Malyalam govt jobs   »   Notification   »   പോസ്റ്റ് ഓഫീസ് റിക്രൂട്ട്മെന്റ്

പോസ്റ്റ് ഓഫീസ് റിക്രൂട്ട്മെന്റ് 2023 OUT, 30000+ ഒഴിവുകൾ, അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്നാണ്

പോസ്റ്റ് ഓഫീസ് റിക്രൂട്ട്മെന്റ് 2023

പോസ്റ്റ് ഓഫീസ് റിക്രൂട്ട്മെന്റ് 2023: ഇന്ത്യ പോസ്റ്റ് ഔദ്യോഗിക വെബ്സൈറ്റായ @indiapostgdsonline.gov.in ൽ പോസ്റ്റ് ഓഫീസ് റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, ഡാക് സേവക് എന്നീ തസ്തികകളിലേക്ക് 30000+ ഒഴിവുകളാണുള്ളത്. ഓൺലൈൻ രജിസ്ട്രേഷൻ പ്രക്രിയ ഓഗസ്റ്റ് 03 ന് ആരംഭിച്ചു. താൽപ്പര്യമുള്ള  ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം അപേക്ഷകൾ സമർപ്പിക്കാം. ഈ ലേഖനത്തിൽ പോസ്റ്റ് ഓഫീസ് റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം ചെയ്യുന്ന തീയതി,  ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി, ഒഴിവുകൾ, ശമ്പള സ്കെയിൽ, യോഗ്യത മാനദണ്ഡങ്ങൾ, പരീക്ഷാ തീയതി, അപേക്ഷിക്കേണ്ട രീതി എന്നിവയെക്കുറിച്ച് വിശദമായ വിവരങ്ങൾ ലഭിക്കും.

ഇന്ത്യ പോസ്റ്റ് ഓഫീസ് റിക്രൂട്ട്മെന്റ് 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ഇന്ത്യ പോസ്റ്റ് ഓഫീസ് റിക്രൂട്ട്മെന്റ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

ഇന്ത്യ പോസ്റ്റ് ഓഫീസ് റിക്രൂട്ട്മെന്റ് 2023
ഓർഗനൈസേഷൻ ഇന്ത്യ പോസ്റ്റ്
കാറ്റഗറി സർക്കാർ ജോലി
തസ്തികയുടെ പേര് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, ഡാക് സേവക്
വിജ്ഞാപനം റിലീസ് തീയതി 02 ഓഗസ്റ്റ് 2023
ഓൺലൈൻ അപേക്ഷ പ്രക്രിയ ആരംഭിക്കുന്ന തീയതി 03 ഓഗസ്റ്റ് 2023
അപേക്ഷിക്കാനുള്ള അവസാന തീയതി 23 ഓഗസ്റ്റ് 2023
അപേക്ഷാ ഫോറം തിരുത്താനുള്ള ജാലകം 24 ഓഗസ്റ്റ് 2023 മുതൽ 26 ഓഗസ്റ്റ് 2023
ടോട്ടൽ ഒഴിവുകൾ 30041
കേരളത്തിലെ ഒഴിവുകൾ 1508
ശമ്പളം Rs.10,000- Rs.29,380/-
ഔദ്യോഗിക വെബ്സൈറ്റ് indiapostgdsonline.gov.in

Fill out the Form and Get all The Latest Job Alerts – Click here

പോസ്റ്റ് ഓഫീസ് റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം PDF

പോസ്റ്റ് ഓഫീസ് വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന ഗ്രാമീൺ ഡാക് സേവക് തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് പോസ്റ്റ് ഓഫീസ് റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

പോസ്റ്റ് ഓഫീസ് റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം PDF

പോസ്റ്റ് ഓഫീസ് ഒഴിവുകൾ 2023

ഗ്രാമീൺ ഡാക് സേവക് തസ്തികയുടെ ഒഴിവ് വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

പോസ്റ്റ് ഓഫീസ് ഒഴിവുകൾ 2023
കാറ്റഗറി ഒഴിവുകൾ
UR 13618
OBC 6051
SC 4138
ST 2669
EWS 2847
ടോട്ടൽ 30041

പോസ്റ്റ് ഓഫീസ് റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ

പോസ്റ്റ് ഓഫീസ് വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന ഗ്രാമീൺ ഡാക് സേവക് തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ഓഗസ്റ്റ് 23 ആണ്.

