Malyalam govt jobs   »   1500 rank holders from expired PSC...

1500 rank holders from expired PSC list have chances to get appointment | PSC റാങ്ക് ലിസ്റ്റിലുള്ള 1500 ഓളം പേർക്ക് നിയമനം നഷ്ടം

 

1500 rank holders from expired PSC list:-  ആറു മാസം വരെ കാലാവധി നീട്ടിയ 493 പിഎസ്‌സി റാങ്ക് പട്ടികകൾ ഇന്നലെ അർധരാത്രി കാലഹരണപ്പെട്ടു. ഇന്നലെ രാത്രി 11.59 വരെ റിപ്പോർട്ട് ചെയ്ത ഒഴിവുകൾ അനുസരിച്ച് 1500 ലേറെപ്പേർക്കു കൂടി നിയമനം ലഭിക്കാം.കാലാവധി നീട്ടിയ ശേഷം എൽഡിസി(LDC) പട്ടികയിൽ നിന്ന് 1041 പേർക്കും എൽജിഎസിൽ(LGS) നിന്ന് 981 പേർക്കും ഡ്രൈവർ പട്ടികയിൽ നിന്ന് 215 പേർക്കും നിയമന ശുപാർശ നൽകിയതായി പിഎസ്‌സി ചെയർമാൻ എം.കെ.സക്കീർ അറിയിച്ചു.

[sso_enhancement_lead_form_manual title=”ജൂലൈ 2021 മാസപ്പതിപ്പ് | ജയം പ്രതിമാസ കറന്റ് അഫേഴ്സ്” button=”ഡൗൺലോഡ് നൗ” pdf=”/jobs/wp-content/uploads/2021/08/03075844/Monthly-Current-Affairs-July-2021-in-Malayalam-2.pdf”]

കോവിഡ് കാലഘട്ടത്തിൽ പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനോ നിയമന ശുപാർശ നൽകുന്നതിനോ തടസ്സം ഉണ്ടായിട്ടില്ല. ഇന്നലെ കാലാവധി അവസാനിച്ച റാങ്ക് ലിസ്റ്റുകളിൽ നിന്നുള്ള നിയമന ശുപാർശകൾക്കു പ്രത്യേക സംവിധാനം ഒരുക്കിയിരുന്നു. ഇന്നലെ രാത്രി 11.59 വരെ റിപ്പോർട്ട് ചെയ്ത എല്ലാ ഒഴിവുകളും കാലാവധി പൂർത്തിയായ റാങ്ക് പട്ടികകളിൽ നിന്നു നിയമിക്കും.നിയമനാധികാരി രാത്രി ഇമെയിലായി റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകൾ കൈപ്പറ്റാൻ പിഎസ്‌സിയിൽ സംവിധാനമുണ്ട്.

ഇന്നു മുതലുളള തീയതികളിലും റാങ്ക് ലിസ്റ്റുകൾ അവസാനിക്കുന്നുണ്ട്. നിശ്ചയിക്കപ്പെട്ട കാലാവധി പൂർത്തിയാക്കുമ്പോൾ മറ്റു പട്ടികകളും റദ്ദാകും. റാങ്ക് ലിസ്റ്റുകൾ അനന്തമായി നീട്ടാതെ അടുത്ത പട്ടികയിൽ ഉൾപ്പെടാൻ പോകുന്നവരെക്കൂടി പരിഗണിക്കണമെന്നാണു നിയമവ്യവസ്ഥ. അതു സ്ഥാപിച്ചെടുക്കുക എന്നതാണ് പിഎസ്‌സിയുടെ ഭരണഘടനാ ദൗത്യം. കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റിൽ നിന്നു നിയമനം ലഭിക്കാത്ത ഉദ്യോഗാർഥികൾ വീണ്ടും പരീക്ഷ എഴുതി ഉയർന്ന റാങ്ക് കരസ്ഥമാക്കി നിയമനത്തിന് അർഹത നേടുന്ന പ്രക്രിയയാണു സിവിൽ സർവീസിൽ കണ്ടുവരുന്നത്. അതുകൊണ്ട് ഉയർന്ന റാങ്ക് നേടുന്നതിന് തങ്ങളുടെ കഴിവും ശ്രമവും തുടരണമെന്നും ചെയർമാൻ അഭ്യർഥിച്ചു.

[sso_enhancement_lead_form_manual title=”ജൂലൈ 2021 മാസപ്പതിപ്പ് | ജയം ആനുകാലികം പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും PDF മലയാളത്തിൽ ” button=”ഡൗൺലോഡ് നൗ” pdf=”/jobs/wp-content/uploads/2021/08/04092949/MONTHLY-CURRENT-AFFAIRS-IMPORTANT-QUESTION-AND-ANSWERS-IN-MALAYALAM-JULY-2021.docx-1.pdf”]

 

പിഎസ്‌സി ഓഫിസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്

 

യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റി പിഎസ്‌സി ഓഫിസിലേക്കു നടത്തിയ മാർച്ചിനു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. 493 പിഎസ്‌സി റാങ്ക് ലിസ്റ്റുകൾ ഇന്ന് മുതൽ അസാധു ആക്കുന്നതിനെതിരെയായിരുന്നു മാർച്ചും ധർണ യും. ഒരു വർഷത്തേക്ക് ഒരു പട്ടിക പോലും പിഎസ്‌സിക്കു മുൻപിൽ ഇല്ലാതിരിക്കെ ഇത്രയും പട്ടികകൾ ഇല്ലാതാക്കുന്നതു കഴിഞ്ഞ സർക്കാരിനെതിരെ സമരം ചെയ്ത ഉദ്യോഗാർഥികളോടുള്ള രാഷ്ട്രീയവിരോധം കൊണ്ടാണെന്നു യൂത്ത് കോൺഗ്രസ് ആരോപിച്ചു.

ധർണ കെപിസിസി സെക്രട്ടറി എ.പ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ്‌ ഒ.ജെ.ജനീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ, ജില്ല വൈസ് പ്രസിഡന്റ്‌ ജെലിൻ ജോൺ, എച്ച്എം നൗഫൽ, ജിജോമോൻ ജോസഫ്, അനിൽ പരിയാരം, നിഖിൽ ജി. കൃഷ്ണൻ, എൻ.ജെ.ജിഷ എന്നിവർ പ്രസംഗിച്ചു.

 

ഇതര പരീക്ഷകളിലെ വാർത്തകൾ‌, തന്ത്രങ്ങൾ‌ എന്നിവയ്‌ക്കായി ADDA247 മലയാളം  പ്രോസസ്സർ‌ ഡൺ‌ലോഡുചെയ്യുക

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

 

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

1500 rank holders from expired PSC list have chances to get appointment | PSC റാങ്ക് ലിസ്റ്റിലുള്ള 1500 ഓളം പേർക്ക് നിയമനം നഷ്ടം_3.1

*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ  മലയാളത്തിൽ പരിശീലനം ആരംഭിക്കുക*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!