്റ്റ് 3 വരെ കാലാവധി അവസാനിക്കുമായിരുന്ന റാങ്ക് പട്ടികകളാണ് ഇവ.  കോവിഡ് കണക്കിലെടുത്ത് ഇവയ്ക്കു ഒരു ദിവസം  മുതൽ ആറുമാസം വരെ അധിക കാലാവധി അനുവദിച്ചിരുന്നു.  വീണ്ടും ആറുമാസം കൂടി അധികകാലാവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗാർഥികൾ സമരം ചെയ്‌തെങ്കിലും ഫലമുണ്ടായില്ല.  ലാസ്റ്റ് ഗ്രേഡ് റാങ്ക്പട്ടികയ്ക്ക് രണ്ടുമാസം കൂടി കാലാവധി അനുവദിച്ച അഡ്മിനിസ്‌ട്രേറ്റീവ് ട്രിബുണലിന്റെ വിധി ഹൈക്കോടതി തടയുകയും ചെയ്തു.

 

അവസാന നാളുകളിൽ വിവിധ തസ്തികകളിൽ റിപ്പോർട്ട് ചെയ്ത ഒഴിവുകൾ

 

2021  ഓഗസ്റ് നാല്‌ ഉച്ചയ്ക്ക് ഒരു മണിവരെയുള്ള കണക്ക്.

 

ജില്ല എൽ ഡി ക്ലാർക്ക് ലാസ്റ്റ് ഗ്രേഡ് സെർവെൻറ്സ് ഡ്രൈവർ അസിസ്റ്റന്റ് സെയിൽസ്മാൻ സ്റ്റാഫ് നഴ്സ്
തിരുവനന്തപുരം 189 166 4 97 33
കൊല്ലം 98 97 8 6 11
പത്തനംതിട്ട 67 27 5 27 2
ആലപ്പുഴ 39 39 5 31 9
കോട്ടയം 41 60 2 12 4
ഇടുക്കി 137 66 4 2 14
എറണാകുളം 41 60 2 12 4
തൃശ്ശൂർ 44 85 0 7 0
പാലക്കാട് 177 53 0 5 0
മലപ്പുറം 135 75 4 14 47
കോഴിക്കോട് 161 70 2 0 24
വയനാട് 33 59 0 0 0
കണ്ണൂർ 201 80 179 10 200
കാസർകോട് 38 44 0 2 37
ആകെ 1401 981 215 225 385

 

ഇതര പരീക്ഷകളിലെ വാർത്തകൾ‌, തന്ത്രങ്ങൾ‌ എന്നിവയ്‌ക്കായി ADDA247 മലയാളം  പ്രോസസ്സർ‌ ഡൺ‌ലോഡുചെയ്യുക

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

 

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

In the last hour reported 3600 vacancies to KPSC
All in One Study Pack

*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ  മലയാളത്തിൽ പരിശീലനം ആരംഭിക്കുക*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!