പോസ്റ്റ് ഓഫീസ് റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ ലിങ്ക്

പോസ്റ്റ് ഓഫീസ് റിക്രൂട്ട്മെന്റ് 2023 പ്രായപരിധി

ഉദ്യോഗാർത്ഥികൾ ഗ്രാമീൺ ഡാക് സേവക് തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. പോസ്റ്റ് ഓഫീസ് വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:

പോസ്റ്റ് ഓഫീസ് വിജ്ഞാപനം 2023
തസ്തികയുടെ പേര് പ്രായപരിധി
ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, ഡാക് സേവക് 18 നും 40 നും ഇടയിൽ

പോസ്റ്റ് ഓഫീസ് റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത

ഉദ്യോഗാർത്ഥികൾ ഗ്രാമീൺ ഡാക് സേവക് തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. പോസ്റ്റ് ഓഫീസ് വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:

പോസ്റ്റ് ഓഫീസ് വിജ്ഞാപനം 2023
തസ്തികയുടെ പേര് വിദ്യാഭ്യാസ യോഗ്യത
ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, ഡാക് സേവക് (1) ഉദ്യോഗാർത്ഥികൾ ഒരു അംഗീകൃത ബോർഡിൽ നിന്നോ യൂണിവേഴ്സിറ്റിയിൽ നിന്നോ 10-ാം ക്ലാസ് അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം
(2) അപേക്ഷകൻ പ്രാദേശിക ഭാഷ പഠിച്ചിരിക്കണം.
(3) കമ്പ്യൂട്ടർ പരിജ്ഞാനം

പോസ്റ്റ് ഓഫീസ് GDS ശമ്പളം 2023

ഗ്രാമീൺ ഡാക് സേവക് തസ്തികയുടെ ശമ്പള സ്കെയിൽ ചുവടെ നൽകിയിരിക്കുന്നു.

പോസ്റ്റ് ഓഫീസ് വിജ്ഞാപനം 2023
തസ്തികയുടെ പേര് ശമ്പളം
ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ Rs.12,000- Rs.29,380/-
അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, ഡാക് സേവക് Rs.10,000- Rs.24,470/-

Sharing is caring!

FAQs

പോസ്റ്റ് ഓഫീസ് റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം എപ്പോൾ പ്രസിദ്ധീകരിക്കും?

പോസ്റ്റ് ഓഫീസ് റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം ഓഗസ്റ്റ് 02 ന് പ്രസിദ്ധീകരിച്ചു.

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി എന്നാണ്?

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 23 ആണ്.

പോസ്റ്റ് ഓഫീസ് GDS തസ്തികയിലേക്ക് എങ്ങനെ അപേക്ഷകൾ സമർപ്പിക്കാം ?

പോസ്റ്റ് ഓഫീസ് GDS തസ്തികയിലേക്ക് അപേക്ഷകൾ സമർപ്പിക്കാനുള്ള ഘട്ടം ഘട്ടമായ പ്രക്രിയ ലേഖനത്തിൽ നൽകിയിരിക്കുന്നു.

പോസ്റ്റ് ഓഫീസ് റിക്രൂട്ട്മെന്റ് അപ്ലിക്കേഷൻ ലിങ്ക് എവിടെ നിന്ന് ലഭിക്കും?

പോസ്റ്റ് ഓഫീസ് റിക്രൂട്ട്മെന്റ് അപ്ലിക്കേഷൻ ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.